Category: സ്പെഷ്യല്‍ വിഭവങ്ങള്‍

  • കസ്റ്റാർഡ്  പുഡ്ഡിംഗ്

    കസ്റ്റാർഡ് പുഡ്ഡിംഗ്

    വെറും നാല് ചേരുവകൾ കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും രുചിയിൽ കിടിലൻ ഒരു പുഡ്ഡിംഗ് തയ്യാറാക്കാം… ഇത്രയും നല്ല റെസിപ്പി അറിയാതെ പോകരുത്.

    Ingredients

    പാല് -ഒരു ലിറ്റർ

    മിൽക്ക് മെയ്ഡ് -മധുരത്തിന് ആവശ്യമായിട്ടുള്ളത്

    കസ്റ്റാർഡ് പൗഡർ -രണ്ട് ടേബിൾ സ്പൂൺ

    ബ്രഡ്

    ബദാം പൊടിച്ചത്

    പിസ്താ പൊടിച്ചത്

    preparation

    ആദ്യം പാൽ തിളപ്പിക്കാനായി പാനിലേക്ക് ഒഴിക്കാം കൂടെ മിൽക്ക്‌ മെയിടും ചേർക്കുക, നന്നായി തിളയ്ക്കുമ്പോൾ കസ്റ്റാർഡ് പൗഡർ പാലും ഒന്ന് മിക്സ് ചെയ്ത് ചേർക്കാം ഇനി കുറുകി വരുന്നവരെ നന്നായി ഇളക്കി കൊടുക്കണം ശേഷം തീ ഓഫ് ചെയ്യാം ഇനി ബ്രെഡ് സൈഡ് റിമൂവ് ചെയ്തതിനുശേഷം രണ്ട് സൈഡും നന്നായി ടോസ്റ്റ് ചെയ്ത് എടുക്കുക, പുഡ്ഡിംഗ് ട്രേ എടുത്ത് അതിലേക്ക് ആദ്യം കുറച്ച് പാല് മിക്സ് ഒഴിക്കാം മുകളിൽ ബ്രഡ് നിരത്തി വെക്കുക വീണ്ടും മിക്സ് ഒഴിക്കാം ബ്രഡ് നന്നായി സോക്ക് ആവണം ഇങ്ങനെ രണ്ടു ലേയർ തയ്യാറാക്കിയതിനുശേഷം ഏറ്റവും മുകളിലായി പാലിന്റെ മിക്സ് മുഴുവനായി ഒഴിക്കാം , ചൂടാറി ഒന്ന് കട്ടിയാകുമ്പോൾ മുകളിൽ ബദാം പിസ്താ പൊടിച്ചത് ഡിസൈൻ ചെയ്ത് ഇട്ടു കൊടുക്കാം ഇനി നന്നായി തണുപ്പിച്ചതിനുശേഷം മുറിച്ചെടുത്ത് കഴിക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക pavis world

  • ഡ്രാഗൺ ഫ്രൂട്ട്  സാലഡ്

    ഡ്രാഗൺ ഫ്രൂട്ട് സാലഡ്

    രുചികരമായതും വളരെ കളർഫുൾ ആയതുമായ ഫ്രൂട്ട് സാലഡ്, ഫുഡ് കളറും വേണ്ട ബീറ്റ് റൂട്ടും വേണ്ട കസ്റ്റാർഡ് പൗഡർ വേണ്ട,

    Ingredients

    ഡ്രാഗൺ ഫ്രൂട്ട് -2

    പാല് -ഒരു ലിറ്റർ

    കോൺഫ്ലവർ -ആറ് ടേബിൾസ്പൂൺ

    മിൽക്ക് മെയ്ഡ് -ഒരു കപ്പ്

    ഏലക്കായ പൊടി

    ഫ്രൂട്സ്

    Preparation

    ഡ്രാഗൺ ഫ്രൂട്ട് കട്ട് ചെയ്ത് എടുത്തതിനുശേഷം ഒരു പൊട്ടറ്റോ മാഷർ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക ഇതൊരു സൈഡിലേക്ക് മാറ്റിവയ്ക്കാം പാല് പാനിലേക്ക് ഒഴിച്ച് തിളപ്പിക്കാൻ വയ്ക്കാം ചൂടാകുമ്പോൾ കുറച്ച് പാലും കോൺഫ്ലോറും മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം മധുരത്തിനായി മിൽക്ക് മെയ്‌ഡും ചേർക്കാം , ഒരല്പം ഏലക്കായ പൊടിയും ചേർത്ത് നന്നായി കുറുക്കി എടുക്കുക തീ ഓഫ്‌ ചെയ്തതിനുശേഷം ഡ്രാഗൺ ഫ്രൂട്ട് ചേർക്കാം, എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കാം, തണുപ്പിച്ചതിനു ശേഷം ഇഷ്ടമുള്ള ഫ്രൂട്ട്സ് ചേർത്ത് കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Jess Creative World

  • കല്ലുമ്മക്കായ നിറച്ചത്

    കല്ലുമ്മക്കായ നിറച്ചത്

    തലശ്ശേരിക്കാരുടെ സ്പെഷ്യൽ അരി കുടുക്ക അഥവാ കല്ലുമ്മക്കായ നിറച്ചത് കഴിച്ചു നോക്കിയിട്ടുണ്ടോ? രുചിയുടെ കാര്യത്തിൽ മലബാർ വിഭവങ്ങളുടെ പെരുമ എന്നും മുന്നിൽ തന്നെയാണ്…

    Ingredients

    അരിപ്പൊടി 2 കപ്പ്

    പച്ചമുളക് നാല്

    ചെറിയ ഉള്ളി 15

    കല്ലുമ്മക്കായ

    വെള്ളം

    ഉപ്പ്

    പെരുംജീരകം ഒരു ടീസ്പൂൺ

    തേങ്ങാ ചിരവിയത് ഒരു കപ്പ്

    മഞ്ഞൾ പൊടി

    ഉപ്പ്

    മുളകുപൊടി

    മഞ്ഞൾപ്പൊടി

    എണ്ണ

    വെള്ളം

    Preparation

    ഒരു പാനിലേക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കുക കുറച്ചു വെളിച്ചെണ്ണയും ഉപ്പും ചേർക്കണം നന്നായി തിളക്കുമ്പോൾ അരിപ്പൊടി ചേർത്ത് മിക്സ് ചെയ്യുക ചെറിയ ഉള്ളി പെരുംജീരകം പച്ചമുളക് ഇവ ചതച്ച് ചേർക്കാം കൂടെ തേങ്ങയും ഒന്ന് ചതച്ചെടുത്ത ചേർക്കാം കുറച്ചു മഞ്ഞൾ പൊടി കൂടി ചേർക്കാം ഇതെല്ലാം കൂടി നന്നായി കുഴച്ചെടുക്കുക , ഇനി ചെറിയ ഉരുളകളാക്കി കല്ലുമ്മക്കായയിൽ നിറയ്ക്കുക ഇങ്ങനെ ചെയ്തെടുത്തത് ആവിയിൽ വെച്ച് നന്നായി വേവിച്ചെടുക്കാം ബന്ധത്തിനുശേഷം കല്ലുമ്മക്കായ തോടിൽ നിന്നും മാറ്റാം ഒരു പാത്രത്തിൽ മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് വെള്ളം ഇവ മിക്സ് ചെയ്ത് ഈ മസാല വേവിച്ചെടുത്ത അരി കുടുക്കയിൽ തേച്ചുപിടിപ്പിക്കുക, ഇനി ഇത് ഫ്രൈ ചെയ്തെടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Aaradhana

  • റാഗി വട്ടയപ്പം

    റാഗി വട്ടയപ്പം

    ക്രിസ്മസ് സ്പെഷ്യൽ വട്ടയപ്പം, അതും പോഷകസമൃദ്ധമായ റാഗി ഉപയോഗിച്ച് തയ്യാറാക്കിയത്, നല്ല സോഫ്റ്റ് ആയതും നാവിൽ അലിയുന്നതും

    Ingredients

    റാഗി പൊടി -ഒരു കപ്പ്

    ഉപ്പ്

    യീസ്റ്റ് -1/2 ടീസ്പൂൺ

    വെള്ളം ഒരു കപ്പ്

    ചോറ് -അരക്കപ്പ്

    തേങ്ങ -അരക്കപ്പ്

    പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ

    Preparation

    ഒരു ബൗളിലേക്ക് റാഗിയും വെള്ളം ഉപ്പ് പഞ്ചസാര തേങ്ങാ ചോറ് യീസ്റ്റ് ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക ഇതിനെ അരമണിക്കൂർ മാറ്റിവയ്ക്കണം ഇനി ഒരു കിണ്ണം എടുത്ത് എണ്ണ പുരട്ടിയതിനുശേഷം കുറച്ചു മാവൊഴിക്കുക ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    എത്ര ഉണ്ടാക്കിയാലും മതിയാവില്ല അത്രയും രുചിയാണ് ഈ ഡെസേർട്ടിന്, വീട്ടിലൊക്കെ എപ്പോഴും ഉള്ള ചേരുവകൾ മാത്രം മതി ഇത് തയ്യാറാക്കി എടുക്കാൻ

    Ingredients

    പാൽ -അര ലിറ്റർ

    പഞ്ചസാര -അഞ്ച് ടേബിൾ സ്പൂൺ

    കോൺഫ്ലോർ -5 ടേബിൾ സ്പൂൺ

    പാൽപ്പൊടി

    Preparation

    ഒരു പാനിലേക്ക് കാലും പഞ്ചസാരയും കോൺഫ്ലോറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക തരികളില്ലാതെ ഇളക്കണം ഇനി സ്റ്റൗ ഓൺ ചെയ്തു അടുപ്പിൽ വച്ച് നന്നായി ഇളക്കി കൊടുക്കാം നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം ഈ മിക്സിനെ ഒരു ഗ്ലാസ്‌ മോൾഡിലേക്ക് മാറ്റുക, അല്പം ഓയിൽ തേച്ചു കൊടുക്കാൻ മറക്കരുത് ചൂട് ആറിയതിനുശേഷം ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കാം, കുറച്ചു സമയം കഴിഞ്ഞതിനുശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്ത് മുറിച്ച് മാറ്റാം ഇനി ഓരോ കഷണവും പാൽപ്പൊടി കോട്ട് ചെയ്തെടുക്കുക ശേഷം കഴിക്കാം.

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nunu’s tasty kitchen

  • പാലും, പഴവും പുഡിങ്

    പാലും, പഴവും പുഡിങ്

    പാലും പഴവും ചേർത്ത് ഇതാ കിടിലൻ പുഡിങ് റെസിപ്പി, ക്രീമും ജലാറ്റിനും ചൈന ഗ്രാസും ഒന്നും വേണ്ട.. വീട്ടിലുള്ള ചേരുവകൾ മാത്രം മതി

    Ingredients

    മിൽക്ക് മെയ്ഡ് -അരക്കപ്പ്

    വാനില എസ്സൻസ് -കാൽ ടീസ്പൂൺ

    പാൽ -ഒരു കപ്പ്

    കോൺ ഫ്ലോർ

    റോബസ്റ്റ് പഴം -2

    പഞ്ചസാര -3 ടേബിൾ സ്പൂൺ

    Preparation

    ഒരു പാനിലേക്ക് മിൽക്ക് മെയ്ഡ് ആദ്യം ചേർത്ത് കൊടുക്കുക ശേഷം പാലും വാനില എസൻസും ചേർത്ത് ഇളക്കി ചൂടാക്കുക, ചെറുതായി ചൂടാകുമ്പോൾ കോൺഫ്ലോറും പാലും കൂടി ജസ്റ്റ് മിക്സ് ചെയ്ത് ഇതിലേക്ക് ഒഴിക്കാം ഇതിനെ നന്നായി കുറുക്കി എടുക്കുക കട്ടിയാകുമ്പോൾ പുഡ്ഡിംഗ് ജാറിലേക്ക് മാറ്റാം, ഇനി ഒരു പാനിലേക്ക് പഞ്ചസാര ചേർത്ത് ക്യാരമലൈസ് ചെയ്യുക ഇതിലേക്ക് വട്ടത്തിലരിഞ്ഞ പഴം ചേർത്തുകൊടുത്ത് മിക്സ് ചെയ്യുക ഇതിനെ പുഡ്ഡിംഗ്ന് മുകളിൽ ആയി ചേർക്കാം, സ്പൂൺ വച്ച് ഒന്ന് ലെവൽ ചെയ്തശേഷം തണുക്കാനായി മാറ്റിവയ്ക്കുക, ശേഷം സെർവ് ചെയ്യാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക GREEN CHILLI

  • ബട്ടർ ബൺ

    ബട്ടർ ബൺ

    പഞ്ഞി പോലെ സോഫ്റ്റ് ആയ ബട്ടർ ബൺ, പാലും ചോക്ലേറ്റ് ഉം ചേർത്ത് ഉള്ളിൽ ക്രീം വച് ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ…

    Ingredients

    പാൽ -150 മില്ലി

    യീസ്റ്റ്- 1 ടീസ്പൂൺ

    ഉപ്പ് -അര ടീസ്പൂൺ

    മൈദ -1 3/4 കപ്പ്‌

    പഞ്ചസാര -3/4 കപ്പ്

    ബട്ടർ -20 ഗ്രാം

    പാൽ പൊടി -2 ടേബിൾ സ്പൂൺ

    കസ്റ്റർഡ് പൌഡർ -1 ടേബിൾ സ്പൂൺ

    പഞ്ചസാര പൊടിച്ചത് -അരക്കപ്പ്

    ബട്ടർ -65 ഗ്രാം

    വൈറ്റ് ചോക്ലേറ്റ്

    കസ്റ്റാർഡ് പൗഡർ -അര ടേബിൾ സ്പൂൺ

    ബട്ടർ സ്കോച് എസ്സെൻസ്

    Preparation

    ഒരു ബൗളിലേക്ക് ചെറുചൂടുള്ള പാലും യീസ്റ്റും ആദ്യം ചേർക്കാം, ഇതൊന്നു മിക്സ് ചെയ്തു കഴിഞ്ഞ് മൈദ പൊടി ഇതിലേക്ക് ഇട്ടു കൊടുക്കാം, കൂടെ പഞ്ചസാരയും കസ്റ്റാർഡ് പൗഡറും ബട്ടറും പാൽ പൊടിയും അല്പം ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക ഒരു പാത്രത്തിലേക്ക് പൊടിച്ച പഞ്ചസാര ബട്ടർ ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക ഇതിലേക്ക് വൈറ്റ് ചോക്ലേറ്റ് മെൽറ്റ് ചെയ്തതും കസ്റ്റാർഡ് പൗഡറും ബട്ടർ സ്കോച്ച് എസ്സെൻസ് ഉം ചേർത്തു നന്നായി മിക്സ് ചെയ്ത് ഒരു പൈപ്പിങ് ബാഗിൽ നിറയ്ക്കുക കുഴച്ചു വച്ചിരിക്കുന്ന മാവ് നന്നായി പൊങ്ങുമ്പോൾ വീണ്ടും ഒന്ന് കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം ഇത് വീണ്ടും പൊങ്ങാൻ മാറ്റി വയ്ക്കുക ശേഷം എടുത്ത് കൈകൊണ്ട് അമർത്തി ഒന്ന് പരത്തുക ശേഷം മുകളിൽ ക്രീം വയ്ക്കുക ഇനി രണ്ട് സൈഡും നിന്നും വലിച്ചെടുത്ത് ക്രീം ഉള്ളിൽ വരത്തക്ക രീതിയിൽ കവർ ചെയ്തെടുക്കുക എല്ലാം ഇങ്ങനെ ചെയ്തശേഷം ബേക്കിംഗ് ട്രേയിൽ നിരത്തി വയ്ക്കാം ഇനി 20 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം

    വിശദമായി അറിയാൻ വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Baking Family