Tag: garlic pickle

  • വെളുത്തുള്ളി അച്ചാർ

    വെളുത്തുള്ളി അച്ചാർ

    രുചികരമായ വെളുത്തുള്ളി അച്ചാർ തയ്യാറാക്കുന്നത് ഇങ്ങനെയാണ്, ഈ രീതിയിൽ തയ്യാറാക്കുമ്പോൾ കൂടുതൽ രുചിയും ഏറെക്കാലം കേടാവാതെയും ഇരിക്കും

    Ingredients

    വെളുത്തുള്ളി -അരക്കിലോ

    ഉപ്പ്

    ഇഞ്ചി അരിഞ്ഞത് -മുക്കാൽ കപ്പ്

    നല്ലെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    കറിവേപ്പില -അര കപ്പ്

    മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

    ഉലുവപ്പൊടി -മുക്കാൽ ടീസ്പൂൺ

    മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

    കടുക് പൊടി -മുക്കാൽ ടീസ്പൂൺ

    കായപ്പൊടി -കാൽ ടീസ്പൂൺ

    ശർക്കര

    വെള്ളം

    വിനെഗർ

    വെളുത്തുള്ളി ആവിയിൽ നന്നായി വേവിക്കണം ഉപ്പ് ചേർത്ത് വേണം വേവിക്കാൻ നല്ലെണ്ണ ചൂടാവുമ്പോൾ കടുകിട്ട് പൊട്ടിക്കുക ശേഷം ഇഞ്ചി അരിഞ്ഞതും കറിവേപ്പില അരിഞ്ഞതും ചേർത്ത് മൂപ്പിക്കാം അടുത്തതായി മസാല പൊടികൾ ഓരോന്നായി ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം വെളുത്തുള്ളി ചേർക്കാം ഈ സമയത്ത് ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം ശർക്കര നീരും ഒഴിച്ചുകൊടുത്ത് വറ്റിച്ചെടുക്കുക അവസാനമായി കായപ്പൊടിയും കടുക് പൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Linda’s Kitchen

  • വെളുതുള്ളി അച്ചാർ

    വെളുതുള്ളി അച്ചാർ

    വയറു നിറയെ ചോറുണ്ണാൻ വയറിന് ഏറ്റവും നല്ലതായ വെളുതുള്ളി അച്ചാർ, വെളുത്തുള്ളി ഇതുപോലെ അച്ചാറിട്ട് സൂക്ഷിക്കൂ

    Ingredients

    വെളുത്തുള്ളി -കാൽ കിലോ

    എള്ളെണ്ണ -അരക്കപ്പ്

    കടുക് -അര ടീസ്പൂൺ

    ഇഞ്ചി

    പച്ചമുളക് -4

    കറിവേപ്പില

    ഉപ്പ്

    മഞ്ഞൾപൊടി -അര ടീസ്പൂൺ

    മുളകുപൊടി -മൂന്ന് ടേബിൾസ്പൂൺ

    ഉലുവാപ്പൊടി -കാൽ ടീസ്പൂൺ

    കായം -അര ടീസ്പൂൺ

    പെരുംജീരകപ്പൊടി -ഒരു ടീസ്പൂൺ

    ശർക്കര -ഒരു ടീസ്പൂൺ

    വിനാഗിരി -കാൽകപ്പ്

    Preparation

    എണ്ണ പാനിൽ ഒഴിച്ച് നന്നായി ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ കറിവേപ്പില പച്ചമുളക് ഇഞ്ചി ഇവ ചേർത്ത് നന്നായി വഴറ്റാം ഇതിന്റെ പച്ചമണം മാറുമ്പോൾ വെളുത്തുള്ളി ചേർക്കാം കാൽ ഭാഗം വേവുന്നതുവരെ എണ്ണയിൽ വഴറ്റണം ഇനി ഉപ്പ് ചേർക്കാം, ഉപ്പ് അലിയുമ്പോൾ മസാലപ്പൊടികൾ ചേർക്കാം, എല്ലാം മിക്സ് ചെയ്ത് പച്ചമണം മാറുമ്പോൾ വിനാഗിരി ഒഴിക്കാം ഇനി നല്ലതുപോലെ യോജിപ്പിച്ച് വറ്റിച്ചെടുക്കുക ഈ സമയം ശർക്കര ചേർക്കാം നല്ലപോലെ യോജിച്ചു കഴിഞ്ഞാൽ ഉലുവ പൊടിയും കായപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യുക ചൂടാറുമ്പോൾ കുപ്പിയിൽ അടച്ച് സൂക്ഷിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sudharmma Kitchen

  • വെളുത്തുള്ളി അച്ചാർ

    വെളുത്തുള്ളി അച്ചാർ

    വെളുത്തുള്ളി അച്ചാർ ഇത് എല്ലാവർക്കും ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും വെളുത്തുള്ളി അച്ചാർ ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ എത്തിച്ചു കൊടുക്കാൻ മറക്കരുത്. വ്യത്യസ്തങ്ങളായ രുചികൂട്ടുകള്‍ ദിവസവും നിങ്ങൾക്ക് ലഭിക്കുന്നതിനു തട്ടുകട ഫെയിസ്ബുക്ക് പേജ് ഫോള്ളോ ചെയ്ത ശേഷം Following എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് See First എന്നതും സെലക്ട് ചെയ്യുക. കൂടുതല്‍ വീഡിയോകള്‍ക്കായി Dona kitchen ചാനല്‍ Subscribe ചെയ്യൂ.

  • ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം

    ഉഗ്രന്‍ വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാം

    കൂട്ടുകാരെ മുന്‍പ് പോസ്റ്റ്‌ ചെയ്ത അച്ചാര്‍ എല്ലാവരും ട്രൈ ചെയ്തു കാണുമല്ലോ…ഏതു തരം അച്ചാറും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് …ചിലര്‍ക്ക് എത്ര നല്ല കറി ഉണ്ടായാലും തൊട്ടുകൂട്ടാന്‍ അച്ചാര്‍ കൂടിയേ തീരൂ ..പ്രഷര്‍ ഉള്ളവര്‍ ഒക്കെ അച്ചാര്‍ കൂട്ടുന്നത്‌ ശ്രദ്ധിച്ചു മതി കേട്ടോ …ഇന്ന് നമുക്ക് വെളുത്തുള്ളി അച്ചാര്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതൊക്കെ വളരെ ഈസിയായി ഉണ്ടാക്കാന്‍ കഴിയുന്നതാണ്…വെളുത്തുള്ളി തൊലി കളയുന്നതാണ് ലേശം സമയം എടുക്കുന്ന ഒരു പണി…വീട്ടില്‍ എല്ലാവരും കൂടി ഒന്ന് ഒത്തുപിടിച്ചാല്‍ അതും എളുപ്പമാണ് …വിഷമിക്കണ്ട എളുപ്പം തൊലി കളയാന്‍ ഉള്ള വഴി പറഞ്ഞുതരാം …അപ്പോള്‍ നമുക്ക് തുടങ്ങാം…വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കാന്‍ ആവശ്യം വേണ്ട സാധനങ്ങള്‍

    വെളുത്തുള്ളി : ഒരു കിലോ

    ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ കഷണം

    പച്ചമുളക് കനം കുറച്ചു അരിഞ്ഞത്‌ : നാലെണ്ണം

    നല്ലഎണ്ണ: 100 ഗ്രാം

    വിനീഗര്‍ :ഒരു കപ്പ്

    മുളകുപൊടി :നാല് ടേബിള്‍ സ്പൂണ്‍ ( എരിവു ഒക്കെ കൂടുതല്‍ വേണ്ടവര്‍ക്ക് കൂടുതല്‍ ചേര്‍ക്കാം )

    കടുക് – ഒരു ടിസ്പൂണ്‍

    ഉലുവ – അര ടിസ്പൂണ്‍

    കായംപൊടി -കാല്‍ ടിസ്പൂണ്‍

    വറ്റല്‍ മുളക് – രണ്ടെണ്ണം

    മഞ്ഞള്‍പ്പൊടി :കാല്‍ ടീസ്പൂണ്‍

    ഉപ്പുപൊടി :ആവശ്യത്തിനു

    പഞ്ചസാര :ഒരു ടീസ്പൂണ്‍

    ഇനി ഇത് ഉണ്ടാക്കേണ്ട വിധം പറയാം

    ആദ്യം തന്നെ വെളുത്തുള്ളി തൊലി കളഞ്ഞു എടുക്കുക ( വെളുത്തുള്ളി തോലികളയാന്‍ ഒരു എളുപ്പ വഴി പറയാം ഒരു മുറത്തില്‍ വെളുത്തുള്ളി കുറച്ചു വെളിച്ചെണ്ണ തിരുമ്മി വെയിലത്ത്‌ വച്ചാല്‍ മതി തൊലി കളയാന്‍ എളുപ്പമാണ് )

    അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും ഉലുവയും പൊട്ടിക്കുക അതിനു ശേഷം പൊടിയായി അരിഞ്ഞ ഇഞ്ചി ചേര്‍ത്ത് ഇളക്കി പച്ചമണം മാറുമ്പോള്‍ വെളുത്തുള്ളിയും പച്ചമുളകും വറ്റല്‍ മുളകും ചേര്‍ത്ത് വഴറ്റുക വെളുത്തുള്ളി വാടിയാല്‍ ഇതിലേയ്ക്ക് മുളക് പൊടി ,മഞ്ഞപ്പൊടി,കായപ്പൊടി,എല്ലാം ചേര്‍ത്ത് മൂപ്പിക്കാം (പൊടികള്‍ എല്ലാം ഈ സമയം ചേര്‍ക്കാം കരിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം ) ഇനി ഇതിലേയ്ക്ക് വിനാഗിരി ചേര്‍ക്കാം (ചാറു കൂടുതല്‍ വേണമെങ്കില്‍ കുറച്ചു തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ക്കാം )
    ഇതൊന്നു തിളപ്പിക്കാം അതിനുശേഷം ഒന്ന് ഉപ്പു നോക്കാം കുറവുണ്ടെങ്കില്‍ ഉപ്പു ചേര്‍ക്കാം….ഇനി ഇതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് ഇളക്കാം നല്ലതുപോലെ ഇളക്കി ഇറക്കി വയ്ക്കാം

    വെളുത്തുള്ളി അച്ചാര്‍ റെഡി

    ഇനി ഇത് കഴുകി ഉണക്കിയ കുപ്പിയില്‍ ആക്കി സൂക്ഷിക്കാം ഒന്നുരണ്ടു ദിവസത്തിന് ശേഷം ഉപയോഗിക്കാം അപ്പോള്‍ വെളുത്തുള്ളിയില്‍ ഉപ്പും പുളിയും ഒക്കെ പിടിച്ചു നല്ല രുചി ഉണ്ടാകും.. ഇരിക്കുംന്തോറുംഇതിനു രുചി കൂടി വരും ..ഇത് പെട്ടന്ന് കേടാകുകയുമില്ല

    ഈ പോസ്റ്റ്‌ ഇഷ്ട്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യാതെ പോകല്ലേ…പുതിയ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്‌താല്‍ മതി