Category: സ്പെഷ്യല്‍ വിഭവങ്ങള്‍

  • നേന്ത്രപ്പഴം  കൊഴുക്കട്ട

    നേന്ത്രപ്പഴം കൊഴുക്കട്ട

    നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയ നല്ലൊരു പാൽ കൊഴുക്കട്ട രാവിലത്തെ ഭക്ഷണം ഇതൊന്നു പരീക്ഷിച്ചു നോക്കൂ

    INGREDIENTS

    നേന്ത്രപ്പഴം 2

    വേവിച്ച നേന്ത്രപ്പഴം 2

    റവ അരക്കപ്പ്

    പഞ്ചസാര 4 ടേബിൾ സ്പൂൺ

    അരിപ്പൊടി അര കപ്പ്

    പാൽ അരക്കപ്പ്

    ഏലക്കായ പൊടി അര ടീസ്പൂൺ

    INGREDIENTS

    ആദ്യം നന്നായി പഴുത്ത രണ്ടു നേന്ത്രപ്പഴം ഒരു ബൗളിൽ എടുക്കുക ഒരു ഫോർക്ക് ഉപയോഗിച്ച് ഇത് നന്നായി ഉടച്ചെടുക്കണം ഇതിലേക്ക് കാൽ ടീസ്പൂൺ ഏലക്കായ പൊടിച്ചതും അരക്കപ്പ് തേങ്ങ ചിരവിയതും രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ നെയ്യും അരക്കപ്പ് അരിപ്പൊടിയും രണ്ടു നുള്ള് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക, എല്ലാം കൂടി നന്നായി യോജിപ്പിച്ചാൽ അര കപ്പ് റവ കൂടി ചേർത്ത് വീണ്ടും മിക്സ് ചെയ്യുക ഇത് 15 മിനിറ്റ് മാറ്റിവയ്ക്കണം ശേഷം ചെറിയ ബോളുകൾ ആക്കി മാറ്റാം ഇതിനെ ആവിയിൽ നന്നായി വേവിച്ചെടുക്കണം
    രണ്ടു നേന്ത്രപ്പഴം പുഴുങ്ങിയത് ചേർത്തു കൊടുക്കുക കൂടെ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര കാൽ ടീസ്പൂൺ ഏലക്കായ എന്നിവയും കൂടി ചേർത്ത് നന്നായി അരച്ചെടുക്കണം ഇതിലേക്ക് അര കപ്പ് പാല് കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക ഇതിനെ വേവിച്ചെടുത്ത നേന്ത്രപ്പഴം കൊഴുക്കട്ടയിലേക്ക് ഒഴിച്ചുകൊടുത്ത് സെർവ് ചെയ്യാം

    വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Crisps Kitchen

  • കൂവ പുഴുക്ക്

    കൂവ പുഴുക്ക്

    കുറച്ചു കാലത്തിനു മുൻപ് വരെ നമ്മൾ മിക്കവരുടെയും വീട്ടുപറമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്ന കിഴങ്ങുവർഗത്തിൽ പെട്ട ഒന്നാണ് കൂവ , കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കൂവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് കൊണ്ട് വളരെയേറെ ഗുണങ്ങൾ ശരീരത്തിന് ഉണ്ടാകുന്നു ഇത് ഉപയോഗിച്ചുള്ള നല്ലൊരു റെസിപ്പി ആണ് ഇവിടെ കാണിക്കുന്നത്

    INGREDIENTS

    കൂവ

    വെളിച്ചെണ്ണ

    കടുക്

    വറ്റൽ മുളക്

    കറിവേപ്പില

    വെളുത്തുള്ളി

    മഞ്ഞൾപൊടി

    മുളകുപൊടി

    ഉപ്പ്

    തേങ്ങ ചിരവിയത്

    വെള്ളം

    ആദ്യം കൂവ തൊലി കളഞ്ഞ് കഴുകിയെടുക്കണം ഇത് റൗണ്ടിൽ മുറിച്ചെടുക്കുക, ഇനി ഒരു മൺകലം അടുപ്പിൽ വയ്ക്കണം ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം, കടുക് ചേർത്ത് പൊട്ടുമ്പോൾ വറ്റൽമുളകും കറിവേപ്പിലയും ചേർക്കാം, വെളുത്തുള്ളി കൂടി ചേർത്ത് മൂപ്പിച്ചതിനു ശേഷം കൂവ ചേർക്കാം മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവയും വെള്ളവും, ഉപ്പും ചേർത്ത് യോജിപ്പിച്ച് പാത്രം മൂടിവച്ചതിനുശേഷം വേവിക്കാം. നന്നായി വെന്തു വരുമ്പോൾ ഇതിലേക്ക് തേങ്ങാ ചിരവിയത് ചേർക്കാം നന്നായി യോജിപ്പിച്ച് വെള്ളം വറ്റുമ്പോൾ തീ ഓഫ് ചെയ്യാം.

    വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World

  • മീൻ മുട്ട മസാല

    മീൻ മുട്ട മസാല

    മീൻ മുട്ട ഉപയോഗിച്ച് നല്ല അടിപൊളി റോസ്റ്റ് തയ്യാറാക്കി കഴിച്ചിട്ടുണ്ടോ മീൻ മുട്ട കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കിക്കോളൂ

    INGREDIENTS

    മീൻ മുട്ട-150 GM

    പച്ചമുളക്-2

    ചുവന്ന മുളക് പൊടി-1/2+1/2 TSP

    മല്ലിപ്പൊടി-1/2 TSP

    മഞ്ഞൾ പൊടി-1/4 + 1/4 TSP

    ഗരം മസാല-1/2+1/2 TSP

    ഉപ്പ്

    ഉള്ളി

    ഇഞ്ചി

    വെളുത്തുള്ളി

    എണ്ണ

    ചീസ്

    ചോളമാവ്

    മൈദ

    PREPARATION

    ആദ്യം മീൻ മുട്ടയിലേക്ക് കുരുമുളകുപൊടി ഗരം മസാല പൊടി മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് കോൺഫ്ലോർ മൈദ എന്നിവ ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം ഇത് ചേർത്തു കൊടുക്കാം ശേഷം ഫ്രൈ ചെയ്യുക ഇത് മാറ്റി വെച്ചതിനുശേഷം പാനിൽ വീണ്ടും എണ്ണ ചേർത്ത് ചൂടാക്കാം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക ശേഷം സവാള ചേർക്കാം സവാള വഴന്നു വരുമ്പോൾ തക്കാളി പച്ചമുളക് കറിവേപ്പില എന്നിവയും ചേർക്കാം ഇതിലേക്ക് കുറച്ചു മഞ്ഞൾപൊടി മല്ലിപ്പൊടി മുളകുപൊടി ഗരം മസാല പൊടി എന്നിവ ഇതിലേക്ക് ചേർത്ത് കൊടുത്തു യോജിപ്പിക്കുക പൊടികളുടെ പച്ചമണം മാറുമ്പോൾ വെള്ളം ഒഴിച്ച് കൊടുക്കുക നല്ലപോലെ തിളച്ച് വെള്ളം വറ്റുമ്പോൾ ഇതിലേക്ക് ടൊമാറ്റോ സോസ് ചേർത്ത് മിക്സ് ചെയ്യാം കുറച്ചു ഗരം മസാല പൊടി കൂടി ചേർക്കണം നന്നായി യോജിപ്പിച്ചു കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം ഈ റോസ്റ്റിനെ ചപ്പാത്തിക്കുള്ളിൽ വച്ച് ചീസും ചേർത്ത് റോൾ ചെയ്ത് കഴിക്കാം

    വിശദവിവരങ്ങൾക്കായി വീഡിയോ കാണുക

    ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Simple dp Kitchen

  • ചോക്ലേറ്റ് പുഡിങ്

    ചോക്ലേറ്റ് പുഡിങ്

    ബേക്ക് പോലും ചെയ്യാതെ കിടിലൻ ചോക്ലേറ്റ് പുഡിങ് തയ്യാറാക്കാം

    ആദ്യം കുറച്ച് ചോക്ലേറ്റ് ബിസ്ക്കറ്റുകൾ മിക്സി ജാറിലിട്ട് പൊടിച്ചെടുക്കാം,ഇതിനെ ഒരു ബൗളിലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം മെൽറ്റഡ് ബട്ടർ ചേർത്ത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കണം, ശേഷം ഒരു കേക്ക് മോൾഡിലേക്ക് ചേർത്തു കൊടുത്ത് ടൈറ്റ് ആയി സെറ്റ് ചെയ്യാം, മറ്റൊരു ബൗളിൽ ഒരു കപ്പ് വിപ്പിംഗ് ക്രീം നന്നായി ബീറ്റ് ചെയ്തെടുക്കുക, കൂടെ ക്യാരമൽ സിറപ്പും, മൂന്ന് ടേബിൾ സ്പൂൺ കൊക്കോ പൗഡറും ചേർക്കണം ക്രീം ചീസ് കൂടി ചേർത്ത് നന്നായി ബീറ്റ് ചെയ്യണം, ശേഷം ഇതിനെ കേക്ക് മോൾഡിൽ ബിസ്ക്കറ്റ് പൗഡർ മുകളിലായി ചേർത്ത് കൊടുക്കാം, ഒന്നര കപ്പ് ചോക്കോ ചിപ്സിലേക്ക് ഒരു കപ്പ് പാൽ ഒഴിച്ച് മെൽറ്റ് ചെയ്തെടുക്കുക ഇതിനെ തണുപ്പിച്ച കേക്കിന് മുകളിലേക്ക് ഒഴിച്ചു കൊടുക്കാം, ഇതിനെ പ്ലാസ്റ്റിക് റാപ്പർ കൊണ്ട് കവർ ചെയ്ത് രണ്ടുമണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം,ശേഷം മോൾഡിൽ നിന്നും മാറ്റി മുറിച്ചെടുത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Cooking with lil

  • ജെല്ലി പുഡ്ഡിംഗ്

    ജെല്ലി പുഡ്ഡിംഗ്

    ജലാറ്റിനും വേണ്ട, ബേക്കിങ്ങും ചെയ്യേണ്ട ,വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കാം നാവിൽ അലിഞ്ഞിറങ്ങും ജെല്ലി പുഡ്ഡിംഗ്

    ഒരു പാനിലേക്ക് 80 ഗ്രാം പഞ്ചസാരയും, 30 ഗ്രാം കോൺസ്റ്റാർച്ചും, അര ലിറ്റർ പാലും ചേർത്ത് യോജിപ്പിക്കുക, ഇതിൽ സ്റ്റൗവിലേക്ക് വച്ച് തിളപ്പിച്ച് നന്നായി കുറുക്കി എടുക്കാം, ഇതിനെ ഒരു ഗ്ലാസ് കണ്ടൈനറിലേക്ക് ഒഴിച്ചു കൊടുക്കാം, ശേഷം 20 മിനിറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഒരു ബൗളിലേക്ക് 200 ഗ്രാം ഫ്രോസൺ റാസ്ബറീസ് ചേർത്ത് കൊടുക്കുക, ഇതിലേക്ക് 50 ഗ്രാം പഞ്ചസാര ചേർത്തു നല്ലതുപോലെ യോജിപ്പിക്കണം, ഒരു ചെറിയ ബൗളിൽ 10ഗ്രാം കോൺ സ്റ്റാർച്ചും , 50 ഗ്രാം തണുത്ത വെള്ളവും മിക്സ് ചെയ്യുക ഇതിനെ റാസ്ബറിലേക്ക് ചേർത്ത് യോജിപ്പിച്ചതിനുശേഷം സ്റ്റൗവിൽ വച്ച് തിളപ്പിച്ച് കുറുക്കി എടുക്കാം, ഇതിനെ ഫ്രിഡ്ജിൽ വച്ചിരിക്കുന്ന പുഡിങ്ങിന് മുകളിലായി ചേർത്ത് സെറ്റ് ചെയ്യാം, വീണ്ടും 20 മിനിറ്റ് ഫ്രിഡ്ജിൽ വച്ചതിനുശേഷം കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Hearty food

  • മുട്ട പുട്ട്

    മുട്ട പുട്ട്

    രുചികരമായ മുട്ട പുട്ട്, ഇത് കഴിക്കാൻ കറിയുടെ ആവശ്യമില്ല

    ഇത് തയ്യാറാക്കാനായി ആദ്യം പുട്ടിനുള്ള പൊടി നനയ്ക്കാം, രണ്ട് കപ്പ് തരിയുള്ള പുട്ടുപൊടി ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് മുക്കാൽ കപ്പ് നാളികേരവും, ആവശ്യത്തിനുള്ള ഉപ്പും, രണ്ട് കപ്പ് വെള്ളവും ഒഴിച്ച് മിക്സ് ചെയ്തു കുറച്ചു സമയം മാറ്റിവയ്ക്കണം. ഈ സമയം ഇതിലേക്കുള്ള മുട്ട മസാല തയ്യാറാക്കാം, അതിനായി അഞ്ചു മുട്ട ഒരു ബൗളിൽ എടുക്കുക, ഇതിലേക്ക് കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്ത് പാനിൽ ഒഴിച്ച് ചിക്കി എടുക്കാം, ഇതിനെ ഒരു സൈഡിലേക്ക് മാറ്റിവച്ചതിനുശേഷം പാനിൽ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക, ഇതിലേക്ക് രണ്ടു സവാള പൊടിയായി അരിഞ്ഞത് ചേർത്തുകൊടുത്തു നല്ല സോഫ്റ്റ് ആകുന്നതുവരെ വഴറ്റി കൊടുക്കണം, അടുത്തതായി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മിക്സ് ചെയ്യുക, ഇത് മിക്സ് ചെയ്തതിനുശേഷം മസാല പൊടികൾ ചേർക്കാം, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചത് എന്നിവ ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക, എണ്ണ തെളിയുമ്പോൾ ഇതിലേക്ക് രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് മിക്സ് ചെയ്യാം, കൂടെ ഉപ്പും ചേർക്കാം തക്കാളി നന്നായി വെന്തു കഴിയുമ്പോൾ ചിക്കി വെച്ചിരിക്കുന്ന മുട്ട ചേർക്കാം, ഇത് നല്ലതുപോലെ യോജിപ്പിച്ച് കഴിഞ്ഞാൽ തീ ഓഫ് ചെയ്യാം മാറ്റിവെച്ചിരിക്കുന്ന പുട്ടുപൊടിയെടുത്ത് കൈകൊണ്ട് നന്നായി കുഴച്ച് പൊടിച്ചെടുക്കുക, ഇനി പുട്ടുകുറ്റിയിൽ മുട്ട മസാലയും പൊടിയും മാറിമാറി നിറച്ച് ആവിയിൽ വേവിച്ചെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Tasty Dishes

  • ബിസ്ക്കറ്റ് കപ്പ്

    ബിസ്ക്കറ്റ് കപ്പ്

    ഇനി കാപ്പിയും കുടിക്കാം ഒപ്പം ഗ്ലാസും കഴിക്കാം,

    ബിസ്ക്കറ്റ് കപ്പ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

    ഒരു ബൗളിലേക്ക് മൂന്നു ടേബിൾ സ്പൂൺ ബട്ടറും, 80 ഗ്രാം ബ്രൗൺഷുഗറും, 80ഗ്രാം വൈറ്റ് ഷുഗറും ചേർത്തുകൊടുത്തതിനുശേഷം സ്പാറ്റ്‌ല ഉപയോഗിച്ച് മിക്സ് ചെയ്ത് യോജിപ്പിക്കുക, ഇതിലേക്ക് ഒരു മുട്ട ചേർത്ത് കൊടുത്തു വീണ്ടും യോജിപ്പിക്കാം ,രണ്ട് കപ്പ് മൈദ ഇട്ടു കൊടുത്തതിനുശേഷം വീണ്ടും നല്ലതുപോലെ യോജിപ്പിച്ച് സോഫ്റ്റ്‌ മാവാക്കി എടുക്കാം ,ഇതിലേക്ക് ചോക്കോ ചിപ്‌സും ചേർത്തു കൊടുക്കണം, എല്ലാം കൂടി യോജിപ്പിച്ചു കഴിഞ്ഞാൽ ഒരു പ്ലാസ്റ്റിക് റാപ്പർ കൊണ്ട് പൊതിഞ്ഞ് 15 മിനിറ്റ് ഫ്രീസറിൽ വയ്ക്കണം . ചെറിയ ചായ മഗ് കൾ എടുത്ത് ഓയിൽ ബ്രഷ് ചെയ്തു വയ്ക്കുക, 15 മിനിറ്റിനുശേഷം ഫ്രീസറിൽ വെച്ച മാവ് എടുത്ത് ചെറിയ ഉരുളകളാക്കി മഗ്ഗിനുള്ളിൽ വയ്ക്കണം ശേഷം കൈ ഉപയോഗിച്ച് മഗ് ഷേപ്പിൽ അകത്ത് പ്രസ് ചെയ്തു വെച്ചു കൊടുക്കുക, ബാക്കിയായ മാവിനെ ചെറിയ ത്രികോണാകൃതിയിൽ മുറിച്ചെടുത്തതിനു ശേഷം ബേക്കിങ് ട്രെയിൽ നിർത്തി വയ്ക്കാം, ഒപ്പം കോഫി മഗുകളും വയ്ക്കണം, ശേഷം നന്നായി ബേക്ക് ചെയ്തെടുക്കണം. ബേക്ക് ചെയ്തെടുത്ത ബിസ്ക്കറ്റ് ഗ്ലാസ് കൾ മഗ്ഗിനുള്ളിൽ നിന്നും എടുക്കുക, ഇതിനകത്തേക്ക് ചോക്ലേറ്റ് തേച്ചു കൊടുക്കണം,ചെറിയ കഷ്ണങ്ങളിൽ ചോക്ലേറ്റ് മുക്കിയതിനു ശേഷം മഗിനു പിടി വെച്ചുകൊടുക്കാം, ഇതിനെ ഫ്രീസ് ചെയ്ത് എടുത്താൽ കോഫി ഒഴിച്ചു കുടിക്കാം ഒപ്പം ഗ്ലാസ് കഴിക്കുകയും ചെയ്യാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Nigar’s Delicious Cuisine