Category: സ്പെഷ്യല്‍ വിഭവങ്ങള്‍

  • ചപ്പാത്തി നൂഡിൽസ്

    ചപ്പാത്തി നൂഡിൽസ്

    ചപ്പാത്തി പരത്തി തിളച്ച വെള്ളത്തിൽ ഇട്ടു തയ്യാറാക്കിയെടുത്ത കുട്ടികൾക്ക് എല്ലാം ഒരുപാട് ഇഷ്ടമാകുന്ന ഒരു റെസിപ്പി

    ആദ്യം ചപ്പാത്തി ഉണ്ടാക്കാം ഗോതമ്പ് പൊടി വെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കണം. ഒരു പരന്ന പാനിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക ഇതിലേക്ക് പരത്തിയെടുത്ത ചപ്പാത്തി ഇട്ടുകൊടുക്കാം, ചപ്പാത്തി നന്നായി പുഴുങ്ങി എടുത്തതിനുശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം ശേഷം ഇതിനെ ഒന്ന് റോൾ ചെയ്തെടുക്കാം, ശേഷം ഒരു കത്തിയെടുത്ത് ചൈനീസ് ആയി ഒരു സൈഡിൽ നിന്നും കട്ട് ചെയ്തു മാറ്റാം, കട്ട് ചെയ്ത ചപ്പാത്തി കഷണങ്ങൾ തണുത്ത വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാൻ മറക്കരുത്, ഇനി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം ക്യാപ്സിക്കം ക്യാരറ്റ് ബ്രോക്കോളി എന്നിവ ചെറുതായി കട്ട് ചെയ്തത് ചേർക്കാം കുറച്ചു ക്യാബേജ് കൂടി ചേർക്കാം ശേഷം ടൊമാറ്റോ സോസ് സോയാസോസ് എന്നിവ ചേർത്ത് മിക്സ് ചെയ്തതിനു ശേഷം കട്ട് ചെയ്തു വച്ചിരിക്കുന്ന ചപ്പാത്തി ഇതിലേക്ക് ചേർക്കാം ശേഷം നന്നായി യോജിപ്പിച്ച് ചൂടോടെ വിളമ്പാം..

    വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mother’s Pantry By reshmi

  • തുർക്കിഷ് ഷവർമ

    തുർക്കിഷ് ഷവർമ

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് ഷവർമ, ഇത് വളരെ ഹെൽത്തി ആയി വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റും, രുചികരമായ ഒരു തുർക്കിഷ് ഷവർമ റെസിപ്പി കാണാം..

    INGREDIENTS

    മൈദ ഒന്നര കപ്പ്

    ഉപ്പ്

    എണ്ണ

    രണ്ട് ടീസ്പൂൺ

    പാൽ

    ചിക്കൻ 400 ഗ്രാം

    കാശ്മീരി ചില്ലി പൗഡർ

    മഞ്ഞൾപൊടി

    ഗരം മസാല

    ചിക്കൻ മസാല

    തൈര്

    ഉപ്പ്

    ക്യാരറ്റ്

    ക്യാബേജ്

    തക്കാളി

    ക്യാപ്സിക്കം

    സവാള

    മയോണൈസ്

    PREPARATION

    ആദ്യം മൈദ കുഴച്ചു വയ്ക്കാം അതിനായി മൈദ യിലേക്ക് ഉപ്പും എണ്ണയും ചെറു ചൂടുള്ള പാലും ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റിവയ്ക്കാം

    ചെറുതായി മുറിച്ചെടുത്ത എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങളിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടി ഗരം മസാല ചിക്കൻ മസാല ഉപ്പ് തൈര് ഇവ ചേർത്ത് മാരിനേറ്റ് ചെയ്ത് വെക്കണം കുറച്ചു സമയത്തിനുശേഷം ഒരു പാനിലേക്ക് എണ്ണ ചേർത്ത് കൊടുത്ത് ഈ ചിക്കൻ കഷ്ണങ്ങൾ വറുത്തെടുക്കാം ചിക്കൻ കഷ്ണങ്ങൾ വറുത്തു മാറ്റിയതിനുശേഷം പാനിലേക്ക് മുറിച്ചെടുത്ത വെജിറ്റബിൾ ചേർക്കാം ഇത് ചെറുതായൊന്ന് വഴറ്റി മാറ്റിവയ്ക്കാം കുഴച്ചു വച്ചിരിക്കുന്ന മൈദ ചെറിയ ഭാഗങ്ങളായി മാറ്റിയതിനുശേഷം നന്നായി പരത്തിയെടുത്ത് ചപ്പാത്തി പോലെ ചുട്ടെടുക്കാം, ഓരോ ചപ്പാത്തിയിലേക്കും മയോണൈസ് തേച്ച് കൊടുത്തതിനുശേഷം നീളത്തിൽ പച്ചക്കറികൾ വച്ചു കൊടുക്കാം മുകളിൽ ചിക്കൻ കഷ്ണങ്ങളും വീണ്ടും മയോണൈസും ചേർത്തു കൊടുത്ത് രണ്ട് സൈഡിൽ നിന്നും മടക്കി റോൾ ചെയ്യാം ഇങ്ങനെ തയ്യാറാക്കി എടുത്ത റോളുകൾ പാനിൽ വെച്ച് നന്നായി ചൂടാക്കി എടുക്കണം, ഷവർമ തയ്യാർ

    വിശദമായ ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക momus kitchen

  • ബ്രഡ്  പുഡ്ഡിംഗ്

    ബ്രഡ് പുഡ്ഡിംഗ്

    ബ്രഡും പാലും ഉണ്ടെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാം നാവിൽ അലിഞ്ഞിറങ്ങും പുഡ്ഡിംഗ്. ഗസ്റ്റ് വരുമ്പോൾ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം കൂടിയാണിത്.

    ചേരുവകൾ

    •ബ്രഡ് – നാല് കഷ്ണം
    •പഞ്ചസാര – മുക്കാൽ കപ്പ്
    •പാല് – രണ്ട് കപ്പ്
    •വാനില എസ്സൻസ് – ഒരു ടീസ്പൂൺ
    •മുട്ട – രണ്ടെണ്ണം

    തയ്യാറാക്കുന്ന വിധം

    •ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ കാൽ കപ്പ് പഞ്ചസാര ഇട്ടതിനുശേഷം ചെറിയ തീയിൽ വെച്ച് കാരമലൈസ് ചെയ്യുക. ഇത് കഴിഞ്ഞാൽ നമ്മൾ പുഡിങ് സെറ്റ് ചെയ്യാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് വയ്ക്കാം. ഒഴിച്ച ഉടനെ തന്നെ ഇത് ചുറ്റിച്ചെടുക്കാം, പാത്രത്തിന്റെ അടിഭാഗത്ത് മുഴുവനായി ഇത് പരന്നു കിട്ടണം.

    •ബ്രഡ് ചെറിയ കഷണങ്ങളാക്കി വയ്ക്കാം. ഇനി മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് ബ്രഡ് കഷണങ്ങളും രണ്ട് കപ്പ് പാലും രണ്ട് മുട്ടയും അരക്കപ്പ് പഞ്ചസാരയും ഒരു ടീസ്പൂൺ വാനില എസൻസും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. നമ്മൾ നേരത്തെ പുഡ്ഡിംഗ് ഒഴിക്കാൻ സെറ്റ് ചെയ്തു വച്ച പാത്രത്തിലേക്ക് ഒരു അരിപ്പയിൽ കൂടെ ഈ മിശ്രിതം ഒഴിച്ചു കൊടുക്കാം. പുഡ്ഡിങ്ങിൽ തീരെ തരിയില്ലാതെ കിട്ടാൻ വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. ഇനി ഈ പാത്രം ഒരു അലൂമിനിയം ഫോയിൽ വെച്ച് അടയ്ക്കാം. ശേഷം ഇത് ആവി വരുന്ന അപ്പച്ചെമ്പിലേക്ക് ഇറക്കിവച്ച് 35 തൊട്ട് 40 മിനിറ്റ് വരെ വേവിച്ചെടുക്കുക. 40 മിനിറ്റിനുശേഷം ഇത് തണുക്കാനായി പുറത്തേക്ക് വയ്ക്കാം.

    •തണുത്തതിനുശേഷം ഫ്രിഡ്ജിലേക്ക് വെച്ച് രണ്ടുമണിക്കൂർ കഴിഞ്ഞിട്ട് മുറിച്ചെടുക്കാം. സ്വാദിഷ്ടമായ പുഡിങ് റെഡി.

    വിശദമായ റെസിപ്പിക്കായിവീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • റാഗി വെജ് സൂപ്പ്

    റാഗി വെജ് സൂപ്പ്

    വണ്ണം കുറയ്ക്കാൻ നോക്കുന്നവർക്ക് കഴിക്കാൻ പറ്റിയ നല്ലൊരു ഭക്ഷണസാധനമാണ് റാഗി, ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയ റാഗി ഉപയോഗിച്ചുകൊണ്ടുള്ള നല്ലൊരു സൂപ്പ് ആണ് ഇത്..

    INGREDIENTS

    റാഗി പൊടി – 1 ടേബിൾ സ്പൂണ്

    വെളിച്ചെണ്ണ/ബട്ടർ – 1ടീസ്പൂണ്

    സവാള – 1 ചെറുതായി അരിഞ്ഞത്

    ക്യാരറ്റ് – 1/4 കപ്പ് അരിഞ്ഞത്

    ബീൻസ് – 4 എണ്ണം അരിഞ്ഞത്

    സ്പ്രിംഗ് ണിയൻ- 1 എണ്ണം അരിഞ്ഞത്

    ഇഞ്ചി- 1/2 ടീസ്പൂണ്

    വെളുത്തുള്ളി – 1 അല്ലി

    കുരുമുളകുപൊടി – 1/4 ടീസ്പൂണ്

    ഉപ്പ്

    വെള്ളം – 2 കപ്പ്

    നാരങ്ങ നീര് – 1/2 നാരങ്ങയുടെ നീര്

    കുരുമുളക് പൊടി

    മല്ലിയില

    PREPARATION

    ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക…ഇതിലേക്ക് കാരറ്റ്, ബീൻസ്, അരിഞ്ഞ സ്പ്രിംഗ് ഓണിയൻ്റെ വെള്ള ഭാഗം എന്നിവ ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ വഴറ്റുക
    അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക…ജീരകപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക..റാഗി മാവ് ചേർത്ത് ഒരു മിനിറ്റിൽ താഴെ വഴറ്റുക…വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കുക…തിളപ്പിക്കുക…തിളച്ചതിന് ശേഷം 5-8 മിനിറ്റ് വേവിക്കുക…കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കുക..തീ ഓഫ് ചെയ്ത് നാരങ്ങ നീര്, മല്ലിയില, അരിഞ്ഞ സ്പ്രിംഗ് ഓണിയൻ എന്നിവ ചേർക്കുക…
    ഇത് 5-10 മിനിറ്റ് അടച്ചിടുക…രുചികരമായ സൂപ്പ് റെഡി…

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • പഴം സ്നാക്ക്

    പഴം സ്നാക്ക്

    പഴം വെച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഈവനിംഗ് സ്നാക്ക്, ബേക്കിംഗ് സോഡ വേണ്ട ഇനോ വേണ്ട…

    നാലുമണി ചായക്കൊപ്പം സ്നാക്സ് കഴിക്കുന്ന പതിവുണ്ടോ?? ഇതാ പഴം ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ടേസ്റ്റി ആയൊരു സ്നാക്ക് റെസിപി..

    INGREDIENTS

    അരി -ഒരു കപ്പ്

    പഴം -മൂന്ന്

    തേങ്ങാ -മൂന്ന് ടേബിൾസ്പൂൺ

    പഞ്ചസാര -200 ഗ്രാം

    വെള്ളം -കാൽകപ്പ്

    ഏലക്കായ -3

    ജീരകം -ഒരു ടീസ്പൂൺ

    തേങ്ങ -മൂന്ന് ടേബിൾസ്പൂൺ

    നെയ്യ് -അര ടേബിൾ സ്പൂൺ

    വെളിച്ചെണ്ണ -ഒന്നര ടേബിൾ സ്പൂൺ

    ചെറുതായി അരിഞ്ഞ ചെറിയ ഉള്ളി -മൂന്ന് ടേബിൾ സ്പൂൺ

    തേങ്ങാക്കൊത്ത് -3 ടേബിൾ സ്പൂൺ

    ഉപ്പ്

    PREPARATION

    അരി കുതിർക്കാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക, ഒരു പാനിൽ നീയും വെളിച്ചെണ്ണയും ചേർത്ത് ചൂടാക്കിയതിനു ശേഷം തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും നന്നായി റോസ്റ്റ് ചെയ്തെടുത്ത് മാറ്റിവയ്ക്കുക. അരി നാലു മണിക്കൂർ കുതിർത്തതിനു ശേഷം അരയ്ക്കാം, അരിയോടൊപ്പം പഴവും ഏലക്കായയും ജീരകവും തേങ്ങ ചിരവിയതും അല്പം വെള്ളവും ചേർക്കണം, അല്പം കട്ടിയിൽ ആണ് അരച്ച് എടുക്കേണ്ടത്, ഇതിലേക്ക് അലിയിച്ചെടുത്ത ശർക്കര നീര് ചേർക്കാം വീണ്ടും നന്നായി അരച്ചതിനുശേഷം ഒരു ബൗളിലേക്ക് മാറ്റണം ഇനി വറുത്തു വച്ചിരിക്കുന്ന ചേരുവകൾ ഇതിലേക്ക് ചേർക്കാം ഒരു കേക്കിന്നിലേക്ക് വാഴയില വച്ചുകൊടുത്ത് എണ്ണ തേച്ച് തേച്ചുപിടിപ്പിക്കുക ഇതിനുമുകളിൽ ആയി തയ്യാറാക്കിയ മാവ് ഒഴിച്ചു കൊടുക്കാം ഇത് ആവിയിൽ വെച്ച് നന്നായി വേവിച്ചെടുത്ത് കഴിക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ബിരിയാണി ചമ്മന്തി

    ബിരിയാണി ചമ്മന്തി

    ബിരിയാണിക്ക് സൈഡ് ഡിഷായി വിളമ്പുന്ന മലബാർ സ്പെഷ്യൽ വിഭവമാണ് തേങ്ങ ചമ്മന്തി  മല്ലിയില പുതിനയില ഇവയൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ തേങ്ങാ ചമ്മന്തി ആണ് ഇത് ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

    INGREDIENTS

    തേങ്ങ -ഒരു കപ്പ്

    മല്ലിയില -കാൽകപ്പ്

    പുതിനയില -കാൽകപ്പ്

    കറിവേപ്പില

    പച്ചമുളക്- 2

    വിനാഗിരി -രണ്ട് ടീസ്പൂൺ

    ഇഞ്ചി

    PREPARATION

    ഒരു മിക്സി ജാറി ലേക്ക് തേങ്ങയും ഉപ്പും ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് കൊടുക്കുക, നന്നായി അരച്ചതിനു ശേഷം തേങ്ങയും ഉപ്പും ചേർക്കാം വീണ്ടും നല്ലതുപോലെ അരയ്ക്കുക അടിപൊളി ചമ്മന്തി റെഡി

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Swaad Of Kerala

  • പഴം സ്നാക്ക്

    പഴം സ്നാക്ക്

    ഒട്ടേറെ ഗുണങ്ങൾ അടങ്ങിയ നേന്ത്രപ്പഴം നമ്മുടെ നാലുമണി പലഹാരങ്ങളിലെ പ്രധാനപ്പെട്ട ഐറ്റം ആണ്
    നേന്ത്രപ്പഴം ഉപയോഗിച്ച് ഇതുവരെ കഴിക്കാത്ത രുചിയിൽ ഒരു പുതു പുത്തൻ പലഹാരം തയ്യാറാക്കാം..

    INGREDIENTS

    നെയ്യ്

    കശുവണ്ടി

    മുന്തിരി

    തേങ്ങ -4 ടേബിൾ സ്പൂൺ

    പഞ്ചസാര -3 ടീസ്പൂൺ

    ഏലക്കായ പൊടിച്ചത് -നാലെണ്ണം

    നേന്ത്രപ്പഴം -മൂന്ന്

    അരിപ്പൊടി 3-4 ടേബിൾ സ്പൂൺ

    മൈദ -രണ്ട് കപ്പ്

    ബേക്കിംഗ് പൗഡർ -മുക്കാൽ സ്പൂൺ

    ഉപ്പ് -കാൽ ടീസ്പൂൺ

    മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

    എണ്ണ വറുക്കാൻ ആവശ്യമായത്

    PREPARATION

    ആദ്യം ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കശുവണ്ടി ചേർത്ത് വറുകണം കൂടെ മുന്തിരിയും ചേർത്ത് യോജിപ്പിക്കാം അടുത്തതായി തേങ്ങ ചേർത്ത് ചെറിയ ബ്രൗൺ നിറമാകുന്നതുവരെ മിക്സ് ചെയ്യണം അടുത്തതായി പഞ്ചസാരയും ഏലക്കായ പൊടിയും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം നന്നായി വേവിച്ചെടുത്ത നേന്ത്രപ്പഴം ഒരു ബൗളിൽ എടുത്ത് നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുത്ത് കുഴച്ച് മാറ്റി മാറ്റാം ഇതിൽ നിന്നും കുറച്ചെടുത്ത് കയ്യിൽ വച്ച് പരത്തുക ഇതിനകത്തേക്ക് ഫില്ലിംഗ് വെച്ച് കൊടുത്തതിനുശേഷം റോൾ ഷേപ്പിൽ ആക്കണം എല്ലാം ഇതുപോലെ ചെയ്തെടുത്ത വയ്ക്കുക ഒരു പാത്രത്തിലേക്ക് മൈദ മഞ്ഞൾപൊടി ബേക്കിംഗ് പൗഡർ ഉപ്പ് എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം മിക്സ് ചെയ്യാം ഇതിൽ നിന്നും കുറച്ച് ഒരു ബൗളിലേക്ക് എടുത്ത ശേഷം ഒരു ബാറ്റർ തയ്യാറാക്കാം, ഈ ചെയ്തു വച്ചിരിക്കുന്ന പഴം ഓരോന്നായി എടുത്ത് ഈ ബാറ്ററിൽ മുക്കണം ശേഷം പൊടി നന്നായി കോട്ട് ചെയ്ത് ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Minu’s Lab