വർഷങ്ങളോളം കേടാവാതെ ഇരിക്കുന്ന കണ്ണിമാങ്ങ അച്ചാർ ഇപ്പോൾ തയ്യാറാക്കി വെക്കൂ… വീഡിയോ കാണാൻ ആദ്യ കമന്റ് നോക്കൂ…
Ingredients
കണ്ണിമാങ്ങ
ഉപ്പ്
കടുക്
ഉലുവ
മുളകുപൊടി
നല്ലെണ്ണ
കായം
Preparation
ആദ്യം കണ്ണിമാങ്ങ നന്നായി കഴുകി എടുത്തതിനുശേഷം തുണി ഉപയോഗിച്ച് വെള്ളമെല്ലാം തുടച്ചെടുക്കുക. ഒരു കുഴിയുള്ള പാത്രം എടുത്ത് ആദ്യം കല്ലുപ്പ് ചേർത്ത് കൊടുക്കാം ഇതിനു മുകളിലായി മാങ്ങ ഇട്ടു കൊടുക്കുക, വീണ്ടും ഉപ്പിടാം, ഇനി തുണി ഉപയോഗിച്ച് പാത്രം നന്നായി കെട്ടണംഇത് ഒരാഴ്ച സൂക്ഷിക്കണം, ശേഷം പാത്രം തുറക്കുമ്പോൾ മാങ്ങയിൽ നിന്നുള്ള വെള്ളവും ഉപ്പിന്റെ വെള്ളവും നന്നായി ഇറങ്ങിയിട്ടുണ്ടാവും ഈ വെള്ളത്തിൽ നിന്നും മാങ്ങയെ മാറ്റിവയ്ക്കാം, ഒരു പാനിൽ കടുകും ഉലുവയും നന്നായി ചൂടാക്കി എടുത്തതിനുശേഷം ഒന്ന് ക്രഷ് ചെയ്ത് എടുക്കുക മുളകുപൊടിയും ചൂടാക്കി എടുക്കാം, കായം വറുത്തെടുത്ത് പൊടിക്കുക, ഇനി അച്ചാർ സെറ്റ് ചെയ്യുന്ന പാത്രത്തിലേക്ക് ആദ്യം മാങ്ങ ചേർക്കാം ശേഷം പൊടികളും മാറ്റിവെച്ച വെള്ളവും ഒഴിക്കാം, ഇനി എല്ലാം കൂടി നന്നായി യോജിപ്പിക്കുക, ഇതിനെ എയർ ടൈറ്റ് ആയ ഒരു പാത്രത്തിൽ അടച്ച് ഒരാഴ്ചവരെ സൂക്ഷിച്ചതിനുശേഷം ഉപയോഗിക്കാം.
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN