Category: special category

  • ബീഫ് അച്ചാർ

    ബീഫ് അച്ചാർ

    ഈ ബീഫ് അച്ചാർ ഒരു സ്പൂൺ ഉണ്ടെങ്കിൽ ഒരു പാത്രം നിറച്ച് ചോറ് കഴിക്കാം കറി ഒന്നുമില്ലാതെ തന്നെ…

    Ingredients

    ബീഫ് ഒരു കിലോ

    മുളകുപൊടി മൂന്നര ടേബിൾസ്പൂൺ

    കാശ്മീരി മുളകുപൊടി മൂന്നര ടേബിൾസ്പൂൺ

    മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ

    ഗരം മസാല ഒന്നര ടീസ്പൂൺ

    കാന്താരി മുളക്

    വെളുത്തുള്ളി 5 ടേബിൾ സ്പൂൺ

    ഇഞ്ചി അഞ്ച് ടേബിൾ സ്പൂൺ

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് രണ്ട് ടീസ്പൂൺ

    ഉപ്പ്

    ലെമൺ ജ്യൂസ് രണ്ട് ടീസ്പൂൺ

    വിനഗർ കാൽ കപ്പ്

    നല്ലെണ്ണ

    ഉലുവപ്പൊടി കാൽ ടീസ്പൂൺ

    കായം കാൽ ടീസ്പൂൺ

    preparation

    മീഡിയം സൈസിൽ കട്ട് ചെയ്തെടുത്ത ബീഫിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഗരം മസാല മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പ് ഇവ ചേർത്ത് നല്ലപോലെ മാരിനേറ്റ് ചെയ്യുക ശേഷം കുക്കറിൽ വെള്ളമൊന്നും ചേർക്കാതെ നന്നായി വേവിച്ചെടുക്കാം.

    ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവ അരിഞ്ഞത് ചേർക്കാം ബ്രൗൺ നിറമാകുന്നതുവരെ നല്ലപോലെ വഴറ്റുക ശേഷം പാനിൽ നിന്നും മാറ്റാം ഇനി ഇഞ്ചി മാത്രം അരിഞ്ഞത് എണ്ണയിൽ വറുത്തെടുത്ത് മാറ്റിവയ്ക്കാം അടുത്തതായി കാന്താരി മുളകും കറിവേപ്പിലയും ഇതുപോലെ വറുത്തെടുത്ത് മാറ്റാം ബീഫും ഫ്രൈ ചെയ്തെടുത്ത് മാറ്റണം വറുത്തുവെച്ച മുളക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില ഇതിൽ നിന്നും കുറച്ചെടുത്ത് മിക്സിയിലിട്ട് ഒന്ന് അരച്ചെടുക്കുക വീണ്ടും പാനിൽ എണ്ണ ചൂടാക്കി അതിലേക്ക് മുളകുപൊടി ചേർത്ത് ചൂടാക്കുക ശേഷം അരച്ചെടുത്തിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി മിക്സ് ചേർക്കാം അടുത്തതായി നാരങ്ങാനീര് വിനഗർ കുറച്ച് ഉപ്പ് ഇവയെല്ലാം ചേർക്കാം ഇനി വറുത്തു വച്ചിരിക്കുന്ന ചേരുവകൾ എല്ലാം കൂടി ഒരുമിച്ച് ചേർക്കാം ശേഷം കായപ്പൊടിയും ഉലുവ പൊടിയും എല്ലാം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ചൂടാറുമ്പോൾ കുപ്പിയിൽ അടച് സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക രുചിക്കൂട്ട്

  • വൈറലായ  പച്ചമാങ്ങ റെസിപ്പി

    വൈറലായ പച്ചമാങ്ങ റെസിപ്പി

    വൈറലായ ആ പച്ചമാങ്ങ റെസിപ്പി ഇതാ… ഇനിയും ഇത് പരീക്ഷിച്ചില്ലെങ്കിൽ നഷ്ടമായിരിക്കും മാങ്ങ സീസൺ കഴിയുന്നതിനുമുമ്പ് ട്രൈ ചെയ്തോളൂ..

    ingredients

    പച്ചമാങ്ങ -2

    ഉണക്കമുളക് -2

    കറിവേപ്പില

    എണ്ണ

    ഉപ്പ്

    preparation

    പച്ചമാങ്ങ നീളത്തിൽ അരിഞ്ഞെടുക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഉണക്കമുളകും കറിവേപ്പിലയും ആദ്യം വറുത്തെടുത്ത് മാറ്റിവയ്ക്കാം ശേഷം മാങ്ങയും വറുത്തു കോരാം ചൂടാറുമ്പോൾ ഉണക്കമുളകും കറിവേപ്പിലയും മിക്സിയിൽ പൊടിച്ചെടുക്കുക ഇതിന് മാങ്ങയിലേക്ക് ഇട്ട് കുറച്ച് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ചേർത്ത് തിരുമ്മി യോജിപ്പിക്കുക ഇതാണ് ആ വൈറൽ റെസിപ്പി

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മുളക് അച്ചാർ

    മുളക് അച്ചാർ

    കാലങ്ങളോളം കേടാവാതെ ഇരിക്കും ഈ കിടിലൻ മുളക് അച്ചാർ, ചോറിന്റെ കൂടെ സ്‌പൈസിയായ ഒരു തൊട്ടുകൂട്ടാൻ…

    Ingredients

    ചുവന്ന നിറത്തിലുള്ള പച്ചമുളക്

    കടുകെണ്ണ

    മല്ലി

    ചെറിയ ജീരകം

    ഉലുവ

    പെരും ജീരകം

    കുരുമുളക്

    മഞ്ഞക്കടുക്

    അയമോദകം

    കരിഞ്ചീരകം

    മഞ്ഞൾപൊടി

    മുളകുപൊടി

    കായം

    വിനെഗർ

    ഉപ്പ്

    Preparation

    ആദ്യം മുളക് നന്നായി കഴുകിയെടുത്ത് തുടച്ചെടുക്കുക ശേഷം കത്തി ഉപയോഗിച്ച് ഒരു ഭാഗം വരഞ്ഞു കൊടുക്കാം എണ്ണ ചൂടാക്കി ചൂടാറാനായി മാറ്റിവയ്ക്കുക ഒരു പാനിലേക്ക് മല്ലി ഉലുവ ചെറിയ ജീരകം പെരുംജീരകം കുരുമുളക് ഇവ ചേർത്ത് ചൂടാക്കി മാറ്റിവയ്ക്കുക ചൂടാറുമ്പോൾ പൊടിച്ചെടുക്കണം മറ്റൊരു പാനിൽ കടുക് ചേർത്ത് ചൂടാക്കുക ഇതും ചൂടാറുമ്പോൾ പൊടിച്ചെടുക്കണം ശേഷം രണ്ടു പൊടികളും മിക്സ് ചെയ്യുക ഇതിലേക്ക് അയമോദകം കറുത്ത എള്ള് കായപ്പൊടി മസാലപ്പൊടികൾ ഉപ്പ് വിനാഗിരി എന്നിവയും ചൂടാക്കി വെച്ച എണ്ണയും ചേർക്കുക ഇനി മിക്സ് ചെയ്തു ഒരു പേസ്റ്റാക്കി എടുക്കണം ഈ പേസ്റ്റ് ഉപയോഗിച്ച് മുളകുകൾ എല്ലാം ഫില്ല് ചെയ്യുക, ശേഷം ഈ മുളകിനെ കുപ്പിയിൽ അടച്ച് സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fifa Creation Cooking Vlog

  • ശതാവരി അച്ചാർ

    ശതാവരി അച്ചാർ

    ശതാവരി കിഴങ്ങിന് ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അറിയാമെങ്കിലും നമ്മൾ അത് പാചകം ചെയ്യാനായി എടുക്കാറില്ല, ഇതാ ശതാവരിക്കിഴങ്ങ് ഉപയോഗിച്ച് കിടിലൻ ഒരു റെസിപ്പി

    Ingredients

    ശതാവരിക്കിഴങ്ങ്

    എണ്ണ

    കടുക്

    കായം

    മഞ്ഞൾപൊടി

    പച്ചമുളക്

    കറിവേപ്പില

    കാശ്മീരി ചില്ലി പൗഡർ

    ഉപ്പ്

    വിനാഗിരി

    വെള്ളം

    Preparation

    ആദ്യം കിഴങ്ങ് നന്നായി കഴുകി എടുക്കുക, ശേഷം തൊലി കളഞ്ഞു ചെറുതായി മുറിച്ചെടുക്കാം. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി കിഴങ്ങ് വറുത്തെടുത്ത് മാറ്റിവയ്ക്കുക, അതേ പാനിലേക്ക് കടുക് ചേർത്ത് പൊട്ടുമ്പോൾ പച്ചമുളക് കായം കറിവേപ്പില എന്നിവ ചേർക്കാം, ഇതെല്ലാം നന്നായി മൂത്ത് വരുമ്പോൾ മസാല പൊടികൾ ചേർക്കാം, അതിന്റെ പച്ചമണം മാറുമ്പോൾ ഈന്തപ്പഴം ചേർക്കാം, നന്നായി വെന്ത് കഴിഞ്ഞ് വിനാഗിരി ഒഴിക്കുക, ഇനി കിഴങ്ങ് ചേർക്കാം, നല്ലപോലെ യോജിപ്പിച്ചശേഷം കുറച്ച് തിളച്ച വെള്ളം ഒഴിക്കുക, അത് വറ്റുമ്പോൾ തീ ഓഫ് ചെയ്തു ചൂടാറാനായി വയ്ക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ammas Adukkala

  • പെരട്ടു മാങ്ങ അഥവാ വാട്ടമാങ്ങ

    പെരട്ടു മാങ്ങ അഥവാ വാട്ടമാങ്ങ

    പെരട്ടു മാങ്ങ അഥവാ വാട്ടമാങ്ങ, മാങ്ങ മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാനുള്ള കിടിലൻ വിദ്യ.. മാങ്ങ സീസൺ അല്ലേ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ…

    Ingredients

    പച്ചമാങ്ങ -ആറ്

    ഉലുവ -ഒന്നര ടേബിൾസ്പൂൺ

    കായം -രണ്ട് കഷണം

    കടുക് -ഒന്നര ടേബിൾസ്പൂൺ

    നല്ലെണ്ണ -കാൽ കപ്പ്

    ഉപ്പ്

    മുളക് പൊടി

    കറിവേപ്പില

    Preparation

    ആദ്യം മാങ്ങ കഴുകിത്തുടച്ച് ചെറിയ കഷണങ്ങളായി തൊലിയോട് കൂടി മുറിക്കുക ഇതിനെ രണ്ടുമണിക്കൂർ നല്ല വെയിലത്ത് വയ്ക്കുക. സമയം ഉലുവയും കായവും എണ്ണയിൽ വറുത്തു മാറ്റിവയ്ക്കുക കടുക് ഡ്രൈ ഫ്രൈ ചെയ്തു മാറ്റിവയ്ക്കുക ചൂടാറുമ്പോൾ രണ്ടും കൂടി ഒരുമിച്ച് പൊടിച്ചെടുക്കാം ഒരു പാത്രത്തിൽ നല്ലെണ്ണ ചൂടാവാനായി വയ്ക്കുക ഇതിലേക്ക് വെയിലത്ത് വാടിയ മാങ്ങ ചേർത്ത് നന്നായി വഴറ്റണം, ഇനി പൊടിച്ചു വച്ചിരിക്കുന്ന മസാല പൊടികളും ഉപ്പും മുളകും പൊടിയും ചേർക്കാം നല്ലപോലെ മാങ്ങയിൽ പുരട്ടി എടുക്കുക കുറച്ചു കറിവേപ്പില കൂടി ചേർത്തതിനുശേഷം തീ ഓഫ് ചെയ്യാം ചൂടാറുമ്പോൾ ഇത് ഭരണിയിൽ അടച്ച് സൂക്ഷിക്കണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക മഠത്തിലെ രുചി Madathile Ruchi

  • പച്ചമാങ്ങ അച്ചാർ

    പച്ചമാങ്ങ അച്ചാർ

    പച്ചമാങ്ങ അച്ചാർ നിങ്ങൾ എല്ലാവരും കഴിച്ചിട്ടുണ്ടാകും എന്നാൽ ഈ രീതിയിൽ തയ്യാറാക്കിയത് ഒരിക്കലും കഴിച്ചു കാണില്ല..

    Ingredients

    പച്ചമാങ്ങ -2

    കടുക്

    മല്ലി

    ഉലുവ

    ഉണക്കമുളക്

    എണ്ണ

    വെളുത്തുള്ളി

    ഇഞ്ചി

    ഉപ്പ്

    പച്ചമുളക്

    കറിവേപ്പില

    കായം

    വിനെഗർ

    Preparation

    മാങ്ങ തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്ത് എടുക്കുക ഉലുവ മല്ലി കടുക് ഉണക്കമുളക് എന്നിവ ഡ്രൈ റോസ്റ്റ് ചെയ്ത് പൊടിച്ചെടുക്കുക ഒരു മൺപാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം ശേഷം പൊടിച്ചു വച്ചിരിക്കുന്ന ചേരുവകളും കായപ്പൊടിയും ചേർക്കാം നന്നായി മിക്സ് ചെയ്ത് കറിവേപ്പില ചേർക്കാം ഇത് നന്നായി മൊരിയുമ്പോൾ മാങ്ങ ചേർക്കാം കൂടെ ഉപ്പും നല്ലപോലെ മിക്സ് ചെയ്തു കഴിഞ്ഞ് വിനാഗിരി ഒഴിക്കാം ഇത് നന്നായി തിളച്ചു വറ്റുമ്പോൾ തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • വെറൈറ്റി സാമ്പാർ

    വെറൈറ്റി സാമ്പാർ

    ഈയൊരു വെറൈറ്റി സാമ്പാർ ഒരിക്കൽ തയ്യാറാക്കി നോക്കൂ… ചോറിനൊപ്പം ആണെങ്കിലും ദോശ ഇഡലി ഇവയ്ക്കൊപ്പം ആണെങ്കിലും അതീവ രുചിയോടെ കഴിക്കാം ….

    Ingredients

    വെളിച്ചെണ്ണ

    ചെറിയുള്ളി

    തക്കാളി

    വെണ്ടയ്ക്ക

    മുരിങ്ങക്കാ

    പരിപ്പ് വേവിച്ചത്

    മഞ്ഞൾപൊടി

    ഉപ്പ്

    വാളംപുളി

    കടുക്

    വെളിച്ചെണ്ണ

    ചെറിയ ജീരകം

    ഉണക്കമുളക്

    കറിവേപ്പില

    മല്ലിപ്പൊടി

    മുളകുപൊടി

    കായം

    Preparation

    ആദ്യം ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയുള്ളി വെണ്ടയ്ക്ക തക്കാളി തുടങ്ങിയ പച്ചക്കറികൾ വഴറ്റുക ഇതിലേക്ക് വേവിച്ച പരിപ്പും പിഴിഞ്ഞ വാളൻ പുളിയും ചേർത്തുകൊടുത്ത നന്നായി തിളപ്പിച്ച് മാറ്റുക, ഒരു കുഞ്ഞു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കിയതിനു ശേഷം കടുകും ജീരകവും പൊട്ടിക്കുക ഇതിലേക്ക് ഉണക്കമുളകും കറിവേപ്പിലയും ചേർത്ത് മൂപ്പിച്ച ശേഷം പൊടികൾ ചേർത്ത് വീണ്ടും മൂപ്പിക്കുക ഇതിനെ കറിയിലേക്ക് ഒഴിച്ച് നന്നായി തിളപ്പിച്ച് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KERALA KITCHEN