Category: അച്ചാറുകള്‍

  • ഈർക്കിലി അച്ചാർ

    ഈർക്കിലി അച്ചാർ

    തെങ്ങു മുറിക്കുമ്പോൾ അകത്തുള്ള ഓലയുടെ കൂമ്പ് ഒരിക്കലും കളയല്ലേ?? അതിൽ നിന്ന് നേർത്ത ഈർക്കിൽ പറിച്ചെടുത്ത് അടിപൊളി അച്ചാർ ഉണ്ടാക്കാം

    ആദ്യം ഓലയുടെ കാമ്പ് എടുത്ത് നേർത്ത ഈർക്കിലുകൾ പറിച്ചെടുക്കാം, ഇതിനെ കഴുകി കഷ്ണങ്ങളാക്കിയതിനു ശേഷം മിക്സിയിലേക്ക് ചേർത്തു കൊടുത്ത് ഒന്ന് അരച്ചെടുക്കണം, ഇതിനെ അരിച്ചെടുക്കാനും മറക്കരുത് ഒരു ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കണം കടുക് ചേർത്ത് പൊട്ടിച്ചതിനുശേഷം ഇഞ്ചി പച്ചമുളക് വെളുത്തുള്ളി കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കാം ഇതൊന്നു വഴറ്റിയതിനുശേഷം ഓരോ ടീസ്പൂൺ വീതം കാശ്മീരി മുളകുപൊടിയും സാധാരണ മുളകുപൊടിയും ചേർക്കാം ഇതൊന്നു ചൂടാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന ഈർക്കിൽ മിക്സ് ചേർക്കാം ഇത് ചെറിയ തീയിൽ 5 മിനിറ്റ് വരെ വേവിച്ചെടുക്കണം ആവശ്യത്തിനുള്ള ഉപ്പ് ചേർത്തു കൊടുക്കാം ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം ഇതിനെ ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AMMAYEES CORNER

  • പച്ചമാങ്ങ അച്ചാർ

    പച്ചമാങ്ങ അച്ചാർ

    പച്ചമാങ്ങ ധാരാളം കിട്ടുന്ന സമയമാണ് ഇപ്പോൾ, സാധാരണയായി അച്ചാർ എല്ലാ സീസണിലും തയ്യാറാക്കാറുണ്ട് ഈ രീതിയിൽ അച്ചാർ തയ്യാറാക്കി നോക്കൂ നല്ല ടേസ്റ്റും മണവും ആണ്.

    INGREDIENTS

    പച്ചമാങ്ങ 2

    കായപ്പൊടി കാൽ ടീസ്പൂൺ

    ഉലുവപ്പൊടി Shar ടീസ്പൂൺ

    കടുക് ഒരു ടീസ്പൂൺ

    എള്ളെണ്ണ കാൽകപ്പ്

    മുളകുപൊടി 4 ടേബിൾ സ്പൂൺ

    PREPARATION

    ആദ്യം മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഇതിലേക്ക് ഉപ്പ് പുരട്ടിയതിനുശേഷം രണ്ടു മണിക്കൂർ മാറ്റിവെക്കണം ശേഷം ഇതിലേക്ക് ഉലുവ പൊടിയും കായപ്പൊടിയും കടുക് ചതച്ചതും ചേർത്ത് മിക്സ് ചെയ്യാം ഒരു പാനിൽ എണ്ണയൊഴിച്ച് അതിലേക്ക് മുളകുപൊടി ചേർത്ത് കൊടുക്കുക ഇത് നന്നായി ചൂടാക്കിയതിനുശേഷം മാങ്ങയിലേക്ക് ചേർക്കാം നല്ലപോലെ യോജിപ്പിച്ച് ചൂടാറാനായി വയ്ക്കാം ശേഷം കുപ്പിയിൽ അടച്ച് സൂക്ഷിക്കാം

    വിശദമായ റസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • ഉലുവ മാങ്ങ അച്ചാർ

    ഉലുവ മാങ്ങ അച്ചാർ

    വ്യത്യസ്തമായ രുചിയിൽ തയ്യാറാക്കിയ ഉലുവ മാങ്ങ അച്ചാർ

    അധികം മൂക്കാത്ത പച്ചമാങ്ങ നീളത്തിൽ കട്ട് ചെയ്ത് എടുക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കുറച്ചു മുളകുപൊടി യും ചേർത്തു കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യണം, ശേഷം വെയിലത്ത് വെച്ച് ഒന്ന് വാട്ടിയെടുക്കാം. ഒരു പാൻ അടുപ്പിലേക്ക് വെച്ച് ഒരു കഷണം കായം ചേർത്ത് കൊടുക്കാം, ചൂടാകുമ്പോൾ ഇതിലേക്ക് മൂന്ന് ടേബിൾസ്പൂൺ ഉലുവ ചേർത്ത് കൊടുക്കാം ഇത് നല്ലതുപോലെ വറുത്തെടുക്കാം, ശേഷം ചൂടാറാൻ വയ്ക്കണം ചൂടാറി കഴിയുമ്പോൾ പൊടിച്ചെടുക്കണം. മറ്റൊരു വലിയ പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കുക നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് മാങ്ങ കഷണങ്ങൾ ചേർക്കാം, ഇത് നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം കാശ്മീരി ചില്ലി പൗഡറും ,എരിവുള്ള മുളകുപൊടിയും കുറച്ച് ചേർക്കാം ഉപ്പും ആവശ്യമെങ്കിൽ ചേർക്കാം, നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന ഉലുവ മുഴുവനായി ചേർക്കാം, നല്ലപോലെ മാങ്ങയിൽ പിടിക്കുന്നത് വരെ മിക്സ് ചെയ്തു കൊടുക്കണം ഒന്ന് രണ്ട് മിനിറ്റ് കഴിയുമ്പോൾ തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ ഭരണിയിൽ ഇട്ട് സൂക്ഷിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക മഠത്തിലെ രുചി Madathile Ruchi

  • നാരങ്ങ അച്ചാർ

    നാരങ്ങ അച്ചാർ

    പൂപ്പൽ പിടിക്കാതെ ഏറെ നാൾ സൂക്ഷിച്ചുവയ്ക്കാൻ പറ്റുന്ന നാരങ്ങ അച്ചാർ

    ഇത് തയ്യാറാക്കാനായി മുക്കാൽ കിലോ നാരങ്ങയാണ് എടുത്തിരിക്കുന്നത്, ഇത് നന്നായി കഴുകിയതിനുശേഷം മുകൾവശത്തെ വെള്ളം തുണി ഉപയോഗിച്ച് തുടച്ച് മാറ്റിയെടുക്കുക, ഒരു പാനിലേക്ക് അല്പം നല്ലെണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം നാരങ്ങ ചേർത്ത് നന്നായി വാട്ടി എടുക്കുക. ഇതിനെ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി കൊടുക്കാം. ഒരു പാനിൽ മുക്കാൽ ടേബിൾ സ്പൂൺ കടുകും, മുക്കാൽ ടേബിൾസ്പൂൺ ഉലുവയും ചേർത്ത് കൊടുത്ത് നന്നായി ചൂടാക്കിയതിനുശേഷം പൊടിച്ചെടുത്ത് മാറ്റിവെക്കുക. നാരങ്ങ ചൂടു മാറിക്കഴിഞ്ഞാൽ ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം, ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുത്തു വയ്ക്കുക, ഒരു പാനിലേക്ക് എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് അര ടീസ്പൂൺ കടുകും, കാൽ ടീസ്പൂൺ ഉലുവയും ചേർത്ത് പൊട്ടിച്ച് എടുക്കാം, ശേഷം ഒരു വലിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞതും രണ്ടു വലിയ വെളുത്തുള്ളി, രണ്ടു വലിയ പച്ചമുളക്, കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റി കൊടുക്കുക, നന്നായി വഴന്നു വന്നാൽ തീ കുറച്ചു വെച്ചതിനുശേഷം നാല് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി ചേർക്കാം, അല്പം മഞ്ഞൾ പൊടിയും ചേർക്കാം, ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം നാരങ്ങ ചേർക്കാം നാരങ്ങിയിൽ നന്നായി മസാല പിടിച്ചു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും കൂടി ചേർക്കാം, അടുത്തതായി മൂന്ന് ടേബിൾ സ്പൂൺ വിനാഗിരി ചേർക്കാം, ഇത് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം മുക്കാൽ ടേബിൾസ്പൂൺ കടുക് ഉലുവ ചതച്ചത് ചേർക്കാം കൂടെ അര ടേബിൾ സ്പൂൺ കായപ്പൊടി കൂടി ചേർക്കാം, നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ അര ടേബിൾ സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ഓഫ് ചെയ്യാം, ചൂടാറിയതിനു ശേഷം കാറ്റ് കയറാത്ത ഒരു പാത്രത്തിൽ അടച്ചു സൂക്ഷിക്കണം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ziyas Cooking

  • ബീഫ് അച്ചാർ

    ബീഫ് അച്ചാർ

    അതീവ രുചികരമായ ബീഫ് അച്ചാർ എളുപ്പത്തിൽ തയ്യാറാക്കാം

    അച്ചാർ തയ്യാറാക്കുന്നതിനായി 2 കിലോ ബീഫ് ആണ് എടുത്തിരിക്കുന്നത് ഇത് വലിയ കഷണങ്ങളായി തന്നെ വേവിച്ചെടുക്കണം, ഒരു കുക്കറിലേക്ക് ചേർത്ത് കൊടുത്ത ശേഷം നാല് ടീ സ്പൂൺ കാശ്മീരി ചില്ലി പൗഡറും, അര ടീസ്പൂൺ മഞ്ഞൾ പൊടിയും, ആവശ്യത്തിന് ഉപ്പും ചേർക്കാം, ഒരു ടേബിൾ സ്പൂൺ ഗരംമസാലയും ചേർത്തുകൊടുത്തു ബീഫിൽ നന്നായി തേച്ചുപിടിപ്പിച്ചതിനുശേഷം കുക്കർ മൂടി അഞ്ചോ ആറോ വിസിൽ വേവിച്ചെടുക്കുക, വെന്തു വന്നതിനുശേഷം ബീഫിനെ ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ബീഫ് കഷണങ്ങൾ ചേർത്തു കൊടുത്ത് നന്നായി ഫ്രൈ ചെയ്ത് എടുക്കണം, ബീഫ് ഫ്രൈ ചെയ്തു കഴിഞ്ഞാൽ അത് മാറ്റിയതിന് ശേഷം എണ്ണയിലേക്ക് കറിവേപ്പില ചേർത്ത് കൊടുക്കുക, ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു കൊടുത്തു നന്നായി വഴറ്റാം, അടുത്തതായി ചതച്ചു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം, എല്ലാം നന്നായി വഴന്നു വന്നാൽ തീ കുറച്ചുവെച്ച് നാല് ടേബിൾ സ്പൂൺ മുളകുപൊടി ചേർത്തുകൊടുത്ത നല്ലതുപോലെ യോജിപ്പിക്കുക, കൂടെ ഒരു ടീസ്പൂൺ കുരുമുളകുപൊടിയും അര ടീസ്പൂൺ കായപ്പൊടിയും ചേർക്കാം എല്ലാം നന്നായി മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ബീഫ് വേവിച്ച വെള്ളം അല്പം ചേർത്തു കൊടുക്കാം, ഇത് നന്നായി വറ്റി വരുമ്പോൾ ഉണക്കമുളകും,രണ്ടു പച്ചമുളകും ചേർത്തു കൊടുക്കാം, എല്ലാം യോജിപ്പിച്ച് കഴിഞ്ഞാൽ ഫ്രൈ ചെയ്ത ബീഫ് കഷണങ്ങൾ ചേർത്തു കൊടുക്കാം ,പാകത്തിന് ഉപ്പ് ചേർക്കാം, 1 മുക്കാൽ കപ്പ് വിനാഗിരി കൂടി ഒഴിച്ച് നന്നായി മിക്സ് ചെയ്ത് തിളപ്പിക്കുക ഇത് നന്നായി തിളച്ച് കട്ടിയായി വരുമ്പോൾ തീ ഓഫ് ചെയ്യാം ചൂടാറി കഴിയുമ്പോൾ ഒരു ഗ്ലാസ് ജാറിൽ സൂക്ഷിക്കാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mol Mathew’s Kitchen and Garden

  • മാങ്ങാ അച്ചാർ

    മാങ്ങാ അച്ചാർ

    ഈസിയായി തയ്യാറാക്കാൻ പറ്റിയ ഒരു മാങ്ങ അച്ചാർ റെസിപ്പി.

    ആദ്യം മാങ്ങ തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക,ഇതിലേക്ക് ഉപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇത് ഒരു ദിവസം മുഴുവനും മാറ്റിവയ്ക്കുക പിറ്റേദിവസമാണ് അച്ചാർ തയ്യാറാക്കേണ്ടത്. ഒരു മിക്സി ജാറിലേക്ക് പച്ചമുളക്, ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്ത് ക്രഷ് ചെയ്തു മാറ്റുക. ഒരു പാൻ ചൂടാക്കി എണ്ണ ഒഴിച്ച് കൊടുക്കുക, എണ്ണ ചൂടായാൽ കടുക് ചേർത്ത് പൊട്ടിക്കാം കൂടെ കറിവേപ്പിലയും ചേർത്ത് മിക്സ് ചെയ്ത് ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ച് ഇതിലേക്ക് ചേർത്ത് നന്നായി വഴറ്റിയെടുക്കുക, തിളച്ചതിനുശേഷം മുളകുപൊടി രണ്ട് ടേബിൾ സ്പൂൺ, കാശ്മീരി ചില്ലി പൗഡർ ഒരു ടേബിൾ സ്പൂൺ എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്യുക, ശേഷം മാങ്ങാ കഷണങ്ങൾ ചേർത്ത് നന്നായി മസാല മിക്സ് ചെയ്ത് എടുക്കുക. അടുത്തതായി അരക്കപ്പ് വിനെഗർ ചേർക്കാം, മിക്സ് ചെയ്തതിനുശേഷം ഒരു ടീസ്പൂൺ ഉലുവപ്പൊടി അര ടീസ്പൂൺ കായപ്പൊടി, ഒരു ടീസ്പൂൺ, ഉഴുന്ന് പൊടി എന്നിവ ചേർത്ത് കൊടുത്തു നല്ലതുപോലെ മിക്സ് ചെയ്യുക, ആവശ്യമെങ്കിൽ അൽപ്പം ഉപ്പു കൂടി ചേർക്കാം എല്ലാം കൂടി നല്ലതുപോലെ യോജിപ്പിച്ച് എണ്ണ തെളിയുന്നത് വരെ തിളപ്പിക്കണം , ശേഷം തീ ഓഫ് ചെയ്ത ചൂടാറിയതിനു ശേഷം ചില്ല് കുപ്പിയിൽ അടച്ചു സൂക്ഷിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Sudhas Kitchen

  • കടു മാങ്ങ അച്ചാർ

    കടു മാങ്ങ അച്ചാർ

    സദ്യക്ക് ഇലയിൽ ചേലോടെ വിളമ്പാൻ കടുമാങ്ങ അച്ചാർ

    ഇത് തയ്യാറാക്കാനായി ഒരു കിലോ മാങ്ങ തൊലികളഞ്ഞതിതിനുശേഷം, ചെറുതായി മുറിച്ചു കഴുകിയെടുത്ത്, അതിലേക്ക് ഉപ്പ് ചേർത്തു നന്നായി യോജിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ മാറ്റി വയ്ക്കുക. ശേഷം മാങ്ങയിൽ വന്ന വെള്ളം മാറ്റിവെക്കണം. ഒരു പാൻ അടുപ്പിൽവെച്ച് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ,ആദ്യം ഉലുവ ചേർത്ത് കൊടുത്തു പൊട്ടിയതിനു ശേഷം ഒരു ടേബിൾ സ്പൂൺ കടുക് ചേർത്തുകൊടുക്കാം, നന്നായി പൊട്ടി വന്നാൽ 2 തുടം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർക്കാം നന്നായി വഴറ്റിയതിനു ശേഷം നാല് പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ച് കറിവേപ്പിലയും ചേർത്ത് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റണം ,അടുത്തതായി പൊടികൾ ചേർക്കാം അരടീസ്പൂൺ മഞ്ഞൾപൊടി, നാല് ടേബിൾ സ്പൂൺ മുളകുപൊടി ഒന്നര ടീസ്പൂൺ കായപ്പൊടി, ഒരു ടേബിൾ സ്പൂൺ കടുക് വറുത്ത് പൊടിച്ചത്, എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം നേരത്തെ മാങ്ങയിൽ നിന്നും മാറ്റി വെച്ച വെള്ളം ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്യാം, ശേഷം ഒന്നര കൈൽ വിനാഗിരി ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കണം, നന്നായി തിളച്ച് വന്നാൽ മാങ്ങ കഷണങ്ങൾ ചേർത്തു കൊടുക്കാം, നല്ലതുപോലെ മസാലയിൽ യോജിപ്പിച്ചു എടുക്കണം, ചൂടാറിയാൽ എയർ ടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Saidu cooking