Category: ബിരിയാണി

  • സ്റ്റഫഡ് കാട ബിരിയാണി

    ചേരുവകൾ
    ****************
    1. കാട വൃത്തിയാക്കി മുഴുവനോടെ ആറെണ്ണം
    2. ചെറുനാരങ്ങനീര് ഒരു ടേബിള്‍സ്പൂണ്‍
    3. മുളകുപൊടി ഒരു ടേബിള്‍ സ്പൂണ്‍
    4. മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
    5. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂണ്‍

    കാടക്കഷണങ്ങളില്‍ രണ്ടു മുതല്‍ അഞ്ചുവരെ ചേരുവകള്‍ യോജിപ്പിച്ച് പുരട്ടിവെക്കണം.

    6. കോഴിമുട്ട കഷണങ്ങളാക്കിയത് ഒരു കപ്പ്
    7. ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് ഒരു കപ്പ്
    8. സവാള പൊടിയായരിഞ്ഞത് ഒരു കപ്പ്
    9. കാരറ്റ് പൊടിയായരിഞ്ഞത് കാല്‍ കപ്പ്
    10. സിലറി അരിഞ്ഞത് കാല്‍ കപ്പ്
    11. തക്കാളി അരിഞ്ഞത് കാല്‍ കപ്പ്
    12. പച്ചമുളക് പൊടിയായരിഞ്ഞത് ഒരു ടേബിള്‍സ്പൂണ്‍
    13. ഗരംമസാലപ്പൊടി ഒരു ടീസ്പൂണ്‍
    14. വെജിറ്റബിള്‍ ഓയില്‍, ഉപ്പ് ആവശ്യത്തിന്

    പാത്രം ചൂടാകുമ്പോള്‍ കുറച്ച് എണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് 10 മുതല്‍ 14 വരെ ചേര്‍ത്ത് വഴറ്റി, ഇതിലേക്ക് ഉരുളക്കിഴങ്ങ് ഉടച്ചതും അരിഞ്ഞ മുട്ടയും ചേര്‍ത്തിളക്കണം. കാടക്കഷണങ്ങളില്‍ ഈ കൂട്ട് നിറയ്ക്കണം. കോഴിമുട്ട വെള്ളയില്‍ ഒരു നുള്ള് ഉപ്പും മൈദയും ചേര്‍ത്ത് കുഴച്ച് കാടയുടെ തുറന്ന വശങ്ങളില്‍ നന്നായി സീലു ചെയ്യണം. അല്‍പം കുഴിയുള്ള വലിയ ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് കാട കൂടുതല്‍ മൂത്തുപോകാതെ വറുത്തു കോരണം. സ്റ്റഫ് ചെയ്ത ഭാഗം പൊട്ടിപ്പോകാതെ സൂക്ഷിക്കണം. ഇനി കാട ചേര്‍ത്ത് മസാല തയ്യാറാക്കാം. അതിനു വേണ്ട സാധനങ്ങള്‍.

    1. സവാള വലുതായി മുറിച്ചത് രണ്ടു കപ്പ്
    2. ഇഞ്ചി വെളുത്തുള്ളി ചതച്ചത് ഒരു ടേബിള്‍സ്പൂണ്‍
    3. പച്ചമുളക് ചതച്ചത് ഒരു ടേബിള്‍സ്പൂണ്‍
    4. തക്കാളി അരിഞ്ഞത് ഒരു കപ്പ്
    5. കസ്‌ക്കസ് അരച്ചത് ഒരു ടേബിള്‍സ്പൂണ്‍
    6. അണ്ടിപ്പരിപ്പ് അരച്ചത് ഒരു ടേബിള്‍സ്പൂണ്‍
    7. ഗരംമസാലപ്പൊടി ഒരു ടീസ്പൂണ്‍
    8. തൈര് അര കപ്പ്
    9. മല്ലിയില പൊതീന അരിഞ്ഞത് അര കപ്പ്
    10. വെജി. ഓയില്‍, ഉപ്പ് ആവശ്യത്തിന്

    കാട വറുത്തു ബാക്കി വന്ന എണ്ണയില്‍ കുറച്ചുകൂടി ഒഴിച്ച് സവാള വഴറ്റണം. ശേഷം ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചതച്ചത്, തക്കാളി എന്നിവ വഴറ്റണം. ഇതിലേക്ക് കസ്‌ക്കസ്, അണ്ടിപ്പരിപ്പ്, ഗരംമസാല, തൈര്, ഇലകള്‍ എന്നിവ ചേര്‍ത്തിളക്കണം. എല്ലാംകൂടി യോജിപ്പിച്ച് കൂട്ടില്‍ സ്റ്റഫു ചെയ്ത് കാടക്കഷണങ്ങള്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങിവെക്കണം. സ്റ്റഫ്ഡ് കാട മസാല തയ്യാറായി. ഇനി ബിരിയാണി റൈസ് തയ്യാറാക്കണം. അതിനു വേണ്ട സാധനങ്ങള്‍.

    1. നല്ലയിനം കൈമ അരി രണ്ടു കപ്പ് വടിച്ചെടുത്തത്.
    2. തിളച്ച വെള്ളം നാലു കപ്പ്
    3. സവാള വളരെ നേര്‍മയായരിഞ്ഞത് മുക്കാല്‍ കപ്പ്
    4. അണ്ടിപ്പരിപ്പ് കീറിയത് പത്തെണ്ണം
    5. കിസ്മിസ് ഒരു ടേബിള്‍സ്പൂണ്‍
    6. പട്ട (മുക്കാല്‍ ഇഞ്ച് കഷണം) മൂന്നെണ്ണം
    7. ഗ്രാമ്പൂ ആറെണ്ണം
    8. ഏലയ്ക്ക നാലഞ്ചെണ്ണം
    9. ബിരിയാണി മസാലപ്പൊടി അര ടീസ്പൂണ്‍
    10. നെയ്യ് ആവശ്യത്തിന്

    ഒരു പാത്രത്തില്‍ കുറച്ച് നെയ്യൊഴിച്ച് സവാള പൊന്‍നിറത്തില്‍ വറുത്ത് കോരിവെച്ച് അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുകോരി ഇതിലേക്കിട്ട് മാറ്റിവെക്കണം. ബാക്കി നെയ്യില്‍ ആറു മുതല്‍ എട്ടുവരെ മൂപ്പിച്ച് കുറച്ചുകൂടി നെയ്യൊഴിച്ചുകൊടുത്ത് കഴുകി കുതിര്‍ത്ത് വെള്ളം വാര്‍ത്തുവെച്ച് അരി ചേര്‍ത്ത് വഴറ്റണം. കടിച്ചാല്‍ പൊട്ടുന്ന പാകമാകുമ്പോള്‍ നാലു കപ്പ് തിളച്ച വെള്ളവും ബിരിയാണി മസാലയും ചേര്‍ത്തിളക്കി അടച്ചു വേവിക്കണം. രണ്ടു മൂന്നു തവണ ഇളക്കിക്കൊടുക്കാം. അടിയില്‍ പിടിക്കാതെ നോക്കണം.

    ബിരിയാണി സെറ്റാക്കാന്‍ പറ്റിയ പാത്രത്തിലേക്ക് റൈസ് നിരത്തി മുകളില്‍ കാടമസാല നിരത്തണം. മുകളില്‍ അല്‍പം നെയ്യ്, തൈര്, ഇലകള്‍, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ കുടഞ്ഞിട്ടതിനു ശേഷം വീണ്ടും റൈസ് നിരത്തണം. മുകളില്‍ വീണ്ടും കാടമസാല നിരത്തി കുറച്ച് തൈരും ഇലയും മറ്റും കുടഞ്ഞിട്ട് ടൈറ്റായി അടച്ച് ദം ചെയ്‌തെടുക്കുകയോ മൈക്രോവേവില്‍ വെച്ചു സെറ്റു ചെയ്‌തോ അതുമല്ലെങ്കില്‍ വെട്ടിത്തിളച്ച ദോശക്കല്ലിനു മുകളില്‍ ബിരിയാണി പാത്രം 10 മിനുട്ട് വെച്ചോ ആവി കയറ്റിയെടുക്കാം.

  • വെജിടബിള് ബിരിയാണി

    വെജിടബിള് ബിരിയാണി തയ്യാറാക്കുന്ന വിധം
    ചേരുവകള്
    1.ബിരിയാണി അരി ഒരു കിലോ
    2.അണ്ടി പരിപ്പ്, ഉണക്ക മുന്തിരി 50 ഗ്രാം വീതം
    3.ഗ്രീന് പീസ്, കാരറ്റ്, കാബാജ്, തക്കാളി, കോവക്ക, കോളി ഫ്ലവര്, ബീന്സ് എന്നിവ വൃത്തിയാക്കിയ ശേഷം അരിഞ്ഞത് 200 ഗ്രാം വീതം
    4.പച്ച മുളക് നാലെണ്ണം
    5.ഇഞ്ചി ഒരു കഷണം
    6.കറിവേപ്പില, മല്ലിയില അരിഞ്ഞത് ആവശ്യത്തിനു
    7.മാസലകൂട്ടുകള് എല്ലാം കൂടി അരചെടുത്തത് ഒരു ടേബിള് സ്പൂണ്
    8.സവാള അരിഞ്ഞത് രണ്ടെണ്ണം
    9.നെയ്യ ഒരു കപ്പ്
    10.തേങ്ങ രണ്ടെണ്ണം
    11.ഉപ്പ് പാകത്തിന്

    പാകം ചെയ്യുന്ന വിധം::
    നീളത്തില് അരിഞ്ഞ സവാള വറുത്തു വെക്കണം.
    രണ്ടു തേങ്ങയുടെ കുറുകിയ തനി പാല് വേറെ വെക്കണം.
    രണ്ടാം പാലില് 3 ,4 ,5 ,6 , 7ചേരുവകള് ഇട്ടു വേവിക്കണം. മുക്കാല് വേകുമ്പോള് മുക്കാല് വെന്ത ചോറ് മേല് ചേരുവയായി ചേര്ത്ത് തുടരെ ഇളക്കണം.
    നേരെത്തെ വേറെ മാറ്റി വെച്ച തനി പാലില് അളവില് പറഞ്ഞ അണ്ടി പരിപ്പിന്റെ പകുതിയെടുത്ത് അരച്ചതും ഉപ്പും ചേര്ത്ത് ചോറിലോഴിച്ചു വീണ്ടും ഇളക്കണം, ശേഷം വറുത്തുവെച്ച സവാള മുകളില് നിരത്തി ഒരു സ്പൂണ് നെയ്യൊഴിച്ച് ഉണക്ക മുന്തിരിയും ശേഷിച്ച അണ്ടി പരിപ്പും വറുത്തു വിതരണം. ഒടുവിലായി തട്ടി പൊത്തി മൂടി വെക്കണം.

    വേകുമ്പോള് മുക്കാല് വെന്ത ചോറ് മേല് ചേരുവയായി ചേര്ത്ത് തുടരെ ഇളക്കണം. നേരെത്തെ വേറെ മാറ്റി വെച്ച തനി പാലില് അളവില് പറഞ്ഞ അണ്ടി പരിപ്പിന്റെ പകുതിയെടുത്ത് അരച്ചതും ഉപ്പും ചേര്ത്ത് ചോറിലോഴിച്ചു വീണ്ടും ഇളക്കണം, ശേഷം വറുത്തുവെച്ച സവാള മുകളില് നിരത്തി ഒരു സ്പൂണ് നെയ്യൊഴിച്ച് ഉണക്ക മുന്തിരിയും ശേഷിച്ച അണ്ടി പരിപ്പും വറുത്തു വിതരണം. ഒടുവിലായി തട്ടി പൊത്തി

  • Egg fried rice മുട്ട ഫ്രൈഡ് റൈസ്

    1. വേവിച്ച ചോറ് – 2 കപ്പ്‌
    2. മുട്ട -6 എണ്ണം
    3. സവാള – 1 എണ്ണം
    4. ബീന്‍സ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
    5. കാരറ്റ്‌ – കാല്‍ കപ്പ്‌ അരിഞ്ഞത്‌
    6. ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്‌
    7. വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്‌
    8. പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്‌
    9. മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
    10. കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍
    11. ഗരംമസാലപ്പൊടി – അര സ്പൂണ്‍
    12. സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍))
    13. എണ്ണ – 3 ടേബിള്‍സ്പൂണ്‍
    14. മല്ലിയില അരിഞ്ഞത്‌
    15. ഉപ്പ് – ആവശ്യത്തിന്

    പാകം ചെയ്യുന്ന വിധം

    • ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക,രണ്ടു ഗ്രാമ്പൂ,ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക .
    • ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക.
    • വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക .
    • വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍ ,സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക.
    • മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി.മുളക്പൊടി ഇവ ഇട്ട് ഇളക്കുക .
    • അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക.അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തില്‍ ആകുവാന്‍.
    • ബീന്‍സ്‌,കാരറ്റ്‌ എന്നിവ ചേര്‍ക്കുക .രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക .
    • ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് അത്യാവശ്യത്തിനു ഉപ്പ് ചേര്‍ക്കുക .
    • സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക .
    • ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി ,ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക.
  • pineapple Rice-പൈനാപ്പിള്‍ റൈസ്

    Ingredients
    500 g of biryani rice.

    pineapple- 350 g.

    3 The number of onion.

    5 tablespoons pineapple juice.

    Garlic (crushed) – 7 tsp.

    Masala powder- 3 tbsp.

    Chilies (butter) – 6 Number of.

    1/2 cup raisin.

    1/2 cup cashew.

    taxpayers for rent.

    refrigerated salt.

    Coriander leaves (chopped) – 1 cup.

    ചേരുവകള്‍ .

    ബിരിയാണി അരി- 500 ഗ്രാം .

    പൈനാപ്പിള്‍- 350 ഗ്രാം .

    സവാള- 3 എണ്ണം .

    പൈനാപ്പിള്‍ ജ്യൂസ്- 5 ടേബിള്‍ സ്പൂണ്‍.

    വെളുത്തുള്ളി (ചതച്ചത്)- 7 അല്ലി .

    മസാല പൗഡര്‍- 3 ടീസ്പൂണ്‍ .

    ഉണക്കമുളക് (ചതച്ചത്)- 6 എണ്ണം .

    ഉണക്കമുന്തിരി- 1/2 കപ്പ് .

    അണ്ടിപ്പരിപ്പ്- 1/2 കപ്പ് .

    എണ്ണ- ആവശ്യത്തിന് .

    ഉപ്പ്- പാകത്തിന് .

    മല്ലിയില (അരിഞ്ഞത്)- 1 കപ്പ്.

    PREPARATION
    Heat the oil in a double boiler set aside, roasted nuts, and grapes. In opting for the garlic, chilies, onions and mixed craspy also be set aside. Add the rice and cook, after this, opting for slightly വറുത്തതിന് salt and water. Once burned, rice, onions and crispy, masala powder and mix thoroughly. Add pineapple juice to re-join. After adding a piece of pineapple to pan and stir again. Well, after mixsing . slightly mixed with grape, nuts, coriander and more. Pineapple Rice is ready .
    friedricepineapplelarge

    തയ്യാറാക്കുന്ന വിധം
    ഒരു പാനില്‍ എണ്ണ ചൂടാക്കിയതിന് ശേഷം അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്ത് മാറ്റിവെയ്ക്കുക. ഇതേ എണ്ണയിലേക്ക് വെളുത്തുള്ളി, ഉണക്കമുളക്, സവാള എന്നിവ ചേര്‍ത്ത് മൂപ്പിച്ച് ഇതും മാറ്റിവെയ്ക്കുക. ഈ എണ്ണയിലേക്ക് അരി ചേര്‍ത്ത് ചെറുതായി വറുത്തതിന് ശേഷം വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. അരി വെന്ത് കഴിഞ്ഞാല്‍ ഉള്ളി മൂപ്പിച്ചത്, മസാലപൗഡല്‍ എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് പൈനാപ്പിള്‍ ജ്യൂസ് ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. പാനിലേക്ക് പൈനാപ്പിള്‍ കഷ്ണങ്ങള്‍ ചേര്‍ത്തതിന് ശേഷം വീണ്ടും ഇളക്കുക. നന്നായി യോജിപ്പിച്ചതിന് ശേഷം വാങ്ങിവെയ്ക്കാം. മുന്തിരി, അണ്ടിപ്പരിപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് ചെറുതായി ഇളയ്ക്കുക. പൈനാപ്പിള്‍ റൈസ് തയ്യാര്‍…