Category: special category

  • ഉപ്പുമാങ്ങ അച്ചാർ റെസിപ്പി: എളുപ്പത്തിൽ തയ്യാറാക്കാം, രുചികരമായ  വിഭവം

    ഉപ്പുമാങ്ങ അച്ചാർ റെസിപ്പി: എളുപ്പത്തിൽ തയ്യാറാക്കാം, രുചികരമായ വിഭവം

    ഉപ്പുമാങ്ങ അച്ചാർ എന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന, രുചികരവും ഇൻസ്റ്റന്റ് ആയി കഴിക്കാവുന്നതുമായ ഒരു മലയാളം വിഭവമാണ്. ചോറിന്റെ കൂടെയോ, കഞ്ഞിയുടെ കൂടെയോ, ദോശയുടെ കൂടെയോ മികച്ച ഒരു സൈഡ് ഡിഷാണ് ഈ ഉപ്പുമാങ്ങ അച്ചാർ. മലയാളം അച്ചാർ റെസിപ്പി, എളുപ്പമുള്ള അച്ചാർ, ഉപ്പുമാങ്ങ വിഭവങ്ങൾ എന്നിവയ്ക്കായി തിരയുന്നവർക്ക് ഈ റെസിപ്പി ഉപകാരപ്പെടും. 15 മിനിറ്റിനുള്ളിൽ തയ്യാറാക്കാവുന്ന ഈ അച്ചാർ വീട്ടിൽ ട്രൈ ചെയ്യൂ!

    ആവശ്യമായ ചേരുവകൾ

    • ഉപ്പുമാങ്ങ: 2 എണ്ണം (നടുവലിപ്പമുള്ളവ, കഷണങ്ങളായി അരിഞ്ഞത്)

    • നല്ലെണ്ണ (നല്ല മണമുള്ള എണ്ണ): 2-2.5 ടേബിൾസ്പൂൺ

    • കടുക്: ½ ടീസ്പൂൺ

    • വറ്റൽമുളക്: 2-3 എണ്ണം (ചെറിയ കഷണങ്ങളായി മുറിച്ചത്, വിത്തുകൾ ഭാഗികമായി നീക്കം ചെയ്തത്)

    • ഉലുവ: ¼ ടീസ്പൂൺ

    • കാശ്മീരി മുളകുപൊടി: 2 ടേബിൾസ്പൂൺ (അല്ലെങ്കിൽ സാധാരണ മുളകുപൊടി, എരിവിനനുസരിച്ച്)

    • കായപ്പൊടി: 1 ടീസ്പൂൺ

    • ഉപ്പ്: ആവശ്യമെങ്കിൽ മാത്രം (ഉപ്പുമാങ്ങയിൽ ഉപ്പ് ഉള്ളതിനാൽ ശ്രദ്ധിക്കുക)

    തയ്യാറാക്കുന്ന വിധം

    1. ഉപ്പുമാങ്ങ തയ്യാറാക്കുക

    • ഉപ്പുമാങ്ങ നടുവലിപ്പത്തിൽ കഷണങ്ങളായി അരിയുക. (വളരെ ചെറുതായി അരിയേണ്ട ആവശ്യമില്ല, കാരണം ഉപ്പുമാങ്ങ ഇതിനകം സോഫ്റ്റാണ്.)

    • അരിഞ്ഞ മാങ്ങ മാറ്റിവെക്കുക.

    2. എണ്ണ ചൂടാക്കുക

    • ഒരു പാനിൽ 2-2.5 ടേബിൾസ്പൂൺ നല്ലെണ്ണ ചൂടാക്കുക.

    • എണ്ണ നല്ലവണ്ണം ചൂടായാൽ, ½ ടീസ്പൂൺ കടുക് ചേർക്കുക. കടുക് പൊട്ടിത്തെറിക്കുന്നതുവരെ കാത്തിരിക്കുക.

    3. മസാലകൾ ചേർക്കുക

    • കടുക് പൊട്ടിയാൽ, 2-3 വറ്റൽമുളക് (ചെറിയ കഷണങ്ങളായി മുറിച്ചത്) ചേർത്ത് 1 മിനിറ്റ് വഴറ്റുക, മുളകിന്റെ മണം വരുന്നതുവരെ.

    • തുടർന്ന് ¼ ടീസ്പൂൺ ഉലുവ ചേർക്കുക. (നോട്ട്: ഉലുവ ആദ്യം ചേർക്കരുത്, കാരണം അത് പെട്ടെന്ന് കരിഞ്ഞുപോകും.)

    • ഉലുവ മൂപ്പിച്ചതിനുശേഷം, അരിഞ്ഞ ഉപ്പുമാങ്ങ ചേർക്കുക.

    4. ഉപ്പുമാങ്ങ വഴറ്റുക

    • ഉപ്പുമാങ്ങ എണ്ണയിൽ നല്ലവണ്ണം മിക്സ് ചെയ്യുക. എണ്ണ മാങ്ങയിൽ കോട്ട് ചെയ്യുന്നതുവരെ ഇളക്കുക.

    • മാങ്ങ ചെറുതായി സോഫ്റ്റ് ആകുന്നതുവരെ (ഏകദേശം 2-3 മിനിറ്റ്) വഴറ്റുക. (നോട്ട്: ഓവർ കുക്ക് ചെയ്യരുത്, മാങ്ങ കുഴഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കുക.)

    • ഇടയ്ക്കിടെ ഇളക്കി കൊടുക്കുക.

    5. മസാലപ്പൊടികൾ ചേർക്കുക

    • സ്റ്റവ് ഓഫ് ചെയ്യുക.

    • ചൂടുള്ള എണ്ണയിൽ 2 ടേബിൾസ്പൂൺ കാശ്മീരി മുളകുപൊടി (നല്ല നിറത്തിന്) അല്ലെങ്കിൽ സാധാരണ മുളകുപൊടി (എരിവിനനുസരിച്ച്) ചേർക്കുക.

    • 1 ടീസ്പൂൺ കായപ്പൊടി ചേർത്ത് നല്ലവണ്ണം മിക്സ് ചെയ്യുക.

    • എണ്ണയുടെ ചൂടിൽ മുളകുപൊടിയുടെയും കായപ്പൊടിയുടെയും പച്ചമണം മാറും.

    • നോട്ട്: ഉപ്പ് ആവശ്യമെങ്കിൽ മാത്രം ചേർക്കുക, കാരണം ഉപ്പുമാങ്ങയിൽ ഇതിനകം ഉപ്പുണ്ട്.

    6. സെർവ് ചെയ്യുക

    • തയ്യാറായ ഉപ്പുമാങ്ങ അച്ചാർ ഒരു വൃത്തിയുള്ള, ഉണങ്ങിയ ഗ്ലാസ് ജാറിൽ സൂക്ഷിക്കുക.

    • ചോറിന്റെ കൂടെ, കഞ്ഞിയുടെ കൂടെ, ദോശയുടെ കൂടെ, അല്ലെങ്കിൽ കർഡ് റൈസിന്റെ കൂടെ വിളമ്പാം.

    റെസിപ്പി വീഡിയോ

    കൂടുതൽ വിശദമായ തയ്യാറാക്കൽ കാണാൻ, വീഡിയോ കാണുക . റെസിപ്പി ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും മറക്കരുത്!

    Video courtesy of : pavis world

    • ഉപ്പുമാങ്ങ അച്ചാർ ചൂടോടെ അല്ലെങ്കിൽ തണുത്ത ശേഷം വിളമ്ബാം.

    • വായ്ക്ക് രുചി കുറവുള്ള സമയങ്ങളിൽ (പനി, ജലദോഷം) ഈ അച്ചാർ ചോറിനോ കഞ്ഞിയോടൊപ്പം കഴിക്കാൻ അനുയോജ്യമാണ്.

    • ഗ്ലാസ് ജാറിൽ സൂക്ഷിച്ചാൽ ഒരാഴ്ച വരെ ഫ്രിഡ്ജിൽ ഉപയോഗിക്കാം

  • ജാതിക്ക അച്ചാർ

    ജാതിക്ക അച്ചാർ

    പെട്ടെന്നുണ്ടാക്കാൻ പറ്റിയ നല്ലൊരു അച്ചാറിന്റെ റെസിപ്പി ഇതാ, ഈ അച്ചാർ വയറിന് ഏറ്റവും നല്ലതാണ്.. ജാതിക്ക അച്ചാർ

    Ingredients

    ജാതിക്ക അരിഞ്ഞത് -2 കപ്പ്

    നല്ലെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കടുക്

    ഇഞ്ചി -രണ്ടു ടേബിൾ സ്പൂൺ

    വെളുത്തുള്ളി -രണ്ട് ടേബിൾ സ്പൂൺ

    പച്ചമുളക് -ഒരു ടേബിൾ സ്പൂൺ

    കറിവേപ്പില

    ഉണക്കമുളക് -2

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -രണ്ടര ടേബിൾസ്പൂൺ

    ഉപ്പു -മുക്കാൽ ടീസ്പൂൺ

    വെള്ളം -അരക്കപ്പ്

    ഉലുവ -അര ടീസ്പൂൺ

    കായം -കാൽ ടീസ്പൂൺ

    വിനാഗിരി -രണ്ടു ടീസ്പൂൺ

    Preparation

    ജാതിക്ക തൊലി കളഞ്ഞതിനുശേഷം തിളച്ച വെള്ളത്തിൽ രണ്ടുമിനിറ്റ് വയ്ക്കുക ഇനി ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കണം ശേഷം നല്ലെണ്ണയിൽ വഴറ്റിയെടുത്ത് മാറ്റിവയ്ക്കാം ബാക്കി നല്ല നിലയിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റം ഇനി എടുത്തു വച്ചിരിക്കുന്ന മസാല പൊടികൾ ഓരോന്നായി ചേർക്കുക, ഇത് വേവുമ്പോൾ ജാതിക്ക ചേർത്ത് മിക്സ് ചെയ്യാം അവസാനമായി വിനാഗിരിയും കുറച്ചു കായം ഉലുവ പൊടിച്ചതും ചേർത്ത് മിക്സ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ആന്ധ്രാ സ്റ്റൈലിൽ മാങ്ങ അച്ചാർ

    ആന്ധ്രാ സ്റ്റൈലിൽ മാങ്ങ അച്ചാർ

    പച്ചമാങ്ങ സീസൺ കഴിയുന്നതിനു മുമ്പ് ആന്ധ്രാ സ്റ്റൈലിൽ ഉള്ള ഈ അച്ചാർ കൂടി തയ്യാറാക്കി എടുത്തു വച്ചോളൂ… കാണുമ്പോൾ തന്നെ വായിൽ വെള്ളം നിറയും… റെസിപ്പി ആദ്യ കമന്റിൽ

    Ingredients

    പച്ചമാങ്ങ

    ഉപ്പ്

    കാശ്മീരി ചില്ലി പൗഡർ

    കടുക് പൊടി

    വെളുത്തുള്ളി

    ഉലുവ

    എണ്ണ

    Preparation

    കടുകും ഉലുവയും വേറെ വേറെ വറുത്തു പൊടിച്ചെടുക്കുക മാങ്ങ ചെറിയ കഷണങ്ങളായി നുറുക്കിയതിനു ശേഷം ഉപ്പിലിട്ട് ഒരു ദിവസം മുഴുവൻ വയ്ക്കുക ശേഷം ഉപ്പുവെള്ളത്തിൽ നിന്നും മാറ്റി വെയിലത്ത് 2 മണിക്കൂർ ചൂടാക്കി എടുക്കാം ഈ മാങ്ങയിലേക്ക് വറുത്തു വച്ചിരിക്കുന്ന പൊടികളും മുളകുപൊടി യും
    ആവശ്യമെങ്കിൽ കുറച്ച് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക നല്ലെണ്ണ ചൂടാക്കി ചൂടാറിയതിനു ശേഷം ഇതിലേക്ക് ഒഴിക്കാം ഇനി എല്ലാം കൂടി നന്നായി മിക്സ് ചെയ്തു സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Samthripthi

  • മാങ്ങ ഉപ്പിലിട്ടത്

    മാങ്ങ ഉപ്പിലിട്ടത്

    മാങ്ങ ഉപ്പിലിട്ടു വയ്ക്കുമ്പോൾ പൂപ്പൽ വരുന്നുണ്ടോ? ഏറെ നാൾ കേടാകാതെ സൂക്ഷിക്കാൻ പറ്റുന്നില്ലേ? എങ്കിൽ ഈ ഐഡിയ നിങ്ങൾക്കറിയില്ല..

    ഉപ്പിലിടാൻ ഉദ്ദേശിക്കുന്ന മാങ്ങ കഴുകി ഒട്ടും വെള്ളമില്ലാതെ തുടച്ചെടുക്കുക മാങ്ങ വയ്ക്കുന്ന പാത്രങ്ങളിലൊക്കെ വെള്ളം ഇല്ലാതിരിക്കാൻ ശ്രദ്ധിക്കണം ഉപ്പിലിടാൻ എടുക്കുന്ന കുപ്പിയും തുടച്ചു വൃത്തിയാക്കി വയ്ക്കുക മാങ്ങ കട്ട് ചെയ്ത ശേഷം കുപ്പിയുടെ അടിയിലായി ഉപ്പും പച്ചമുളകും ഇടുക മുകളിൽ മാങ്ങയിടാം വീണ്ടും ഉപ്പും മുളകും ഇടാം ഇങ്ങനെ ലെയർ ആക്കിയതിനു ശേഷം തിളപ്പിച്ചാറിയ വെള്ളം ഒഴിച്ചു കൊടുക്കുക ഇനി കുപ്പി അടച്ച് സൂക്ഷിക്കാം മാങ്ങ കേടാവുകയില്ല

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sabeenas Homely kitchen

  • ഇൻസ്റ്റന്റ്  മാങ്ങ അച്ചാർ

    ഇൻസ്റ്റന്റ് മാങ്ങ അച്ചാർ

    കല്യാണസദ്യയിൽ എല്ലാവരും ചോദിച്ചു മേടിച്ചു കഴിക്കുന്ന ഇൻസ്റ്റന്റ് ആയിട്ട് തയ്യാറാക്കിയ മാങ്ങ അച്ചാർ, ഇതിന്റെ രുചിയും മണവും ഒരിക്കലും മറക്കില്ല…

    Ingredients

    പച്ചമാങ്ങ -രണ്ട്

    ഉപ്പ്

    കാശ്മീരി മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

    ഉലുവപ്പൊടി -കാൽ ടീസ്പൂൺ

    കായം -കാൽ ടീസ്പൂൺ

    വെളിച്ചെണ്ണ

    കടുക്

    കറിവേപ്പില

    preparation

    ആദ്യം പച്ചമാങ്ങ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം ഇതിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു പാനിലേക്ക് മുളകുപൊടി ഉലുവപ്പൊടി കായപ്പൊടി ഇവ ചേർത്ത് ചെറുതായൊന്ന് ചൂടാക്കി എടുക്കാം ഇതിനെ മാങ്ങയിലേക്ക് ഇട്ട് മിക്സ് ചെയ്യുക കടുക് കറിവേപ്പില എന്നിവ വെളിച്ചണ്ണയിൽ താളിച്ച് ഇതിലേക്ക് ചേർക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • എണ്ണ മാങ്ങ അച്ചാർ

    എണ്ണ മാങ്ങ അച്ചാർ

    വിനാഗിരി ഒട്ടും ചേർക്കാതെ തന്നെ വർഷം മുഴുവൻ കേടാവാതെ സൂക്ഷിക്കാൻ പറ്റിയ എണ്ണ മാങ്ങ അച്ചാർ, മാങ്ങ സീസൺ കഴിയും മുൻപ് ഇത് തയ്യാറാക്കി വച്ചോളൂ…

    Ingredients

    മാങ്ങ നന്നായി കഴുകി തുടച്ച് എടുക്കുക വെള്ളത്തിന്റെ അംശം ഒട്ടും പാടില്ല ഇനി മാങ്ങ നീളത്തിലുള്ള കഷ്ണങ്ങളായി അരിഞ്ഞെടുക്കാം ശേഷം ഉപ്പു പുരട്ടി ഒരു ദിവസം മാറ്റിവെക്കുക, പിറ്റേ ദിവസം നല്ലെണ്ണയിൽ ഈ മാങ്ങ എല്ലാം വറുത്ത് കോരണം കോരി മാറ്റിയശേഷം കുറച്ചു നല്ലെണ്ണയിലേക്ക് കാശ്മീരി മുളകുപൊടി മുളക് ചതച്ചത് കായപ്പൊടി ഇവ ചേർക്കാം ചെറിയ തീയിൽ ഇതെല്ലാം നന്നായി ചൂടാക്കി എടുക്കണം ശേഷം ഈ മസാല മിക്സിനെ മാങ്ങയിലേക്ക് ചേർക്കാം ഇത് നല്ലപോലെ മാങ്ങയിൽ തേച്ച് പിടിപ്പിക്കുക ആവശ്യമെങ്കിൽ കുറച്ച് ഉപ്പ് ചേർക്കാം ചൂട് നന്നായി മാറിയതിനു ശേഷം കുപ്പിയിൽ അടച്ചു സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • പച്ചമാങ്ങ  അച്ചാർ

    പച്ചമാങ്ങ അച്ചാർ

    നല്ല പുളിയുള്ള പച്ചമാങ്ങ കൊണ്ട് കിടിലൻ ഒരു അച്ചാർ, കണ്ടാൽ തന്നെ വായിൽ കപ്പലോടും നല്ല മണവും രുചിയും ഉള്ള അച്ചാർ

    Ingredients

    പച്ചമാങ്ങ നാല്

    കടുക് ഒരു ടീസ്പൂൺ

    ഉലുവ അര ടീസ്പൂൺ

    വെളിച്ചെണ്ണ

    വെളുത്തുള്ളി

    കറിവേപ്പില

    ഉണക്കമുളക്

    കാശ്മീരി മുളകുപൊടി

    Preparation

    മാങ്ങ തൊലി കളയാതെ നീളത്തിൽ അരിഞ്ഞെടുക്കുക കടുകും ഉലുവയും നന്നായി ചൂടാക്കി തരിയായി പൊടിച്ചെടുക്കാം ഉണക്കമുളക് കറിവേപ്പില വെളുത്തുള്ളി എന്നിവ എണ്ണയിൽ നന്നായി വഴറ്റി മിക്സിയിൽ അടിച്ചെടുക്കാം ഇനി ഇതെല്ലാം കൂടി മാങ്ങയിലേക്ക് ചേർത്ത് മിക്സ് ചെയ്യുക ചെറുതായി ചൂടാക്കി മാറ്റാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World