Advertisement

പഞ്ഞി പോലെ സോഫ്റ്റ് ആയ ബട്ടർ ബൺ, പാലും ചോക്ലേറ്റ് ഉം ചേർത്ത് ഉള്ളിൽ ക്രീം വച് ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ…

Ingredients

പാൽ -150 മില്ലി

യീസ്റ്റ്- 1 ടീസ്പൂൺ

ഉപ്പ് -അര ടീസ്പൂൺ

മൈദ -1 3/4 കപ്പ്‌

പഞ്ചസാര -3/4 കപ്പ്

ബട്ടർ -20 ഗ്രാം

പാൽ പൊടി -2 ടേബിൾ സ്പൂൺ

കസ്റ്റർഡ് പൌഡർ -1 ടേബിൾ സ്പൂൺ

പഞ്ചസാര പൊടിച്ചത് -അരക്കപ്പ്

ബട്ടർ -65 ഗ്രാം

വൈറ്റ് ചോക്ലേറ്റ്

കസ്റ്റാർഡ് പൗഡർ -അര ടേബിൾ സ്പൂൺ

ബട്ടർ സ്കോച് എസ്സെൻസ്

Preparation

ഒരു ബൗളിലേക്ക് ചെറുചൂടുള്ള പാലും യീസ്റ്റും ആദ്യം ചേർക്കാം, ഇതൊന്നു മിക്സ് ചെയ്തു കഴിഞ്ഞ് മൈദ പൊടി ഇതിലേക്ക് ഇട്ടു കൊടുക്കാം, കൂടെ പഞ്ചസാരയും കസ്റ്റാർഡ് പൗഡറും ബട്ടറും പാൽ പൊടിയും അല്പം ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കാം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക ഒരു പാത്രത്തിലേക്ക് പൊടിച്ച പഞ്ചസാര ബട്ടർ ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക ഇതിലേക്ക് വൈറ്റ് ചോക്ലേറ്റ് മെൽറ്റ് ചെയ്തതും കസ്റ്റാർഡ് പൗഡറും ബട്ടർ സ്കോച്ച് എസ്സെൻസ് ഉം ചേർത്തു നന്നായി മിക്സ് ചെയ്ത് ഒരു പൈപ്പിങ് ബാഗിൽ നിറയ്ക്കുക കുഴച്ചു വച്ചിരിക്കുന്ന മാവ് നന്നായി പൊങ്ങുമ്പോൾ വീണ്ടും ഒന്ന് കുഴച്ച് ചെറിയ ബോളുകൾ ആക്കി മാറ്റാം ഇത് വീണ്ടും പൊങ്ങാൻ മാറ്റി വയ്ക്കുക ശേഷം എടുത്ത് കൈകൊണ്ട് അമർത്തി ഒന്ന് പരത്തുക ശേഷം മുകളിൽ ക്രീം വയ്ക്കുക ഇനി രണ്ട് സൈഡും നിന്നും വലിച്ചെടുത്ത് ക്രീം ഉള്ളിൽ വരത്തക്ക രീതിയിൽ കവർ ചെയ്തെടുക്കുക എല്ലാം ഇങ്ങനെ ചെയ്തശേഷം ബേക്കിംഗ് ട്രേയിൽ നിരത്തി വയ്ക്കാം ഇനി 20 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Baking Family