Category: special category

  • ശർക്കര നിർമ്മാണം

    ശർക്കര നിർമ്മാണം

    നമ്മുടെ നിത്യോപയോഗ സാധനങ്ങളിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് ശർക്കര, ആരോഗ്യഗുണമടങ്ങിയ ഇത് ഭക്ഷണപദാർത്ഥങ്ങളിൽ ചേർത്ത് കഴിക്കുന്നത് പതിവാണ്, ചെറിയ കുട്ടികൾക്ക് പോലും കൊടുക്കാവുന്നതാണ് ഇത്, കരിമ്പിൽ നിന്നുമാണ് ശർക്കര ഉണ്ടാക്കുന്നത് ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന പല ശർക്കരകളിലും മായം കലർന്നിരിക്കുന്നു കേടാവാതിരിക്കാനായി കെമിക്കലുകൾ ചേർക്കുമ്പോൾ അത് ആരോഗ്യത്തെ ബാധിക്കുന്നു, യാതൊരു കെമിക്കലുകളും ചേർക്കാതെ ശുദ്ധമായ ശർക്കര തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് കണ്ടു നോക്കൂ

    പാകമായ കരിമ്പിൻ തണ്ടുകൾ വെട്ടിയെടുത്ത് അതിന്റെ ജ്യൂസ് എടുക്കുന്നു, തരികളെല്ലാം മരിച്ചു മാറ്റിയതിനുശേഷം വലിയ ചെമ്പുകളിൽ ഇതിനെ തിളപ്പിക്കുന്നു, പൂർണ്ണമായും വെള്ളത്തിന്റെ അംശം മാറുമ്പോൾ നല്ല ബ്രൗൺ നിറമുള്ള ശർക്കര തെളിയും, ഈ പദാർത്ഥം ചൂടാറുമ്പോൾ ബോൾ ഷേപ്പ് ആക്കിയോ അല്ലെങ്കിൽ ശർക്കരയുടെ ഷേപ്പ് ആക്കിയോ മാറ്റുന്നു, കുമ്മായത്തിന്റെ തെളിവെള്ളം ഇതിൽ ചേർക്കുന്നുണ്ട്, കൂടുതലായി അറിയാനായി ഈ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള വീഡിയോകൾ കാണാൻ ഈ ചാനലും സബ്സ്ക്രൈബ് ചെയ്യുക Daily Tips by Linu Shajan

  • ബ്രോക്കോളി ബ്രേക്ഫാസ്റ്റ്

    ബ്രോക്കോളി ബ്രേക്ഫാസ്റ്റ്

    തടി കുറയ്ക്കാനും അതേസമയം എല്ലാ പോഷകങ്ങളും ലഭിക്കാനും വേണ്ടി ബ്രോക്കോളി ബ്രേക്ഫാസ്റ്റ് സഹായകമാകുന്നു .ബ്രോക്കോളിയിൽ ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയിട്ടുണ്ട്.
    ഇതിൽ വൈറ്റമിൻസിയും കാൽസ്യവും ധാരാളം വൈറ്റമിൻ കെയും അടങ്ങിയത് കൊണ്ട് തന്നെ നമ്മളുടെ രോഗപ്രതിരോധശേഷി കൂട്ടുന്നതിനും എല്ലുകളുടെയും പല്ലുകളുടെയും ബലത്തിനും ഇത് സഹായിക്കുന്നു. എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം.

    ചേരുവകൾ

    ബ്രോക്കോളി – പകുതി
    ഒലിവ് ഓയിൽ – രണ്ട് ടേബിൾ സ്പൂൺ
    ഉപ്പ് – ആവശ്യത്തിന്
    കുരുമുളകുപൊടി – അര ടീസ്പൂൺ
    സ്പ്രിംഗ് ആണിയൻ – 1/2 കപ്പ്
    ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് – അരക്കപ്പ്
    മുളകുപൊടി – 1/2 ടീസ്പൂൺ
    ഒറിഗാനോ – അര ടീസ്പൂൺ
    ഇഞ്ചി പൊടിയായിട്ട് അരിഞ്ഞത് – ഒരു ടീസ്പൂൺ
    വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – ഒരു ടീസ്പൂൺ
    പച്ച മുളക് പൊടിയായി അരിഞ്ഞത് – ഒരു ടീസ്പൂൺ
    ഫാറ്റ് കുറഞ്ഞ ചീസ് – 1 കപ്പ്
    മുട്ടയുടെ വെള്ള – ആറെണ്ണം

    തയ്യാറാക്കുന്ന വിധം

    ബ്രോക്കോളി ചെറുതായിട്ട് അരിഞ്ഞതിനുശേഷം കഴുകിയെടുത്ത് സൈഡിലോട്ട് മാറ്റിവയ്ക്കാം. കാരറ്റ് ഗ്രേറ്റ് ചെയ്ത് എടുക്കുക മറ്റുള്ള പച്ചക്കറികൾ എല്ലാം ചെറുതായി അരിഞ്ഞെടുക്കുക.

    മുട്ടയുടെ വെള്ളയിലേക്ക് കുരുമുളക് പൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക ഇതിലേക്ക് ഒരു കപ്പ് ഫാറ്റ് കുറഞ്ഞ ചീസും കൂടെ ചേർത്ത് വീണ്ടും അടിച്ചെടുക്കുക ഇത് സൈഡിലേക്ക് മാറ്റി വയ്ക്കാം.

    ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് രണ്ട് ടീസ്പൂൺ ഒലിവ് ഓയിൽ ഒഴിച്ചതിനുശേഷം നമ്മൾ അരിഞ്ഞു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും സവാളയും ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ബ്രോക്കോളിയും കുരുമുളകുപൊടിയും ഒറിഗാനോയും, മുളകുപൊടിയും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. നന്നായി വഴന്നു കഴിഞ്ഞാൽ നമ്മൾ നേരത്തെ തയ്യാറാക്കി വെച്ച മുട്ടയുടെ കൂട്ട് ഇതിലേക്ക് ഒഴിച്ചതിനു ശേഷം തീ നന്നായി കുറച്ചു അടച്ചുവെച്ച് വേവിക്കാം. ആവശ്യമെങ്കിൽ മറ്റൊരു പാനിലേക്ക് തിരിച്ചിട്ട് കൊടുത്ത് അടിവശം വേവിച്ചെടുക്കാം. ചൂടോടെ കട്ട് ചെയ്തു വിളമ്പാം.

  • റാഗി വെജ് സൂപ്പ്

    റാഗി വെജ് സൂപ്പ്

    വണ്ണം കുറയ്ക്കാൻ നോക്കുന്നവർക്ക് കഴിക്കാൻ പറ്റിയ നല്ലൊരു ഭക്ഷണസാധനമാണ് റാഗി, ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയ റാഗി ഉപയോഗിച്ചുകൊണ്ടുള്ള നല്ലൊരു സൂപ്പ് ആണ് ഇത്..

    INGREDIENTS

    റാഗി പൊടി – 1 ടേബിൾ സ്പൂണ്

    വെളിച്ചെണ്ണ/ബട്ടർ – 1ടീസ്പൂണ്

    സവാള – 1 ചെറുതായി അരിഞ്ഞത്

    ക്യാരറ്റ് – 1/4 കപ്പ് അരിഞ്ഞത്

    ബീൻസ് – 4 എണ്ണം അരിഞ്ഞത്

    സ്പ്രിംഗ് ണിയൻ- 1 എണ്ണം അരിഞ്ഞത്

    ഇഞ്ചി- 1/2 ടീസ്പൂണ്

    വെളുത്തുള്ളി – 1 അല്ലി

    കുരുമുളകുപൊടി – 1/4 ടീസ്പൂണ്

    ഉപ്പ്

    വെള്ളം – 2 കപ്പ്

    നാരങ്ങ നീര് – 1/2 നാരങ്ങയുടെ നീര്

    കുരുമുളക് പൊടി

    മല്ലിയില

    PREPARATION

    ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.ഇതിലേക്ക് സവാള ചേർത്ത് വഴറ്റുക…ഇതിലേക്ക് കാരറ്റ്, ബീൻസ്, അരിഞ്ഞ സ്പ്രിംഗ് ഓണിയൻ്റെ വെള്ള ഭാഗം എന്നിവ ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ വഴറ്റുക
    അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പച്ച മണം മാറുന്നതുവരെ വഴറ്റുക…ജീരകപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക..റാഗി മാവ് ചേർത്ത് ഒരു മിനിറ്റിൽ താഴെ വഴറ്റുക…വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കുക…തിളപ്പിക്കുക…തിളച്ചതിന് ശേഷം 5-8 മിനിറ്റ് വേവിക്കുക…കുരുമുളക് പൊടി ചേർത്ത് നന്നായി ഇളക്കുക..തീ ഓഫ് ചെയ്ത് നാരങ്ങ നീര്, മല്ലിയില, അരിഞ്ഞ സ്പ്രിംഗ് ഓണിയൻ എന്നിവ ചേർക്കുക…
    ഇത് 5-10 മിനിറ്റ് അടച്ചിടുക…രുചികരമായ സൂപ്പ് റെഡി…

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • ഹോം മെയ്ഡ് ബട്ടർ

    ഹോം മെയ്ഡ് ബട്ടർ

    വിപ്പിംഗ് ക്രീം ഉപയോഗിച്ച് ബട്ടർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

    ആദ്യം ഹെവി വിപ്പിംഗ് ക്രീം ഒരു ബൗളിലേക്ക് ചേർത്തു കൊടുക്കാം, ശേഷം നാല് മിനിറ്റ് തുടർച്ചയായി ബീറ്റ് ചെയ്യണം നന്നായി പതഞ്ഞു വന്നാൽ ഒരു പ്ലാസ്റ്റിക് റാപ്പർ കൊണ്ട് ബൗൾ നന്നായി കവർ ചെയ്യുക, മുകളിലായി ഒരു ഹോൾ ഇട്ട് അതിനുള്ളിലേക്ക് ബീറ്റർ ബ്ലേഡ് വെച്ചുകൊടുത്ത് വീണ്ടും ബീറ്റ് ചെയ്യണം, ക്രീമിൽ നിന്നും വെള്ളം വിട്ടു വരുന്നതുവരെ ബീറ്റ് ചെയ്യണം, ശേഷം സെപ്പറേറ്റ് ആയ ബട്ടർ എടുത്ത് തണുത്ത വെള്ളത്തിൽ ഒന്നുകൂടി കഴുകാം, ഇതിനെ ബട്ടർ പേപ്പറിൽ വെച്ച് പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mehmet Akif Çınar

  • ഹോം മെയ്ഡ് ക്രീം ചീസ്

    ഹോം മെയ്ഡ് ക്രീം ചീസ്

    ഇനി ക്രീം ചീസ് കടയിൽ നിന്നും വേടിക്കേണ്ട, വളരെ ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.

    ഇതിനായി ഒരു ലിറ്റർ പാൽ തിളപ്പിക്കാൻ ആയി അടുപ്പിൽ വയ്ക്കാം, നന്നായി ചൂടായി തിളക്കുന്നതിനുമുമ്പ് ആയി ഇതിലേക്ക് 4 ടേബിൾ സ്പൂൺ ലെമൺ ജ്യൂസ് ചേർത്തുകൊടുക്കണം, ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കുക, പാലിൽ നിന്ന്  പിരിഞ്ഞ് ചീസ് വേർപെട്ട് കിട്ടും, ഇതിനെ അരിച്ചെടുത്ത് ഒരു മിക്സി ജാർ ലേക്ക് ചേർക്കാം, ശേഷം നന്നായി അടിച്ചെടുക്കുക, കൂടുതൽ ക്രീമി ആയി കിട്ടാനായി ഒലിവ് ഓയിലോ, ക്രീമോ ചേർത്ത് ബ്ലെൻഡ് ചെയ്താൽ മതി, ശേഷം സർവ് ചെയ്യാം,ബാക്കി ഉള്ളത് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mehmet Akif Çınar

  • കൊറിയൻ റൈസ് കേക്ക്

    കൊറിയൻ റൈസ് കേക്ക്

    കൊറിയക്കാർ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ കിടിലൻ വിഭവം ഒന്ന് കണ്ടു നോക്കൂ

    ഇതിനായി വേണ്ടത്

    ജാപ്പനീസ് റൈസ് -220 ഗ്രാം

    ഉപ്പ്

    തിളച്ചവെള്ളം -അഞ്ചു ടേബിൾ സ്പൂൺ

    എണ്ണ

    തയ്യാറാക്കുന്ന വിധം

    അരി നല്ലതുപോലെ കഴുകിയതിനുശേഷം രാത്രിമുഴുവൻ കുതിർക്കാൻ ആയി മാറ്റിവയ്ക്കാം, രാവിലെ എടുത്തു വെള്ളം മുഴുവൻ കളഞ്ഞതിനുശേഷം നല്ലതുപോലെ പൊടിച്ചെടുക്കണം, ഇതിനെ ഒരു അരിപ്പയിലേക്ക് ഇട്ട് നല്ലതുപോലെ അരിച്ചു തരി എല്ലാം മാറ്റിയെടുക്കാം, ശേഷം ആവശ്യത്തിന് ഉപ്പും, ചൂട് വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കണം, ഇതിനെ ഒരു ടവ്വൽ ഇൽ പൊതിഞ്ഞ് ആവിയിൽ 30 മിനിറ്റ് വേവിച്ചെടുക്കാം.
    ശേഷം എടുത്തു ചൂടോടുകൂടെതന്നെ നന്നായി കുഴച്ചെടുക്കുക, ഇനി കുറച്ചു കുറച്ചായി എടുത്ത് സിലിണ്ടർ ഷേപ്പിൽ നീളത്തിൽ ഉരുട്ടി എടുക്കുക, ശേഷം ഒരേ നീളത്തിൽ എല്ലാം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കണം അവസാനമായി അല്പം എണ്ണ കൂടി തൂവി കൊടുത്താൽ കൊറിയൻ റൈസ് കേക്ക് റെഡി ആയി.

    വിശദമായ റെസിപ്പിക്കായി ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Artsuki

  • അടുക്കള ടിപ്സ്

    അടുക്കള ടിപ്സ്

    അടുക്കള ജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന ചില കൊച്ചുകൊച്ചു വിലപ്പെട്ട അറിവുകൾ.

    കുക്കറിൽ പയറു വർഗ്ഗങ്ങൾ  വേവിക്കാനായി  വയ്ക്കുമ്പോൾ ഒന്ന് കുതിർത്തുവയ്ക്കുക ആണെങ്കിൽ പെട്ടെന്ന് വെന്തു കിട്ടാനായി സഹായിക്കും, ഗ്യാസും ലാഭിക്കാം. അതുപോലെ കുക്കറിൽ വേവിക്കുന്ന സമയത്ത് ആവശ്യത്തിനുമാത്രം വെള്ളം ഒഴിക്കുക ഇത് പെട്ടെന്ന് വേവാനും , ഗ്യാസ് ലഭിക്കാനും സഹായിക്കും. സാമ്പാറിന് കഷണങ്ങൾ വേവിക്കുന്ന സമയത്ത് പെട്ടെന്ന് വെന്തു കുഴയുന്ന  കഷണങ്ങൾ ഒരു സ്റ്റീൽ പാത്രത്തിൽ ആക്കി കുക്കറിൽ വച്ചു കൊടുക്കുകയാണെങ്കിൽ കുഴഞ്ഞു പോകാതെ കിട്ടുന്നതാണ്.മെഴുക്കുപുരട്ടികൾ തയ്യാറാക്കുമ്പോൾ, അല്പം വെള്ളം തൂവി കൊടുക്കുകയാണെങ്കിൽ അടിക്ക് പിടിക്കാതെ നല്ലതുപോലെ വെന്തുകിട്ടും. കുടിക്കാനായി വെള്ളം തിളപ്പിക്കുമ്പോൾ അതിനു മുകളിൽ പാത്രത്തിൽ പാലോ , ചായയോ തിളപ്പിച്ചെടുക്കാം,ഇത് ഗ്യാസ് ലഭിക്കാൻ സഹായിക്കും.

    വിശദമായി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mother’s Pantry By reshmi