Advertisement

ഒട്ടേറെ ഗുണങ്ങൾ അടങ്ങിയ നേന്ത്രപ്പഴം നമ്മുടെ നാലുമണി പലഹാരങ്ങളിലെ പ്രധാനപ്പെട്ട ഐറ്റം ആണ്
നേന്ത്രപ്പഴം ഉപയോഗിച്ച് ഇതുവരെ കഴിക്കാത്ത രുചിയിൽ ഒരു പുതു പുത്തൻ പലഹാരം തയ്യാറാക്കാം..

INGREDIENTS

നെയ്യ്

കശുവണ്ടി

മുന്തിരി

തേങ്ങ -4 ടേബിൾ സ്പൂൺ

പഞ്ചസാര -3 ടീസ്പൂൺ

ഏലക്കായ പൊടിച്ചത് -നാലെണ്ണം

നേന്ത്രപ്പഴം -മൂന്ന്

അരിപ്പൊടി 3-4 ടേബിൾ സ്പൂൺ

മൈദ -രണ്ട് കപ്പ്

ബേക്കിംഗ് പൗഡർ -മുക്കാൽ സ്പൂൺ

ഉപ്പ് -കാൽ ടീസ്പൂൺ

മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

എണ്ണ വറുക്കാൻ ആവശ്യമായത്

PREPARATION

ആദ്യം ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കശുവണ്ടി ചേർത്ത് വറുകണം കൂടെ മുന്തിരിയും ചേർത്ത് യോജിപ്പിക്കാം അടുത്തതായി തേങ്ങ ചേർത്ത് ചെറിയ ബ്രൗൺ നിറമാകുന്നതുവരെ മിക്സ് ചെയ്യണം അടുത്തതായി പഞ്ചസാരയും ഏലക്കായ പൊടിയും കൂടി ചേർത്ത് നല്ലപോലെ യോജിപ്പിച്ചതിനു ശേഷം തീ ഓഫ് ചെയ്യാം നന്നായി വേവിച്ചെടുത്ത നേന്ത്രപ്പഴം ഒരു ബൗളിൽ എടുത്ത് നന്നായി ഉടച്ചെടുക്കുക ഇതിലേക്ക് അരിപ്പൊടി ചേർത്ത് കൊടുത്ത് കുഴച്ച് മാറ്റി മാറ്റാം ഇതിൽ നിന്നും കുറച്ചെടുത്ത് കയ്യിൽ വച്ച് പരത്തുക ഇതിനകത്തേക്ക് ഫില്ലിംഗ് വെച്ച് കൊടുത്തതിനുശേഷം റോൾ ഷേപ്പിൽ ആക്കണം എല്ലാം ഇതുപോലെ ചെയ്തെടുത്ത വയ്ക്കുക ഒരു പാത്രത്തിലേക്ക് മൈദ മഞ്ഞൾപൊടി ബേക്കിംഗ് പൗഡർ ഉപ്പ് എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം മിക്സ് ചെയ്യാം ഇതിൽ നിന്നും കുറച്ച് ഒരു ബൗളിലേക്ക് എടുത്ത ശേഷം ഒരു ബാറ്റർ തയ്യാറാക്കാം, ഈ ചെയ്തു വച്ചിരിക്കുന്ന പഴം ഓരോന്നായി എടുത്ത് ഈ ബാറ്ററിൽ മുക്കണം ശേഷം പൊടി നന്നായി കോട്ട് ചെയ്ത് ഫ്രൈ ചെയ്ത് എടുക്കാം.

വിശദമായ റെസിപിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Minu’s Lab