നല്ല ഉപ്പിലിട്ട പച്ച കാന്താരി മുളകും, ലൂബിക്കയും.. കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നില്ലേ? ഏറെ നാൾ കേടാവാതെ ഇരിക്കുന്ന രീതിയിൽ തയ്യാറാക്കിയത്.. വീഡിയോ ആദ്യ കമന്റ്ൽ
Preparation
കാന്താരി മുളകും ലൂബിക്കയും നന്നായി കഴുകി തുടച്ച് എടുക്കുക വെള്ളം തിളപ്പിച്ച് ചൂടാറ്റി എടുക്കാം, ശേഷം കുപ്പി കളിൽ കുറച്ച് ഒഴിച്ചു കൊടുക്കാം ഒരു കുപ്പിയിലേക്ക് മുളകും മറ്റേ കുപ്പിയിലേക്ക് ലൂബിക്കയും ചേർക്കാം, ആവശ്യത്തിനുള്ള ഉപ്പും കൂടിയിട്ട് ഇളക്കി കുപ്പി അടച്ച് മാറ്റിവയ്ക്കുക രണ്ടുദിവസം ആവുമ്പോഴേക്കും നന്നായി ഉപ്പ് പിടിച്ചിട്ടുണ്ടാവും
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daviddiya
ചോറിനൊപ്പം കഴിക്കാനായി ബീഫ് കൊണ്ടുണ്ടാക്കിയ അച്ചാർ ഉണ്ടെങ്കിൽ കറിയും വേണ്ട തോരനും വേണ്ട… ബീഫ് ഇതുപോലെ തയ്യാറാക്കി വെച്ചോളൂ
Ingredients
ബീഫ് -2 കിലോ
ഉപ്പ്
മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
മീറ്റ് മസാല -രണ്ട് ടീസ്പൂൺ
വെളിച്ചെണ്ണ
നല്ലെണ്ണ -രണ്ടു ടേബിൾ സ്പൂൺ
കടുക് -ഒരു ടീസ്പൂൺ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക് ചതച്ചത് -നാലു ടീസ്പൂൺ
കറിവേപ്പില
മഞ്ഞൾപൊടി -അര ടീസ്പൂൺ
അച്ചാർ പൊടി-ഒരു ടേബിൾ സ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ
മുളകുപൊടി -രണ്ട് ടീസ്പൂൺ
ഗരം മസാല പൊടി -രണ്ട് ടീസ്പൂൺ
വിനാഗിരി
Preparation
ആദ്യം ബീഫിലേക്ക് വേണ്ട ഉപ്പ് മഞ്ഞൾ പൊടി മുളകുപൊടി മീറ്റ് മസാല ഇവ ചേർത്ത് കൊടുത്തു മിക്സ് ചെയ്ത് കുക്കറിൽ മൂന്ന് വിസിൽ വേവിക്കുക വേവിച്ചെടുത്ത ബീഫിന് ഫ്രൈ ചെയ്തും എടുക്കണം ഇനി വേറൊരു പാനിലേക്ക് വെളിച്ചെണ്ണ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് കൊടുത്ത് പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചതും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കാം ഇനി മസാലപ്പൊടികൾ ചേർത്തു കൊടുത്ത് പച്ചമണം മാറുന്നതുവരെ മിക്സ് ചെയ്യുക ആവശ്യത്തിന് ഉപ്പും വിനാഗിരിയും ഒഴിച്ചു കൊടുക്കാം, നന്നായി തിളയ്ക്കുമ്പോൾ ബീഫ് കഷണങ്ങൾ ചേർക്കാം ഇനി മസാല നന്നായി പിടിക്കുന്നത് വരെ യോജിപ്പിക്കുക ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം ചൂടാറുമ്പോൾ കുപ്പിയിൽ അടച്ച് സൂക്ഷിക്കണം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക LIFE Today vlogs
ആരോഗ്യഗുണങ്ങൾ ധാരാളം അടങ്ങിയ പപ്പായ എല്ലാദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചാൽ മതി പപ്പായ കൊണ്ട് വ്യത്യസ്തമായ രണ്ട് വിഭവങ്ങൾ
For curry
Ingredients
പാപ്പായ -1/2
മുളകുപൊടി -അര ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഉപ്പ്
വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ
കറിവേപ്പില
തക്കാളി -2
ചെറിയ ഉള്ളി -25
ഇഞ്ചി -കാൽ കപ്പ്
വെളുത്തുള്ളി -കാൽ കപ്പ്
പച്ചമുളക് -രണ്ട്
തേങ്ങ -ഒരു കപ്പ്
ജീരകം -കാൽ ടീസ്പൂൺ
ഉപ്പ്
വെള്ളം
വെളിച്ചെണ്ണ
കരുവാപ്പാട്ട
മഞ്ഞൾപൊടി -അര ടീസ്പൂൺ
മല്ലിപ്പൊടി -രണ്ട് ടേബിൾസ്പൂൺ
കാശ്മീരി ചില്ലി പൗഡർ -ഒന്നര ടീസ്പൂൺ
Preparation
ആദ്യം പപ്പായയിലേക്ക് ഉപ്പും മഞ്ഞൾപൊടി മുളകുപൊടി കറിവേപ്പില ഇവയും ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഒരു മണ് കലം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക, കടുക് ചേർത്തുകൊടുത്ത പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചെറിയുള്ളി കറിവേപ്പില ഇവ ചേർക്കാം നന്നായി വഴറ്റിക്കൊടുക്കുക ശേഷം തക്കാളി ചേർക്കാം, വീണ്ടും നന്നായി വഴറ്റിയതിനുശേഷം മസാല പൊടികൾ ചേർക്കാം പച്ചമണം മാറുമ്പോൾ പപ്പായ ചേർത്ത് വെള്ളവും ഒഴിച്ച് വേവിക്കാം വെന്തു വരുമ്പോൾ തേങ്ങാ ചെറിയുള്ളി ജീരകം ഇവ അരച്ച് ചേർക്കാം, നന്നായി തിളച്ചാൽ തീ ഓഫ് ചെയ്യാം.
അച്ചാർ തയ്യാറാക്കാൻ
പപ്പായ- 1/2
മുളക് പൊടി- അര ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഉപ്പ്
എള്ള് എണ്ണ -ഒരു ടേബിൾ സ്പൂൺ
കറിവേപ്പില
വെളുത്തുള്ളി -ഒരു കപ്പ്
പച്ചമുളക്- ഒരു ടേബിൾസ്പൂൺ
വെളുത്തുള്ളി -കാൽ കപ്പ്
കറിവേപ്പില
ഉണക്കമുളക് -10
നല്ലെണ്ണ
കടുക്
മഞ്ഞൾപൊടി -ഒന്നര ടീസ്പൂൺ
കാശ്മീരി മുളകുപൊടി -മൂന്ന് ടീസ്പൂൺ
കായപ്പൊടി -ഒരു ടീസ്പൂൺ
വെള്ളം
ഉലുവ പൊടി -അര ടീസ്പൂൺ
വിനാഗിരി
Preparation
ചെറുതായി അരിഞ്ഞ പപ്പായ കഷ്ണങ്ങളിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് നല്ലെണ്ണ കറിവേപ്പില ഇവ ചേർത്ത മിക്സ് ചെയ്തു മാറ്റി വയ്ക്കുക, കുറച്ചുസമയം കഴിഞ്ഞ് ഒരു പാനിൽ ഒഴിച്ച് ചൂടാക്കാം കടുകിട്ടുകൊടുത്ത പൊട്ടുമ്പോൾ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർക്കാം നന്നായി വഴറ്റിയതിനുശേഷം മഞ്ഞൾപ്പൊടിയും ഉണക്കമുളകും ചേർക്കാം അടുത്തതായി മുളകുപൊടിയും ഉലുവ പൊടിയും കായപ്പൊടിയും ചേർക്കാം ചൂടാക്കി കഴിഞ്ഞ് പപ്പായ ഇട്ടുകൊടുക്കുക അല്പം വെള്ളം കൂടി ഒഴിച്ച് പപ്പായ നന്നായി വേവിക്കണം ആവശ്യത്തിന് ഉപ്പും ചേർക്കാം, നന്നായി വെന്തു വരുമ്പോൾ വിനാഗിരി കൂടി ഒഴിച്ച് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം
കാൽസ്യവും, ഒമേഗ 3 യും ധാരാളം അടങ്ങിയ ചാള മീൻ എല്ലാവർക്കും പ്രിയപ്പെട്ടതാണ്, ഈ രീതിയിലാണ് തയ്യാറാക്കുന്നതെങ്കിൽ കുട്ടികൾ പോലും കഴിക്കും,
Ingredients
മത്തി – 1 കിലോ
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
ഉപ്പ്
എള്ളെണ്ണ -അര ടീസ്പൂൺ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
കടുക്
മുളകുപൊടി -ഒരു ടീസ്പൂൺ
കാശ്മീരി മുളകുപൊടി -മൂന്ന് ടീസ്പൂൺ
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
വിനാഗിരി -2 ടീസ്പൂൺ
കായപ്പൊടി -കാൽ ടീസ്പൂൺ
ഉലുവപ്പൊടി -കാൽ ടീസ്പൂൺ
Preparation
ചെറിയ കഷണങ്ങളായി മീൻ മുറിച്ചെടുക്കുക ഇതിലേക്ക് ഉപ്പ് മുളകുപൊടി മഞ്ഞൾപൊടി നല്ലെണ്ണ ഇവ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക കുറച്ചു സമയം കഴിഞ്ഞ് ഇത് വറുത്തെടുക്കാം. വറുത്തു മാറ്റിയ എണ്ണയിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക ശേഷം ചെറുതായി അരിഞ്ഞ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് വഴറ്റാം നന്നായി വഴന്നു വന്നാൽ കാശ്മീരി മുളകുപൊടിയും മുളകുപൊടി മഞ്ഞൾപൊടി ഇവ ചേർത്ത് ഒന്നു മൂപ്പിക്കുക, വിനാഗിരി കൂടി ഒഴിച്ച ശേഷം വറുത്തുവെച്ച മത്തി ചേർക്കാം ഇത് നന്നായി മിക്സ് ചെയ്ത് ഉലുവ പൊടിയും കായപ്പൊടിയും ചേർക്കാം വീണ്ടും നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ കുപ്പിയിൽ അടച് സൂക്ഷിക്കാം.. കിടിലൻ ടേസ്റ്റ് ഉള്ള മത്തി അച്ചാർ തയ്യാർ.
ചില്ലു കുപ്പികളിൽ ഒപ്പിട്ടു വച്ചിരിക്കുന്ന നെല്ലിക്കയും മാങ്ങയും പൈനാപ്പിൾ ക്യാരറ്റ് തുടങ്ങിയവയും ഒക്കെ മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിച്ചു കഴിക്കാറുണ്ട് ഇതെല്ലാം ധാരാളം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് കേടാവാതെ ഏറെ നാൾ ഇരിക്കാനായി കെമിക്കലുകൾ ചേർക്കുന്നതാണ് കാരണം, ഇതെല്ലാം അതേ രുചിയിൽ വീട്ടിലുണ്ടാക്കി സൂക്ഷിച്ചാലോ ?
ഉപ്പിലിടേണ്ട ഐറ്റംസ് കഴുകിത്തുടച്ച് എടുക്കുക, മുറിക്കാനുള്ളത് മുറിക്കുകയും ചെയ്യാം, നെല്ലിക്കയാണെങ്കിൽ അതിൽ കത്തി ഉപയോഗിച്ച് ഒന്നോ രണ്ടോ മുറിവ് ഉണ്ടാക്കുക ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കണം അതിലേക്ക് ആദ്യം ഉപ്പ് ചേർത്ത് കൊടുക്കാം പിന്നീട് വിനാഗിരിയും ഈ വെള്ളം നെല്ലിക്കയിലേക്ക് ചെറുചൂടോടെയും ചൂടാറിയതിനു ശേഷം മറ്റു പച്ചക്കറികളിലേക്കും ഒഴിച്ചു കൊടുക്കാം നല്ല കാന്താരി മുളക് കിട്ടുകയാണെങ്കിൽ ചതച്ചെടുത്ത് ഇതിലെല്ലാം ചേർക്കാം ഇത് ഒരു ദിവസത്തിനുള്ളിൽ തന്നെ റെഡിയാവുന്നതാണ്, ഇനി കുട്ടികൾക്ക് ഇഷ്ടം പോലെ കൊടുത്തോളൂ
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Noorashan
പാവയ്ക്ക കയ്പ്പ് ആയത് കൊണ്ട് ഇനി കഴിക്കാതിരിക്കേണ്ട, ഇതുപോലെ അച്ചാർ തയ്യാറാക്കുകയാണ് എങ്കിൽ നമുക്ക് എല്ലാ ദിവസവും ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താം
Ingredients
പാവയ്ക്ക -അരക്കിലോ
ഇഞ്ചി ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി ചെറുതായി അരിഞ്ഞത്
കാന്താരി മുളക്
കറിവേപ്പില
മഞ്ഞൾപൊടി -മുക്കാൽ ടീസ്പൂൺ
കായപ്പൊടി -അര ടീസ്പൂൺ
ഉലുവപ്പൊടി -അര ടീസ്പൂൺ
എണ്ണ
കടുക്
വിനാഗിരി
Preparation
ആദ്യം പാവയ്ക്ക നൈസ് ആയി അരിഞ്ഞെടുക്കാം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം ശേഷം കറിവേപ്പില ഇഞ്ചി വെളുത്തുള്ളി കാന്താരി മുളക് ഇവ ചേർത്ത് വഴറ്റി കൊടുക്കാം ഇത് വഴന്നു വന്നാൽ മസാലപ്പൊടികൾ ചേർക്കാം, എല്ലാത്തിന്റെയും പച്ചമണം മാറുമ്പോൾ പാവയ്ക്ക ചേർത്ത് യോജിപ്പിക്കുക ഇനി ഉപ്പും വിനാഗിരിയും ചേർക്കാം ചെറിയ തീയിൽ പാവയ്ക്ക നന്നായി വേവിച്ചെടുക്കുക, നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daviddiya
ചൂര മീൻ കിട്ടുമ്പോൾ കൂടുതൽ വാങ്ങി ഇതുപോലെ അച്ചാർ തയ്യാറാക്കി സൂക്ഷിക്കു…
Ingredients
ചൂര മീൻ- ഒരു കിലോ
മഞ്ഞൾ പൊടി -അര ടീസ്പൂൺ
മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ
കുരുമുളകുപൊടി -അര ടീസ്പൂൺ
ഉപ്പ്
എണ്ണ
ഇഞ്ചി
വെളുത്തുള്ളി
പച്ചമുളക്
കറിവേപ്പില
മഞ്ഞൾപൊടി
മുളകുപൊടി -ഒന്നര ടേബിൾ സ്പൂൺ
ഉലുവപ്പൊടി
കായപ്പൊടി
വിനാഗിരി
Preparation
ആദ്യം മീനിലേക്ക് മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് കുരുമുളകുപൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത് അര മണിക്കൂർ മാറ്റിവെക്കുക ശേഷം നന്നായി വറുത്തെടുക്കാം. മീൻ വറുത്തു മാറ്റിയ എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇവ ചേർത്ത് മൂപ്പിക്കുകശേഷം കറിവേപ്പില ചേർക്കാം, അടുത്തതായി മുളകുപൊടി മഞ്ഞൾപൊടി കായപ്പൊടി ഉലുവപ്പൊടി ഇവ ചേർക്കാം ഇത് നന്നായി യോജിപ്പിച്ച ശേഷം മീൻ ഇതിലേക്ക് ചേർക്കാം, വിനാഗിരിയും ചേർത്ത് നന്നായി തിളപ്പിച്ച് വറ്റുമ്പോൾ തീ ഓഫ് ചെയ്യുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ziyas Cooking