നാരങ്ങ അച്ചാർ വെളുത്തുള്ളി ചേർത്ത് വിനാഗിരി ചേർക്കാതെ(ഓപ്ഷണൽ ) കയ്പ്പില്ലാതെ ഉണ്ടാക്കാം
അമ്മ സ്പെഷ്യൽ

ഉലുവ ഞാൻ ഇവിടെ വറുത്തു പൊടിക്കാതെ ആണ് ഉണ്ടാക്കിയിട്ടുള്ളത്. അങ്ങനെ ചേർത്താലും മതി. കുറച്ച് അളവിൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ നാൾ കേടാവാതിരിക്കണമെങ്കിൽ നല്ലെണ്ണ കൂടുതൽ ചേർക്കണം. എപ്പോഴും എണ്ണ അച്ചാറിന്റെ മുകളിൽ നിക്കുന്ന രീതിയിൽ വേണം.

നാരങ്ങ——5

നല്ലെണ്ണ——100ml

കടുക്———-1സ്പൂൺ

മുളക് ————2-3

ഉപ്പ് —————–ആവശ്യാനുസരണം

ഉലുവ———–കാൽ സ്പൂണിൽ താഴെ

കായം-കാൽ സ്പൂണിൽ താഴെ

മുളകുപൊടി—-1-3സ്പൂൺ(എരിവ് നോക്കി )

വെളുത്തുള്ളി(optional)

പഞ്ചസാര——1സ്പൂൺ

1)നാരങ്ങ നന്നായി കഴുകുക

2) ഒരു പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക അതിലേക്കു നാരങ്ങ ഇട്ടു വേവിക്കുക(15-20 മിനിറ്റ് ) വേണ്ടിവരും(അല്ലെങ്കിൽ ഇഡ്ഡലിപാത്രത്തിൽ ആവിയിൽ വേവിക്കാം )

3)ശേഷം കുറച്ച് നേരം അടച്ചുവെച്ചു നാരങ്ങ വെള്ളത്തിൽ നിന്നും മാറ്റുക.അപ്പോൾ കയ്പ്പു ആ വെള്ളത്തിൽ പോവും

4)നാരങ്ങ മുറിക്കുക കുരു മാറ്റുക.ഉപ്പ് പുരട്ടി ഒരു ദിവസം വേണമെങ്കിൽ വെക്കാം.ഞാൻ അര മണിക്കൂർ മാത്രം വെച്ചുള്ളു

5)ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി.കടുക് ചേർത്തു് പൊട്ടുമ്പോൾ വെളുത്തുള്ളി കനം കുറച്ച് മുറിച്ചു ചേർത്ത് വഴറ്റുക മുളകും ചേർത്ത് ഉലുവ കായം എന്നിവ ചേർക്കുക.തീയ് ഓഫായാക്കിയ ശേഷം മാത്രം മുളകുപൊടി ചേർത്ത് ഇളക്കുക( മുളകുപൊടി കരിയാതിരിക്കാൻ വേണ്ടിയാണു ഇത്).

6)നാരങ്ങ ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം തീയ് കത്തിച്ചു വേണമെങ്കിൽ ചെറുതായി ഒന്നു ചൂടാക്കാം പഞ്ചസാര കൂടെ ചേർക്കുക.
എരിവും പുളിയും ബാലൻസ് ചെയ്യുന്നതിനാണ് മധുരം ചേർക്കുന്നത്. ഇഷ്ടമല്ലെങ്കിൽ ഒഴിവാക്കാം.

7)വീണ്ടും ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി ഒഴിക്കുക
നല്ല വൃത്തിയുള്ള കുപ്പിയിൽ ആക്കി സൂക്ഷിച്ചോളൂ (തുടച്ചു വെള്ളമില്ലാതെ)

Note:-നല്ലെണ്ണ നാരങ്ങയുടെ മേലെ നിൽക്കുന്ന രീതിയിൽ വേണം.അപ്പോൾ പെട്ടെന്ന് കേടാവില്ല.എടുക്കുമ്പോൾ എപ്പോഴും നന്നായി ഇളക്കിയിട്ടു വേണം എടുക്കാൻ.ഞാൻ വിനാഗിരി മിക്കവാറും ചേർക്കാറില്ല

ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും നാരങ്ങ അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. ഇതുപോലുള്ള വ്യത്യസ്തമായ രുചിക്കൂട്ടുകളും കിച്ചൺ ടിപ്സുകളും ദിവസവും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുന്നതിന്, തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Kitchen time by Smitha ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Previous articleചെമ്മീൻ പച്ചക്കായ കറി കുടംപുളിയിട്ട് വച്ചത് നിങ്ങളും ഉണ്ടാക്കി നോക്കൂ
Next articleഫ്രഷ് നത്തോലി കൊണ്ട് ഇങ്ങനെ ഒന്ന് ചമ്മന്തി ആക്കി നോക്കു