വെണ്ടയ്ക്ക പുളി കറി

Advertisement

ചോറിന്റെ കൂടെയൊക്കെ ഒഴിച്ചു കഴിക്കാൻ രുചികരമായ വെണ്ടയ്ക്ക കറി, തേങ്ങ അരച്ച് ചേർത്ത് കൂടുതൽ രുചികരമായി തയ്യാറാക്കിയത്.. റെസിപ്പി വീഡിയോ ആദ്യ കമന്റ്ൽ

Ingredients

വെണ്ടയ്ക്ക

തക്കാളി

വെളുത്തുള്ളി

ചെറിയുള്ളി

വെളിച്ചെണ്ണ

ഉലുവ

കടുക്

ചെറിയുള്ളി

കറിവേപ്പില

മഞ്ഞൾപ്പൊടി

മുളകുപൊടി

മല്ലിപ്പൊടി

സാമ്പാർ പൗഡർ

പുളിവെള്ളം

ഉപ്പ്

തേങ്ങ

കുരുമുളക്

ചെറിയ ജീരകം

ഉണക്കമുളക്

കടുക്

വെളിച്ചെണ്ണ

Preparation

ആദ്യം വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് വെളിച്ചെണ്ണയിൽ വാട്ടിയെടുത്ത് മാറ്റുക, ഇനി അത് പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഉലുവ ഇവ ചേർത്ത് പൊട്ടിക്കണം ശേഷം ചെറിയ ഉള്ളി വെളുത്തുള്ളി കറിവേപ്പില ഇതെല്ലാം ചേർത്ത് നന്നായി മൂപ്പിക്കാം തക്കാളി ചേർത്ത് വീണ്ടും മൂപ്പിച്ച ശേഷം മസാല പൊടികൾ ചേർത്ത് ഇളക്കാം,അടുത്തതായി പുളി വെള്ളം ഒഴിക്കണം തിളയ്ക്കുമ്പോൾ വെണ്ടയ്ക്ക ചേർക്കാം തേങ്ങ കുരുമുളക് ജീരകം എന്നിവ ചേർത്ത് അരച്ച് ഇതിലേക്ക് ഒഴിക്കാം നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്യുക

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക My Ammachi’s Kitchen