പ്ലം കേക്ക് തയ്യാറാക്കുമ്പോൾ കൂടുതൽ രുചികരമാകാനായി ചേർക്കുന്നതാണ് ഓറഞ്ച് സെസ്റ്റ്, ഓറഞ്ച് തൊലി ഉപയോഗിച്ച് ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം…
ഓറഞ്ച് തൊലി നന്നായി കഴുകിയെടുത്തതിനുശേഷം വെള്ളം തുടച്ചെടുക്കുക ശേഷം ഉൾവശത്ത് ഉള്ള നാരുകൾ നന്നായി ചുരണ്ടി കളയണം, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം ഇത് നന്നായി കഴുകിയതിനുശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക ശേഷം വെള്ളം മാറ്റി വീണ്ടും വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇങ്ങനെ മൂന്നു പ്രാവശ്യം ചെയ്തതിനുശേഷം നല്ല വെള്ളവും പഞ്ചസാരയും ഓറഞ്ചിന്റെ ജ്യൂസും ചേർക്കുക ഇനി നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കണം, ചൂടാറുമ്പോൾ ഇതൊരു കുപ്പിയിൽ അടച്ചു സൂക്ഷിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക The Crave Corner