Category: special category

  • നാരങ്ങ തൊലി അച്ചാർ

    നാരങ്ങ തൊലി അച്ചാർ

    വെറുതെ കളയുന്ന നാരങ്ങാ തൊലി ഉപയോഗിച്ചു രുചികരമായ അച്ചാർ ഉണ്ടാക്കാം , ഒട്ടുമേ കയ്പ്പ് ഇല്ലാതെ

    നാരങ്ങ തൊലി അച്ചാർ

    നാരങ്ങ തൊലി – 15-20

    നാരങ്ങ 4 – 8 കഷണങ്ങളായി അരിഞ്ഞത്

    എള്ളെണ്ണ – 3 ടേബിള് സ്പൂണ് + 2 ടേബിള് സ്പൂണ്

    കശ്മീരി മുളകുപൊടി – 3 ടേബിള് സ്പൂണ്

    മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ

    വറുത്ത ഉലുവ പൊടി – 1 ടീസ്പൂൺ

    കായം – 1 ടീസ്പൂൺ (ഹിംഗ് പൗഡർ)

    ഉപ്പ്

    വിനാഗിരി – 1/4 കപ്പ്

    Preparation

    ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി, വറുത്ത ഉലുവപ്പൊടി, കായം എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.കട്ടിയുള്ള പാൻ ചൂടാക്കുക, എള്ളെണ്ണ ചേർക്കുക .ഇടത്തരം ചൂടുള്ള എണ്ണയിലേക്ക് നാരങ്ങ തൊലി ചേർത്ത് ഇടത്തരം ചൂടിൽ 5 മിനിറ്റ് വഴറ്റുക.വീണ്ടും 3 മിനിറ്റ് ഉയർന്ന തീയിൽ വഴറ്റുക.
    ഉപ്പ് ചേർത്ത് നന്നായി ഇളക്കുക.തീ കെടുത്തി മിക്സ് ചെയ്തു വെച്ച മസാല ചേർക്കുക.നന്നായി യോജിക്കുന്നതുവരെ ഇളക്കുക.വിനാഗിരി ചേർത്ത് നന്നായി ഇളക്കുക.തണുക്കാൻ അനുവദിക്കുക.
    ഇത് തണുത്തു കഴിഞ്ഞാൽ വൃത്തിയുള്ളതും ഉണങ്ങിയതുമായ ഒരു ജാറിലേക്ക് മാറ്റുക.ഒരു പാൻ ചൂടാക്കി 2 ടേബിൾ സ്പൂൺ എള്ളെണ്ണ ചേർക്കുക. എണ്ണ ചൂടാക്കുക.അച്ചാറിലേക്ക് ചൂടുള്ള എണ്ണ ചേർക്കുക.
    തണുക്കാൻ അനുവദിക്കുക.എന്നിട്ട് മൂടി അടച്ച് 10-15 ദിവസം വയ്ക്കുക.അതിനുശേഷം നിങ്ങൾക്ക് അച്ചാർ ഉപയോഗിക്കാം,കശ്മീരി മുളകുപൊടിക്ക് പകരം സാധാരണ മുളകുപൊടിയും ചേര് ക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nidi’s CookNjoy

  • പനീർ  റോസ്റ്റ്

    പനീർ റോസ്റ്റ്

    പനീർ ഇതുപോലെ റോസ്റ്റ് ചെയ്ത് കഴിച്ചു നോക്കൂ… ചപ്പാത്തി പൂരി ഇവയുടെ കൂടെ കഴിക്കാനായി സൂപ്പർ കോമ്പിനേഷൻ

    Ingrdients

    എണ്ണ -രണ്ട് ടേബിൾ സ്പൂൺ

    പനീർ -കാൽ കിലോ

    കടുക്

    കറിവേപ്പില

    സവാള -രണ്ട്

    ഉപ്പ്

    ഇഞ്ചി വെളുത്തുള്ളി -അര ടീസ്പൂൺ

    ക്യാപ്സിക്കം -ഒന്ന്

    തക്കാളി -ഒന്ന്,

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളക് പൊടി -അര ടേബിൾ സ്പൂൺ

    മല്ലിപ്പൊടി -അര ടേബിൾ സ്പൂൺ

    മസാലപ്പൊടി -അര ടീസ്പൂൺ

    കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

    Preparation

    ആദ്യം ഒരു പാനിലേക്ക് അല്പം എണ്ണ ചേർത്ത് ചൂടാക്കി അതിലേക്ക് പനീർ കഷണങ്ങൾ ചേർത്ത് നന്നായി ഫ്രൈ ചെയ്ത് എടുക്കുക, ഇനി അതേ പാനിലേക്ക് അല്പം കൂടി എണ്ണ ഒഴിച്ച് ചൂടാക്കുക, കടുക് ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പില ചേർത്ത് മിക്സ് ചെയ്യാം അടുത്തതായി സവാള ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി വഴറ്റണം, ക്യാപ്സിക്കം തക്കാളി ഇവ കൂടി ചേർത്തതിനുശേഷം മസാല പൊടികൾ ഓരോന്നായി ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് വീണ്ടും നല്ലപോലെ യോജിപ്പിക്കണം, ഇനി വറുത്തു വച്ചിരിക്കുന്ന പനീർ ചേർത്ത് മസാല നല്ലപോലെ മിക്സ് ചെയ്യുക മൂന്നു നാലു മിനിറ്റ് കൂടി കുക്ക് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Essa Cook Note by sania

  • ഉലുവ കഞ്ഞി

    ഉലുവ കഞ്ഞി

    കർക്കിടക മാസത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഉലുവ കഞ്ഞി,സ്പെഷ്യൽ ധാന്യകൂട്ട് ചേർത്ത് തയ്യാറാക്കിയത്,നടുവേദനയ്ക്കും ഷുഗർ കുറയ്ക്കാനും ശരീരബലത്തിനും സമ്പൂർണ്ണ ആരോഗ്യത്തിനും ഇത് മതി..

    INGREDIENTS

    ഞവര അരി -ഒരു കപ്പ്

    ഉലുവ -കാൽ കപ്പ്

    ചെറുപയർ പരിപ്പ് -കാൽ കപ്പ്

    മുതിര -കാൽകപ്പ്

    ചെറിയുള്ളി

    ഉപ്പ്

    തേങ്ങാ ചിരവിയത് -2 കപ്പ്

    ജീരകം -ഒരു ടീസ്പൂൺ

    PREPARATION

    ധാന്യങ്ങൾ എല്ലാം ഒരു പാത്രത്തിൽ എടുത്തു കഴുകിയതിനുശേഷം രാത്രി മുഴുവൻ കുതിർക്കാൻ ഇടുക, പിറ്റേന്ന് രാവിലെ ആവശ്യത്തിന് വെള്ളവും ചേർത്ത് കുക്കറിൽ നന്നായി വേവിക്കാം തേങ്ങ ചിരവിയതും ചെറിയുള്ളി ജീരകം ഇവയും മിക്സിയിൽ നന്നായി ഒന്ന് ചതച്ചെടുത്ത് വെന്ത കഞ്ഞിയിലേക്ക് ചേർക്കാം, ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക, അവസാനമായി വെളിച്ചെണ്ണയിൽ കുറച്ച് ചെറിയുള്ളി മൂപ്പിച്ച് ഇതിലേക്ക് ചേർക്കുക, കർക്കിടക മാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉലുവ കഞ്ഞി തയ്യാർ.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • ചൂര മീൻ അച്ചാർ

    ചൂര മീൻ അച്ചാർ

    ചൂര മീൻ കൊണ്ട് നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു അച്ചാർ തയ്യാറാക്കിയാലോ? ഇതൊരു കഷണം ഉണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും ആവശ്യമില്ല…

    INGREDIENTS

    എണ്ണ

    ചൂര മീൻ

    വെളുത്തുള്ളി

    കറിവേപ്പില

    പച്ചമുളക്

    മുളകുപൊടി

    മല്ലിപ്പൊടി

    മഞ്ഞൾപൊടി

    ഉപ്പ്

    വിനാഗിരി

    കായപ്പൊടി

    PREPARATION

    ആദ്യം മീൻ കഷണങ്ങൾ ഉപ്പ് കുരുമുളകുപൊടി മഞ്ഞൾപൊടി മുളകുപൊടി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക അരമണിക്കൂർ വച്ചതിനുശേഷം എണ്ണയിൽ ഇട്ട് നന്നായി ഫ്രൈ ചെയ്തെടുക്കാം മറ്റൊരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ആദ്യം വെളുത്തുള്ളി ചേർത്ത് നന്നായി വഴറ്റണം ശേഷം പച്ചമുളക് കറിവേപ്പില എന്നിവ ചേർക്കാം, അടുത്തതായി മസാലപ്പൊടികൾ ചേർത്ത് കൊടുക്കാം, എല്ലാം നന്നായി മൂപ്പിച്ചതിനു ശേഷം വിനാഗിരി ഒഴിച്ച് കൊടുക്കാം, ഉപ്പും ചേർക്കണം, നന്നായി തിളയ്ക്കുമ്പോൾ ഫ്രൈ ചെയ്ത മീൻ ഇതിലേക്ക് ചേർക്കാം, മീൻ മസാലയുമായി നന്നായി യോജിപ്പിക്കുക, വെള്ളമെല്ലാം വറ്റി വരുമ്പോൾ കായപ്പൊടി ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Anitha’s Food Channel

  • ഉലുവ കഞ്ഞി

    ഉലുവ കഞ്ഞി

    കർക്കിടക മാസത്തിലെ ആരോഗ്യ ചികിത്സ ഉലുവ കഞ്ഞിയോടൊപ്പം ആയാലോ? നടുവേദന മാറ്റി ശരീരബലം കൂട്ടാനായി ഇതുതന്നെയാണ് ബെസ്റ്റ്…

    Ingredients

    പച്ചരി -കാൽകപ്പ്

    ഉലുവ -ഒരു ടേബിൾ സ്പൂൺ

    ചെറിയ ഉള്ളി

    വെളുത്തുള്ളി -ഒന്ന്

    തേങ്ങയുടെ രണ്ടാം പാൽ

    തേങ്ങയുടെ ഒന്നാം പാൽ

    നെയ്യ്

    കറിവേപ്പില

    Preparation

    ഉലുവ കുതിർത്തെടുക്കുക ശേഷം ഉലുവയും പച്ചരിയും നന്നായി കഴുകി കുക്കറിൽ ചേർത്ത് ചെറിയുള്ളി അരിഞ്ഞത് വെളുത്തുള്ളി ഉപ്പ് തേങ്ങയുടെ രണ്ടാം പാൽ എന്നിവ ചേർത്ത് വേവിച്ചെടുക്കുക, ബന്ധത്തിനുശേഷം കുക്കർ തുറന്ന് ഒന്നാംപാൽ ഒഴിച്ച് ചൂടാക്കുക, അവസാനമായി നെയ്യിൽ ചെറിയുള്ളിയും കറിവേപ്പിലയും മൂപ്പിച്ച് ചേർക്കാം ഉലുവ കഞ്ഞി തയ്യാർ കൂടുതൽ അറിയാൻ വീഡിയോ കാണുക ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.

    For details watch video

    for more recipes subscribe channel Dhansa’s World

  • Untitled post 40249

    സ്റ്റാർ ഹോട്ടലുകളിലെ വിഭവങ്ങൾക്ക് രുചി കൂടുതൽ തോന്നാൻ കാരണം ഈ മാജിക് മസാലയാണ്, നമുക്കും വീട്ടിൽ തയ്യാറാക്കി വെക്കാം…

    INGREDIENTS

    മല്ലി -1/3 കപ്പ്

    കസൂരി മേത്തി -അര ടേബിൾ സ്പൂൺ

    ജീരകം -അര ടീസ്പൂൺ

    പെരുംജീരകം -അര ടീസ്പൂൺ

    ഗ്രാമ്പൂ -10

    ഏലക്കായ -9

    കറുവപ്പട്ട -ഒന്ന്

    ഉണക്കമുളക് -6

    ചുക്ക് -1

    PREPARATION

    ആദ്യം എടുത്തു വച്ചിരിക്കുന്ന മസാലകൾ എല്ലാം ഒരു പാനിലേക്ക് ഇട്ട് ചെറിയ ചൂടിൽ നന്നായി വറുത്തെടുക്കുക, ഇനി ഇളം ചൂടോടുകൂടി തന്നെ പൊടിച്ചും എടുക്കാം, ഈ മസാല പൊടി ബിരിയാണികൾ തയ്യാറാക്കുമ്പോഴും ചിക്കൻ മട്ടൻ ബീഫ് വിഭവങ്ങൾ തയ്യാറാക്കുമ്പോഴും, അതുകൂടാതെ സ്നാക്സുകൾ തയ്യാറാക്കുമ്പോഴും ചേർത്ത് കൊടുക്കാം…

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thoufeeq Kitchen

  • ചെറുനാരങ്ങാ അച്ചാർ

    ചെറുനാരങ്ങാ അച്ചാർ

    ചെറുനാരങ്ങാ അച്ചാർ ഒട്ടും കയ്പ്പില്ലാതെ ചാറോടുകൂടി തയ്യാറാക്കുന്നത് കണ്ടു നോക്കൂ, ഇതുപോലെ തയ്യാറാക്കിയാൽ എല്ലാവരും കഴിക്കും…

    INGREDIENTS

    ചെറുനാരങ്ങാ- പത്ത്

    വെള്ളം

    ഉപ്പ്

    വെളിച്ചെണ്ണ

    കടുക്

    വെളുത്തുള്ളി

    പച്ചമുളക് -4

    കറിവേപ്പില

    മഞ്ഞൾപൊടി

    മുളകുപൊടി -മൂന്ന് ടേബിൾ സ്പൂൺ

    ഉലുവാപ്പൊടി -കാൽ ടീസ്പൂൺ

    കായം -മുക്കാൽ ടീസ്പൂൺ

    പഞ്ചസാര- അര ടീസ്പൂൺ

    വിനാഗിരി -ഒരു ടീസ്പൂൺ

    PREPARATION

    ആദ്യം നാരങ്ങ തിളച്ച വെള്ളത്തിലേക്ക് ഇടുക ഉപ്പും കൂടിയിട്ട് ഒന്ന് സോഫ്റ്റ് ആക്കി എടുക്കാം, ശേഷം വെള്ളത്തിൽ നിന്നും മാറ്റി ചെറിയ കഷണങ്ങളായി മുറിക്കുക, ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് കടുക് ചേർത്ത് പൊട്ടിക്കാം, വെളുത്തുള്ളി പച്ചമുളക് കറിവേപ്പില എന്നിവ ചേർത്ത് വഴറ്റണം, അല്പം മഞ്ഞൾപൊടി ചേർത്ത് മിക്സ് ചെയ്തതിനു ശേഷം ചെറുനാരങ്ങ ചേർക്കാം, എല്ലാം കൂടി യോജിപ്പിച്ച് കഴിഞ്ഞാൽ മുളകുപൊടി കായപ്പൊടി ഉലുവപ്പൊടി എന്നിവ ചേർക്കാം, അല്പം ചൂടുവെള്ളം കൂടി ഒഴിച്ച് നന്നായി യോജിപ്പിക്കുക, ഇനി ആവശ്യത്തിന് ഉപ്പ് പഞ്ചസാര വിനാഗിരി എന്നിവ ചേർക്കാം വെള്ളം ആവശ്യമെങ്കിൽ വീണ്ടും ചേർക്കാം, ഇനി നന്നായി തിളപ്പിച്ച് കുറുക്കി എടുക്കുക.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Recipes