Advertisement

വണ്ണം കുറയ്ക്കാൻ നോക്കുന്നവർക്ക് കഴിക്കാൻ പറ്റിയ നല്ലൊരു ഭക്ഷണസാധനമാണ് റാഗി, ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയ റാഗി ഉപയോഗിച്ചുകൊണ്ടുള്ള നല്ലൊരു സൂപ്പ് ആണ് ഇത്..

INGREDIENTS

റാഗി പൊടി – 1 ടേബിൾ സ്പൂണ്

വെളിച്ചെണ്ണ/ബട്ടർ – 1ടീസ്പൂണ്

സവാള – 1 ചെറുതായി അരിഞ്ഞത്

ക്യാരറ്റ് – 1/4 കപ്പ് അരിഞ്ഞത്

ബീൻസ് – 4 എണ്ണം അരിഞ്ഞത്

സ്പ്രിംഗ് ണിയൻ- 1 എണ്ണം അരിഞ്ഞത്

ഇഞ്ചി- 1/2 ടീസ്പൂണ്

വെളുത്തുള്ളി – 1 അല്ലി

കുരുമുളകുപൊടി – 1/4 ടീസ്പൂണ്

ഉപ്പ്

വെള്ളം – 2 കപ്പ്

നാരങ്ങ നീര് – 1/2 നാരങ്ങയുടെ നീര്

കുരുമുളക് പൊടി

മല്ലിയില

PREPARATION

ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക…ഇതിലേക്ക് കാരറ്റ്, ബീൻസ്, അരിഞ്ഞ സ്പ്രിംഗ് ഓണിയൻ്റെ വെള്ള ഭാഗം എന്നിവ ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ വഴറ്റുക
അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക…ജീരകപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക..റാഗി മാവ് ചേർത്ത് ഒരു മിനിറ്റിൽ താഴെ വഴറ്റുക…വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കുക…തിളപ്പിക്കുക…തിളച്ചതിന് ശേഷം 5-8 മിനിറ്റ് വേവിക്കുക…കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കുക..തീ ഓഫ് ചെയ്ത് നാരങ്ങ നീര്, മല്ലിയില, അരിഞ്ഞ സ്പ്രിംഗ് ഓണിയൻ എന്നിവ ചേർക്കുക…
ഇത് 5-10 മിനിറ്റ് അടച്ചിടുക…രുചികരമായ സൂപ്പ് റെഡി…

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy