ഒരു തുള്ളി എണ്ണയോ ചേർക്കാതെ രുചികരമായിത്തന്നെ ബിരിയാണി തയ്യാറാക്കാൻ പറ്റും, നിങ്ങൾക്ക് കാണണോ
Ingredients
മസാല തയ്യാറാക്കാൻ
സവാള -4
തക്കാളി- മൂന്ന്
വെളുത്തുള്ളി -രണ്ട്
ഇഞ്ചി
പച്ചമുളക് -17
ഗരം മസാല -1 1/2 ടീസ്പൂൺ
ചിക്കൻ മസാല -1 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
തൈര് -അരക്കപ്പ്
ചെറുനാരങ്ങ നീര്
ഉപ്പ്
മല്ലിയില
പുതിനയില
ചോറ് തയ്യാറാക്കാൻ
ജീരകശാല അരി -നാല് കപ്പ്
വെള്ളം -8 കപ്പ്
ഉപ്പ്
ചെറുനാരങ്ങ നീര്
ഏലക്ക
കറുവപ്പട്ട
ഗ്രാമ്പു
Preparation
ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ചെറിയ ഉള്ളി മല്ലിയില പുതിനയില ഇവ മിക്സിയിൽ ചതച്ചെടുക്കുക ശേഷം ചിക്കനിലേക്ക് ചേർക്കാം കൂടെ തൈര് ഉപ്പ് സവാള മസാല പൊടികൾ ഇവയും ചേർത്ത് മിക്സ് ചെയ്ത് കുക്കറിൽ ഒരു വിസിൽ വേവിക്കുക ഒരു വലിയ പാത്രത്തിൽ അരി വേവിച്ചെടുക്കാം മസാലകൾ ചേർത്ത് വേവിക്കണം ശേഷം കുക്കറിലേക്ക് ചോറ് ഇട്ടുകൊടുത്ത് ചെറിയ തീയിൽ ദം ചെയ്തെടുക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ANAS_MONU_VLOG
ജീരകശാല അരിയാണ് ഈ വിഭവത്തിനായി ഉപയോഗിക്കുന്നത്. ഇത് കഴുകി 30 മിനിറ്റ് കുതിർക്കണം ,ഉള്ളി, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ കഷ്ണങ്ങളാക്കുകയും ചതച്ചെടുക്കുകയും ചെയ്യുക .
സുഗന്ധവ്യഞ്ജനങ്ങൾ നെയ്യും വെളിച്ചെണ്ണയും ചൂടാക്കി കറുവപ്പട്ട, ഗ്രാമ്പൂ, ബേ ഇലകൾ, പെരുംജീരകം, ജീരകം, ഷാജീര തുടങ്ങിയ കടുക് താളിക്കുക . കറിവേപ്പിലയും ഏലക്കായും ചേർക്കുക . ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയുടെ പേസ്റ്റ് പച്ചമണം മാറുന്നത്വ രെ വഴറ്റുക. ചിക്കനും സുഗന്ധവ്യഞ്ജനങ്ങളും ഉള്ളി ചേർത്ത് മൃദുവായ ശേഷം നിറം മാറുന്നത് വരെ വേവിക്കുക. ഉപ്പ് ചേർക്കുന്നത് വേഗത്തിൽ ആവാൻ സഹായിക്കും . ചിക്കൻ കഷ്ണങ്ങൾ ചേർത്ത് ഏകദേശം അഞ്ച് മിനിറ്റ് ഉയർന്ന തീയിൽ നിറം മാറുന്നത് വരെ വഴറ്റുക . തീ കുറച്ച്, മുളകുപൊടി, ഗരം മസാല, മഞ്ഞൾപൊടിതുടങ്ങിയസുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുക . തക്കാളി ചേർത്ത് വെള്ളം ചേർക്കാതെ അഞ്ച് മിനിറ്റ് വേവിക്കുക . അവസാന ഘട്ടം ചിക്കൻ ഏകദേശം 10 മിനിറ്റ് വെള്ളം ചേർക്കാതെ ഇടയ്ക്കിടെ ഇളക്കി വേവിക്കുക . മല്ലിയില, പുതിനയില, നാരങ്ങ നീര്, തൈര്, ഇറച്ചി മസാല, കുരുമുളക് പൊടി എന്നിവ ചേർക്കുക . കുതിർത്തിയ അരി ചേർത്ത് കുറച്ച് നേരം വറുക്കുക .അരി വേവിക്കുക ഒരു ഗ്ലാസ് അരിക്ക് രണ്ട് ഗ്ലാസ് വെള്ളം എന്ന അളവിൽ ചൂടുവെള്ളം ചേർക്കുക . ഉപ്പ് ചേർത്ത് തിളപ്പിക്കുക, തുടർന്ന് മൂടിവെച്ച് കുറഞ്ഞ തീയിൽ 10 മിനിറ്റ് വേവിക്കുക . തീ കെടുത്തിയ ശേഷം ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് ഇളക്കുക .എറച്ചി ചോറിനൊപ്പം കഴിക്കാനായി രണ്ട് സൈഡ് വിഭവങ്ങളും ഉണ്ടാക്കുന്ന രീതി വീഡിയോയിൽ പറയുന്നുണ്ട്:ചല്ലാസ് ഒരു വലിയ ഉള്ളി കനം കുറച്ച് അരിഞ്ഞ് പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക . ഉള്ളിയിൽ നിന്ന് വെള്ളം വരുന്നതുവരെ നന്നായി തിരുമ്മുക, അതിനു ശേഷം വിനാഗിരി ചേർക്കുക. ഇത് 30 മിനിറ്റ് വെക്കുക .സാലഡ് കുക്കുമ്പർ, ഉള്ളി, തക്കാളി എന്നിവ ചെറിയ കഷണങ്ങളാക്കി ഇഞ്ചി-വെളുത്തുള്ളി-പച്ചമുളക് പേസ്റ്റ്, ഉപ്പ് എന്നിവ ചേർക്കുക . തൈരും മല്ലിയിലയും ചേർത്ത് നന്നായി ഇളക്കുക .
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World
ഒരു വെറൈറ്റി വെജിറ്റബിൾ ബിരിയാണി റെസിപ്പി, ഇത് വളരെ പെട്ടെന്ന് ഉണ്ടാക്കി കഴിയും, കുട്ടികൾക്ക് ലഞ്ച് ബോക്സ് റെസിപ്പി ആയി കൊടുത്തയക്കാൻ പറ്റിയത്…
Preparation
കഴുകി വൃത്തിയാക്കിയ അരി അല്പം നെയ്യ് ചേർത്ത് നന്നായി വറുത്തെടുക്കുക മറക്കുമ്പോൾ കുറച്ച് മല്ലിയിലയും മസാലകളും ചേർക്കാം കറുത്തു മാറ്റിയതിനുശേഷം കുറച്ച് നെയ്യൊഴിച്ച് അതിൽ കശുവണ്ടിയും മുന്തിരിയും വറുത്തെടുക്കുക സവാളയും വറുത്തെടുത്ത് മാറ്റിവയ്ക്കാം ക്യാരറ്റ് ബീൻസും അരിഞ്ഞതും ഇതുപോലെ വറുത്തെടുക്കാം ബാക്കിയുള്ള എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി മല്ലിപ്പൊടി എന്നിവ കുറച്ചു കുറച്ച് ചേർത്ത് ചൂടാക്കുക തൈരും വറുത്തുവെച്ച ക്യാരറ്റ് ബീൻസ് ഇവയും ചേർക്കുക നന്നായി മിക്സ് ചെയ്തശേഷം ഇതും മാറ്റി വെക്കാം ചോറ് തയ്യാറാക്കാനായി ഒരു പാത്രത്തിൽ നെയ്യിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മല്ലിയില എന്നിവ ചൂടാക്കുക വെള്ളമൊഴിച്ച് തിളയ്ക്കുമ്പോൾ ഉപ്പും നാരങ്ങാനീരും അരിയും ചേർത്ത് വേവിക്കുക വെന്ത ചോറിനു മുകളിലേക്ക് കറുത്തു വെച്ചിരിക്കുന്ന ചേരുവകൾ എല്ലാം ചേർത്ത് മിക്സ് ചെയ്ത് ഉപയോഗിക്കാം
ഇനി ബിരിയാണി ഉണ്ടാക്കി കഷ്ടപ്പെടേണ്ട അതിനേക്കാൾ രുചിയിൽ തയ്യാറാക്കാം ചിക്കൻ മദ്ഹൂത്.. അതും വളരെ എളുപ്പത്തിൽ… പെരുന്നാളിന് തയ്യാറാക്കാനായി ഇപ്പോൾതന്നെ സേവ് ചെയ്തു വച്ചോളൂ
Ingredients
നെയ്യ്
സവാള
മസാലകൾ
ഉണക്ക നാരങ്ങ
തക്കാളി പേസ്റ്റ്
ചിക്കൻ സ്റ്റോക്ക്
ക്യാപ്സിക്കം
മദ്ഹൂത്ത് മസാല
ഉപ്പ്
ചിക്കൻ വെള്ളം
Preparation
കുക്കറിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കുക സവാള ചേർത്ത് വഴറ്റിയതിനുശേഷം മസാലകൾ ചേർക്കാം ശേഷം തക്കാളി പേസ്റ്റ് ക്യാപ്സിക്കം ഇവയെല്ലാം ചേർത്ത് നന്നായി വീണ്ടും വഴറ്റുക ഇനി മദ്ഹൂത്ത് മസാല ചേർക്കാം പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റിയതിനുശേഷം ചിക്കൻ ചേർക്കാം ചിക്കൻ സ്റ്റോക്കും ചേർക്കണം വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം ഉണക്ക നാരങ്ങയും ചേർക്കാം വെള്ളം നന്നായി തിളയ്ക്കുമ്പോൾ അരി ചേർക്കാം ഇനി കുക്കർ അടച്ച് നന്നായി വേവിക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക TIPS OF LIFE ️
വളരെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കാൻ പറ്റിയ ഹൈദരാബാദി ദം ബിരിയാണിയുടെ റെസിപ്പി,.. ആദ്യ കമന്റ്ൽ വീഡിയോ ചെയ്തിട്ടുണ്ട്
Ingredients
സവാള
എണ്ണ
അരി -രണ്ടര കപ്പ്
ചിക്കൻ -മുക്കാൽ കിലോ
മഞ്ഞൾപൊടി
മല്ലിപ്പൊടി
മുളക് പൊടി
ഗരം മസാല പൊടി
മല്ലിയില
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക് പേസ്റ്റ്
പുതിനയില
മല്ലിയില
ഉപ്പ്
തൈര് -അരക്കപ്പ്
നെയ്യ് -ഒരു ടേബിൾ സ്പൂൺ
മസാലകൾ
വെള്ളം
Preparation
ആദ്യം കുറച്ച് സവാള വറുത്തെടുത്ത് മാറ്റിവയ്ക്കുക ഇനി ചിക്കനിലേക്ക് മസാലപ്പൊടികൾ ഉപ്പ് തൈര് ഫ്രൈ ചെയ്തെടുത്ത കുറച്ചു സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് മല്ലിയില പുതിനയില തൈര് നെയ്യ് ഇവയെല്ലാം ചേർത്ത് മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാനിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് മൂടിവെച്ച് വേവിച്ചെടുക്കാം ഗ്രേവി നന്നായി വറ്റുന്നത് വരെ തിളപ്പിക്കണം. അവസാനമായി ഫ്രൈ ചെയ്ത സവാളയും കുറച്ച് മല്ലിയിലയും ചേർക്കാം മറ്റൊരു വലിയ പാത്രത്തിൽ മസാലകളും വെള്ളവും ചേർത്ത് തിളപ്പിച്ച് അരി ഇട്ടുകൊടുക്കുക അരി വേവുമ്പോൾ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കാം ഈ ചോറിനെ മസാലയുടെ മുകളിലേക്ക് ഇട്ടു കൊടുക്കുക മുകളിലായി ഫ്രൈ ചെയ്ത സവാള മല്ലിയില ഇവകൂടി ചേർത്ത് ചെറിയ തീയിൽ ദം ചെയ്തെടുക്കുക. രുചികരമായ ഹൈദരാബാദി ബിരിയാണി റെഡി
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ajus happy hub
ഏതു നേരത്തും കഴിക്കാൻ പറ്റുന്ന രുചികരമായ കപ്പ ബിരിയാണി തയ്യാറാക്കിയാലോ?
ingredients
സവാള
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ചെറിയ ഉള്ളി
കറിവേപ്പില
മുളകുപൊടി
മഞ്ഞൾപൊടി
മസാല പൊടി
ഉപ്പ്
പെരുംജീരകം
വെളിച്ചെണ്ണ
ബീഫ്
വെള്ളം
കപ്പ
preparation
ആദ്യം ബീഫ് വേവിച്ചെടുക്കാം , ഇതിനായി കുക്കറിലേക്ക് സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില മുളകുപൊടി മല്ലിപ്പൊടി മസാലപ്പൊടി മഞ്ഞൾപ്പൊടി പെരുംജീരകം ബീഫ് അല്പം വെള്ളം വെളിച്ചെണ്ണ ഉപ്പ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യുക കുക്കർ അടച്ച് നന്നായി വേവിക്കാം.
മഞ്ഞൾപൊടിയും ഉപ്പും വെള്ളവും ചേർത്ത് കപ്പ നന്നായി വേവിക്കുക, ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള ചേർത്ത് കൊടുത്ത് വഴറ്റാം കുറച്ചുകൂടി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവയെല്ലാം ചേർത്ത് വീണ്ടും വഴറ്റാം മസാലപ്പൊടികളും കുറച്ചു ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ വേവിച്ചെടുത്ത ബീഫ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം ഇതെല്ലാം നന്നായി തിളച്ച് സെറ്റ് ആകുമ്പോൾ വേവിച്ചുവെച്ച കപ്പ ചേർക്കാം ഇനി നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വറ്റിച്ചെടുക്കാം കുറച്ചു മല്ലിയില കൂടി ചേർത്ത് വിളമ്പാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rabee’s Craft
ബിരിയാണികളിൽ കേമനാണ് തലശ്ശേരി ബിരിയാണി, ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ളവർ അതിന്റെ രുചി മറക്കില്ല, തലശ്ശേരി ബീഫ് ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ?
Ingredients
ബീഫ് മുക്കാൽ കിലോ
വെളുത്തുള്ളി ചതച്ചത് -മൂന്ന് ടേബിൾസ്പൂൺ
ഇഞ്ചി ചതച്ചത് -രണ്ട് ടേബിൾ സ്പൂൺ
പച്ചമുളക് -മൂന്ന്
മല്ലിയില
പൊതിനയില
കുരുമുളകുപൊടി
പെരുംജീരകപ്പൊടി
ഗരം മസാല പൊടി
മഞ്ഞൾപൊടി
ഉപ്പ്
വെളിച്ചെണ്ണ
നെയ്യ്
സവാള
കശുവണ്ടി
മുന്തിരി
തക്കാളി
ബിരിയാണി മസാല പൗഡർ
തൈര് -മുക്കാൽ കപ്പ്
നാരങ്ങാനീര് -ഒരു ടേബിൾ സ്പൂൺ
ജീര റൈസ്
മസാലകൾ
വെള്ളം
Preparation
ആദ്യം ബീഫ് വേവിക്കാം അതിനായി കഴുകിയെടുത്ത ബീഫ് കഷണങ്ങൾ ഒരു കുക്കറിലേക്ക് ഇടുക കൂടെ ഗരം മസാലപ്പൊടി കുരുമുളകുപൊടി പെരുംജീരകം പൊടിച്ചത് ഉപ്പ് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് മല്ലിയില പുതിനയില ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് ബീഫ് നന്നായി വേവിക്കുക അടുത്തതായി സവാളയും കശുവണ്ടിയും കിസ്മിസും വറുത്തു മാറ്റിവയ്ക്കാം നെയ്യും വെളിച്ചെണ്ണയും ചേർത്താണ് വറുത്തെടുക്കേണ്ടത്, മറുത്ത് മാറ്റിയതിനുശേഷം ആ എണ്ണയിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം സവാള വഴന്നു വരുമ്പോൾ തക്കാളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ഇവ ചേർത്ത് വീണ്ടും നന്നായി വഴറ്റാം, ഇനി ഇതിലേക്ക് കുരുമുളകുപൊടി ഗരം മസാല പൊടി ബിരിയാണി മസാല മഞ്ഞൾ പൊടി ഇവ ചേർക്കാം പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്ത ശേഷം ചെറുനാരങ്ങ നീരും തൈരും അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയില പുതിനയില ഇവയും ചേർക്കാം അടുത്തതായി വേവിച്ചു വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ചേർക്കുക നന്നായി ഇളക്കി യോജിപ്പിച്ച് തിളപ്പിച്ച് വറ്റിച്ച് എടുക്കാം.
ഇനി ചോറ് തയ്യാറാക്കാം അതിനായി ഒരു വലിയ പാത്രത്തിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക മസാലകൾ ചേർത്ത് വറുത്തതിനുശേഷം കഴുകി വാർത്ത് വച്ചിരിക്കുന്ന അരി ചേർക്കാം അരി ഒന്ന് ചൂടാക്കിയതിനുശേഷം തിളച്ച വെള്ളമൊഴിക്കാം ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കുക അല്പം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർക്കാം അരി വെന്തു തുടങ്ങുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കാം നന്നായി വെന്ത് വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യുക ഇനി മസാലയും അരിയും ലെയറുകൾ ആയി സെറ്റ് ചെയ്യുക ഏറ്റവും മുകളിലായി മല്ലിയില പുതിനയില വറുത്തെടുത്ത കശുവണ്ടി മുന്തിരി ഇവയെല്ലാം ചേർത്ത് കൊടുക്കുക ഇനി പാൻ മൂടിയതിനു ശേഷം 15 മിനിറ്റോളം ദം ചെയ്തെടുക്കാം ശേഷം മിക്സ് ചെയ്ത് സെർവ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക LIFE Today vlogs