ഉരുളക്കിഴങ്ങ് ബോൾ

Advertisement

എല്ലാവരുടെ വീട്ടിലും എപ്പോഴും കാണുന്ന ചേരുവകൾ ഉപയോഗിച്ച് ഒരു റിച് പലഹാരം.. ഒരു തവണ കഴിച്ചാൽ പിന്നെ എപ്പോഴും ഉണ്ടാക്കും,

Ingredients

ഉരുളക്കിഴങ്ങ് -2

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ

ഉപ്പ്

മുളകുപൊടി

കുരുമുളകുപൊടി -1/2 tsp

കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ

മൈദ -അഞ്ച് ടീസ്പൂൺ

കോൺഫ്ലോർ -മൂന്ന് ടീസ്പൂൺ

For cream
.
എണ്ണ രണ്ട് ടീസ്പൂൺ

വെളുത്തുള്ളി മൂന്ന് നാല്

മുളക് രണ്ട്

സവാള ഒന്ന്

ഉണക്കമുളക് ഒന്ന്

തൈര് കാൽ കപ്പ്

കോൺഫ്ലോർ അര ടീസ്പൂൺ

മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ

മുളകുപൊടി കാൽ ടീസ്പൂൺ

കുരുമുളകുപൊടി

കാശ്മീരി ചില്ലി പൗഡർ അര ടീസ്പൂൺ

ഉപ്പ്

മല്ലിയില

Preparation

ഉരുളക്കിഴങ്ങിനെ ഗ്രേറ്റ് ചെയ്ത് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കാം ഇതിലേക്ക് ഉപ്പും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് മസാല പൊടികൾ എന്നിവയും ചേർത്ത് നന്നായി യോജിപ്പിക്കുക ശേഷം ആവശ്യത്തിന് മൈദയും കോൺഫ്ലോറും ചേർത്ത് മിക്സ് ചെയ്യാം, ഇതിനെ ചെറിയ ബോളുകൾ ആക്കിയതിനു ശേഷം എണ്ണയിൽ ചേർത്ത് വറുത്തെടുക്കാം.

ഒരു ബൗളിലേക്ക് തൈരും മസാല പൊടികൾ കോൺഫ്ലോർ ഉപ്പ് എന്നിവയും ചേർത്ത് മിക്സ് ചെയ്യുക, ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ വെളുത്തുള്ളി ചേർത്ത് ഫ്രൈ ചെയ്യാം, കറിവേപ്പില പച്ചമുളക് സവാള എന്നിവ ചേർത്ത് നന്നായി വഴറ്റുക ഇതിലേക്ക് തൈര് മിക്സ് ഒഴിച്ചു കൊടുക്കാം നല്ലപോലെ യോജിപ്പിച്ച് വേവിച്ചെടുക്കുക അവസാനം മല്ലിയില കൂടി ചേർക്കാം ഇതിലേക്ക് ഉരുളക്കിഴങ്ങ് ബോളുകൾ ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Recipes By Revathi