അരി അരച്ചു തയ്യാറാക്കുന്ന തനി നാടൻ നെയ്യപ്പം, എത്ര തിന്നാലും കൊതി മാറാത്ത നാടൻ മധുര പലഹാരം ആണ് നെയ്യപ്പം,
ingredients
പച്ചരി -ഒരു കപ്പ്
ചോറ് -കാൽ കപ്പ്
മൈദ -കാൽ കപ്പ്
തേങ്ങ -കാൽ കപ്പ്
ശർക്കര -ഒരു കപ്പ്
വെള്ളം -മുക്കാൽ കപ്പ്
ഏലക്കായ -നാല്
ജീരകം -കാൽ ടീസ്പൂൺ
എള്ള് -കാൽ ടീസ്പൂൺ
നെയ്യ് -ഒരു ടേബിൾ സ്പൂൺ
വെളിച്ചെണ്ണ
Preparation
അരി കുതിർത്തെടുത്ത് ചോറും ശർക്കര നീരും ഏലക്കായയും ചേർത്ത് അരയ്ക്കുക മീഡിയം കട്ടിയുള്ള മാവിൽ അല്പം ബേക്കിംഗ് സോഡ ചേർത്ത് മിക്സ് ചെയ്ത് മാറ്റിവയ്ക്കാം എട്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം ജീരകവും നെയ്യും ചേർത്ത് മിക്സ് ചെയ്ത് നെയ്യപ്പം ഉണ്ടാക്കാം, നന്നായി ചൂടായ എണ്ണയിലേക്ക് ഒരു തവി മാവ് കോരി ഒഴിക്കുക ശേഷം മീഡിയം ഫ്ലെയിമിൽ ഫ്രൈ ചെയ്യണം നന്നായി പൊങ്ങി വരുമ്പോൾ തിരിച്ചിട്ട് കൊടുക്കാം രണ്ടുവശവും ഫ്രൈ ആയി വെന്തു വരുമ്പോൾ പ്ലേറ്റിലേക്ക് മാറ്റാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക sheeja’s cooking diary