ഹൈദരാബാദി ദം ബിരിയാണി

Advertisement

വളരെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കാൻ പറ്റിയ ഹൈദരാബാദി ദം ബിരിയാണിയുടെ റെസിപ്പി,.. ആദ്യ കമന്റ്ൽ വീഡിയോ ചെയ്തിട്ടുണ്ട്

Ingredients

സവാള

എണ്ണ

അരി -രണ്ടര കപ്പ്

ചിക്കൻ -മുക്കാൽ കിലോ

മഞ്ഞൾപൊടി

മല്ലിപ്പൊടി

മുളക് പൊടി

ഗരം മസാല പൊടി

മല്ലിയില

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക് പേസ്റ്റ്

പുതിനയില

മല്ലിയില

ഉപ്പ്

തൈര് -അരക്കപ്പ്

നെയ്യ് -ഒരു ടേബിൾ സ്പൂൺ

മസാലകൾ

വെള്ളം

Preparation

ആദ്യം കുറച്ച് സവാള വറുത്തെടുത്ത് മാറ്റിവയ്ക്കുക ഇനി ചിക്കനിലേക്ക് മസാലപ്പൊടികൾ ഉപ്പ് തൈര് ഫ്രൈ ചെയ്തെടുത്ത കുറച്ചു സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് മല്ലിയില പുതിനയില തൈര് നെയ്യ് ഇവയെല്ലാം ചേർത്ത് മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കുക കുറച്ചു സമയം വെച്ചതിനുശേഷം ഒരു പാനിലേക്ക് ചിക്കൻ ചേർത്ത് കൊടുത്ത് മൂടിവെച്ച് വേവിച്ചെടുക്കാം ഗ്രേവി നന്നായി വറ്റുന്നത് വരെ തിളപ്പിക്കണം. അവസാനമായി ഫ്രൈ ചെയ്ത സവാളയും കുറച്ച് മല്ലിയിലയും ചേർക്കാം മറ്റൊരു വലിയ പാത്രത്തിൽ മസാലകളും വെള്ളവും ചേർത്ത് തിളപ്പിച്ച് അരി ഇട്ടുകൊടുക്കുക അരി വേവുമ്പോൾ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കാം ഈ ചോറിനെ മസാലയുടെ മുകളിലേക്ക് ഇട്ടു കൊടുക്കുക മുകളിലായി ഫ്രൈ ചെയ്ത സവാള മല്ലിയില ഇവകൂടി ചേർത്ത് ചെറിയ തീയിൽ ദം ചെയ്തെടുക്കുക. രുചികരമായ ഹൈദരാബാദി ബിരിയാണി റെഡി

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ajus happy hub