Category: പച്ചക്കറി വിഭവങ്ങള്‍

  • വെണ്ടയ്ക്ക പുളി കറി

    വെണ്ടയ്ക്ക പുളി കറി

    ചോറിന്റെ കൂടെയൊക്കെ ഒഴിച്ചു കഴിക്കാൻ രുചികരമായ വെണ്ടയ്ക്ക കറി, തേങ്ങ അരച്ച് ചേർത്ത് കൂടുതൽ രുചികരമായി തയ്യാറാക്കിയത്.. റെസിപ്പി വീഡിയോ ആദ്യ കമന്റ്ൽ

    Ingredients

    വെണ്ടയ്ക്ക

    തക്കാളി

    വെളുത്തുള്ളി

    ചെറിയുള്ളി

    വെളിച്ചെണ്ണ

    ഉലുവ

    കടുക്

    ചെറിയുള്ളി

    കറിവേപ്പില

    മഞ്ഞൾപ്പൊടി

    മുളകുപൊടി

    മല്ലിപ്പൊടി

    സാമ്പാർ പൗഡർ

    പുളിവെള്ളം

    ഉപ്പ്

    തേങ്ങ

    കുരുമുളക്

    ചെറിയ ജീരകം

    ഉണക്കമുളക്

    കടുക്

    വെളിച്ചെണ്ണ

    Preparation

    ആദ്യം വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് വെളിച്ചെണ്ണയിൽ വാട്ടിയെടുത്ത് മാറ്റുക, ഇനി അത് പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഉലുവ ഇവ ചേർത്ത് പൊട്ടിക്കണം ശേഷം ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില ഇതെല്ലാം ചേർത്ത് നന്നായി മൂപ്പിക്കാം തക്കാളി ചേർത്ത് വീണ്ടും മൂപ്പിച്ച ശേഷം മസാല പൊടികൾ ചേർത്ത് ഇളക്കാം,അടുത്തതായി പുളി വെള്ളം ഒഴിക്കണം തിളയ്ക്കുമ്പോൾ വെണ്ടയ്ക്ക ചേർക്കാം തേങ്ങ കുരുമുളക് ജീരകം എന്നിവ ചേർത്ത് അരച്ച് ഇതിലേക്ക് ഒഴിക്കാം നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക My Ammachi’s Kitchen

  • പച്ചമാങ്ങ തമ്പുളി

    പച്ചമാങ്ങ തമ്പുളി

    പച്ചമാങ്ങ തമ്പുളി എന്ന പേരിലുള്ള ഈ റെസിപ്പി നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടോ, പച്ചമാങ്ങ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഒഴിച്ചു കറിയാണ് ഇത്,

    Ingredients

    വെളിച്ചെണ്ണ

    ജീരകം

    പച്ചമുളക് രണ്ട്

    പച്ചമാങ്ങ

    തേങ്ങ

    വെള്ളം

    ഉപ്പ്

    തൈര്

    പഞ്ചസാര

    കറിവേപ്പില

    കടുക്

    ഉണക്കമുളക്

    Preparation

    വെളിച്ചെണ്ണയിൽ ജീരകവും പച്ചമുളകും നന്നായി വഴറ്റിയെടുക്കുക ശേഷം ഇതും തേങ്ങ ചിരവിയതും പച്ചമാങ്ങയും കൂടി നന്നായി അരച്ചെടുക്കാം അരച്ചെടുത്ത പേസ്റ്റിലേക്ക് ആവശ്യത്തിനുള്ള മോര് ചേർത്ത് ലൂസ് ആക്കി എടുക്കുക ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം കടുക് കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ച് ചേർത്ത് ഉപയോഗിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • വഴുതനങ്ങ തൈര് കറി

    വഴുതനങ്ങ തൈര് കറി

    വഴുതനങ്ങ ഇഷ്ടമല്ലാത്തവർക്കു പോലും ഫേവറേറ്റ് ആയി മാറുന്ന റെസിപ്പി, വഴുതനങ്ങ തൈര് കറി, വഴുതനയ്ക്ക് ഇത്രയും രുചി ഉണ്ടാകുമോ എന്ന് അതിശയിച്ചു പോകും

    Ingredients

    വഴുതനങ്ങ

    മഞ്ഞൾപ്പൊടി

    മുളകുപൊടി

    ഉപ്പ്

    വെള്ളം

    വെളിച്ചെണ്ണ

    തൈര്

    വെളിച്ചെണ്ണ

    ജീരകം

    കടുക്

    ഉണക്കമുളക്

    ചെറിയുള്ളി

    കറിവേപ്പില

    Preparation

    വഴുതന വട്ടത്തിൽ അരിഞ്ഞ് ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി ഇവ ചേർത്ത് മാരിനേറ്റ് ചെയ്യുക ശേഷം വെളിച്ചെണ്ണയിൽ ഷാലോ ഫ്രൈ ചെയ്തെടുത്ത് മാറ്റിവയ്ക്കാം ഒരു പാത്രത്തിലേക്ക് കട്ട തൈര് ഇട്ടുകൊടുത്തതിനുശേഷം നന്നായി ഉടച്ചെടുക്കുക ഉപ്പും കൂടി ചേർക്കണം ശേഷം വഴുതനങ്ങ ഇതിലേക്ക് ഇടാം ഇനി വെളിച്ചെണ്ണയിൽ കടുകും ജീരകവും പൊട്ടിച്ചതിനുശേഷം ചെറിയ ഉള്ളി ഉണക്കമുളക് കറിവേപ്പില കുറച്ചു മുളകുപൊടി എന്നിവ ചേർത്ത് മൂപ്പിച്ച് കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nabraz Kitchen

  • കോളിഫ്ലവർ മസാലക്കറി

    കോളിഫ്ലവർ മസാലക്കറി

    ചോറ് ചപ്പാത്തി ഇവയ്ക്കൊക്കെ ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കോളിഫ്ലവർ മസാലക്കറി, ഇറച്ചി കറിക്ക് ഇത്രയും രുചി കാണില്ല

    Ingredients

    കോളിഫ്ലവർ

    സൺഫ്ലവർ ഓയിൽ

    കടുക്

    മഞ്ഞൾ പൊടി

    ഉപ്പ്

    മുളക് പൊടി

    ഗരം മസാല പൊടി

    preparation

    കോളിഫ്ലവർ ചെറിയ കഷണങ്ങളായി മുറിച്ച് ചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് മുക്കി വയ്ക്കുക 20 മിനിറ്റിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ കോളിഫ്ലവർ ഉപ്പ് മഞ്ഞൾപ്പൊടി എന്നിവ ചേർക്കാം മിക്സ് ചെയ്തശേഷം പാത്രം മൂടിവെച്ച് കോളിഫ്ലവർ വേവിക്കുക ബന്ധത്തിനുശേഷം മുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് മിക്സ് ചെയ്യുക അല്പം കൂടി എണ്ണയൊഴിച്ച് നന്നായി ഫ്രൈ ചെയ്തെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • കോവിലകം മാമ്പഴ പുളിശ്ശേരി

    കോവിലകം മാമ്പഴ പുളിശ്ശേരി

    മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്നുണ്ടെങ്കിൽ കോവിലകം സ്റ്റൈലിൽ തന്നെ ഉണ്ടാക്കണം.. കൂടെ കഴിക്കാൻ മറ്റൊരു കറിയും വേണ്ട ഇത് മാത്രം മതി,

    Ingredients

    തേങ്ങ ചിരവിയത് -മുക്കാൽ കപ്പ്

    തൈര് -അരക്കപ്പ്

    ഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    ശർക്കര -രണ്ടു

    വെള്ളം -കാൽ കപ്പ്

    മാങ്ങ 5

    നെയ്യ് -ഒരു ടേബിൾ സ്പൂൺ

    ഉപ്പ്

    നെയ്യ്

    കടുക്

    ഉണക്കമുളക്

    കറിവേപ്പില

    ഉലുവ

    Preparation

    മാങ്ങ ഒരു മൺചട്ടിയിൽ ഇട്ട് ശർക്കരപ്പാനിയും ചേർത്ത് വേവിക്കുക, തേങ്ങ മഞ്ഞൾപൊടി മുളകുപൊടി തൈര് എന്നിവ അരച്ചെടുത്ത് കറിയിലേക്ക് ചേർക്കാം നന്നായി തിളയ്ക്കുമ്പോൾ ഉപ്പ് ചേർക്കുക കടവും കറിവേപ്പിലയും ഉണക്കമുളകും ഉലുവയും താളിച്ച് ചേർക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • സി൦ബിൾ ലോക്കി കറി

    സി൦ബിൾ ലോക്കി കറി

    ഈ പച്ചക്കറി ഏതാണെന്ന് നിങ്ങൾക്കറിയാമോ? ഇതുപയോഗിച്ച് സിമ്പിൾ ആയി ഒരു കറി തയ്യാറാക്കിയത് കണ്ടു നോക്കൂ …

    Ingredients

    ലോക്കി

    വെളിച്ചെണ്ണ

    കടുക്

    ജീരകം

    കറിവേപ്പില

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    തൈര്

    Preparation

    ആദ്യം ലോക്കി കഷ്ണങ്ങളായി മുറിച്ചെടുക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും ചേർത്ത് പൊട്ടിക്കുക ശേഷം കറിവേപ്പില ചേർക്കാം ഇനി ലോക്കി ചേർത്ത മിക്സ് ചെയ്യാം ഉപ്പ് മഞ്ഞൾ പൊടി മുളകുപൊടി ഇവ ചേർത്ത് നന്നായി വേവിക്കുക അവസാനമായി കുറച്ച് തൈര് ചേർത്ത് മിക്സ് ചെയ്യാം കറി റെഡിയായി

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rk’s

  • ഉരുളക്കിഴങ്ങ്  മസാലക്കറി

    ഉരുളക്കിഴങ്ങ് മസാലക്കറി

    ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായ ഈ മസാലക്കറി തയ്യാറാക്കി നോക്കൂ, കാലത്തെ ബ്രേക്ക്ഫാസ്റ്റ് കൂടെയും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാം

    Ingredients

    ഉരുളക്കിഴങ്ങ് -മൂന്ന്

    സവാള -ഒന്ന്

    തക്കാളി -1

    പച്ചമുളക് -3

    ഇഞ്ചി

    വെളുത്തുള്ളി

    വെളിച്ചെണ്ണ

    കടുക്

    ജീരകം

    ഉണക്കമുളക്

    കറിവേപ്പില

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    മല്ലിപ്പൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -കാൽ ടീസ്പൂൺ

    വെള്ളം

    ഉപ്പ്

    Preparation

    ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചു വയ്ക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും സവാളയും ചേർത്ത് വഴറ്റാം ശേഷം തക്കാളി ചേർക്കാം അടുത്തതായി മസാല പൊടികളാണ് ചേർക്കേണ്ടത് എല്ലാത്തിന്റെയും പച്ചമണം മാറുമ്പോൾ ഉരുളക്കിഴങ്ങ് വേവിച്ചെടുത്തത് ചേർക്കാം വെള്ളവും ഒഴിച്ച് മിക്സ് ചെയ്യുക നന്നായി തിളച്ച് കുറവുമ്പോൾ ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Saranya Kitchen