Category: special category

  • ചെറുനാരങ്ങ അച്ചാർ

    ചെറുനാരങ്ങ അച്ചാർ

    ചെറുനാരങ്ങ അച്ചാർ ഏറെ നാൾ കേടാവാതെ കൈപ്പില്ലാതെ തയ്യാറാക്കുവാനും ഇതുപോലെ ചെയ്താൽ മതി.. അതും വിനാഗിരി ചേർക്കാതെ

    Ingredients

    ചെറുനാരങ്ങ -ഒരു കിലോ

    കായം- ഒരു കഷണം

    ഉണക്കമുളക്

    നല്ലെണ്ണ

    ഉപ്പ്

    Preparation

    നാരങ്ങ കഴുകിത്തുടച്ച് ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പിട്ട് രണ്ടുദിവസം വയ്ക്കുക ശേഷമാണ് അച്ചാർ തയ്യാറാക്കുന്നത് ഒരു പാൻ ചൂടാവാനായി വയ്ക്കാം ഹായവും ഉണക്കമുളകും വേറെ വേറെ ചൂടാക്കി എടുക്കാം ശേഷം രണ്ടും തരിതരിയായി പൊടിച്ചെടുക്കണം ഇനി എണ്ണയിലേക്ക് നാരങ്ങ ചേർത്ത് വഴറ്റി കൊടുക്കാം ശേഷം പൊടിച്ചു വച്ചതും ഉപ്പും ചേർക്കാം ഇനി നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • മുന്തിരി അച്ചാർ

    മുന്തിരി അച്ചാർ

    നല്ല പുളിയുള്ള പച്ച മുന്തിരി കിട്ടിയാൽ വാങ്ങിക്കോളൂ കഴിക്കാൻ അല്ല നല്ല രുചികരമായ അച്ചാർ ഉണ്ടാക്കാൻ…

    Ingredients

    എണ്ണ

    വെളുത്തുള്ളി

    ഇഞ്ചി

    കടുക് പൊടിച്ചത്

    പച്ചമുളക്

    കറിവേപ്പില

    മുളകുപൊടി

    മഞ്ഞൾപൊടി

    ഉപ്പ്

    കായപ്പൊടി

    ശർക്കര

    ഉലുവപ്പൊടി

    എണ്ണ ഒഴിച്ചു പാൻ ചൂടാക്കുക ഇതിലേക്ക് ആദ്യം കടുക് പൊടിച്ചത് ചേർത്ത് ചൂടാക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇതെല്ലാം ചേർത്ത് മൂപ്പിക്കാം അടുത്തതായി മുളകുപൊടിയും മഞ്ഞൾപൊടി കായപ്പൊടി ഉലുവപ്പൊടി ഇതൊക്കെ ചേർക്കാം എല്ലാം നന്നായി മിക്സ് ചെയ്ത ശേഷം ചെറുതായി അരിഞ്ഞുവെച്ച മുന്തിരി ചേർക്കാം എല്ലാം കൂടി യോജിപ്പിച്ച് കഴിഞ്ഞ് ആവശ്യത്തിനുള്ള ഉപ്പും വിനാഗിരിയും ശർക്കര കുറച്ച് പഞ്ചസാര ഇതെല്ലാം ചേർക്കാം വിനാഗിരി ആവശ്യമുണ്ടെങ്കിൽ ചേർക്കാം, നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക petramaryanne

  • പച്ചമാങ്ങ പെരട്ട്

    പച്ചമാങ്ങ പെരട്ട്

    പച്ചമാങ്ങ കൊണ്ടുള്ള മറ്റൊരു വെറൈറ്റി വിഭവം ഇതാ പച്ചമാങ്ങ പെരട്ട് ഇതുവരെ ഇത് അറിഞ്ഞില്ലല്ലോ?

    Ingredients

    പച്ചമാങ്ങ

    ഉണക്കമുളക്

    കറിവേപ്പില

    ഉലുവ

    കടുക്

    കായം

    എണ്ണ

    മഞ്ഞൾപൊടി

    Preparation

    കടുകും ഉലുവയും കറിവേപ്പിലയും വറുത്തു എടുക്കുക ഉണക്കമുളകും കായവും എണ്ണയിലാണ് വറുത്തെടുക്കേണ്ടത് ശേഷം ഇതെല്ലാം ചേർത്ത് പൊടിക്കാം എണ്ണയിൽ മാങ്ങ നീളത്തിലുള്ള കഷണങ്ങളായി അരിഞ്ഞത് വഴറ്റുക ആവശ്യത്തിനുള്ള ഉപ്പ് ചേർക്കാം മാങ്ങ വഴന്നു കഴിഞ്ഞാൽ പൊടിച്ചു വച്ചിരിക്കുന്ന മസാലപ്പൊടി അതിലേക്ക് ഇട്ടു കൊടുക്കുക നന്നായി യോജിപ്പിച്ച് കഴിഞ്ഞ് എണ്ണ ചൂടാക്കി ഇതിനു മുകളിലേക്ക് ഒഴിക്കാം നന്നായി യോജിപ്പിച്ച് ചൂടാറാനായി വയ്ക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക My Ammachi’s Kitchen

  • വെളുത്തുള്ളി അച്ചാർ

    വെളുത്തുള്ളി അച്ചാർ

    രുചികരമായ വെളുത്തുള്ളി അച്ചാർ തയ്യാറാക്കുന്നത് ഇങ്ങനെയാണ്, ഈ രീതിയിൽ തയ്യാറാക്കുമ്പോൾ കൂടുതൽ രുചിയും ഏറെക്കാലം കേടാവാതെയും ഇരിക്കും

    Ingredients

    വെളുത്തുള്ളി -അരക്കിലോ

    ഉപ്പ്

    ഇഞ്ചി അരിഞ്ഞത് -മുക്കാൽ കപ്പ്

    നല്ലെണ്ണ -രണ്ട് ടേബിൾ സ്പൂൺ

    കടുക് -ഒരു ടീസ്പൂൺ

    കറിവേപ്പില -അര കപ്പ്

    മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ

    ഉലുവപ്പൊടി -മുക്കാൽ ടീസ്പൂൺ

    മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

    കടുക് പൊടി -മുക്കാൽ ടീസ്പൂൺ

    കായപ്പൊടി -കാൽ ടീസ്പൂൺ

    ശർക്കര

    വെള്ളം

    വിനെഗർ

    വെളുത്തുള്ളി ആവിയിൽ നന്നായി വേവിക്കണം ഉപ്പ് ചേർത്ത് വേണം വേവിക്കാൻ നല്ലെണ്ണ ചൂടാവുമ്പോൾ കടുകിട്ട് പൊട്ടിക്കുക ശേഷം ഇഞ്ചി അരിഞ്ഞതും കറിവേപ്പില അരിഞ്ഞതും ചേർത്ത് മൂപ്പിക്കാം അടുത്തതായി മസാല പൊടികൾ ഓരോന്നായി ചേർക്കാം നന്നായി മിക്സ് ചെയ്ത ശേഷം വെളുത്തുള്ളി ചേർക്കാം ഈ സമയത്ത് ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം ശർക്കര നീരും ഒഴിച്ചുകൊടുത്ത് വറ്റിച്ചെടുക്കുക അവസാനമായി കായപ്പൊടിയും കടുക് പൊടിയും ചേർത്ത് മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Linda’s Kitchen

  • അരിയിൽ കാണുന്ന ഇവർ ആരാണ്..?

    അരിയിൽ കാണുന്ന ഇവർ ആരാണ്..?

    വീട്ടിലെ അരി വെച്ചിരിക്കുന്ന പാത്രത്തിൽ നോക്കിയാൽ വെളുത്ത നിറത്തിലുള്ള അരിയിൽ ഇതുപോലെ കുറച്ചുപേരെ ഇടയക്ക് നമുക്ക് കാണാം അരിക്കകത്ത് ഇവരെ നമ്മൾ പണ്ടുമുതലേ കാണുന്നതാണ് എത്ര പെറുക്കി കളഞ്ഞാലും ചോറിലും കഞ്ഞിയിലും ഒക്കെ ഇവയെ കാണുന്നത് ഇടയക്ക് നമുക്ക് അനുഭവംഉണ്ടാകും വീട്ടിൽ മാത്രമല്ല പലചിരക്കുകടകളിലെ അരികളിലും ചില സമയത്ത് ഇവരെ കാണാനാകും മനുഷ്യൻ ശേഖരിച്ചു വെക്കുന്ന ധാന്യങ്ങളിൽ കടന്നുകൂടുന്ന ഇവ ചിലയിടങ്ങളിൽ മാത്രമല്ല ലോകത്തിലെ എല്ലായിടങ്ങളിലും മനുഷ്യർക്ക് ഒരുപോലെ ശത്രുക്കളാണ് ശരിക്കും എന്താണ് ഈ ജീവികൾ ഇവ എവിടെ നിന്നാണ് വരുന്നത്?

    ശേഖരിച്ചുവെക്കുന്ന അരികളിലും മറ്റു ധാന്യങ്ങളിലും ഇവൻ എങ്ങനെ കയറി പറ്റുന്നു ഇവരെ എങ്ങനെ ഒഴിവാക്കാം നമുക്കറിയാം ലോകത്തിലെ ഭക്ഷ്യധാന്യങ്ങൾ ഉലപാദനം മുതൽ ശേഖരണം വരെയുള്ള ഘട്ടങ്ങളിൽ പലവിധത്തിലുള്ള പ്രാണികളും കീടങ്ങളും അവയെ ആക്രമിക്കുന്നുണ്ട് ഇതിൽ ധാന്യങ്ങൾ ശേഖരിച്ചു വെക്കുന്ന സമയത്ത് ഇവയെ ആക്രമിക്കുന്നവരാണ് നമ്മൾ ഈ വീഡിയോയിൽ പറയാൻ പോകുന്ന ഈ ജീവികൾ അരിവണ്ട് കുത്തൻ കുറിചാത്തൻ എന്നിങ്ങനെ പല പ്രദേശങ്ങളിൽ പലവിധ വിളിപ്പേരുകളും ഉണ്ട് ഇവർക്ക് അരിയും ധാന്യങ്ങളും ഇവ നശിപ്പിച്ചു കളയുന്നതിനെ കുത്തൻ കുത്തുക ഉച്ചുകുത്തുക എന്നിങ്ങനെയൊക്കെ പറയാറുണ്ട്

    ഇങ്ങനെ പല രീതിയിൽ അറിയപ്പെടുന്ന ഇവരാണ് അരിച്ചെള്ളുകൾ സൈറ്റോഫിലസ് ഒറൈസ എന്ന് ശാസ്ത്രീയ നാമമുള്ള ഇവ കോളിയോടറ പ്രാണിഗോത്രത്തിൽ കുർക്കുലിയോണയുടെ കുടുംബത്തിലെ ഒരു അംഗമാണ് റൈസ് വീവിൽ എന്ന് പൊതുവേ പറയും ലോകത്ത് എവിടെയും നമുക് ഇവരെ കാണാനാകും അരിയിൽ മാത്രമല്ല ഗോതമ്പ് പയർവർഗ്ഗങ്ങൾ കടലവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒക്കെ തിന്നു നശിപ്പിക്കാൻ ഇവയക്ക് അസാമാന്യമായ കഴിവുണ്ട് തിളങ്ങുന്ന തവിട്ടുനിറമുള്ള ഇവ ചെറിയ വണ്ടുകളാണ് ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്ന ഇവയുടെ ജന്മദേശം ഇന്ത്യയാണ് എന്നാണ് കണക്കാക്കുന്നത്….

    ഇതിനെക്കുറിച്ച് അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക

    ഇതുപോലുള്ള വീഡിയോകൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Ashwinraj M R

  • വൈറൽ എണ്ണ മാങ്ങ

    വൈറൽ എണ്ണ മാങ്ങ

    വൈറൽ എണ്ണ മാങ്ങ ഉണ്ടാക്കി നോക്കിയോ? ഇതാണ് ഉണ്ടാക്കാൻ പറ്റിയ കറക്റ്റ് സമയം, ധാരാളം പച്ചമാങ്ങ ഇപ്പോൾ കിട്ടുന്നുണ്ടല്ലോ ട്രൈ ചെയ്തു നോക്കിക്കോളു…

    പച്ചമാങ്ങ 4

    കടുക്

    ഉലുവ

    കായം

    നല്ലെണ്ണ

    ഉണക്കമുളക്

    കറിവേപ്പില

    ഉപ്പ്

    Preparation

    മാങ്ങ തൊലി കളയാതെ അധികം വണ്ണം ഇല്ലാതെ നീളത്തിൽ അരിഞ്ഞെടുക്കുക ഒരു പാനിൽ എണ്ണ ഒഴിച്ച് ഉണക്കമുളക് വറുത്തെടുത്ത് മാറ്റിവയ്ക്കാം മറ്റൊരു പാലിൽ കായം ഉലുവ കടുക് എന്നിവ ചൂടാക്കി മാറ്റിവയ്ക്കാം കുറച്ച് അധികം കറിവേപ്പിലയും എണ്ണയിൽ വറുത്തെടുക്കണം ശേഷം വറുത്തെടുത്തതെല്ലാം കൂടി മിക്സിയിൽ ചെറുതായി പൊടിച്ചെടുക്കാം മാങ്ങയും ഉപ്പും ചേർത്ത് എണ്ണയിൽ നന്നായി വഴറ്റിയതിനുശേഷം പൊടിച്ചെടുത്ത ചേരുവകൾ ചേർത്തു കൊടുക്കാം ഇനി ഇത് നന്നായി മിക്സ് ചെയ്തു തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rashi Kitchen@24

  • ചാമ്പക്ക അച്ചാർ

    ചാമ്പക്ക അച്ചാർ

    ചാമ്പക്ക അച്ചാർ

    ചാമ്പക്ക- 500 gm

    വെളുത്തുള്ളി:- 250 gm (നീളത്തിൽ അരിഞ്ഞെത്)

    ഇഞ്ചി:- 100gm (ചെറുതായി അരിഞ്ഞത്.)

    പച്ചമുളക്:- 50gm (വട്ടത്തിൽ അരിഞ്ഞത്.)

    (വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഇവയെല്ലാം കഴുകി വൃത്തിയാക്കി വെയിൽ കൊള്ളിച്ച് വെള്ളമെല്ലാം കളഞ്ഞ് എടുത്തതാണ്. നമ്മൾ അച്ചാറുകൾ ഇടുമ്പോൾ അല്പം പോലും വെള്ളമയം ഉണ്ടാകരുത്.)

    മുളകുപൊടി:- 150 gm

    മഞ്ഞൾ പൊടി:- ഒരു സ്പൂൺ

    ഉലുവ പൊടി:- ഒരു വലിയ സ്പൂൺ

    ഉപ്പ് പാകത്തിന്

    കടുക്:- ഒരു സ്പൂൺ

    കായം:- ഒരു വലിയ സ്പൂൺ

    നല്ലെണ്ണ:- (അച്ചാറിന് ഉപയോഗിക്കുന്നത്.:- 250 gm

    കറിവേപ്പില:- ആവശ്യത്തിന്.

    വിനാഗിരി:- 100 ml

    Preparation

    ചാമ്പക്ക നല്ല വൃത്തിയായി കഴുകി, അതിന്റെ സൈഡ്‌വശമെല്ലാം ചെത്തി കളഞ്ഞ് അകത്തെ അരിയുമെല്ലാം കളഞ്ഞ് അച്ചാറിന് വേണ്ടുന്ന രീതിയിൽ ( നീളത്തിൽ) അറിഞ്ഞ്, രണ്ടു തവണ ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കണം. (ഇതിന് ഒരു കറയുണ്ട്. അത് മാറാൻ േവണ്ടിയാണ് ചൂടുവെള്ളത്തിൽ ഇടുന്നത്.) ശേഷം ഒരു ദിവസത്തെ വെയിൽ കൊള്ളിച്ചെടുക്കണം. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണയൊഴിച്ച്, കടുക് പൊട്ടിച്ച്, ഇഞ്ചി ഇട്ട് മൂത്തതിനു ശേഷം വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മൂത്തതിനു ശേഷം , തീ നന്നായി കുറച്ചു വച്ചിട്ട് അതിലേക്ക് മസാലകൾ എല്ലാം ചേർത്ത്,( മുളപൊടി, മഞ്ഞൾപൊടി, ഉലുവ പൊടി, കായ പൊടി) മൂക്കുമ്പോൾ വിനാഗിരി ഒഴിച്ച് നന്നായി തിളച്ചതിനുശേഷം ചാമ്പക്ക ചേർത്ത് കറിവേപ്പിലയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോചിപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങിവയ്ക്കാം. വളരെ ടേസ്റ്റാണ്.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Padma’s Kitchen