ഉണ്ണിയപ്പം ചട്ടിയിൽ തയ്യാറാക്കിയ മിനി മംഗോ കേക്ക്, പഴുത്ത മാങ്ങ കൊണ്ട് ഇങ്ങനെയൊരു വിഭവം നിങ്ങൾ ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ?
Ingredients
മാങ്ങ- 1
പാൽപ്പൊടി -രണ്ട് ടേബിൾ സ്പൂൺ
എണ്ണ -കാൽ കപ്പ്
പഞ്ചസാര -അരക്കപ്പ്
മഞ്ഞ ഫുഡ് കളർ -രണ്ടു നുള്ള്
വിനാഗിരി -രണ്ട് ടീസ്പൂൺ
മൈദ -ഒരു കപ്പ്
ബേക്കിംഗ് പൗഡർ -അര ടീസ്പൂൺ
ബേക്കിംഗ് സോഡ -കാൽ ടീസ്പൂൺ
Preparation
ആദ്യം മാങ്ങ നന്നായി അരച്ചെടുക്കുക അരച്ചെടുത്ത മാങ്ങയിലേക്ക് പഞ്ചസാര പാല് എണ്ണ മിൽക്ക് പൗഡർ ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡർ മൈദയും അരിച്ചു ചേർക്കുക, എല്ലാം കൂടി മിക്സ് ചെയ്ത് കട്ടിയുള്ള ഒരു ബാറ്റർ ആക്കി എടുക്കാം, ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക അതിനുമുകളിൽ ഉണ്ണിയപ്പം പാൻ വയ്ക്കുക, ചൂടാകുമ്പോൾ ഇതിലേക്ക് ഓരോ സ്പൂൺ ആയി കോരിയൊഴിച്ച് കുഴികൾ നിറയ്ക്കുക, മൂടിവെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Isha’s SpicyTasty World