Category: special category

  • സാമ്പാർപൊടി

    സാമ്പാർപൊടി

    സാമ്പാർ പൊടി വീട്ടിൽ തയ്യാറാക്കി വയ്ക്കുമ്പോൾ ഇതുകൂടി ഒന്നു ചേർത്തു നോക്കൂ, രുചി വേറെ ലെവൽ ആയിരിക്കും…

    INGREDIENTS

    ഉണക്കമുളക് -15

    കാശ്മീരി ചില്ലി -15

    മല്ലി -മൂന്ന് ടേബിൾ സ്പൂൺ

    പരിപ്പ് -ഒന്നര ടേബിൾസ്പൂൺ

    ഉഴുന്നുപരിപ്പ് -ഒന്നര ടേബിൾസ്പൂൺ

    കടലപ്പരിപ്പ് -ഒന്നര ടേബിൾസ്പൂൺ

    കുരുമുളക് -ഒരു ടീസ്പൂൺ

    ഉലുവ -ഒരു ടീസ്പൂൺ

    ജീരകം -ഒരു ടീസ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    കറിവേപ്പില

    മട്ട അരി -ഒന്നര ടേബിൾസ്പൂൺ

    കായം വലിയ കഷണം

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    P[REPARATION

    ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക ഇതിലേക്ക് ഓരോ ചേരുവകളും വേറെ വേറെ ചേർത്ത് ചൂടാക്കി എടുക്കണം ശേഷം എല്ലാം ഒരുമിച്ച് മിക്സി ജാറിൽ ഇട്ട് പൊടിക്കുക, നന്നായി ചൂടാറിയതിനു ശേഷം കുപ്പിയിലാക്കി അടച്ചു സൂക്ഷിക്കാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • മയോണൈസ്

    മയോണൈസ്

    മയോണൈസ് ഉണ്ടാക്കാൻ ഓയിലും വേണ്ട, മുട്ടയും വേണ്ട, ഈ ഹെൽത്തി മയോണൈസ് ധൈര്യമായി കഴിക്കാം,

    INGREDIENTS

    പാൽ -രണ്ട് കപ്പ്

    ചെറുനാരങ്ങ നീര് -ഒരു ടേബിൾ സ്പൂൺ

    വെളുത്തുള്ളി -ഒന്ന്

    ഉപ്പ് -ഒരു നുള്ള്

    പഞ്ചസാര കാൽ ടീസ്പൂൺ

    PREPARATION

    ഒരു പാനിൽ രണ്ട് കപ്പ് പാല് എടുത്ത് അടുപ്പിൽ വയ്ക്കുക, നന്നായി ചൂടാകുന്നതുവരെ കൈയ്യെടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം, നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് ചെറുനാരങ്ങ നീര് ഒഴിച്ച് കൊടുക്കാം, നന്നായി ഇളക്കി പാലിനെ പിരിച്ച് എടുക്കുക, ശേഷം തീ ഓഫ് ചെയ്യണം ഇനി ഈ പാലിനെ ഒരു അരിപ്പയിലേക്ക് അരിച്ചു കൊടുക്കാം, അരിച്ചെടുത്ത തരികളെ ഒരു മിക്സി ജാറിലേക്ക് ചേർക്കാം കൂടെ വെളുത്തുള്ളി പഞ്ചസാര ഉപ്പ് ചെറുനാരങ്ങ നീര് എന്നിവയും ചേർത്ത് നല്ല ക്രീമി ആകുന്നതുവരെ അരച്ചെടുക്കുക, ലൂസാക്കാനായി പാൽ ചേർത്ത് കൊടുക്കാം,

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക NIDHASHAS KITCHEN

  • എണ്ണ മാങ്ങ അച്ചാർ

    എണ്ണ മാങ്ങ അച്ചാർ

    എണ്ണയിൽ ഫ്രൈ ചെയ്തെടുത്ത് തയ്യാറാക്കുന്ന മാങ്ങ അച്ചാർ കഴിച്ചിട്ടുണ്ടോ? അടിപൊളി രുചിയാണ് കൂടാതെ ഒരുപാട് നാൾ കേടുകൂടാതിരിക്കുകയും ചെയ്യും,

    ആദ്യം മാങ്ങ തൊലിയോട് കൂടി നീളമുള്ള കഷണങ്ങളാക്കി മുറിച്ചെടുക്കുക, ഇനി ഒരു പാനിൽ എണ്ണ ചൂടാക്കി മാങ്ങ കുറച്ചു കുറച്ചായി ഇട്ട് ഫ്രൈ ചെയ്തെടുക്കാം, ചെറുതായി കളർ മാറുന്നത് വരെ ഫ്രൈ ചെയ്യണം, ശേഷം എണ്ണയിലേക്ക് ഉണക്കമുളകും കറിവേപ്പിലയും വേറെ വേറെ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക, മുളക് നല്ലപോലെ പൊടിച്ചെടുക്കണം, പൊടിച്ചെടുത്ത മുളകും കാശ്മീരി മുളകുപൊടി മഞ്ഞൾപ്പൊടി കായപ്പൊടി ഉലുവ കടുക് എന്നിവ വറുത്തു പൊടിച്ചത് ഉപ്പ് എന്നിവ ചേർത്ത് നന്നായി ചൂടാക്കണം ശേഷം ഇതിനെ മാങ്ങയിലേക്ക് ഇട്ടുകൊടുക്കാം, അല്പം എണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്താൽ ഡ്രൈ മാങ്ങ അച്ചാർ തയ്യാർ.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക TRICKS VLOG

  • മസാല ദോശ

    മസാല ദോശ

    ഇനി മസാല ദോശ കഴിക്കാൻ തോന്നുമ്പോൾ കടയിലേക്ക് ഓടേണ്ട, അതിനേക്കാൾ രുചിയിലും മണത്തിലും വീട്ടിൽ ഈസിയായി തയ്യാറാക്കി എടുക്കാം, വീഡിയോ കാണാൻ ആദ്യ കമന്റ് നോക്കൂ ..

    ചേരുവകൾ

    ദോശ മാവ്

    അരി – 2 ഗ്ലാസ്

    ഉഴുന്നുപരിപ്പ് -1/2 ഗ്ലാസ്

    ഉലുവ-1 സ്പൂൺ

    സാമ്പാർ:

    മസൂർ ദാൽ, (പരിപ്പ്) -1/2 ഗ്ലാസ്

    മലബാർ കുക്കുമ്പർ, വെള്ളരിക്ക-1/4 കിലോ

    തക്കാളി-1

    ഉള്ളി -1

    ഉരുളക്കിഴങ്ങ്-1പച്ചമുളക്-3

    മുളകുപൊടി-1സ്പൂൺ

    മഞ്ഞൾപ്പൊടി-1/2 സ്പൂൺ

    മല്ലി പവർ -11/2 സ്പൂൺ

    ഹിങ്ങ്, കായം-ചെറിയ കഷണം

    ഉപ്പ് – 1 സ്പൂൺ

    വെള്ളം – 2 ഗ്ലാസ്

    പുളിനീര് -2/4

    വെളിച്ചെണ്ണ – 3 സ്പൂൺ

    കടുക് കുരു-1സ്പൂൺ

    ഉലുവ-1/2സ്പൂൺ

    ജീര, ജീരകം-1/2 സ്പൂൺ

    ഉണക്കമുളക്-2

    കുറച്ച് കറിവേപ്പില

    മസാല: ചേരുവകൾ

    ഉരുളക്കിഴങ്ങ് -4

    ഉള്ളി-2

    തക്കാളി-1

    പച്ചമുളക്-3

    വെള്ളം – 1 ഗ്ലാസ്

    ഉപ്പ്-1 സ്പൂൺ

    മഞ്ഞൾപ്പൊടി 1/2 സ്പൂൺ

    വെളിച്ചെണ്ണ-3സ്പൂൺ

    കടുക് കുരു-1/2 സ്പൂൺ

    ഉലുവ പയർ – 1 സ്പൂൺ

    ജീരകം-1/2 സ്പൂൺ

    ഉണക്കമുളക്-1

    കുറച്ച് കറി ലീവ്

    ഇഞ്ചി പേസ്റ്റ് -1/2 സ്പൂൺ

    ചട്ണി: ചേരുവകൾ

    3 ഉണങ്ങിയ മുളക്

    ഉള്ളി -1

    വെളുത്തുള്ളി -2 എണ്ണം

    കുറച്ച് പുളി

    ഉപ്പ് 1/2 സ്പൂൺ

    വെളിച്ചെണ്ണ-1സ്പൂൺ

    preparation

    ദോശ മാവ് തയ്യാറാക്കാനായി പച്ചരി ഉടുന്ന് ഉലുവ എന്നിവ കഴുകിയതിനുശേഷം കുതിർക്കുക മൂന്നാലു മണിക്കൂറിനു ശേഷം ചോറും ചേർത്ത് നന്നായി അരച്ച് മാവ് പൊങ്ങാനായി മാറ്റിവയ്ക്കാം, നന്നായി പൊങ്ങി വന്ന മാവിലേക്കാണ് ഉപ്പു ചേർക്കേണ്ടത്

    സാമ്പാർ തയ്യാറാക്കാം അതിനായി കുക്കറിലേക്ക് പരിപ്പ് വെള്ളരിക്ക തക്കാളി സവാള ഉരുളക്കിഴങ്ങ് പച്ചമുളക് എന്നിവയും മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി കായം ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവയും ചേർത്ത് കുക്കർ അടച്ചുവെച്ച് നന്നായി വേവിക്കുക, ആവി പോയി കുക്കർ തുറക്കുമ്പോൾ പുളി വെള്ളം കൂടി ഒഴിച്ച് നന്നായി തിളപ്പിക്കണം ഇനി കടുക് ഉലുവ കറിവേപ്പില ഉണക്കമുളക് എന്നിവ താളിച്ചു ചേർക്കാം

    ഉരുളക്കിഴങ്ങ് മസാല തയ്യാറാക്കാനായി ഉരുളക്കിഴങ്ങി നോടൊപ്പം തക്കാളി സവാള പച്ചമുളക് വെള്ളം ഉപ്പ് മഞ്ഞൾ പൊടി ഇവയെല്ലാം കുക്കറിൽ ചേർത്ത് വേവിച്ചെടുക്കുക ഇനി ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കണം ഇതിലേക്ക് ആദ്യം കടുക് ചേർത്ത് കൊടുത്ത് പൊട്ടിക്കണം ശേഷം ഉഴുന്ന് പരിപ്പ് ജീരകം ഉണക്കമുളക് കറിവേപ്പില, ഇഞ്ചി എന്നിവയും ചേർത്ത് മൂപ്പിക്കുക, ഇതിലേക്ക് കുക്കറിൽ ബന്ധം ഉരുളക്കിഴങ്ങ് മുഴുവനായ് ചേർക്കാം ഈ മസാല നല്ല കട്ടിയാകുന്നതുവരെ തിളപ്പിച്ച യോജിപ്പിക്കണം, ശേഷം തീ ഓഫ് ചെയ്യാം , ഈ മസാല അകത്തുവെച്ച് നല്ല നൈസ് മസാല ദോശ തയ്യാറാക്കാം..

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DPBA vlogs

  • തേൻ നെല്ലിക്ക

    തേൻ നെല്ലിക്ക

    വൈറ്റമിൻ സിയുടെ പ്രധാന ഉറവിടമാണ് നെല്ലിക്ക, ഇത് സ്ഥിരമായി കഴിക്കുന്നത് സ്കിന്നിനും മുടിക്കും കണ്ണിനും വളരെ നല്ലതാണ്, പുളിയും ചവർപ്പും ഉള്ള നെല്ലിക്ക പച്ചക്ക് കഴിക്കാൻ ആരും തയ്യാറാവുകയില്ല, ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ കുട്ടികൾക്ക് പോലും കഴിക്കാൻ ഇഷ്ടം ഉണ്ടാകും..

    അരക്കിലോ നെല്ലിക്ക നന്നായി കഴുകി തുടച്ചെടുത്ത് ആവിയിൽ വേവിച്ചെടുക്കുക അര കിലോ ശർക്കര ഉരുക്കി അതിലേക്ക് നെല്ലിക്ക ചേർത്ത് നന്നായി തിളപ്പിച്ച് വെള്ളത്തിന്റെ അംശം കളഞ്ഞു നന്നായി കുറുക്കി എടുക്കുക, ചൂടാറുമ്പോൾ കുപ്പിയിൽ അടച് സൂക്ഷിക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക AYANA FOOD MEDIA

  • കണ്ണിമാങ്ങ അച്ചാർ

    കണ്ണിമാങ്ങ അച്ചാർ

    വർഷങ്ങളോളം കേടാവാതെ ഇരിക്കുന്ന കണ്ണിമാങ്ങ അച്ചാർ ഇപ്പോൾ തയ്യാറാക്കി വെക്കൂ… വീഡിയോ കാണാൻ ആദ്യ കമന്റ് നോക്കൂ…

    Ingredients

    കണ്ണിമാങ്ങ

    ഉപ്പ്

    കടുക്

    ഉലുവ

    മുളകുപൊടി

    നല്ലെണ്ണ

    കായം

    Preparation

    ആദ്യം കണ്ണിമാങ്ങ നന്നായി കഴുകി എടുത്തതിനുശേഷം തുണി ഉപയോഗിച്ച് വെള്ളമെല്ലാം തുടച്ചെടുക്കുക. ഒരു കുഴിയുള്ള പാത്രം എടുത്ത് ആദ്യം കല്ലുപ്പ് ചേർത്ത് കൊടുക്കാം ഇതിനു മുകളിലായി മാങ്ങ ഇട്ടു കൊടുക്കുക, വീണ്ടും ഉപ്പിടാം, ഇനി തുണി ഉപയോഗിച്ച് പാത്രം നന്നായി കെട്ടണംഇത് ഒരാഴ്ച സൂക്ഷിക്കണം, ശേഷം പാത്രം തുറക്കുമ്പോൾ മാങ്ങയിൽ നിന്നുള്ള വെള്ളവും ഉപ്പിന്റെ വെള്ളവും നന്നായി ഇറങ്ങിയിട്ടുണ്ടാവും ഈ വെള്ളത്തിൽ നിന്നും മാങ്ങയെ മാറ്റിവയ്ക്കാം, ഒരു പാനിൽ കടുകും ഉലുവയും നന്നായി ചൂടാക്കി എടുത്തതിനുശേഷം ഒന്ന് ക്രഷ് ചെയ്ത് എടുക്കുക മുളകുപൊടിയും ചൂടാക്കി എടുക്കാം, കായം വറുത്തെടുത്ത് പൊടിക്കുക, ഇനി അച്ചാർ സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ആദ്യം മാങ്ങ ചേർക്കാം ശേഷം പൊടികളും മാറ്റിവെച്ച വെള്ളവും ഒഴിക്കാം, ഇനി എല്ലാം കൂടി നന്നായി യോജിപ്പിക്കുക, ഇതിനെ എയർ ടൈറ്റ് ആയ ഒരു പാത്രത്തിൽ അടച്ച് ഒരാഴ്ചവരെ സൂക്ഷിച്ചതിനുശേഷം ഉപയോഗിക്കാം.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN

  • സമൂസ ഷീറ്റ്

    സമൂസ ഷീറ്റ്

    നോമ്പുകാലത്ത് ഒഴിച്ചുകൂടാൻ ആവാത്ത വിഭവമാണ് സമൂസ, മിക്കവരും പുറത്തുനിന്നും സമൂസ ഷീറ്റ് മേടിച്ചാണ് സമൂസ തയ്യാറാക്കുന്നത്, ഇങ്ങനെ വേടിക്കുന്ന ഷീറ്റുകൾക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്,ഇത് വളരെ ചുരുങ്ങിയ സമയം കൊണ്ട് എളുപ്പത്തിൽ നമുക്ക് തയ്യാറാക്കിയെടുക്കാനായി സാധിക്കും..

    ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക ഇതിലേക്ക് കുറച്ചു ഉപ്പും വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്തതിനുശേഷം, കുറച്ചു കുറച്ചായി വെള്ളം ഒഴിച്ച് കൈ ഉപയോഗിച്ച് കുഴച്ച് നല്ല സോഫ്റ്റ് ആക്കി എടുക്കാം, ഇത് 10 മിനിറ്റ് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം, ശേഷം എടുത്ത വീണ്ടും കുറച്ച് സോഫ്റ്റ് ആക്കിയതിനു ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം ഓരോ ബോളും പൊടിയിട്ട് കൊടുത്ത് ചെറിയ വട്ടത്തിൽ പരത്തുക ഇനി ഒരു ബട്ടർ പേപ്പർ എടുത്ത് അതിനു മുകളിലായി പരത്തിയ ഒരു ചപ്പാത്തി വയ്ക്കാം ഇതിനുമുകളിൽ ഓയിൽ ബ്രഷ് ചെയ്തു കൊടുത്ത് അല്പം പൊടി ഇടണം മുകളിലായി അടുത്ത ലയർ വയ്ക്കാം ഈ രീതിയിൽ നാലെണ്ണം വരെ വയ്ക്കാം ഏറ്റവും മുകളിലായി ബട്ടർ പേപ്പർ വീണ്ടും വച്ചുകൊടുത്തതിനുശേഷം ചപ്പാത്തി റോളർ ഉപയോഗിച്ച് നന്നായി പരത്തുക, ഇങ്ങനെ പരത്തി എടുത്താൽ ലേറ്റുകൾ പാനിലേക്ക് വെച്ചുകൊടുക്കുക ചെറുതായി ചൂടാകുമ്പോൾ തന്നെ ഇത് വിട്ടു വരും ചെറുതായി ചൂടാക്കിയതിനുശേഷം നാല് ലേയറുകളും അടർത്തിയെടുക്കുക, ഇനി സമൂസ ഷീറ്റുകൾ ആയി മുറിച്ചെടുക്കാം, ഇതിനെ ഫ്രീസറിൽ ഒരുപാട് നാൾ കേടാവാതെ സൂക്ഷിക്കാൻ പറ്റും.

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World