ഇരുമ്പൻ പുളി കൊണ്ട് ഇത്രയും സ്വദിൽ ഒരു ചമ്മന്തി ചോറിനും, കഞ്ഞിക്കും ബെസ്റ്റ് ആണ്‌.

ഇരുമ്പൻ പുളി മരം വീട്ടിൽ ഉണ്ടെങ്കിൽ, മരം നിറയെ കായ്ച്ചു കിടക്കുന്ന ഈ പുളി കാണാൻ തന്നെ നല്ല ഭംഗി ആണ്, കൂടാതെ ഇതുകൊണ്ട് എന്തു തയാറാക്കിയാലും, ശരീരത്തിനും വളരെ നല്ലതാണ്.

ഇനിയും ഈ ചമ്മന്തി ഉണ്ടാക്കി നോക്കിയില്ലെങ്കിൽ തീർച്ചയായും ഇതൊന്നു ഉണ്ടാക്കി നോക്കു, പലതരം ചമ്മന്തികളുടെ കൂട്ടത്തിൽ ഇതു ഗംഭീര ടേസ്റ്റ് തന്നെ ആണ്.

ഇരുമ്പൻ പുളി ഉപയോഗിച്ച് നല്ല രുചികരമായ ചമ്മന്തി തയാറാക്കാം.ആവശ്യമുള്ള സാധനങ്ങൾഇരുമ്പൻ പുളി- 2 എണ്ണംനാളികേരം – അര മുറിപച്ചമുളക് -2 എണ്ണംകറി വേപ്പില – ഒരു തണ്ട്ഇഞ്ചി – ഒരു കഷ്ണംജീരകം – അര സ്പൂൺതയ്യാറാക്കുന്ന വിധംഇരുമ്പൻ പുളി, തേങ്ങാ , ഇഞ്ചി , പച്ചമുളക് , കറി വേപ്പില , ഇഞ്ചി , ജീരകം

എന്നിവ മിക്സിയിലോ അര കല്ലിലോ നന്നായി അരച്ച് എടുക്കുക വെള്ളം ചേർക്കാൻ പാടില്ല , ഇരുമ്പൻ പുലിയിലെ വെള്ളം മാത്രമേ പാടുള്ളു .

കൊളെസ്ട്രോളിനു നല്ലൊരു മരുന്നും കൂടെ ആണ് ഈ പുളി , വളരെ രുചികരമായ ചമ്മത്തികൂടെ ആണ് , സാധാരണ പുളി ചേർത്ത ചമ്മന്തി പോലെയേ തോന്നുകയുള്ളൂ .