Tag: Banana snack

  • നേന്ത്രപ്പഴം പലഹാരം

    നേന്ത്രപ്പഴം പലഹാരം

    സ്കൂൾ തുറന്നല്ലോ ഇനി കുട്ടികൾക്ക് സ്കൂളിൽ നിന്നും വരുമ്പോൾ കൊടുക്കാനായി ഒരു പുതിയ പലഹാരം ഇതാ…

    Ingredients

    നേന്ത്രപ്പഴം

    നെയ്യ്

    തേങ്ങാ ചിരവിയത്

    കശുവണ്ടി

    മുന്തിരി

    പഞ്ചസാര

    മൈദ

    പഞ്ചസാര

    ഉപ്പ്

    മഞ്ഞൾപൊടി

    പാൽ

    മുട്ട

    Preparation

    ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് നേന്ത്രപ്പഴം സ്ലൈസ് ചെയ്തത് വെച്ചുകൊടുക്കാം രണ്ട് സൈഡും നന്നായി വേവിച്ചതിനുശേഷം മാറ്റിവയ്ക്കുക അടുത്തതായി തേങ്ങ കശുവണ്ടി മുന്തിരി എന്നിവ നെയ്യിൽ ഒന്ന് ചൂടാക്കി എടുത്ത് മാറ്റിവയ്ക്കുക ഒരു ബൗളിൽ മുട്ട മൈദ ഉപ്പ് പഞ്ചസാര പാല് മഞ്ഞൾപൊടി എന്നിവ മിക്സ് ചെയ്തെടുക്കുക ഇതിനെ ഒരു പാനിലേക്ക് ഒഴിച്ച് പരത്തി വേവിച്ചെടുക്കാം ഇതിനു മുകളിലേക്ക് പഴം നിരത്തിവെച്ച് മുകളിലായി ഫില്ലിംഗ് ഇടുക വേങ്ങുമ്പോൾ ഒരു സൈഡിൽ നിന്നും ഉള്ളിലേക്ക് മടക്കി കൊണ്ടുവരാം ശേഷം പ്ലേറ്റിലേക്ക് മാറ്റി മുറിച്ചെടുത്തു കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Rasfis Kitchen

  • നേന്ത്രപ്പഴം സ്നാക്ക്

    നേന്ത്രപ്പഴം സ്നാക്ക്

    നേന്ത്രപ്പഴം കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഈവനിംഗ് സ്നാക്ക് റെസിപ്പി… ഒട്ടും എണ്ണ ചേർക്കാതെ തയ്യാറാക്കിയത്…

    preparation

    നേന്ത്രപ്പഴം ആവിയിൽ നന്നായി വേവിച്ചെടുക്കാം ശേഷം തൊലി മാറ്റി ഒരു ബൗളിലേക്ക് പഴം ഇടുക നന്നായി ഉടച്ചതിനുശേഷം തേങ്ങാ ചിരവിയതും ഏലക്കായും ഗോതമ്പ് പൊടിയും ചേർത്ത് നന്നായി കുഴയ്ക്കാം കയ്യിൽ ഒട്ടിപ്പിടിക്കാനായി വേണമെങ്കിൽ എണ്ണ അല്പം ചേർക്കാം, ഇനി കുറച്ചു കുറച്ചായി കയ്യിലെടുത്ത് ചെറുതായി പരത്തുക ഏകദേശം കട്ലറ്റ് ഷേപ്പിൽ ആക്കാം ഇനി പാനിലേക്ക് വെച്ചുകൊടുത്ത് ചെറിയ തീയിൽ 2 സൈഡും നന്നായി വേവിച്ചെടുക്കുക

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Linu’s foodworld

  • റവ പലഹാരം

    റവ പലഹാരം

    റവയും പഴവും വെച്ച് തയ്യാറാക്കിയ നല്ലൊരു നാലുമണി പലഹാരം , കുട്ടികൾക്ക് ഇടനേരത്ത് ഇതുപോലെയൊക്കെ തയ്യാറാക്കി കൊടുക്കു…

    Ingredients

    നെയ്യ്

    നേന്ത്രപ്പഴം ഒന്ന്

    തേങ്ങാ ചിരവിയത് 4 ടേബിൾ സ്പൂൺ

    പഞ്ചസാര

    റവ ഒരു കപ്പ്

    എണ്ണ

    Preparation

    ഒരു പാനിൽ നെയ്യോഴച്ചു ചൂടാക്കുക ഇതിലേക്ക് പഴം ചേർത്ത് വഴറ്റാം, ശേഷം തേങ്ങാ ചിരവിയത് ചേർക്കാം പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക അടുത്തതായി റവ ഇതിലേക്ക് ചേർത്ത് കൊടുക്കാം ചെറിയ തീയിൽ റവ നന്നായി വേവുന്നതുവരെ മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം ചൂടാറുമ്പോൾ നന്നായി കുഴയ്ക്കണം ചെറിയ ബോളുകൾ ആക്കി മാറ്റി സിലിണ്ടർ ഷേപ്പിൽ ഉരുട്ടുക ഇതിനെ ഷാലോ ഫ്രൈ ചെയ്തു എടുക്കണം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SAKF KITCHEN

  • നേന്ത്രപ്പഴം നൂൽപ്പുട്ട്

    നേന്ത്രപ്പഴം നൂൽപ്പുട്ട്

    നേന്ത്രപ്പഴം നൂൽപ്പുട്ട് , നാലുമണി പലഹാരമായും പ്രഭാതഭക്ഷണമായും ഒക്കെ കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം, കറിയൊന്നും ഇല്ലാതെ തന്നെ കഴിക്കുകയും ചെയ്യാം

    Preparation

    ആദ്യം രണ്ടു നേന്ത്രപ്പഴം എടുത്ത് ആവിയിൽ നന്നായി വേവിച്ചെടുക്കുക ശേഷം ഇതിനെ മിക്സി ജാറിലേക്ക് മാറ്റി കുറച്ചു പഞ്ചസാരയും ഏലക്കായും ചേർത്ത് നന്നായി അരച്ചെടുക്കാം ഈ പേസ്റ്റിനെ ഒരു ബൗളിലേക്ക് മാറ്റിയശേഷം ആവശ്യാനുസരണം ഗോതമ്പുപൊടി ചേർത്ത് കുഴച്ചെടുക്കാം ഇടിയപ്പത്തിന് കുഴക്കുന്ന പരുവത്തിൽ ആക്കി എടുക്കണം വിശേഷം ഇടിയപ്പ പ്രസ്സിലേക്ക് ഇത് നിറയ്ക്കുക ഇനി വാഴ ഇലയിലേക്ക് പ്രസ് ചെയ്തു കൊടുക്കാം, ആവശ്യമെങ്കിൽ തേങ്ങയും ചേർക്കാം ഇനി നന്നായി ആവിയിൽ വേവിച്ചെടുക്കുക.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക DIYA’S KITCHEN AROMA

  • കായപത്തിരി

    കായപത്തിരി

    പഴംപൊരി ഉണ്ടാക്കുന്നതിനു പകരം പഴം ഉപയോഗിച്ച് ഇതുപോലെ ഒരു തവണ ട്രൈ ചെയ്തു നോക്കൂ,, മറക്കാത്ത രുചിയിൽ കിടിലൻ പലഹാരം…

    Ingredients

    നേന്ത്രപ്പഴം -രണ്ട്

    അരിപ്പൊടി -രണ്ട് ടേബിൾ സ്പൂൺ

    നെയ്യ്

    തേങ്ങാ ചിരവിയത്

    കശുവണ്ടി

    കിസ്മിസ്

    അവൽ പൊടിച്ചത്

    ശർക്കര

    Preparation

    ആദ്യം നേന്ത്രപ്പഴം ആവിയിൽ വേവിച്ചെടുക്കാം ശേഷം നന്നായി ഉടച്ച് അരിപ്പൊടിയും നെയ്യും ചേർത്ത് കുഴച്ച് എടുക്കുക ഇനി ഫില്ലിംഗ് തയ്യാറാക്കാം ഒരു പാനിൽ നെയ്യ് ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം മുന്തിരി കശുവണ്ടി ഇവ ചേർത്ത് റോസ്റ്റ് ചെയ്യാം അടുത്തതായി തേങ്ങ ചിരവിയത് ചേർക്കാം ഇനി ശർക്കര പൊടിയും അവൽ പൊടിയും ചേർത്ത് നന്നായി അലിയുന്നതുവരെ മിക്സ് ആക്കുക ശേഷം ചൂടാറാനായി മാറ്റിവയ്ക്കാം. പഴം മിക്സ് എടുത്ത് ഒരു മൂടി ഉപയോഗിച്ച് തയ്യാറാക്കിയ ഫില്ലിംഗ് വെച്ചു കൊടുത്തു ഷേപ്പ് ചെയ്യുക എല്ലാം ഇതുപോലെ ചെയ്തെടുത്ത ശേഷം ശാലോ ഫ്രൈ ചെയ്ത് എടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sanas Kitchen Special

  • പഴം സ്നാക്ക്.

    പഴം സ്നാക്ക്.

    പഴം കൊണ്ട് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ഒരു വെറൈറ്റി സ്നാക്ക്..

    Ingredients

    പഴം -അഞ്ച്

    മൈദ -ഒരു കപ്പ്

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    മുട്ട ഒന്ന്

    പാല് -മുക്കാൽ കപ്പ്

    ബ്രഡ് ക്രംസ്

    എണ്ണ

    Preparation

    ആദ്യം പഴം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഫിംഗർ ഷേപ്പ് ആണ് ആക്കേണ്ടത് ശേഷം അതിന്റെ ഒരറ്റത്ത് ടൂത്ത്പിക്ക് കുത്തി വെക്കുക ഇനി മൈദ മുട്ട പഞ്ചസാര പാല് എന്നിവ ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കാം പഴം ഓരോന്നായി എടുത്ത് ഈ ബാറ്ററില്‍ മുക്കുക ശേഷം ബ്രെഡ് ക്റംബ്സ് കോട്ട് ചെയ്ത് ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്യുക.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jameela’s Kitchen

  • പഴം സ്നാക്ക്

    പഴം സ്നാക്ക്

    പഴം ഇരിപ്പുണ്ടോ? എങ്കിൽ തയ്യാറാക്കാം നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത പുതിയ ഒരു പലഹാരം, ഇന്നത്തെ സ്പെഷ്യൽ ഇതാവട്ടെ,

    INGREDIENTS

    പഴം -ഒന്ന്

    കടലമാവ് -കാൽകപ്പ്

    അരിപ്പൊടി -മുക്കാൽ കപ്പ്

    ഏലക്കായപ്പൊടി -കാൽ ടീസ്പൂൺ

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    ഉപ്പ് -ഒരു നുള്ള്

    PREPARATION

    പഴം മിക്സി ജാറിലേക്ക് അരിഞ്ഞു ചേർത്തു കൊടുക്കുക ഏലക്കായ പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചതിനു ശേഷം അരിപ്പൊടിയും കടലമാവും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കാം, ശേഷം കുറച്ചു കുറച്ചായി എടുത്ത് ഫിംഗർ ഷേപ്പിൽ ഉരുട്ടിയെടുക്കുക, എല്ലാം ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ചൂടായ എണ്ണയിലേക്ക് ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World