ഏതു നേരത്തും കഴിക്കാൻ പറ്റുന്ന രുചികരമായ കപ്പ ബിരിയാണി തയ്യാറാക്കിയാലോ?
ingredients
സവാള
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ചെറിയ ഉള്ളി
കറിവേപ്പില
മുളകുപൊടി
മഞ്ഞൾപൊടി
മസാല പൊടി
ഉപ്പ്
പെരുംജീരകം
വെളിച്ചെണ്ണ
ബീഫ്
വെള്ളം
കപ്പ
preparation
ആദ്യം ബീഫ് വേവിച്ചെടുക്കാം , ഇതിനായി കുക്കറിലേക്ക് സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില മുളകുപൊടി മല്ലിപ്പൊടി മസാലപ്പൊടി മഞ്ഞൾപ്പൊടി പെരുംജീരകം ബീഫ് അല്പം വെള്ളം വെളിച്ചെണ്ണ ഉപ്പ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യുക കുക്കർ അടച്ച് നന്നായി വേവിക്കാം.
മഞ്ഞൾപൊടിയും ഉപ്പും വെള്ളവും ചേർത്ത് കപ്പ നന്നായി വേവിക്കുക, ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള ചേർത്ത് കൊടുത്ത് വഴറ്റാം കുറച്ചുകൂടി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവയെല്ലാം ചേർത്ത് വീണ്ടും വഴറ്റാം മസാലപ്പൊടികളും കുറച്ചു ചേർക്കാം ഇതിന്റെ പച്ചമണം മാറുമ്പോൾ വേവിച്ചെടുത്ത ബീഫ് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം ഇതെല്ലാം നന്നായി തിളച്ച് സെറ്റ് ആകുമ്പോൾ വേവിച്ചുവെച്ച കപ്പ ചേർക്കാം ഇനി നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വറ്റിച്ചെടുക്കാം കുറച്ചു മല്ലിയില കൂടി ചേർത്ത് വിളമ്പാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rabee’s Craft