ഉപ്പിലിട്ടത്

Advertisement

ചില്ലു കുപ്പികളിൽ ഒപ്പിട്ടു വച്ചിരിക്കുന്ന നെല്ലിക്കയും മാങ്ങയും പൈനാപ്പിൾ ക്യാരറ്റ് തുടങ്ങിയവയും ഒക്കെ മുതിർന്നവരും കുട്ടികളും ഒരുപോലെ ആസ്വദിച്ചു കഴിക്കാറുണ്ട് ഇതെല്ലാം ധാരാളം ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട് കേടാവാതെ ഏറെ നാൾ ഇരിക്കാനായി കെമിക്കലുകൾ ചേർക്കുന്നതാണ് കാരണം, ഇതെല്ലാം അതേ രുചിയിൽ വീട്ടിലുണ്ടാക്കി സൂക്ഷിച്ചാലോ ?

ഉപ്പിലിടേണ്ട ഐറ്റംസ് കഴുകിത്തുടച്ച് എടുക്കുക, മുറിക്കാനുള്ളത് മുറിക്കുകയും ചെയ്യാം, നെല്ലിക്കയാണെങ്കിൽ അതിൽ കത്തി ഉപയോഗിച്ച് ഒന്നോ രണ്ടോ മുറിവ് ഉണ്ടാക്കുക ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കണം അതിലേക്ക് ആദ്യം ഉപ്പ് ചേർത്ത് കൊടുക്കാം പിന്നീട് വിനാഗിരിയും ഈ വെള്ളം നെല്ലിക്കയിലേക്ക് ചെറുചൂടോടെയും ചൂടാറിയതിനു ശേഷം മറ്റു പച്ചക്കറികളിലേക്കും ഒഴിച്ചു കൊടുക്കാം നല്ല കാന്താരി മുളക് കിട്ടുകയാണെങ്കിൽ ചതച്ചെടുത്ത് ഇതിലെല്ലാം ചേർക്കാം ഇത് ഒരു ദിവസത്തിനുള്ളിൽ തന്നെ റെഡിയാവുന്നതാണ്, ഇനി കുട്ടികൾക്ക് ഇഷ്ടം പോലെ കൊടുത്തോളൂ

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Noorashan