പഴം സ്നാക്ക്

Advertisement

പഴം ഇരിപ്പുണ്ടോ? എങ്കിൽ തയ്യാറാക്കാം നിങ്ങൾ ഇതുവരെ കഴിച്ചിട്ടില്ലാത്ത പുതിയ ഒരു പലഹാരം, ഇന്നത്തെ സ്പെഷ്യൽ ഇതാവട്ടെ,

INGREDIENTS

പഴം -ഒന്ന്

കടലമാവ് -കാൽകപ്പ്

അരിപ്പൊടി -മുക്കാൽ കപ്പ്

ഏലക്കായപ്പൊടി -കാൽ ടീസ്പൂൺ

പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

ഉപ്പ് -ഒരു നുള്ള്

PREPARATION

പഴം മിക്സി ജാറിലേക്ക് അരിഞ്ഞു ചേർത്തു കൊടുക്കുക ഏലക്കായ പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കാം ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചതിനു ശേഷം അരിപ്പൊടിയും കടലമാവും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കാം, ശേഷം കുറച്ചു കുറച്ചായി എടുത്ത് ഫിംഗർ ഷേപ്പിൽ ഉരുട്ടിയെടുക്കുക, എല്ലാം ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ചൂടായ എണ്ണയിലേക്ക് ചേർത്ത് നന്നായി ഫ്രൈ ചെയ്തെടുക്കാം.

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Thanshik World