എണ്ണ മാങ്ങ അച്ചാർ

Advertisement

എണ്ണയിൽ ഫ്രൈ ചെയ്തെടുത്ത് തയ്യാറാക്കുന്ന മാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ? അടിപൊളി രുചിയാണ് കൂടാതെ ഒരുപാട് നാൾ കേടുകൂടാതിരിക്കുകയും ചെയ്യും,

ആദ്യം മാങ്ങ തൊലിയോട് കൂടി നീളമുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക, ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി മാങ്ങ കുറച്ചു കുറച്ചായി ഇട്ട് ഫ്രൈ ചെയ്തെടുക്കാം, ചെറുതായി കളർ മാറുന്നത് വരെ ഫ്രൈ ചെയ്യണം, ശേഷം എണ്ണയിലേക്ക് ഉണക്കമുളകും കറിവേപ്പിലയും വേറെ വേറെ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക, മുളക് നല്ലപോലെ പൊടിച്ചെടുക്കണം, പൊടിച്ചെടുത്ത മുളകും കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി ഉലുവ കടുക് എന്നിവ വറുത്തു പൊടിച്ചത് ഉപ്പ് എന്നിവ ചേർത്ത് നന്നായി ചൂടാക്കണം ശേഷം ഇതിനെ മാങ്ങയിലേക്ക് ഇട്ടുകൊടുക്കാം, അല്പം എണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്താൽ ഡ്രൈ മാങ്ങ അച്ചാർ തയ്യാർ.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക TRICKS VLOG