ചിക്കൻ പത്തിരി

Advertisement

ചിക്കൻ ചേർത്തു തയ്യാറാക്കുന്ന കിടിലൻ ഒരു പത്തിരിയുടെ റെസിപ്പി കണ്ടാലോ? സാധാരണ പത്തിരി പോലെയല്ല ഇത് ആവിയിൽ വേവിച്ചെടുത്തതാണ്.. ഈസിയായി ഉണ്ടാക്കുകയും ചെയ്യാം

Ingredients

ചിക്കൻ

സവാള

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

എണ്ണ

കറിവേപ്പില

തേങ്ങ

പച്ചമുളക്

ഉപ്പ്

മഞ്ഞൾപൊടി

മുളക് പൊടി

പെരുംജീരകം പൊടി

ചിക്കൻ മസാല പൊടി

അരിപ്പൊടി

വെള്ളം

ഉപ്പ്

Preparation

മസാല പുരട്ടിയ ചിക്കൻ ആദ്യം വറുത്തെടുക്കാം, ശേഷം മിക്സിയിലിട്ട് ചതച്ചെടുക്കുക ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കാം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് കറിവേപ്പില ഇവ ചേർത്ത് മൂപ്പിക്കുക ശേഷം സവാള ചേർക്കാം ഉപ്പു കൂടി ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കണം അടുത്തതായി മസാല പൊടികൾ ചേർക്കാം പച്ചമണം മാറുന്നത് വരെയും മിക്സ് ചെയ്ത ശേഷം തേങ്ങ ചേർക്കാം തേങ്ങ മിക്സ് ചെയ്തു കഴിഞ്ഞാൽ ചതച്ചു വച്ചിരിക്കുന്ന ചിക്കൻ ചേർക്കാം എല്ലാം നന്നായി യോജിച്ചാൽ തീ ഓഫ് ചെയ്യുക

ഒരു ബൗളിൽ അരിപ്പൊടിയും വെള്ളവും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക അല്പം മൂസായ ബാറ്ററാണ് തയ്യാറാക്കേണ്ടത്, ഇനി ഒരു കിണ്ണം എടുത്ത് അതിലേക്ക് ആദ്യം അരിമാവ് നൈസായി ഒഴിക്കുക മുകളിൽ ഇറച്ചി മിക്സ് ഇട്ടുകൊടുക്കാം ഇതിനുമുകളിൽ കുറച്ചുകൂടി അരിമാവ് ഒഴിച്ച് ആവിയിൽ വേവിക്കുക ഇത് കട്ട ആകുന്നതുവരെ വേവിച്ചശേഷം മുകളിൽ വീണ്ടും ചിക്കൻ മിക്സ് ചേർക്കുക വീണ്ടും അരിമാവ് ഒഴിച്ച ശേഷം ഇനിയും വേവിക്കാം നന്നായി വേവിച്ച ശേഷം തീ ഓഫ് ചെയ്യാം, ചൂടാറുമ്പോൾ മുറിച്ചെടുത്തു കഴിക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Diyus world