നത്തോലി മീൻ കൊണ്ട് പലതരം കറികളും നിങ്ങൾ കണ്ടിട്ടുണ്ടാവും, ബിരിയാണി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? കാര്യം വിചാരിച്ച പോലല്ല അടിപൊളി രുചിയാണ്, നിങ്ങൾക്ക് ട്രൈ ചെയ്യണോ?
Ingredients
for marinating
സവാള -മൂന്ന്
തക്കാളി -2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
പച്ചമുളക് ചതച്ചത്
മല്ലിയില
കറിവേപ്പില
നത്തോലി മീൻ -അരക്കിലോ
കാശ്മീരി ചില്ലി പൗഡർ
മഞ്ഞൾപൊടി
ചെറിയ ജീരകം പൊടിച്ചത്
ചെറുനാരങ്ങ നീര്
ഉപ്പ്
for masala
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ
മല്ലിപ്പൊടി -ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ഗരം മസാല -അരടീസ്പൂൺ
ജീരകപ്പൊടി -അര ടീസ്പൂൺ
ഉപ്പ്
മല്ലിയില
കശുവണ്ടി വണ്ടി മുന്തിരി സവാള എന്നിവ ഫ്രൈ ചെയ്തത്
വെള്ളം
ഉപ്പ്
മസാലകൾ
ബിരിയാണി അരി -ഒന്നര കപ്പ്
ക്യാരറ്റ്
ആദ്യം തന്നിരിക്കുന്ന മസാലകൾ ഉപയോഗിച്ച് മീൻ മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ഫ്രൈ ചെയ്തു മാറ്റിവയ്ക്കാം. അടുത്തതായി മസാല തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ സവാള ചേർക്കാം ചെറുതായി വയറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവയെല്ലാം ചേർക്കാം ഉപ്പു കൂടി ചേർത്ത് നല്ല സോഫ്റ്റ് ആകുന്നതുവരെ പഴറ്റണം. ഇനി തക്കാളി ചേർക്കാം തക്കാളി വേകുമ്പോൾ മസാല പൊടികൾ ചേർക്കാം, പച്ചമണം മാറുമ്പോൾ മല്ലിയിലയും ചെറുനാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ഇനി ചോറ് തയ്യാറാക്കാം അതിനായി വലിയ ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കാം ആദ്യം സവാള ചേർത്ത് വഴറ്റി പിന്നീട് മസാലകൾ ചേർക്കാം കുറച്ച് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്ത് അളവിന് വെള്ളമൊഴിച്ച് തിളപ്പിക്കുക വെട്ടി തിളയ്ക്കുമ്പോൾ കഴുകിയ അരി ചേർക്കാം മുക്കാൽ വേവ് ആകുമ്പോൾ തീ ഓഫ് ചെയ്യുക, കുറച്ചു ചോറ് മാറ്റിയതിനുശേഷം മസാല ഇട്ടുകൊടുക്കാം അതിനു മുകളിലായി ഫ്രൈ ചെയ്ത മീൻ ഇടാം രണ്ടാമത്തേ ലെയർ ചോറ് ഇടുക വീണ്ടും മസാലയിട്ട് ഇതുപോലെ ചെയ്യാം ഏറ്റവും മുകളിൽ മീൻ ഫ്രൈ ചെയ്തതും ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും മല്ലിയിലയും കശുവണ്ടി മുന്തിരി സവാള എന്നിവ ഫ്രൈ ചെയ്തതും ചേർത്ത് പാത്രം മൂടി വയ്ക്കാം 10 മിനിറ്റോളം ചെറിയ തീയിൽ വെച്ചതിനുശേഷം തീ ഓഫ് ചെയ്യാം ഇനി ബിരിയാണി വിളമ്പാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NF KANNUR Kitchen