Category: അച്ചാറുകള്‍

  • പച്ചമുളക്  അച്ചാർ

    പച്ചമുളക് അച്ചാർ

    പച്ചമുളക് ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി കൊള്ളു, ചോറിനൊപ്പം കഴിക്കാനായി സ്‌പൈസി ആയൊരു അച്ചാർ

    Ingredients

    പച്ചമുളക്

    വെളിച്ചെണ്ണ

    ഉലുവ

    ഉപ്പ്

    ഇഞ്ചി

    വെളുത്തുള്ളി

    കറിവേപ്പില

    മഞ്ഞൾപ്പൊടി

    കായപ്പൊടി

    വിനാഗിരി

    Preparation

    പച്ചമുളക് നന്നായി കഴുകി തുടച്ചെടുത്ത് കത്തി ഉപയോഗിച്ച് നെടുകെ പിളർക്കുക, ശേഷം ഉപ്പ് പുരട്ടി മാറ്റി വയ്ക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കുക ഇതിലേക്ക് ഉലുവ ചേർത്ത് കൊടുത്ത് പൊട്ടിക്കാം ശേഷം വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക ഇനി മഞ്ഞൾപൊടി ചേർത്ത് പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്ത ശേഷം കായപ്പൊടിയും ചേർക്കാം കുറച്ചുകൂടി ഉപ്പും വിനാഗിരിയും ചേർക്കാം ഇത് നന്നായി തിളയ്ക്കുമ്പോൾ മുളക് ഇതിലേക്ക് ഇടാം ഒന്ന് തിളച്ചതിനു ശേഷം തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ കുപ്പിയിൽ സൂക്ഷിക്കണം രണ്ടുദിവസം വെച്ചതിനു ശേഷം ഉപയോഗിക്കാൻ നല്ലതായിരിക്കും.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Seharin cook book by sehrin

  • മൂട്ടി പുളി അച്ചാർ

    മൂട്ടി പുളി അച്ചാർ

    ഈ പുളി അച്ചാർ ഒന്നു കഴിച്ചു നോക്കേണ്ടത് തന്നെയാണ്, നിങ്ങളുടെ നാട്ടിൽ ഈ പഴം കിട്ടുമോ? എങ്കിൽ ഇതുപോലെ അച്ചാർ തയ്യാറാക്കി നോക്കൂ…

    Ingredients

    മൂട്ടി പുളി

    ഉപ്പ്

    കാശ്മീരി മുളകുപൊടി

    നല്ലെണ്ണ

    കടുക്

    വെളുത്തുള്ളി

    കറിവേപ്പില

    ഉലുവ പൊടി

    കായപ്പൊടി

    തിളച്ചവെള്ളം

    വിനാഗിരി

    Preparation

    ആദ്യം പുളി കഴുകിയെടുത്ത് ഓരോന്നും രണ്ട് കഷണങ്ങളായി മുറിക്കുക ഇതിലേക്ക് ഉപ്പും മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം കുറച്ചു സമയം കഴിഞ്ഞ് ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ഇനി ഇതിലേക്ക് മുളകുപൊടി ചേർത്ത് ചെറുതായി വറുക്കുക, അടുത്തതായി പുളി ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാം ഉലുവ പൊടി ആവശ്യത്തിന് ഉള്ള ഉപ്പ് കായപ്പൊടി ഇവ ചേർക്കാം, നന്നായി യോജിച്ചു കിട്ടാൻ അല്പം വെള്ളം ചേർക്കാം, വെള്ളം വറ്റുമ്പോൾ വിനാഗിരി കൂടി ഒഴിച്ച് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Homely videos

  • മാങ്ങ ഉപ്പിലിട്ടത്

    മാങ്ങ ഉപ്പിലിട്ടത്

    പ്രാണികളും പൂപ്പലും വരാതെ പച്ചമാങ്ങ ഉപ്പിലിട്ട് സൂക്ഷിക്കാനായി കുറച്ചു ടിപ്സുകൾ, ഇതുപോലെ ചെയ്താൽ ഏറെ കാലം കേടാകാതെ ഇരിക്കും..

    INGREDIENTS

    പച്ചമാങ്ങ -2

    വെളുത്തുള്ളി -4

    പച്ചമുളക്- 4

    കടുക് -ഒരു ടേബിൾ സ്പൂൺ

    മുളക് പൊടി

    തിളപ്പിച്ചാറിയ വെള്ളം

    ആദ്യം മാങ്ങ കഴുകി നന്നായി തുടച്ചെടുത്ത് ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക, കൂടെ വെളുത്തുള്ളി അരിഞ്ഞതും പച്ചമുളകും ചേർക്കാം കുറച്ചു കടുക് ചതച്ചെടുക്കാം ഇനി ഒരു ചില്ലു കുപ്പി കഴുകി തുടച്ചെടുക്കുക ഇതിലേക്ക് മാങ്ങ കടുക് മുളകുപൊടി കല്ലുപ്പ് ഇവ ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക ഒരു ദിവസം റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം ഇതിലേക്ക് തിളപ്പിച്ചാറിയ വെള്ളം ഒഴിക്കാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • തക്കാളി തൊക്ക്

    തക്കാളി തൊക്ക്

    തക്കാളി വിലക്കുറവിന് കിട്ടുമ്പോൾ, വാങ്ങി ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചോളൂ, ഏറെക്കാലം കേടാവാതെ ഇരിക്കുന്ന തക്കാളി തൊക്ക് കറി,

    തക്കാളി ഒരു കിലോ വാളൻ പുളി നല്ലെണ്ണ രണ്ട് ടേബിൾ സ്പൂൺ കടുക് വറ്റൽ മുളക് 4 കറിവേപ്പില മഞ്ഞൾപൊടി കാൽ ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ

    ആദ്യം തക്കാളി കഴുകി എടുത്തത് എടുക്കുക ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം ഇതിലേക്ക് വാളൻ പുളിയും ചേർത്ത് നന്നായി അരച്ചെടുക്കാം ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കണം ഇതിലേക്ക് കടുക് ചേർത്ത് പൊട്ടുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും ചേർക്കാം, അടുത്തതായി തക്കാളി അരച്ചെടുത്തത് ഇതിലേക്ക് ചേർത്തു കൊടുക്കാം, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്ത് നന്നായി തിളപ്പിക്കണം, 5 മിനിറ്റ് വരെ തിളച്ചതിനു ശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും ചേർക്കാം വീണ്ടും മിക്സ് ചെയ്ത് പച്ചമണം മാറുന്നതുവരെയും തിളപ്പിക്കണം ശേഷം തീ ഓഫ് ചെയ്യാം,

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലെ ഉള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • മാങ്ങ  കറികൾ

    മാങ്ങ കറികൾ

    ചെറുതായി പഴുത്തു തുടങ്ങിയ മാങ്ങ ആണോ ഇപ്പോൾ സ്ഥിരമായി കിട്ടാറുള്ളത്, എങ്കിൽ അത് ഉപയോഗിച്ച് ചോറിന് കഴിക്കാൻ പറ്റിയ രണ്ട് കറികൾ തയ്യാറാക്കി കൊള്ളു

    Recipe 1

    ആദ്യം മാങ്ങ തൊലി കളഞ്ഞതിനുശേഷം ഒരു ഗ്രേഡറിൽ ഗ്രേറ്റ് ചെയ്ത് എടുക്കുക, ഒരു പാനിൽ ഏത് ശർക്കര ഉരുകാനായി വയ്ക്കാം മറ്റൊരു പാനിൽ അല്പം വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം, അടുത്തതായി ഇഞ്ചി വെളുത്തുള്ളി ഉണക്കമുളക് എന്നിവ ചേർത്ത് വഴറ്റാം കറിവേപ്പിലയും ചേർക്കാം ഇത് വഴന്നു വരുമ്പോൾ കുറച്ചു കായപ്പൊടി ചേർക്കാം, ഒന്നുകൂടെ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ഒന്നര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക ശേഷം ഗ്രേറ്റ് ചെയ്ത് മാങ്ങ ചേർക്കാം, നന്നായി യോജിപ്പിച്ചതിനുശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക, മാങ്ങ വെന്തു കഴിയുമ്പോൾ ഇതിലേക്ക് ശർക്കര നീര് ചേർത്ത് കൊടുക്കാം, അല്പം വിനാഗിരി കൂടി ചേർത്ത് നന്നായി തിളപ്പിക്കണം, ശേഷം തീ ഓഫ് ചെയ്യാം ഇത് ചൂടാറുമ്പോൾ ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.

    Recipe 2

    മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചതിനുശേഷം മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കാം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കാം കറിവേപ്പിലയും ചേർക്കാം ശേഷം മാങ്ങ ചേർത്ത് മിക്സ് ചെയ്യുക ഉപ്പ് മഞ്ഞൾ പൊടി മുളകുപൊടി എന്നിവ ചേർക്കുക, ഒരു മിനിറ്റ് കൂടി വേവിച്ചതിനു ശേഷം മാറ്റിവയ്ക്കാം

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NNR Kitchen

  • ഉപ്പിലിട്ട മാങ്ങ

    ഉപ്പിലിട്ട മാങ്ങ

    ചോറിനൊപ്പം കഴിക്കാൻ ഒരു കഷണം മാങ്ങ ഉപ്പിലിട്ടത് കൂടി ഉണ്ടെങ്കിൽ കൂടുതൽ രുചിയോടെ കഴിക്കാൻ കഴിയും എന്നത് നമുക്കെല്ലാവർക്കും ഉറപ്പുള്ള കാര്യമാണ്, മാങ്ങാ സീസൺ ആകുമ്പോൾ എല്ലാ വീട്ടിലും കാണാം ഒരു കുപ്പിയിൽ ഉപ്പിലിട്ട മാങ്ങ, ഇങ്ങനെ തയ്യാറാക്കുന്ന മാങ്ങ മിക്കപ്പോഴും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ പൂപ്പലും പ്രാണിയും വന്ന് നശിച്ചു പോകാറുണ്ട്, ഇങ്ങനെ സംഭവിക്കാതിരിക്കാനായി ചില പൊടിക്കൈകൾ ചെയ്താൽ മതി എന്താണെന്ന് കാണാം

    ആദ്യം മാങ്ങ പച്ചമുളക് എന്നിവ നന്നായി കഴുകി തുടച്ചെടുക്കുക ശേഷം മാങ്ങ തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം, രണ്ടോ മൂന്നോ മിനിറ്റിനു ശേഷം തിരിച്ചെടുക്കാം ചൂടാറുമ്പോൾ ഒരു ടവ്വൽ ഉപയോഗിച്ച് നല്ലപോലെ തുടയ്ക്കണം ഇനി മാങ്ങ ചെറിയ കഷണങ്ങളായി മുറിക്കാം വീണ്ടും ടവൽ ഉപയോഗിച്ച് നന്നായി തുടക്കുക കഴുകി ഉണക്കിയെടുത്ത ചില്ലു കുപ്പിയിലേക്ക് ഈ മാങ്ങ ഇട്ടു കൊടുക്കാം പച്ചമുളക് സ്പ്ലിറ്റ് ചെയ്തിടാം, ഇതിലേക്ക് കല്ലുപ്പും തിളപ്പിച്ചാറിയ വെള്ളവും ഒഴിക്കുക, കുപ്പിയുടെ മൂടിയും സൈഡും എല്ലാം നന്നായി തുടയ്ക്കണം ശേഷം കഴുകെണ്ണ കുപ്പിയുടെ വായ്ഭാഗത്ത് തടവി കൊടുക്കാം, ഇനി കുപ്പി മൂവി സൂക്ഷിക്കുകയാണെങ്കിൽ പ്രാണിയോ പൂപ്പലോ ഇല്ലാതെ കാലങ്ങളോളം സൂക്ഷിക്കാനാവും

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഉപ്പുമാങ്ങ

    ഉപ്പുമാങ്ങ

    കാലങ്ങളോളം ഉപയോഗിക്കാനായി പച്ചമാങ്ങ ഇതുപോലെ ഉപ്പിലിട്ട് സൂക്ഷിച്ചാൽ മതി, ഇപ്പോൾ ധാരാളം മാങ്ങ കിട്ടുന്ന സമയമല്ലേ, പച്ചമാങ്ങ പറിച്ചെടുത്ത് ഇതുപോലെ തയ്യാറാക്കി വെക്കൂ

    ആദ്യം മാങ്ങ നന്നായി കഴുകിയെടുക്കുക, ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്ക് ഉപ്പ് ചേർക്കണം നന്നായി തിളയ്ക്കുമ്പോൾ മാങ്ങ ഇട്ടു കൊടുക്കാം, കുറച്ചുസമയം തിളപ്പിച്ച് തീ ഓഫ് ചെയ്യുക ശേഷം മാങ്ങ അതിൽ നിന്നും എടുത്തുമാറ്റാം, ചൂടാറിയതിനു ശേഷം മാങ്ങയുടെ മുകളിലായി എണ്ണ തേച്ചുപിടിപ്പിക്കുക ഇനി ഒരു കുപ്പിയിലേക്ക് മാങ്ങ ഇട്ടു കൊടുക്കാം ഇതിലേക്ക് പച്ചമുളക് കാന്താരി മുളക് എന്നിവയും ചേർക്കാം ശേഷം ഉപ്പിട്ട് തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചു കൊടുക്കാം പാത്രം മൂ ടി രണ്ടാഴ്ചയ്ക്കുശേഷം തുറക്കുക, ഉപ്പുമാങ്ങ തയ്യാറായിട്ടുണ്ടാവും.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ESHAL DREAM