മയോണൈസ്

Advertisement

മയോണൈസ് ഉണ്ടാക്കാൻ ഓയിലും വേണ്ട, മുട്ടയും വേണ്ട, ഈ ഹെൽത്തി മയോണൈസ് ധൈര്യമായി കഴിക്കാം,

INGREDIENTS

പാൽ -രണ്ട് കപ്പ്

ചെറുനാരങ്ങ നീര് -ഒരു ടേബിൾ സ്പൂൺ

വെളുത്തുള്ളി -ഒന്ന്

ഉപ്പ് -ഒരു നുള്ള്

പഞ്ചസാര കാൽ ടീസ്പൂൺ

PREPARATION

ഒരു പാനിൽ രണ്ട് കപ്പ് പാല് എടുത്ത് അടുപ്പിൽ വയ്ക്കുക, നന്നായി ചൂടാകുന്നതുവരെ കൈയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് ചെറുനാരങ്ങ നീര് ഒഴിച്ച് കൊടുക്കാം, നന്നായി ഇളക്കി പാലിനെ പിരിച്ച് എടുക്കുക, ശേഷം തീ ഓഫ് ചെയ്യണം ഇനി ഈ പാലിനെ ഒരു അരിപ്പയിലേക്ക് അരിച്ചു കൊടുക്കാം, അരിച്ചെടുത്ത തരികളെ ഒരു മിക്സി ജാറിലേക്ക് ചേർക്കാം കൂടെ വെളുത്തുള്ളി പഞ്ചസാര ഉപ്പ് ചെറുനാരങ്ങ നീര് എന്നിവയും ചേർത്ത് നല്ല ക്രീമി ആകുന്നതുവരെ അരച്ചെടുക്കുക, ലൂസാക്കാനായി പാൽ ചേർത്ത് കൊടുക്കാം,

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIDHASHAS KITCHEN