Category: സ്പെഷ്യല്‍ വിഭവങ്ങള്‍

  • മുർതബക്

    മുർതബക്

    രുചികരമായ അറബിക് വിഭവമാണ് മുർതബക്, കുറച്ചു ചിക്കനും മൈദ പൊടിയും ഉണ്ടെങ്കിൽ ഈ വിഭവം തയ്യാറാക്കാം,

    Ingredients

    മൈദ

    നെയ്യ്

    ഉപ്പ്

    മുട്ട

    ചിക്കൻ എല്ലില്ലാത്തത്

    വെളിച്ചെണ്ണ

    സവാള

    ഉപ്പ്

    മുളകുപൊടി -ഒരു ടീസ്പൂൺ

    മഞ്ഞൾ പൊടി -അര ടീസ്പൂൺ

    കുരുമുളകുപൊടി -മുക്കാൽ ടീസ്പൂൺ

    ചെറിയ ജീരകം -അര ടീസ്പൂൺ

    മുളക് ചതച്ചത്

    മുട്ട -നാല്

    കുരുമുളകുപൊടി

    ഉപ്പ്

    തക്കാളി

    സവാള

    മല്ലിയില

    Preparation

    ഒരു ബൗളിൽ മൈദ എടുത്ത് അതിലേക്ക് നെയ്യ്, മുട്ട ചേർത്ത് വെള്ളവും ഉപ്പും ആവശ്യത്തിന് ചേർത്ത് കുഴച്ച് സോഫ്റ്റ് മാവാക്കി മാറ്റാം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റിവെച്ച ശേഷം ഫില്ലിംഗ് തയ്യാറാക്കാം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള ചേർത്തുകൊടുത്ത വഴറ്റം, ശേഷം മസാല പൊടിയും ചേർക്കാം ചിക്കൻ നന്നായി വേവിച്ചു മാറ്റിവയ്ക്കുക, ഇനി ഒരു ബൗളിലേക്ക് മുട്ട, ഉപ്പ് കുരുമുളകുപൊടി ചേർത്തു മിക്സ് ചെയ്യാം, തയ്യാറാക്കിയ മസാല ഇവ ചേർക്കണം കുറച്ചു വച്ചിരിക്കുന്ന മൈദ ചെറിയ ബോളുകൾ ആക്കി മാറ്റിയതിനുശേഷം പരത്തുക ഇതിനു നടുവിലായി തയ്യാറാക്കിയ ഫില്ലിംഗ് വെച്ചു കൊടുക്കുക, നാലു സൈഡിൽ നിന്നും മടക്കിയതിനു ശേഷം ഷാലോ ഫ്രൈ ചെയ്തെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kitchen curry world

  • ഈന്ത് പിടി

    ഈന്ത് പിടി

    മലബാർകാരുടെ സ്പെഷ്യൽ വിഭവമായ ഈന്ത് പിടിയെ കുറിച് ഇത് വരെ കേൾക്കാത്തവരും അറിയാത്തവരും ഉണ്ടോ, എങ്കിൽ ഇതാ ഈ റെസിപ്പി ഒന്ന് കണ്ടു നോക്കൂ,

    Ingredients

    ഈന്ത് ഒരു കിലോ

    തേങ്ങാ വറുത്തരയ്ക്കാനായി

    തേങ്ങ ഒന്ന്

    മഞ്ഞൾപ്പൊടി

    ഏലക്കായ

    കറവപ്പാട്ട

    ചെറിയുള്ളി

    കറി വയ്ക്കാനായി

    ബീഫ് -ഒരു കിലോ

    സവാള -മൂന്ന്

    തക്കാളി -4

    മുളക്

    ഇഞ്ചി

    വെളുത്തുള്ളി

    മുളകുപൊടി -രണ്ട് ടീസ്പൂൺ

    മഞ്ഞൾപ്പൊടി -0ഒരു ടീസ്പൂൺ

    മസാല -ഏഴ് ടേബിൾ സ്പൂൺ

    വെള്ളം

    ഉലുവ

    Preparation

    ആദ്യം ബീഫ് കറി തയ്യാറാക്കാം അതിനായി ഒരു കുക്കറിലേക്ക് കഴുകി വൃത്തിയാക്കിയ ബീഫും അരിഞ്ഞുവെച്ച സവാള ഇഞ്ചി വെളുത്തുള്ളി പച്ചമുളക് തക്കാളി എന്നിവയും മല്ലിയില കറിവേപ്പില ഉലുവ മസാല പൊടികൾ ഉപ്പ് ഇവയെല്ലാം ചേർത്ത് കൈ ഉപയോഗിച്ച് തിരുമ്മി യോജിപ്പിക്കുക ശേഷം കുറച്ചു വെള്ളം കൂടി ചേർത്ത് മിക്സ് ചെയ്തു കുക്കറടച്ച് നന്നായി വേവിക്കാം

    പൊടിച്ചെടുത്ത ഈന്ത് വെളിച്ചെണ്ണയും ചേർത്ത് തിളപ്പിച്ച വെള്ളത്തിലേക്ക് ഇട്ടുകൊടുത്ത് മിക്സ് ചെയ്യുക ശേഷം ഇടിയപ്പത്തിന് കുഴക്കുന്ന പോലെ കുഴച്ച് ചെറിയ ചെറിയ ബോളുകൾ ആക്കി മാറ്റാം ഇതിന് ആവിയിൽ വേവിച്ചെടുക്കണം

    വേവിച്ചെടുത്ത ബീഫ് കറി ഒരു വലിയ പാനിലേക്ക് മാറ്റിയതിനുശേഷം നന്നായി തിളപ്പിക്കുക തിളപ്പിച്ച് വറ്റിച്ചെടുക്കണം ഈ സമയം കൊണ്ട് തേങ്ങ വറുത്തെടുക്കാം

    തേങ്ങയിലേക്ക് ചെറിയുള്ളി കറിവേപ്പില മസാലകൾ മഞ്ഞൾപൊടി ഇവ ചേർത്ത് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത് മിക്സിയിൽ ചെറുതായി ഒന്ന് പൊടിച്ചെടുക്കുക ഇതിനെ ബീഫ് കറിയിലേക്ക് ചേർത്ത് മിക്സ് ചെയ്യാം ശേഷം വേവിച്ചെടുത്ത ഈന്തും ചേർക്കാം എല്ലാം കൂടി നന്നായി യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണു

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Calicut Flavours

  • മീൻ മുട്ട ഫ്രൈ

    മീൻ മുട്ട ഫ്രൈ

    ഈ കുട്ടനാടൻ സ്പെഷ്യൽ മീൻ മുട്ട ഫ്രൈ ഒന്നു കഴിച്ചു നോക്കേണ്ടത് തന്നെയാണ്, മീൻ മുട്ട കൊണ്ട് തയ്യാറാക്കാവുന്ന ഏറ്റവും രുചികരമായ റെസിപ്പി…

    Ingredients

    മീൻ മുട്ട

    മുളകുപൊടി -ഒന്നര ടേബിൾസ്പൂൺ

    മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

    മല്ലിപ്പൊടി -ഒരു ടീസ്പൂൺ

    കുരുമുളകുപൊടി -ഒരു ടീസ്പൂൺ

    ഉപ്പ്

    പുളിവെള്ളം

    വെളിച്ചെണ്ണ

    ചെറിയ ഉള്ളി -10

    ഇഞ്ചി

    വെളുത്തുള്ളി -4

    പെരിഞ്ചീരകം -കാൽ ടീസ്പൂൺ

    കറിവേപ്പില

    വെളിച്ചെണ്ണ

    ഉലുവ

    പച്ചമുളക്

    സവാള -ഒന്ന്

    Preparation

    ആദ്യം മീൻ മുട്ട മാരിനേറ്റ് ചെയ്യാനായി മസാല തയ്യാറാക്കാം ഇതിനായി ഒരു ബൗളിലേക്ക് മസാലപ്പൊടികളും ഉപ്പ് പെരുംജീരകം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചെറിയ ഉള്ളി ചതച്ചത് പുളിവെള്ളം വെളിച്ചെണ്ണ എന്നിവ ചേർത്ത് മിക്സ് ചെയ്തതിനുശേഷം മീൻ മുട്ട നന്നായി ഈ മസാല തേച്ചുപിടിപ്പിച്ച് എടുക്കുക, ഇത് കുറച്ചു സമയം മാറ്റിവയ്ക്കണം ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക അല്പം ചേർത്തു കൊടുത്തു പൊട്ടുമ്പോൾ പച്ചമുളക് കറിവേപ്പിലയും സവാളയും ചേർക്കാം നന്നായി വഴറ്റിക്കഴിഞ്ഞാൽ ഇതിലേക്ക് മീൻ മുട്ട ചേർത്ത് കൊടുക്കാം ഇത് നല്ല ഡ്രൈ ആകുന്നത് വരെ വരട്ടിയെടുക്കണം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHERI’S WAY OF COOKING

  • മാങ്ങ  ജെല്ലി  പുഡ്ഡിംഗ്

    മാങ്ങ ജെല്ലി പുഡ്ഡിംഗ്

    മാങ്ങ കൊണ്ട് ഇതാ നാവിൽ അലിയും രുചിയിൽ ജെല്ലി പോലൊരു പുഡ്ഡിംഗ്… കുറഞ്ഞ ചേരുവകൾ, ചൈന ഗ്രാസ്, ജലറ്റിന് ഒന്നും വേണ്ട..

    Ingredients

    മാങ്ങ ഒന്ന്

    പഞ്ചസാര

    പാല്

    കോൺഫ്ലോർ

    Preparation

    ആദ്യം മാങ്ങ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മിക്സിയിൽ ചേർക്കുക മധുരത്തിന് ആവശ്യമായ പഞ്ചസാര കൂടി ചേർത്ത് അരച്ചെടുക്കാം, പാലു കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കാം ഇതിനെ ഒരു പാനിലേക്ക് മാറ്റാം, ഒരു ബൗളിൽ കുറച്ചു കോൺഫ്ലോർ എടുത്ത് പാലൊഴിച്ച് തരികൾ ഇല്ലാതെ മിക്സ് ചെയ്യുക, ഇതൊരു സൈഡിലേക്ക് മാറ്റി വയ്ക്കാം, പാൻ അടുപ്പത്ത് വെച്ച് മാംഗോ മിക്സ് നന്നായി ഇളക്കി കൊടുക്കുക ഇത് തിളച്ചു തുടങ്ങുമ്പോൾ കോൺഫ്ലോർ മിക്സ് ഇളക്കി യോജിപ്പിച്ച് ഇതിലേക്ക് ഒഴിക്കാം ഇതിനെ നല്ലതുപോലെ കുറുക്കി കട്ടിയാക്കി എടുക്കണം, ഇനി ഒരു പാത്രത്തിൽ പഞ്ചസാര ഉരുക്കി എടുക്കാം, ഇത് പരന്ന പാത്രത്തിലേക്ക് ഒഴിക്കാം, ഇതിനുമുകളിലായി തയ്യാറാക്കി വെച്ചിരിക്കുന്ന പുഡിങ് ചേർത്തു കൊടുക്കാം ഇനി ഒന്ന് ടാപ്പ് ചെയ്തതിനു ശേഷം തണുക്കാനായി മാറ്റിവയ്ക്കാം, നന്നായി തണുക്കുമ്പോൾ മുറിച്ചെടുത്ത് കഴിക്കാം

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Taste Time With Lali

  • പൈനാപ്പിൾ  പുഡ്ഡിംഗ്

    പൈനാപ്പിൾ പുഡ്ഡിംഗ്

    പൈനാപ്പിൾ കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത രുചിയിൽ ഒരു മധുരം… അടുത്ത തവണ പൈനാപ്പിൾ മേടിക്കുമ്പോൾ തീർച്ചയായും ട്രൈ ചെയ്തു നോക്കിക്കോളൂ…

    INGREDIENTS

    പൈനാപ്പിൾ- 1

    പഞ്ചസാര -മുക്കാൽ കപ്പ്

    ഫ്രഷ് ക്രീം -250 മില്ലി

    ക്രഷ് ചെയ്ത നട്ട്സ്

    ആദ്യം പൈനാപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ചതിന് ശേഷം ഒരു പാനിലേക്ക് ചേർത്തു കൊടുക്കുക കൂടെ പഞ്ചസാര കൂടി ചേർത്ത് നല്ലതുപോലെ തിളപ്പിച്ച് വെള്ളത്തിന്റെ അംശം പൂർണമായും വറ്റി പൈനാപ്പിൾ നല്ല ജ്യൂസി ആകുന്നത് വരെ തീ കത്തിക്കണം, ശേഷം ഓഫ് ചെയ്യാം, ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റി ചൂടാറാനായി കാത്തിരിക്കുക, ചൂട് പോയതിനുശേഷം ഫ്രഷ് ക്രീമും ക്രഷ് ചെയ്ത നട്ട്സും ചേർത്ത് മിക്സ് ചെയ്ത് സെർവ് ചെയ്യാം.

    കൂടുതൽ അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simis Yummy Kitchen

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    നല്ല ജെല്ലി പോലുള്ള പാൽ പുഡ്ഡിംഗ്, വളരെ കുറച്ച് ചേരുവകൾ ചേർത്ത് തയ്യാറാക്കിയത്.. എത്ര കഴിച്ചാലും മതിവരാത്ത രുചിയിൽ,

    INGREDIENTS

    പാല്- 3 കപ്പ്

    പഞ്ചസാര അരക്കപ്പ്

    ചൈന ഗ്രാസ് -20 ഗ്രാം

    വെള്ളം

    ഫ്രഷ് ക്രീം -ഒന്നര കപ്പ്

    വാനില എസൻസ്

    ക്രഷ് ചെയ്ത ബദാം

    PREPARATION

    ആദ്യം പാൽ തിളപ്പിക്കാം അതിനായി കാലിന് ഒരു പാനിലേക്ക് ഒഴിച്ച് പഞ്ചസാര ചേർത്ത് തിളപ്പിക്കുക, പാട കെട്ടാതിരിക്കാൻ ആയി ഇളക്കിക്കൊണ്ടിരിക്കണം, മറ്റൊരു പാനിൽ ചൈനാഗ്രാസ് കുതിർത്തത് തിളപ്പിച്ച് അലിയിച്ച് എടുക്കുക, ഇതിലെ തിളച്ച പാലിലേക്ക് ഒഴിച്ചു കൊടുക്കാം, കൂടെ മിൽക്ക് ക്രീമും ഒഴിക്കണം, ഇനി കയ്യെടുക്കാതെ കുറച്ച് സമയം ഇളക്കിക്കൊണ്ടിരിക്കണം, പത്തോ പതിനഞ്ചോ മിനിറ്റ് കഴിയുമ്പോൾ തീ ഓഫ് ചെയ്തു ചൂടാറാനായി മാറ്റിവയ്ക്കാം, ചൂട് പോയി കഴിയുമ്പോൾ ഇതിനെ ഒരു ഗ്ലാസ് ട്രേയിലേക്ക് ഒഴിച്ചു കൊടുക്കാം, മുകളിലായി ക്രഷ് ചെയ്ത ബദാമും ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക ഒരു മണിക്കൂറിനു ശേഷം മുറിച്ചെടുത്ത് കഴിക്കാം

    വിശദമായ റെസിപ്പിക്കായി വീഡിയോ കാണുക

    ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tabassum’s Kitchen

  • മാംഗോ ഡീസെർട്ട്

    മാംഗോ ഡീസെർട്ട്

    വെറും നാല് ചേരുവകൾ കൊണ്ട് ആരെയും കൊതിപ്പിക്കുന്ന ഒരു കിടിലൻ മധുരം, പഞ്ചസാര പോലും ചേർക്കാതെ തയ്യാറാക്കിയത്…

    Ingredients

    മാങ്ങ -ഒന്ന്

    തേങ്ങാപ്പാൽ -മൂന്ന് കപ്പ്

    തേൻ -ഒരു ടേബിൾ സ്പൂൺ

    കസ്കസ് -നാലു ടേബിൾ സ്പൂൺ

    Preparation

    ഒരു ബൗളിൽ തേങ്ങാപ്പാൽ എടുക്കുക ഇതിലേക്ക് ഇട്ടു കൊടുത്തതിനുശേഷം നന്നായി മിക്സ് ചെയ്യണം 15 മിനിറ്റ് മാറ്റി വയ്ക്കാം, ശേഷം എടുത്തു നോക്കുമ്പോൾ നല്ല കട്ടിയായിട്ടുണ്ടാവും, ഇതിലേക്ക് മധുരത്തിന് ആവശ്യമുള്ള തേൻ ചേർത്ത് മിക്സ് ചെയ്യാം. നന്നായി പഴുത്ത മാങ്ങ തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിക്കുക, കസ്കസ് മിക്സും മാങ്ങ കഷണങ്ങളും ചേർത്ത് സെർവ് ചെയ്യാം.

    കൂടുതൽ അറിയാനായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World