Category: അച്ചാറുകള്‍

  • ഇരുമ്പൻ പുളി കൊണ്ട് ഇത്രയും സ്വദിൽ ഒരു ചമ്മന്തി ചോറിനും, കഞ്ഞിക്കും ബെസ്റ്റ് ആണ്‌.

    ഇരുമ്പൻ പുളി കൊണ്ട് ഇത്രയും സ്വദിൽ ഒരു ചമ്മന്തി ചോറിനും, കഞ്ഞിക്കും ബെസ്റ്റ് ആണ്‌.

    ഇരുമ്പൻ പുളി മരം വീട്ടിൽ ഉണ്ടെങ്കിൽ, മരം നിറയെ കായ്ച്ചു കിടക്കുന്ന ഈ പുളി കാണാൻ തന്നെ നല്ല ഭംഗി ആണ്, കൂടാതെ ഇതുകൊണ്ട് എന്തു തയാറാക്കിയാലും, ശരീരത്തിനും വളരെ നല്ലതാണ്.

    ഇനിയും ഈ ചമ്മന്തി ഉണ്ടാക്കി നോക്കിയില്ലെങ്കിൽ തീർച്ചയായും ഇതൊന്നു ഉണ്ടാക്കി നോക്കു, പലതരം ചമ്മന്തികളുടെ കൂട്ടത്തിൽ ഇതു ഗംഭീര ടേസ്റ്റ് തന്നെ ആണ്.

    ഇരുമ്പൻ പുളി ഉപയോഗിച്ച് നല്ല രുചികരമായ ചമ്മന്തി തയാറാക്കാം.ആവശ്യമുള്ള സാധനങ്ങൾഇരുമ്പൻ പുളി- 2 എണ്ണംനാളികേരം – അര മുറിപച്ചമുളക് -2 എണ്ണംകറി വേപ്പില – ഒരു തണ്ട്ഇഞ്ചി – ഒരു കഷ്ണംജീരകം – അര സ്പൂൺതയ്യാറാക്കുന്ന വിധംഇരുമ്പൻ പുളി, തേങ്ങാ , ഇഞ്ചി , പച്ചമുളക് , കറി വേപ്പില , ഇഞ്ചി , ജീരകം

    എന്നിവ മിക്സിയിലോ അര കല്ലിലോ നന്നായി അരച്ച് എടുക്കുക വെള്ളം ചേർക്കാൻ പാടില്ല , ഇരുമ്പൻ പുലിയിലെ വെള്ളം മാത്രമേ പാടുള്ളു .

    കൊളെസ്ട്രോളിനു നല്ലൊരു മരുന്നും കൂടെ ആണ് ഈ പുളി , വളരെ രുചികരമായ ചമ്മത്തികൂടെ ആണ് , സാധാരണ പുളി ചേർത്ത ചമ്മന്തി പോലെയേ തോന്നുകയുള്ളൂ .

     

  • തേങ്ങ അച്ചാർ

    തേങ്ങ അച്ചാർ

    ഇനി അച്ചാർ ഉണ്ടാക്കാൻ തേങ്ങ മതി

    വെറൈറ്റി രുചിയുള്ള തേങ്ങ അച്ചാർ

    ചേരുവകൾ

    തേങ്ങാക്കൊത്ത് -ഒന്നര കപ്പ്

    പച്ചമുളക് -2

    വെളുത്തുള്ളി- 8

    ഇഞ്ചി -ഒരു ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അരടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒന്നര ടേബിൾ സ്പൂൺ

    മുളകുപൊടി -ഒരു ടേബിൾ സ്പൂൺ

    കടുക് -അര ടീസ്പൂൺ

    ചുവന്ന മുളക്- മൂന്നെണ്ണം

    ഉലുവ -കാൽ ടീസ്പൂൺ

    കായം -അര ടീസ്പൂൺ

    ശർക്കര -1

    പുളി നാരങ്ങ വലിപ്പത്തിൽ

    നല്ലെണ്ണ

    വിനാഗിരി

    ഉപ്പ്

    വെള്ളം

    കറിവേപ്പില

    തയ്യാറാക്കുന്ന വിധം

    ആദ്യം ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് തേങ്ങാക്കൊത്ത് ചേർത്തു കൊടുക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് തേങ്ങയുടെ പച്ചമണം മാറുന്നത് വരെ വഴറ്റിയെടുക്കണം, ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം, ഇനി അതേ പാനിലേക്ക് കുറച്ചുകൂടി എണ്ണചേർത്ത ചൂടാക്കണം ചൂടാകുമ്പോൾ കടുക് ചേർത്ത് പൊട്ടിക്കാം ശേഷം ഉലുവ, ഉണക്കമുളക്, കറിവേപ്പില എന്നിവ ചേർത്ത് മിക്സ് ചെയ്യാം, ശേഷം വെളുത്തുള്ളി ഇഞ്ചി, പച്ചമുളക് ,എന്നിവ ചേർത്ത് നല്ലതുപോലെ റോസ്റ്റ് ചെയ്യണം, നന്നായി മൊരിഞ്ഞു വരുമ്പോൾ പൊടികൾ ചേർത്തു കൊടുക്കാം, ആദ്യം മഞ്ഞൾപൊടി ചേർക്കണം, പിന്നെ മുളകുപൊടി, കാശ്മീരി ചില്ലി പൗഡർ, തീ കുറച്ച് അവച്ചതിനു ശേഷം , പൊടികളുടെ പച്ചമണം മാറുന്നത് വരെ മിക്സ് ചെയ്തു കൊടുക്കണം.
    ഇനി പുളി വെള്ളം ഇതിലേക്ക് ചേർത്തുകൊടുക്കാം, നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക, ശേഷം ശർക്കരയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം, നന്നായി എണ്ണ തെളിഞ്ഞുവരുന്ന സമയമാകുമ്പോൾ വിനാഗിരി ചേർത്ത് കൊടുക്കാം, ശേഷം കായപ്പൊടി കൂടെ ചേർക്കാം, നല്ലതുപോലെ മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം. ചൂടാറുമ്പോൾ എയർ ടൈറ്റ് ആയിട്ടുള്ള കണ്ടെയ്നറിൽ സൂക്ഷിക്കാം.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക COOK with SOPHY

  • നാരങ്ങ അച്ചാർ വെളുത്തുള്ളി ചേർത്ത് വിനാഗിരി ചേർക്കാതെ(ഓപ്ഷണൽ ) കയ്പ്പില്ലാതെ ഉണ്ടാക്കാം

    നാരങ്ങ അച്ചാർ വെളുത്തുള്ളി ചേർത്ത് വിനാഗിരി ചേർക്കാതെ(ഓപ്ഷണൽ ) കയ്പ്പില്ലാതെ ഉണ്ടാക്കാം

    നാരങ്ങ അച്ചാർ വെളുത്തുള്ളി ചേർത്ത് വിനാഗിരി ചേർക്കാതെ(ഓപ്ഷണൽ ) കയ്പ്പില്ലാതെ ഉണ്ടാക്കാം
    അമ്മ സ്പെഷ്യൽ

    ഉലുവ ഞാൻ ഇവിടെ വറുത്തു പൊടിക്കാതെ ആണ് ഉണ്ടാക്കിയിട്ടുള്ളത്. അങ്ങനെ ചേർത്താലും മതി. കുറച്ച് അളവിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ നാൾ കേടാവാതിരിക്കണമെങ്കിൽ നല്ലെണ്ണ കൂടുതൽ ചേർക്കണം. എപ്പോഴും എണ്ണ അച്ചാറിന്റെ മുകളിൽ നിക്കുന്ന രീതിയിൽ വേണം.

    നാരങ്ങ——5

    നല്ലെണ്ണ——100ml

    കടുക്———-1സ്പൂൺ

    മുളക് ————2-3

    ഉപ്പ് —————–ആവശ്യാനുസരണം

    ഉലുവ———–കാൽ സ്പൂണിൽ താഴെ

    കായം-കാൽ സ്പൂണിൽ താഴെ

    മുളകുപൊടി—-1-3സ്പൂൺ(എരിവ് നോക്കി )

    വെളുത്തുള്ളി(optional)

    പഞ്ചസാര——1സ്പൂൺ

    1)നാരങ്ങ നന്നായി കഴുകുക

    2) ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക അതിലേക്കു നാരങ്ങ ഇട്ടു വേവിക്കുക(15-20 മിനിറ്റ് ) വേണ്ടിവരും(അല്ലെങ്കിൽ ഇഡ്ഡലിപാത്രത്തിൽ ആവിയിൽ വേവിക്കാം )

    3)ശേഷം കുറച്ച് നേരം അടച്ചുവെച്ചു നാരങ്ങ വെള്ളത്തിൽ നിന്നും മാറ്റുക.അപ്പോൾ കയ്പ്പു ആ വെള്ളത്തിൽ പോവും

    4)നാരങ്ങ മുറിക്കുക കുരു മാറ്റുക.ഉപ്പ് പുരട്ടി ഒരു ദിവസം വേണമെങ്കിൽ വെക്കാം.ഞാൻ അര മണിക്കൂർ മാത്രം വെച്ചുള്ളു

    5)ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി.കടുക് ചേർത്തു് പൊട്ടുമ്പോൾ വെളുത്തുള്ളി കനം കുറച്ച് മുറിച്ചു ചേർത്ത് വഴറ്റുക മുളകും ചേർത്ത് ഉലുവ കായം എന്നിവ ചേർക്കുക.തീയ് ഓഫായാക്കിയ ശേഷം മാത്രം മുളകുപൊടി ചേർത്ത് ഇളക്കുക( മുളകുപൊടി കരിയാതിരിക്കാൻ വേണ്ടിയാണു ഇത്).

    6)നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം തീയ് കത്തിച്ചു വേണമെങ്കിൽ ചെറുതായി ഒന്നു ചൂടാക്കാം പഞ്ചസാര കൂടെ ചേർക്കുക.
    എരിവും പുളിയും ബാലൻസ് ചെയ്യുന്നതിനാണ് മധുരം ചേർക്കുന്നത്. ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാം.

    7)വീണ്ടും ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ഒഴിക്കുക
    നല്ല വൃത്തിയുള്ള കുപ്പിയിൽ ആക്കി സൂക്ഷിച്ചോളൂ (തുടച്ചു വെള്ളമില്ലാതെ)

    Note:-നല്ലെണ്ണ നാരങ്ങയുടെ മേലെ നിൽക്കുന്ന രീതിയിൽ വേണം.അപ്പോൾ പെട്ടെന്ന് കേടാവില്ല.എടുക്കുമ്പോൾ എപ്പോഴും നന്നായി ഇളക്കിയിട്ടു വേണം എടുക്കാൻ.ഞാൻ വിനാഗിരി മിക്കവാറും ചേർക്കാറില്ല

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാരങ്ങ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitchen time by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • വായയിൽ കപ്പ ലോടുന്ന ഈ വെറൈറ്റി മാങ്ങാ അച്ചാർ ഉണ്ടാകാൻ. വെറും 10 മിനിറ്റ് മതി

    വായയിൽ കപ്പ ലോടുന്ന ഈ വെറൈറ്റി മാങ്ങാ അച്ചാർ ഉണ്ടാകാൻ. വെറും 10 മിനിറ്റ് മതി

    ചേരുവകൾ :

    പച്ച മാങ്ങ – 1/2 കിലോ

    എള്ള് എണ്ണ – 2 ടേബിൾസ്പൂൺ

    കടുക് – 1 ടീസ്പൂൺ

    കറി വേപ്പില

    വെളുത്തുള്ളി – 1/4 കപ്പ്

    ഇഞ്ചി – 1 ടേബിൾസ്പൂൺ

    ഖയം – 1/4 ടീസ്പൂൺ

    ഉലുവ- 2 നുള്ള്

    കടുക് പരിപ്പ് – 3 ടേബിൾസ്പൂൺ

    മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ

    മുളകുപൊടി – 3 ടേബിൾസ്പൂൺ

    സുർക – 1/2 കപ്പ്

    വെള്ളം – 1/2 കപ്പ്

    വേഗത്തിലും സിംപിൾലും ആയ ഈ മാങ്ങാ അച്ചാർ എന്തായാലും ട്രൈ ചെയ്യേണ്ടതാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും മാങ്ങാ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Offbeat Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • രുചിയൂറും ചെമ്മീൻ അച്ചാർ ഉണ്ടാക്കി നോക്കൂ

    രുചിയൂറും ചെമ്മീൻ അച്ചാർ ഉണ്ടാക്കി നോക്കൂ

    ചെമ്മീൻ അച്ചാർ🤩

    ചെമ്മീൻ: 1 കിലോ

    മുളകുപൊടി: 6tbsp +2 tbsp

    മഞ്ഞൾപ്പൊടി: 1tsp + 1/2tsp

    ഉപ്പ്: 3 ടീസ്പൂൺ

    വിനാഗിരി: 1 കപ്പ്

    വെള്ളം: 1/4 കപ്പ്

    നല്ലെണ്ണ: 1/4 കപ്പ്

    വെളിച്ചെണ്ണ: 1/4 കപ്പ്

    ഇഞ്ചി: 6 ടീസ്പൂൺ

    കുഞ്ഞുള്ളി: 25

    മുളക്: 7

    ചതച്ച ഇഞ്ചി വെളുത്തുള്ളി: 2tbsp

    6tbsp മുളകുപൊടി 1 ടീസ്പൂൺ മഞ്ഞൾപ്പൊടി 2 ടീസ്പൂൺ ഉപ്പ് ഉപയോഗിച്ച് ചെമ്മീൻ മാരിനേറ്റ് ചെയ്യുക.
    ഒരു പാനിൽ 1/4 കപ്പ് നല്ലെണ്ണയും 1/4 കപ്പ് വെളിച്ചെണ്ണയും ചേർത്ത് ഇഞ്ചി കറിവേപ്പില ഉള്ളി പച്ചമുളകും വെവ്വേറെ വറുത്തെടുക്കുക ചേർക്കുക. അതിൽ ചെമ്മീൻ വറുത്തെടുക്കുക. ഇത് മാറ്റി വയ്ക്കുക ഇപ്പോൾ അതേ പാനിൽ 2tbsp ചതച്ച ഇഞ്ചി വെളുത്തുള്ളി ചേർത്ത് 2 ടീസ്പൂൺ മുളകുപൊടിയും 1/2 ടീസ്പൂൺ മഞ്ഞളും ചേർത്ത് മൂപ്പിക്കുക1 കപ്പ് വിനാഗിരിയും 1/4 കപ്പ് വെള്ളവും ചേർത്ത് ഉപ്പ് ചേർത്ത് തിളപ്പിക്കുക. ഇത് തണുക്കുമ്പോൾ വറുത്ത ചെമ്മീൻ ഇഞ്ചി ഉള്ളി കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക
    രുചിയുള്ള ചെമ്മീൻ അച്ചാർ തയ്യാറാണ്.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും ചെമ്മീൻ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Ammu’s Life ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • ഈത്തപ്പഴവും കൊണ്ടാട്ടമുളകും ഉണ്ടെങ്കിൽ നല്ല കിടിലൻ അച്ചാർ ഇത് പോലെ ഉണ്ടാക്കി നോക്കൂ

    ഈത്തപ്പഴവും കൊണ്ടാട്ടമുളകും ഉണ്ടെങ്കിൽ നല്ല കിടിലൻ അച്ചാർ ഇത് പോലെ ഉണ്ടാക്കി നോക്കൂ

    ഈത്തപ്പഴവും കൊണ്ടാട്ടമുളകും ഉണ്ടെങ്കിൽ നല്ല കിടിലൻ അച്ചാർ ഇത് പോലെ ഉണ്ടാക്കി നോക്കൂ.
    വളരെ ഈസി ആയി ,കഴിക്കാൻ വ്യത്യസ്‌തമായ രുചിയോട് കൂടെയുള്ള ഈ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വീഡിയോ മുഴുവൻ കാണണേ ..

    ആദ്യം ഒരു പാത്രം ചൂടാക്കി വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ ഒഴിച്ച് ചൂടായി വന്നാൽ 100 ഗ്രാം കൊണ്ടാട്ടമുളക് ചേർത്ത് കൊടുക്കാം..കൊണ്ടാട്ട മുളക് നന്നായി മൊരിഞ്ഞു വന്നാൽ എണ്ണയിൽ നിന്നും മാറ്റാം..ഈ ഫ്രൈ ചെയ്ത കൊണ്ടാട്ട മുളക് ചെറുതാക്കി കട്ട് ചെയ്ത് എടുക്കാം…

    അടുത്തത് ആയി 850 ഗ്രാം ഈത്തപ്പഴം കഴുകി കുരു കളഞ്ഞത് എണ്ണയിലേക്ക് ചേർത്ത് നന്നായി വഴറ്റാം.. ഇത്തപ്പഴം നന്നായി വഴന്ന് ഉടഞ്ഞു വരുന്ന പരുവം ആകുമ്പോൾ ഇതും പാനിൽ നിന്നും മാറ്റാം.. അടുത്തത് ആയി കുറച്ചു കൂടെ നല്ലെണ്ണ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോ അര ടേബിൾ സ്പൂൺ ഉലുവ ചേർക്കാം.. ഉലുവ നന്നായി മൂത്തു വന്നാൽ ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് ചതച്ചത് ചേർക്കാം..

    ഇതിന്റെ പച്ചമണം മാറി നല്ല പോലെ മൂത്തു വന്നാൽ മൂന്ന് ടേബിൾ സ്പൂൺ കാശ്മീരി ചില്ലിപൗഡർ,കാൽ ടേബിൾ സ്പൂൺ മഞ്ഞൾ പൊടി,ഒരു ടേബിൾ സ്പൂൺ കായത്തിന്റ പൊടി ഇത്രയും ചേർത്ത് നന്നായി മൂപ്പിക്കാം..

    പൊടികൾ മൂത്തു വന്നാൽ കുറച്ചു കറി വേപ്പിലയും, വഴറ്റി വെച്ചിരിക്കുന്ന ഈത്തപ്പഴവും ഫ്രൈ ചെയ്തതിനു ശേഷം ചെറുതാക്കി കട്ട് ചെയ്ത കൊണ്ടാട്ട മുളകും ചേർക്കാം.. ഇത് ഇനി നന്നായി മിക്സ്‌ ഒന്ന് ആക്കാം..

    അതിനു ശേഷം ഒരു കപ്പ് വിനാഗിരി, ഒരു കപ്പ് തിളപ്പിച്ച്‌ ആറിയ വെള്ളം കൂടെ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചു കൊടുക്കാം.. മിക്സ്‌ ആക്കിയതിന് ശേഷം ടേസ്റ്റ് നോകീട്ടു ഉപ്പ് കുറവുണ്ടെങ്കിൽ ചേർത്ത് കൊടുക്കാം..വെള്ളം നന്നായി വറ്റി അച്ചാർ കുറുകി വരുമ്പോൾ തീ ഓഫ്‌ ചെയ്യാം.. ഒരു രാത്രി മുഴുവൻ അനക്കാതെ മൂടി വെച്ചതിനു ശേഷം പിറ്റേ ദിവസം മുതൽ ഉപയോഗിച്ച് തുടങ്ങാം.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും കിടിലൻ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Jashi’s CookBook ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

  • അടിപൊളി നാവിൽ കപ്പലോടും അരിനെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കൂ

    അടിപൊളി നാവിൽ കപ്പലോടും അരിനെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കൂ

    കൊതിയൂറും അരിനെല്ലിക്ക ഉപ്പിലിട്ടത്
    അരിനെല്ലിക്ക നന്നായി വാഷ് ചെയ്ത് മാറ്റിവയ്ക്കുക
    ഒരുപാത്രത്തിൽ വെള്ളം ഒഴിച്ചു ചൂടാവുമ്പോൾ അതിലേക്കു ഉപ്പ് ചേർക്കുക തിളച്ചു തുടങ്ങുമ്പോൾ അരിനെല്ലിക്ക ചേർത്ത് ഒന്ന് തിളക്കുമ്പോൾ തീ ഓഫ്‌ ചെയ്ത് അതിലേക്കു 4 tbsp വിനാഗിരി ചേർക്കുക എന്നിട്ട് തണുക്കാൻ വയ്ക്കുക.ഇനി നമുക്ക് ഒരു കഷ്ണം ഇഞ്ചി നന്നായി ചതച്ചത് കുറച്ചു കാന്താരി മുളകുംകൂടി അതിലേക്കു ചേർത്തിലേക്കുക എന്നിട്ട് ഒരു ചില്ലുകുപ്പിയിൽ ഇട്ടുവച്ചാൽ അടിപൊളി നാവിൽ കപ്പലോടും അരിനെല്ലിക്ക അച്ചാർ റെഡി.

    ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അരിനെല്ലിക്ക അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Easy & Tasty ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.