പാവയ്ക്ക അച്ചാർ

Advertisement

പാവയ്ക്ക കയ്പ്പ് ആയത് കൊണ്ട് ഇനി കഴിക്കാതിരിക്കേണ്ട, ഇതുപോലെ അച്ചാർ തയ്യാറാക്കുകയാണ് എങ്കിൽ നമുക്ക് എല്ലാ ദിവസവും ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്താം

Ingredients

പാവയ്ക്ക -അരക്കിലോ

ഇഞ്ചി ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി ചെറുതായി അരിഞ്ഞത്

കാന്താരി മുളക്

കറിവേപ്പില

മഞ്ഞൾപൊടി -മുക്കാൽ ടീസ്പൂൺ

കായപ്പൊടി -അര ടീസ്പൂൺ

ഉലുവപ്പൊടി -അര ടീസ്പൂൺ

എണ്ണ

കടുക്

വിനാഗിരി

Preparation

ആദ്യം പാവയ്ക്ക നൈസ് ആയി അരിഞ്ഞെടുക്കാം, ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ആദ്യം കടുക് ചേർത്ത് പൊട്ടിക്കാം ശേഷം കറിവേപ്പില ഇഞ്ചി വെളുത്തുള്ളി കാന്താരി മുളക് ഇവ ചേർത്ത് വഴറ്റി കൊടുക്കാം ഇത് വഴന്നു വന്നാൽ മസാലപ്പൊടികൾ ചേർക്കാം, എല്ലാത്തിന്റെയും പച്ചമണം മാറുമ്പോൾ പാവയ്ക്ക ചേർത്ത് യോജിപ്പിക്കുക ഇനി ഉപ്പും വിനാഗിരിയും ചേർക്കാം ചെറിയ തീയിൽ പാവയ്ക്ക നന്നായി വേവിച്ചെടുക്കുക, നന്നായി വെന്തു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Daviddiya