Category: special category

  • മാങ്ങ മധുര പച്ചടി

    മാങ്ങ മധുര പച്ചടി

    മാങ്ങ കൊണ്ട് തയ്യാറാക്കിയ ഈ മധുര പച്ചടി കൊണ്ട് ദോശയും ഇഡലിയും ചപ്പാത്തിയും ചോറും എല്ലാം കഴിക്കാം…

    Ingredients

    പച്ചമാങ്ങ -രണ്ട്

    വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കടുക് -അര ടീസ്പൂൺ

    ചെറിയ ജീരകം -കാൽ ടീസ്പൂൺ

    ഉലുവ -കാൽ ടീസ്പൂൺ

    കരിഞ്ചീരകം -കാൽ ടീസ്പൂൺ

    കുരുമുളക് -അര ടീസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മുളകുപൊടി -അര ടീസ്പൂൺ

    വെള്ളം

    ശർക്കര

    Preparation

    ഒരു മൺ കലത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക ഇതിലേക്ക് കടുക് ഉലുവ ചെറിയ ജീരകം എള്ള് കുരുമുളക് ഇവ ആദ്യം ചേർത്തു കൊടുക്കാം മൂപ്പിച്ചതിനുശേഷം ഇതിലേക്ക് മാങ്ങ ഇട്ടുകൊടുക്കാം മാങ്ങ നന്നായി വഴറ്റിയതിനുശേഷം ഉപ്പിട്ട് കൊടുക്കാം, അടുത്തതായി മഞ്ഞൾപൊടിയും മുളകുപൊടിയും ചേർക്കാം എല്ലാം നന്നായി യോജിച്ചു കഴിഞ്ഞാൽ വെള്ളം ഒഴിച്ച് തിളപ്പിക്കാം ശർക്കര കൂടിയിട്ട് തിളപ്പിച്ച്‌ കുറുക്കി എടുക്കുക…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • വെളുതുള്ളി അച്ചാർ

    വെളുതുള്ളി അച്ചാർ

    വയറു നിറയെ ചോറുണ്ണാൻ വയറിന് ഏറ്റവും നല്ലതായ വെളുതുള്ളി അച്ചാർ, വെളുത്തുള്ളി ഇതുപോലെ അച്ചാറിട്ട് സൂക്ഷിക്കൂ

    Ingredients

    വെളുത്തുള്ളി -കാൽ കിലോ

    എള്ളെണ്ണ -അരക്കപ്പ്

    കടുക് -അര ടീസ്പൂൺ

    ഇഞ്ചി

    പച്ചമുളക് -4

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -മൂന്ന് ടേബിൾസ്പൂൺ

    ഉലുവാപ്പൊടി -കാൽ ടീസ്പൂൺ

    കായം -അര ടീസ്പൂൺ

    പെരുംജീരകപ്പൊടി -ഒരു ടീസ്പൂൺ

    ശർക്കര -ഒരു ടീസ്പൂൺ

    വിനാഗിരി -കാൽകപ്പ്

    Preparation

    എണ്ണ പാനിൽ ഒഴിച്ച് നന്നായി ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പില പച്ചമുളക് ഇഞ്ചി ഇവ ചേർത്ത് നന്നായി വഴറ്റാം ഇതിന്റെ പച്ചമണം മാറുമ്പോൾ വെളുത്തുള്ളി ചേർക്കാം കാൽ ഭാഗം വേവുന്നതുവരെ എണ്ണയിൽ വഴറ്റണം ഇനി ഉപ്പ് ചേർക്കാം, ഉപ്പ് അലിയുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, എല്ലാം മിക്സ് ചെയ്ത് പച്ചമണം മാറുമ്പോൾ വിനാഗിരി ഒഴിക്കാം ഇനി നല്ലതുപോലെ യോജിപ്പിച്ച് വറ്റിച്ചെടുക്കുക ഈ സമയം ശർക്കര ചേർക്കാം നല്ലപോലെ യോജിച്ചു കഴിഞ്ഞാൽ ഉലുവ പൊടിയും കായപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ കുപ്പിയിൽ അടച്ച് സൂക്ഷിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sudharmma Kitchen

  • പൈനാപ്പിൾ  വിഭവങ്ങൾ

    പൈനാപ്പിൾ വിഭവങ്ങൾ

    പൈനാപ്പിൾ ഉപയോഗിച്ച് ചോറിന് ഒപ്പം കഴിക്കാനായി 2 വ്യത്യസ്ത തരം വിഭവങ്ങൾ കാണാം, കുട്ടികൾ ഇത് തീർച്ചയായും ഇഷ്ടത്തോടെ കഴിക്കും…

    പൈനാപ്പിൾ അച്ചാറും പൈനാപ്പിൾ ഉപ്പിലിട്ടതും ആണ് തയ്യാറാക്കുന്നത് ആദ്യം അച്ചാർ തയ്യാറാക്കാം അതിനായി ചെറിയ കഷണങ്ങളായി പൈനാപ്പിൾ കട്ട് ചെയ്ത് എടുക്കുക ഇതിലേക്ക് ഉപ്പ് മഞ്ഞൾപൊടി മുളകുപൊടി ഇവ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കുക ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഉലുവ ചെറുപ്പം നന്നായി വറക്കുക നന്നായി ചൂടാകുമ്പോൾ കടുക് ചേർക്കാം നന്നായി പൊട്ടുമ്പോൾ തീ ഓഫ് ചെയ്തു തരിതരിയായി പൊടിച്ചു പൈനാപ്പിളിലേക്ക് ചേർക്കാം ഇനി പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ശേഷം എണ്ണ ചൂടാറാനായി വയ്ക്കുക ചൂട് പോകുമ്പോൾ പൈനാപ്പിൾ ലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തു കൊടുക്കുക ഇതിന് ഒരു കുപ്പിയിൽ അടച്ചു സൂക്ഷിക്കണം

    ഇനി പൈനാപ്പിൾ ഉപ്പിലിട്ടത് തയ്യാറാക്കാം ഇതിനായി നീളത്തിൽ പൈനാപ്പിൾ കട്ട് ചെയ്ത് എടുക്കുക ഒരു പാത്രത്തിൽ വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കാം ചൂടാറുമ്പോൾ ഒരു കുപ്പിയെടുത്ത് അതിലേക്ക് പൈനാപ്പിൾ കഷ്ണങ്ങൾ ചേർത്തു കൊടുക്കാം കാന്താരി മുളകും ഇതിലേക്ക് ചേർക്കാം ശേഷം തിളപ്പിച്ചാറിയ വെള്ളം ഒഴിക്കാം ഒരു ദിവസം കൊണ്ട് തന്നെ ഉപ്പു പിടിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mantra Curry World

  • ഓറഞ്ച് സെസ്റ്റ്

    ഓറഞ്ച് സെസ്റ്റ്

    പ്ലം കേക്ക് തയ്യാറാക്കുമ്പോൾ കൂടുതൽ രുചികരമാകാനായി ചേർക്കുന്നതാണ് ഓറഞ്ച് സെസ്റ്റ്, ഓറഞ്ച് തൊലി ഉപയോഗിച്ച് ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം…

    ഓറഞ്ച് തൊലി നന്നായി കഴുകിയെടുത്തതിനുശേഷം വെള്ളം തുടച്ചെടുക്കുക ശേഷം ഉൾവശത്ത് ഉള്ള നാരുകൾ നന്നായി ചുരണ്ടി കളയണം, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം ഇത് നന്നായി കഴുകിയതിനുശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക ശേഷം വെള്ളം മാറ്റി വീണ്ടും വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇങ്ങനെ മൂന്നു പ്രാവശ്യം ചെയ്തതിനുശേഷം നല്ല വെള്ളവും പഞ്ചസാരയും ഓറഞ്ചിന്റെ ജ്യൂസും ചേർക്കുക ഇനി നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കണം, ചൂടാറുമ്പോൾ ഇതൊരു കുപ്പിയിൽ അടച്ചു സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Crave Corner

  • ചെമ്മീൻ അച്ചാർ

    ചെമ്മീൻ അച്ചാർ

    ചെമ്മീൻ അച്ചാർ പെർഫെക്റ്റ് ആയി തയ്യാറാക്കുന്നത് ഇങ്ങനെയാണ്, സെയിൽ ചെയ്യുന്നവർ ധൈര്യമായി ഇതുപോലെ തയ്യാറാക്കി കൊള്ളു…

    Ingredients

    ചെമ്മീൻ 5 കിലോ

    ഉപ്പ്

    മഞ്ഞൾപൊടി

    മുളകുപൊടി -4 ടീസ്പൂൺ

    ഉലുവ -ഒരു ടേബിൾ സ്പൂൺ

    നല്ലെണ്ണ -അരക്കപ്പ്

    കായം -ഒരു കഷണം

    ഇഞ്ചി വെളുത്തുള്ളി ചതച്ചത്

    കാശ്മീരി ചില്ലി പൗഡർ -4 ടേബിൾ സ്പൂൺ

    മുളകുപൊടി -നാലു ടേബിൾസ്പൂൺ

    വെളുത്തുള്ളി അല്ലികൾ

    ഉപ്പ്

    വിനാഗിരി -അര ലിറ്റർ

    ക്ലീൻ ചെയ്ത് കഴുകിയെടുത്ത ചെമ്മീനിലേക്ക് ഉപ്പ് മുളകുപൊടി, മഞ്ഞൾപൊടി ഇവ ചേർത്ത് നന്നായി തേച്ചുപിടിപ്പിക്കുക അരമണിക്കൂർ വെച്ചതിനുശേഷം ഒരുമിച്ച് ഫ്രൈ ചെയ്യാം മറ്റൊരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം ഉലുവയും കായവും വറുത്തെടുത്ത് മാറ്റാം ശേഷം ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് മൊരിയിച്ചെടുക്കുക ഇതിലേക്ക് മുളകുപൊടി ചേർക്കാം ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക മസാലയുടെ പച്ചമണം മാറുമ്പോൾ വെളുത്തുള്ളി അല്ലികൾ ചേർക്കാം എല്ലാം കൂടി യോജിപ്പിച്ചതിനുശേഷം വറുത്ത ചെമ്മീനിലേക്ക് ഇടുക വിനാഗിരിയും ഉലുവ കായം പൊടിച്ചതും കൂടി ചേർക്കാം ഇനി നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക ചൂടാറിയതിനു ശേഷം കുപ്പിയിൽ അടച്ച് സൂക്ഷിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Fry Day

  • കാന്താരി മുളക് ഉപ്പിലിട്ടത്

    കാന്താരി മുളക് ഉപ്പിലിട്ടത്

    കാന്താരി മുളക് ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്, കാന്താരി മുളകിലെ ഇതുപോലെ ഉപ്പിലിട്ട് സൂക്ഷിച്ചാൽ മതി…

    മുളക് നന്നായി കഴുകി വെള്ളം തുടച്ചെടുക്കുക, ഒരു ചില്ലു കുപ്പിയെടുത്ത് നന്നായി തുടച്ചെടുക്കുക, അടിഭാഗത്ത് കുറച്ച് കല്ലുപ്പ് ഇട്ടു കൊടുക്കാം മുകളിലായി കുറച്ച് മുളകിടാം വീണ്ടും ഉപ്പും ശേഷം മുളകും ഇടുക മുകളിലായി കുറച്ചു വിനാഗിരിയും തിളപ്പിച്ചാറിയ വെള്ളവും ഒഴിക്കാം, മുളക് മുങ്ങുന്ന പാകത്തിന് വെള്ളം ഒഴിക്കുക, ഇനി കുപ്പി അടച്ച് സൂക്ഷിക്കാം രണ്ടുദിവസത്തിനുള്ളിൽ നല്ലപോലെ ഉപ്പ് പിടിക്കും

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Annayude Adukala

  • ചേന അച്ചാർ

    ചേന അച്ചാർ

    ചേന കൊണ്ട് കറി മാത്രമല്ല കേട്ടോ നല്ല രുചിയുള്ള അച്ചാറും തയ്യാറാക്കാം..

    Ingredients

    ചേന

    വെളിച്ചെണ്ണ

    പച്ചമുളക്

    കടുക്

    കായപ്പൊടി

    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

    കറിവേപ്പില

    മഞ്ഞൾ പൊടി

    മുളകുപൊടി

    വിനാഗിരി

    ഉപ്പ്

    Preparation

    ചേന നന്നായി കഴുകിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക ആദ്യം കടുകിട്ടു കൊടുക്കാം ഇത് പൊട്ടുമ്പോൾ പച്ചമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവ ചേർത്ത് വഴറ്റാം അടുത്തതായി മസാലപ്പൊടികൾ ചേർക്കാം ഇതെല്ലാം മിക്സ് ചെയ്തു കഴിഞ്ഞാൽ വിനാഗിരി ഒഴിച്ചു കൊടുക്കാം ഇനി ചേന ഇതിലേക്ക് ചേർത്ത് മിക്സ് ചെയ്ത് വേവിക്കുക വിനാഗിരി നന്നായി വറ്റി വരുന്നത് വരെ വേവിക്കണം, ശേഷം തീ ഓഫ് ചെയ്യാം ചൂടാറിയതിനു ശേഷം കുപ്പിയിൽ അടച്ചു സൂക്ഷിക്കുക…

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Naaz world