Category: ബിരിയാണി

  • നത്തോലി ബിരിയാണി

    നത്തോലി ബിരിയാണി

    നത്തോലി മീൻ കൊണ്ട് പലതരം കറികളും നിങ്ങൾ കണ്ടിട്ടുണ്ടാവും, ബിരിയാണി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? കാര്യം വിചാരിച്ച പോലല്ല അടിപൊളി രുചിയാണ്, നിങ്ങൾക്ക് ട്രൈ ചെയ്യണോ?

    Ingredients

    for marinating

    സവാള -മൂന്ന്

    തക്കാളി -2

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    പച്ചമുളക് ചതച്ചത്

    മല്ലിയില

    കറിവേപ്പില

    നത്തോലി മീൻ -അരക്കിലോ

    കാശ്മീരി ചില്ലി പൗഡർ

    മഞ്ഞൾപൊടി

    ചെറിയ ജീരകം പൊടിച്ചത്

    ചെറുനാരങ്ങ നീര്

    ഉപ്പ്

    for masala

    വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -അര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    ഗരം മസാല -അരടീസ്പൂൺ

    ജീരകപ്പൊടി -അര ടീസ്പൂൺ

    ഉപ്പ്

    മല്ലിയില

    കശുവണ്ടി വണ്ടി മുന്തിരി സവാള എന്നിവ ഫ്രൈ ചെയ്തത്

    വെള്ളം

    ഉപ്പ്

    മസാലകൾ

    ബിരിയാണി അരി -ഒന്നര കപ്പ്

    ക്യാരറ്റ്

    ആദ്യം തന്നിരിക്കുന്ന മസാലകൾ ഉപയോഗിച്ച് മീൻ മാരിനേറ്റ് ചെയ്യുക കുറച്ചു സമയം വെച്ചതിനുശേഷം ഫ്രൈ ചെയ്തു മാറ്റിവയ്ക്കാം. അടുത്തതായി മസാല തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ സവാള ചേർക്കാം ചെറുതായി വയറ്റിയതിനുശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവയെല്ലാം ചേർക്കാം ഉപ്പു കൂടി ചേർത്ത് നല്ല സോഫ്റ്റ് ആകുന്നതുവരെ പഴറ്റണം. ഇനി തക്കാളി ചേർക്കാം തക്കാളി വേകുമ്പോൾ മസാല പൊടികൾ ചേർക്കാം, പച്ചമണം മാറുമ്പോൾ മല്ലിയിലയും ചെറുനാരങ്ങ നീരും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം, ഇനി ചോറ് തയ്യാറാക്കാം അതിനായി വലിയ ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കാം ആദ്യം സവാള ചേർത്ത് വഴറ്റി പിന്നീട് മസാലകൾ ചേർക്കാം കുറച്ച് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും ചേർത്ത് അളവിന് വെള്ളമൊഴിച്ച് തിളപ്പിക്കുക വെട്ടി തിളയ്ക്കുമ്പോൾ കഴുകിയ അരി ചേർക്കാം മുക്കാൽ വേവ് ആകുമ്പോൾ തീ ഓഫ് ചെയ്യുക, കുറച്ചു ചോറ് മാറ്റിയതിനുശേഷം മസാല ഇട്ടുകൊടുക്കാം അതിനു മുകളിലായി ഫ്രൈ ചെയ്ത മീൻ ഇടാം രണ്ടാമത്തേ ലെയർ ചോറ് ഇടുക വീണ്ടും മസാലയിട്ട് ഇതുപോലെ ചെയ്യാം ഏറ്റവും മുകളിൽ മീൻ ഫ്രൈ ചെയ്തതും ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും മല്ലിയിലയും കശുവണ്ടി മുന്തിരി സവാള എന്നിവ ഫ്രൈ ചെയ്തതും ചേർത്ത് പാത്രം മൂടി വയ്ക്കാം 10 മിനിറ്റോളം ചെറിയ തീയിൽ വെച്ചതിനുശേഷം തീ ഓഫ് ചെയ്യാം ഇനി ബിരിയാണി വിളമ്പാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NF KANNUR Kitchen

  • ഹൈദരാബാദി ചിക്കൻ ബിരിയാണി

    ഹൈദരാബാദി ചിക്കൻ ബിരിയാണി

    ഒരിക്കലെങ്കിലും കഴിച്ചിരിക്കണം ഈ ഹൈദരാബാദി ചിക്കൻ ബിരിയാണി, കിടിലൻ രുചി തന്നെ ആണ് കേട്ടോ, തയ്യാറാക്കാൻ വളരെ എളുപ്പം ആണ്…

    Ingredients

    സവാള- 4

    മല്ലിയില

    പുതിനയില -മുക്കാൽ കപ്പ്

    ചിക്കൻ -2 കിലോ

    ഇഞ്ചി

    വെളുത്തുള്ളി -പന്ത്രണ്ട്

    പച്ചമുളക് 8

    എണ്ണ

    മഞ്ഞൾപൊടി

    മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

    ഗരം മസാല -ഒരു ടീസ്പൂൺ

    തൈര് -അരക്കപ്പ്

    നെയ്യ്- ഒന്നര ടേബിൾ സ്പൂൺ

    ഏലയ്ക്കാപ്പൊടി -കാൽ ടീസ്പൂൺ

    നാരങ്ങാനീര് -പകുതി

    മസാലകൾ

    അരി -6 കപ്പ്

    ഉപ്പ്

    സൺഫ്ലവർ ഓയിൽ -ഒരു ടേബിൾ സ്പൂൺ

    കശുവണ്ടി

    മുന്തിരി

    ഫുഡ്‌ കളർ

    Preparation

    ആദ്യം സവാളയും കശുവണ്ടി മുന്തിരി ഇവയും ഫ്രൈ ചെയ്തു മാറ്റിവയ്ക്കാം, ഇനി ചിക്കൻ മാരിനേറ്റ് ചെയ്യണം. അതിനായി ചിക്കനിലേക്ക് ഉപ്പ് മഞ്ഞൾപൊടി മുളകുപൊടി മല്ലിപ്പൊടി മസാലപ്പൊടി ഏലക്കായ പൊടി തൈര് ലെമൺ ജ്യൂസ് മല്ലിയില പുതിനയില വറുത്തുവെച്ച സവാള, നെയ്യ് ഇവയെല്ലാം ചേർക്കുക നന്നായി മിക്സ് ചെയ്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം ശേഷം ഒരു പാനിലേക്ക് ചേർത്തുകൊടുത്ത ഇത് നന്നായി കുക്ക് ചെയ്ത് എടുക്കണം. ഈ സമയം കൊണ്ട് ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കാം ഇതിലേക്ക് മസാലകളും ഉപ്പ്, സൺഫ്ലവർ ഓയിൽ ഇവയും ചേർക്കാം , നന്നായി തിളയ്ക്കുമ്പോൾ കുതിർത്തെടുത്ത അരി ചേർക്കാം മുക്കാൽ വേവ് ആകുമ്പോൾ ചോറ് വാർക്കം.. ഒരു വലിയ പാത്രത്തിൽ ചോറും ചിക്കൻ മസാലയും ലെയറുകൾ ആയി സെറ്റ് ചെയ്യണം ലെയറുകൾക്കിടയിൽ വറുത്തെടുത്ത സവാള കശുവണ്ടി മുന്തിരി നെയ്യ് ഫുഡ് കളർ ഇവ ചേർക്കണം, ശേഷം പാത്രം കൂടി വച്ച് ചെറിയ തീയിൽ 15 മിനിറ്റ് കുക്ക് ചെയ്യണം രുചികരമായ ഹൈദരാബാദി ബിരിയാണി തയ്യാർ

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Suresh Raghu

  • മുട്ട  മന്തി

    മുട്ട മന്തി

    ചിലവുകുറവിൽ ഒരു മന്തി തയ്യാറാക്കിയാലോ? ചിക്കനും ബീഫും ഒന്നും വേണ്ട മുട്ട ഉപയോഗിച്ച് അടിപൊളി മന്തി തയ്യാറാക്കാം…

    Preparation

    ആദ്യം രണ്ടര കപ്പ് അരി ഒരു ബൗളിൽ എടുത്ത് കുതിർക്കാനായി വെള്ളം ഒഴിച്ചതിനുശേഷം ഒരു മണിക്കൂർ മാറ്റിവെക്കുക ഇനി മസാല തയ്യാറാക്കാം ഒരു പാനിലേക്ക് ക്യാപ്സിക്കം ചെറുതായി അരിഞ്ഞത് മല്ലിയില മൂന്ന് ടേബിൾ സ്പൂൺ മന്തി മസാലയും, ഒരു ഡ്രൈ ലെമനും ചെറു ജീരകം പൊടിച്ചത് ചെറുനാരങ്ങ നീര്, മാഗി ക്യൂബ് ഉം, ഫുഡ്‌ കളർ ഉം, സൺഫ്ലവർ ഓയിലും ചേർത്തുകൊടുത്ത നന്നായി കൈ ഉപയോഗിച്ച് മിക്സ് ചെയ്യുക ഇതിലേക്ക് ആറ് മുട്ട പുഴുങ്ങിയത് ഒന്നു വര ഞ്ഞതിനുശേഷം ചേർത്തു കൊടുക്കാം, മസാല തേച്ചുപിടിപ്പിച്ചതിനുശേഷം അതും മാറ്റിവയ്ക്കാം.അരി കുതിർന്നതിനുശേഷം ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക അതിലേക്ക് ഉപ്പ് മസാലകൾ നാരങ്ങ നീര് ഇവ കൂടെ ചേർത്ത് വെട്ടിത്തിളയ്ക്കുമ്പോൾ അരി ചേർക്കാം, അരി മുക്കാൽ വേവ് വേവിക്കണം, ശേഷം ഊറ്റി എടുക്കാം

    മസാല പുരട്ടി വെച്ച മുട്ട പാനിൽ തന്നെ അടുപ്പിൽ വച്ച് തിളപ്പിക്കുക, മുട്ട ഫ്രൈ ആകുമ്പോൾ ബാക്കിയുള്ള ഓയിൽ ഒരു പാത്രത്തിലേക്ക് മാറ്റിയെടുക്കുക , മുട്ടയുടെ മുകളിലേക്ക് വേവിച്ച് എടുത്തിരിക്കുന്ന അരി ചേർക്കാം, അതിന് മുകളിൽ ആയി മസാല ഓയിൽ ഒഴിച്ചുകൊടുക്കുക, പച്ചമുളക് കുരുമുളകും ചേർക്കാം മൂടിവെച്ച് ചെറിയ തീയിൽ 15 മിനിറ്റ് വേവിക്കണം ശേഷം സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക cook with shafee

  • കുക്കറിൽ ചിക്കൻ ബിരിയാണി

    കുക്കറിൽ ചിക്കൻ ബിരിയാണി

    ബിരിയാണി തയ്യാറാക്കാൻ മണിക്കൂറുകൾ വേണ്ട, കുക്കറിൽ 10 മിനിറ്റിൽ അടിപൊളി രുചിയുള്ള ചിക്കൻ ബിരിയാണി തയ്യാറാക്കാം… നല്ല ടെൻഡർ ആൻഡ് ജ്യൂസി ബിരിയാണി…

    Ingredients

    ചിക്കൻ -ഒരു കിലോ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾസ്പൂൺ

    തൈര് -രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ്

    നാരങ്ങാനീര് -രണ്ട് ടേബിൾ സ്പൂൺ

    മുളക് ചതച്ചത് -2

    ബസ്മതി റൈസ് -രണ്ടര കപ്പ്

    സവാള ഫ്രൈ ചെയ്യാൻ- 1

    മസാലകൾ

    നെയ്യ് ഒരു ടേബിൾസ്പൂൺ

    വെളിച്ചെണ്ണ മൂന്ന് ടേബിൾസ്പൂൺ

    കശുവണ്ടി

    മുന്തിരി

    സവാള 3

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ

    തക്കാളി -രണ്ട്

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടേബിൾ സ്പൂൺ

    ഗരം മസാല -ഒരു ടീസ്പൂൺ

    മുളകുപൊടി- ഒരു ടീസ്പൂൺ

    ഉപ്പ്

    കറിവേപ്പില

    മല്ലിയില

    പൊതിനയില

    വെള്ളം -ഒന്നേ മുക്കാൽ കപ്പ്

    ഉപ്പ്

    Preparation

    ആദ്യം ചിക്കൻ മാരിനേറ്റ് ചെയ്യാം അതിനായി കഴുകിയെടുത്ത ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തൈര് പച്ചമുളക് ചതച്ചത് ഉപ്പ് ചെറുനാരങ്ങ നീര് ഇവ ചേർത്ത് മാരിനേറ്റ് ചെയ്ത് അരമണിക്കൂർ മാറ്റിവയ്ക്കുക ഒരു കുക്കറിലേക്ക് നെയ്യും വെളിച്ചെണ്ണയും ചേർത്ത് ചൂടാക്കണം ആദ്യം കശുവണ്ടിയും മുന്തിരിയും വറുത്ത മാറ്റാം ശേഷം ഒരു സവാള നൈസായി അരിഞ്ഞത് ഫ്രൈ ചെയ്തെടുത്തു മാറ്റിവയ്ക്കാം, ഈ മസാലകൾ ചേർത്ത് റോസ്റ്റ് ചെയ്യുക ശേഷം സവാള ചേർക്കാം പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളക് ചതച്ചതും ചേർക്കാം ഇതെല്ലാം നന്നായി വഴന്നു വന്നാൽ തക്കാളി ചേർക്കാം അടുത്തതായി മസാലപ്പൊടികൾ ചേർത്ത് യോജിപ്പിക്കാം, പച്ചമണം മാറുമ്പോൾ ചിക്കൻ ചേർക്കാം മസാലയുമായി ചിക്കൻ മിക്സ് ചെയ്യുക ഇനി കഴുകി കുതിർത്ത അരി ചേർക്കാം, കൂടെ വെള്ളവും ഉപ്പും മല്ലിയില പുതിനയില ഇവയും വറുത്തെടുത്ത സവാള കശുവണ്ടി മുന്തിരി ഇവയും ചേർക്കാം യോജിപ്പിച്ച് കുക്കർ അടച്ച് 15 മിനിറ്റ് ചെറിയ തീയിൽ വേവിക്കുക, ഭാവിയെല്ലാം പോയതിനുശേഷം കുക്കർ തുറന്നു ചൂടോടെ വിളമ്പം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കുക്കറിൽ ചിക്കൻ ബിരിയാണി

    കുക്കറിൽ ചിക്കൻ ബിരിയാണി

    10 മിനിറ്റിൽ കുക്കറിൽ ഈസിയായി തയ്യാറാക്കി എടുക്കാവുന്ന അടിപൊളി ചിക്കൻ ബിരിയാണി… ഇനി ബിരിയാണി ഉണ്ടാക്കാൻ ആയി സമയം ഇല്ല എന്ന് പറയേണ്ട..

    ആദ്യം മസാല പൊടിച്ചു മാറ്റിവയ്ക്കാം, വലിയ ചിക്കൻ കഷ്ണങ്ങളിലേക്ക് തൈരും ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റും, ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത് മാറ്റിവയ്ക്കുക, കുക്കർ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള നൈസായി അറിഞ്ഞത് ചേർത്ത് വറുത്തെടുത്തു മാറ്റിവെക്കാം കശുവണ്ടി മുന്തിരി ഇവയും വറുത്തെടുത്ത് മാറ്റണം, ശേഷം സവാള ചേർത്ത് വഴറ്റാം അടുത്തതായി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് കൊടുത്ത വീണ്ടും വഴറ്റണം, ആവശ്യത്തിന് കറിവേപ്പിലയും ചേർക്കാം ഇതെല്ലാം വഴന്നു കഴിയുമ്പോൾ തക്കാളി ചേർക്കാം, തക്കാളി നന്നായി ഉടയുമ്പോൾ മാരിനേറ്റ് ചെയ്തു വെച്ച ചിക്കൻ ചേർക്കാം, ഇതെല്ലാം കൂടി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർക്കണം, അടുത്തതായി മസാലപ്പൊടികളാണ് ചേർക്കേണ്ടത് വളരെ കുറച്ചു വീതം ചേർക്കാം, മുളകുപൊടി മഞ്ഞൾപൊടിയും മല്ലിപ്പൊടിയും മസാലപ്പൊടി ഇവയാണ് ചേർക്കേണ്ടത് കുരുമുളകുപൊടിയും ചേർക്കാം, ഇതെല്ലാം യോജിപ്പിച്ചതിനുശേഷം മല്ലിയില പുതിനയില ഇതാ അരിഞ്ഞത് ചേർക്കണം അല്പം തൈരും ചേർക്കാം, ഇനി ചിക്കൻ വെന്ത് അതിലെ വെള്ളം ഇറങ്ങുന്നത് വരെ മൂടി വെക്കണം, ശേഷം ഒന്ന് യോജിപ്പിച്ച് കഴുകിയെടുത്ത് അരി മുകളിലായി ഇട്ടു കൊടുക്കാം, അരിക്ക് മുകളിൽ നേരത്തെ പൊടിച്ച മസാല കുറച്ചു മല്ലിയില ക്യാരറ്റ് തെരഞ്ഞത് ഇവയെല്ലാം ചേർക്കാം ശേഷം അരിയുടെ പാകത്തിന് വെള്ളം തിളപ്പിച്ച് ഇതിലേക്ക് ഒഴിക്കാം, ഉപ്പ് ചേർക്കാൻ മറക്കരുത് ഇനി കുക്കർ അടച്ച് ഒറ്റ വിസിൽ വേവിച്ചാൽ മതി ആ സമയം കൊണ്ട് ബിരിയാണിക്കുള്ള സലാഡ് തയ്യാറാക്കാം. ഒറ്റ വിസിൽ വന്നതും തീ ഓഫ് ചെയ്യണം, ആവി പോകുമ്പോൾ കുക്കർ തുറന്ന് സ്വാദിഷ്ടമായ ബിരിയാണി വിളമ്പാം ആദ്യം വറുത്തുവെച്ച് സവാള കശുവണ്ടി മുന്തിരി ഇവ ചേർക്കാൻ മറക്കരുത്.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Malappuram Thatha Vlogs by Ayishu

  • ബീഫ് മന്തി

    ബീഫ് മന്തി

    ഈ ബീഫ് മന്തി ഉണ്ടാക്കാൻ വളരെ സിമ്പിളാണ്, കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കി എടുത്ത അടിപൊളി ഈ മന്തി റസിപ്പി ആർക്കും തയ്യാറാക്കാം..

    Ingredients

    ബീഫ് -അരക്കിലോ

    മാഗി ക്യൂബ് -2

    മന്തി മസാല -രണ്ട് ടേബിൾ സ്പൂൺ

    മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

    മുളകുപൊടി -ഒരു ടീസ്പൂൺ

    മല്ലിയില

    ഉപ്പ്

    ക്യാപ്സിക്കം -പകുതി

    സവാള ഒന്ന്

    സൺ ഫ്ലവർ ഓയിൽ -കാൽ കപ്പ്

    മസാലകൾ

    വെള്ളം

    ബസ്മതി അരി

    ഉപ്പ്

    Preparation

    ബീഫിലേക്ക് ചിക്കൻ സ്റ്റോക്ക് മല്ലിയില ക്യാപ്സിക്കം സവാള മസാല പൊടികൾ സൺഫ്ലവർ ഓയിൽ ഉപ്പ് ഇവ ചേർത്ത് മിക്സ് ചെയ്ത ശേഷം കുക്കറടച്ച് അഞ്ചോ ആറോ വിസിൽ വേവിക്കുക, ശേഷം കുക്കർ തുറന്ന് വെള്ളം കുറച്ചെടുത്ത് മാറ്റാം ബാക്കി കുക്കറിൽ വച്ച് തന്നെ തിളപ്പിച്ച് വറ്റിച്ചെടുക്കുക. മറ്റൊരടുപ്പിൽ ചോറ് തയ്യാറാക്കാനായി വയ്ക്കാം വെള്ളത്തിലേക്ക് മസാലകൾ ചേർത്ത് കൊടുത്ത് തിളപ്പിക്കുക ഉപ്പും ചെറുനാരങ്ങ നീരും ചേർക്കണം ശേഷം കഴുകിയെടുത്ത അരി ചേർക്കാം അരി മുക്കാൽ വേവാകുമ്പോൾ ഊറ്റി എടുക്കാം, ഈ ചോറിനെ ബീഫ് മസാലയ്ക്ക് മുകളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിനു മുകളിൽ മാറ്റിവെച്ചിരിക്കുന്ന ബീഫ് സ്റ്റോക്ക് ഒഴിച്ചു കൊടുക്കാം അഞ്ചോ ആറോ പച്ചമുളക് വെച്ചതിനുശേഷം ചാർക്കോൾ വെച്ച് സ്മോക്ക് ചെയ്ത് കുക്കർ അടക്കുക പത്തോ പതിനഞ്ചോ മിനിറ്റ് ചെറിയ തീയിൽ അങ്ങനെ വെച്ചതിനുശേഷം തുറക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sha’s Shorts

  • ചിക്കൻ ബിരിയാണി

    ചിക്കൻ ബിരിയാണി

    ഇനി ആർക്കും എളുപ്പത്തിൽ ചിക്കൻ ബിരിയാണി ഉണ്ടാക്കാം..ആദ്യമായി ഉണ്ടാക്കുന്നവർക്കും മനസ്സിലാകുന്ന രീതിയിൽ എളുപ്പത്തിൽ ഉള്ള റെസിപ്പി

    ആദ്യം സവാളയും കശുവണ്ടി മുന്തിരി എന്നിവയും വറുത്തെടുത്ത് മാറ്റിവയ്ക്കുക ഒരു വലിയ പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് മസാലകൾ ആദ്യം ചേർത്ത് കൊടുക്കാം ശേഷം ക്യാരറ്റും സവാളയും ഇതിലേക്ക് ചേർക്കാം, മഴയ ശേഷം വെള്ളം ഒഴിച്ച് ഉപ്പും ഇട്ട് മിക്സ് ചെയ്യുക, നന്നായി തിളച്ചു വരുമ്പോൾ കഴുകി വച്ചിരിക്കുന്ന അരി ചേർത്ത് കൊടുത്ത് വേവിച്ചെടുക്കാം, മുക്കാൽ വേവ് ആകുന്നത് വരെ വേവിച്ചാൽ മതി.. ശേഷം ചോറ് ഊറ്റിയെടുത്ത് മാറ്റിവയ്ക്കാം അടുത്തതായി മസാല തയ്യാറാക്കാം, ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കുക ഇതിലേക്ക് പെരുംജീരകം ചേർത്തു കൊടുത്ത് വറുത്തെടുക്കാം അടുത്തതായി സവാള ചേർത്ത് വഴറ്റാം ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് വീണ്ടും നല്ലതുപോലെ വഴറ്റിയതിനുശേഷം തക്കാളി ചേർക്കാം, ബിരിയാണി മസാല മഞ്ഞൾപൊടി കുരുമുളകുപൊടി എന്നിവ ചേർക്കാം, പച്ച മണം മാറുമ്പോൾ പുതിനയില മല്ലിയില നാരങ്ങാനീര് തൈര് ചേർക്കാം, അടുത്തതായി ചിക്കൻ ചേർത്ത് നല്ല ഡ്രൈ ആകുന്നത് വരെ വേവിച്ചെടുക്കണം.

    അടുത്തതായി വേവിച്ചെടുത്ത അരിയും തയ്യാറാക്കിയ മസാലയും ഒരു പാത്രത്തിൽ ലയർ ആയി സെറ്റ് ചെയ്യുക, ഏറ്റവും മുകളിൽ വറുത്തെടുത്ത കശുവണ്ടി മുന്തിരി സവാള എന്നിവ ചേർത്ത് പാത്രം നല്ലപോലെ മൂടി 15 മിനിറ്റ് ദം ചെയ്യുക… രുചികരമായ ചിക്കൻ ബിരിയാണി തയ്യാർ.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക