ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായ ഈ മസാലക്കറി തയ്യാറാക്കി നോക്കൂ, കാലത്തെ ബ്രേക്ക്ഫാസ്റ്റ് കൂടെയും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാം
Ingredients
ഉരുളക്കിഴങ്ങ് -മൂന്ന്
സവാള -ഒന്ന്
തക്കാളി -1
പച്ചമുളക് -3
ഇഞ്ചി
വെളുത്തുള്ളി
വെളിച്ചെണ്ണ
കടുക്
ജീരകം
ഉണക്കമുളക്
കറിവേപ്പില
മഞ്ഞൾപൊടി -അര ടീസ്പൂൺ
മുളകുപൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -അര ടീസ്പൂൺ
കുരുമുളകുപൊടി -കാൽ ടീസ്പൂൺ
വെള്ളം
ഉപ്പ്
Preparation
ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചു വയ്ക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക കടുകും ജീരകവും പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചതച്ചതും സവാളയും ചേർത്ത് വഴറ്റാം ശേഷം തക്കാളി ചേർക്കാം അടുത്തതായി മസാല പൊടികളാണ് ചേർക്കേണ്ടത് എല്ലാത്തിന്റെയും പച്ചമണം മാറുമ്പോൾ ഉരുളക്കിഴങ്ങ് വേവിച്ചെടുത്തത് ചേർക്കാം വെള്ളവും ഒഴിച്ച് മിക്സ് ചെയ്യുക നന്നായി തിളച്ച് കുറവുമ്പോൾ ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Saranya Kitchen