വെളുതുള്ളി അച്ചാർ

Advertisement

വയറു നിറയെ ചോറുണ്ണാൻ വയറിന് ഏറ്റവും നല്ലതായ വെളുതുള്ളി അച്ചാർ, വെളുത്തുള്ളി ഇതുപോലെ അച്ചാറിട്ട് സൂക്ഷിക്കൂ

Ingredients

വെളുത്തുള്ളി -കാൽ കിലോ

എള്ളെണ്ണ -അരക്കപ്പ്

കടുക് -അര ടീസ്പൂൺ

ഇഞ്ചി

പച്ചമുളക് -4

കറിവേപ്പില

ഉപ്പ്

മഞ്ഞൾപൊടി -അര ടീസ്പൂൺ

മുളകുപൊടി -മൂന്ന് ടേബിൾസ്പൂൺ

ഉലുവാപ്പൊടി -കാൽ ടീസ്പൂൺ

കായം -അര ടീസ്പൂൺ

പെരുംജീരകപ്പൊടി -ഒരു ടീസ്പൂൺ

ശർക്കര -ഒരു ടീസ്പൂൺ

വിനാഗിരി -കാൽകപ്പ്

Preparation

എണ്ണ പാനിൽ ഒഴിച്ച് നന്നായി ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പില പച്ചമുളക് ഇഞ്ചി ഇവ ചേർത്ത് നന്നായി വഴറ്റാം ഇതിന്റെ പച്ചമണം മാറുമ്പോൾ വെളുത്തുള്ളി ചേർക്കാം കാൽ ഭാഗം വേവുന്നതുവരെ എണ്ണയിൽ വഴറ്റണം ഇനി ഉപ്പ് ചേർക്കാം, ഉപ്പ് അലിയുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, എല്ലാം മിക്സ് ചെയ്ത് പച്ചമണം മാറുമ്പോൾ വിനാഗിരി ഒഴിക്കാം ഇനി നല്ലതുപോലെ യോജിപ്പിച്ച് വറ്റിച്ചെടുക്കുക ഈ സമയം ശർക്കര ചേർക്കാം നല്ലപോലെ യോജിച്ചു കഴിഞ്ഞാൽ ഉലുവ പൊടിയും കായപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ കുപ്പിയിൽ അടച്ച് സൂക്ഷിക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sudharmma Kitchen