അടുക്കള ടിപ്സ്

Advertisement

അടുക്കള ജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന ചില കൊച്ചുകൊച്ചു വിലപ്പെട്ട അറിവുകൾ.

കുക്കറിൽ പയറു വർഗ്ഗങ്ങൾ  വേവിക്കാനായി  വയ്ക്കുമ്പോൾ ഒന്ന് കുതിർത്തുവയ്ക്കുക ആണെങ്കിൽ പെട്ടെന്ന് വെന്തു കിട്ടാനായി സഹായിക്കും, ഗ്യാസും ലാഭിക്കാം. അതുപോലെ കുക്കറിൽ വേവിക്കുന്ന സമയത്ത് ആവശ്യത്തിനുമാത്രം വെള്ളം ഒഴിക്കുക ഇത് പെട്ടെന്ന് വേവാനും , ഗ്യാസ് ലഭിക്കാനും സഹായിക്കും. സാമ്പാറിന് കഷണങ്ങൾ വേവിക്കുന്ന സമയത്ത് പെട്ടെന്ന് വെന്തു കുഴയുന്ന  കഷണങ്ങൾ ഒരു സ്റ്റീൽ പാത്രത്തിൽ ആക്കി കുക്കറിൽ വച്ചു കൊടുക്കുകയാണെങ്കിൽ കുഴഞ്ഞു പോകാതെ കിട്ടുന്നതാണ്.മെഴുക്കുപുരട്ടികൾ തയ്യാറാക്കുമ്പോൾ, അല്പം വെള്ളം തൂവി കൊടുക്കുകയാണെങ്കിൽ അടിക്ക് പിടിക്കാതെ നല്ലതുപോലെ വെന്തുകിട്ടും. കുടിക്കാനായി വെള്ളം തിളപ്പിക്കുമ്പോൾ അതിനു മുകളിൽ പാത്രത്തിൽ പാലോ , ചായയോ തിളപ്പിച്ചെടുക്കാം,ഇത് ഗ്യാസ് ലഭിക്കാൻ സഹായിക്കും.

വിശദമായി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക ,ഡെയിലി അപ്പ്‌ഡേറ്റ്സ് കിട്ടാൻ ഈ പേജ് ഫോളോ ചെയ്യുക, ഈ റെസിപ്പി ഇഷ്ടമായിട്ടുണ്ടെങ്കിൽ , ഫ്രണ്ട്സിനും,ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുക ഒപ്പം ഇതുപോലുള്ള വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mother’s Pantry By reshmi