Category: സ്പെഷ്യല്‍ വിഭവങ്ങള്‍

  • പച്ചരി പപ്പടം

    പച്ചരി പപ്പടം

    ഒരു കപ്പ് പച്ചരി കൊണ്ട് 100 പപ്പടം തയ്യാറാക്കാം

    ആദ്യം ഒരു കപ്പ് പച്ചരി നന്നായി കുതിർത്ത് കഴുകിയെടുത്ത് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക, ഒരു പാത്രത്തിൽ 6 കപ്പ് വെള്ളം എടുത്ത് തിളപ്പിച്ച് എടുക്കുക ആവശ്യത്തിന് ഉപ്പും ചേർക്കാം വെള്ളം നന്നായി ചൂടാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന അരി അതിലേക്ക് പതിയെ ഒഴിച്ചു കൊടുക്കാം, ഒരു കൈ കൊണ്ട് നന്നായി ഇളക്കിക്കൊണ്ടിരിക്കണം നല്ലതുപോലെ കുറുക്കിയെടുക്കുക, ഇതിലേക്ക് ജീരകം ചേർത്ത് നന്നായി മിക്സ് ചെയ്യണം നല്ല കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ഒരു തുണി വിരിച്ച് അതിലേക്ക് ഒരു കയിൽ കൊണ്ട് തയ്യാറാക്കിയ മിക്സില്‍ നിന്നും അല്പം എടുത്ത് തുണിയിൽ ഒഴിച്ച് പരത്തി കൊടുക്കുക, അരി മുഴുവൻ തീരുന്നത് വരെയും ഇതുപോലെ പരത്തി കൊടുക്കണം, ഇത് വെയിലത്ത് വെച്ച് നന്നായി ഉണങ്ങിക്കഴിയുമ്പോൾ തുണിയിൽ നിന്നും എടുത്ത് ഫ്രൈ ചെയ്തു കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക shan, z bake Kerala

  • ഇളനീർ പുഡ്ഡിംഗ്

    ഇളനീർ പുഡ്ഡിംഗ്

    നാവിലെലിഞ്ഞിറങ്ങും രുചിയിൽ ഇളനീർ പുഡ്ഡിംഗ് തയ്യാറാക്കാം

    ഒരു പാൻ സ്റ്റൗവിൽ വച്ച് അതിലേക്ക് രണ്ട് കപ്പ് ഇളനീർ ചേർത്ത് കൊടുക്കുക ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ചൂടാക്കുക മറ്റൊരു പാത്രത്തിലേക്ക് കുതിർത്തെടുത്ത 10 ഗ്രാം ചൈന ഗ്രാസ് ചേർത്തു കൊടുക്കാം ഇത് നന്നായി മെൽറ്റ് ചെയ്ത് എടുക്കുക ഇതിനെ ഇളനീർ മിക്സിലേക്ക് അരിച്ച് ഒഴിച്ചു കൊടുക്കണം ഇത് നല്ലതുപോലെ തിളപ്പിച്ചതിനുശേഷം ഫ്ലെയിം ഓഫ് ചെയ്യാം കരിക്കിന്റെ പൾപ്പ് നല്ലതുപോലെ അരച്ചെടുക്കുക അര ലിറ്റർ പാലിലേക്ക് ഇത് ചേർത്തു കൊടുത്ത് ആവശ്യത്തിന് മധുരവും ചേർത്ത് നന്നായി mix ചെയ്യാം ഒരു പാത്രത്തിൽ നാല് ടേബിൾ സ്പൂൺ കോൺഫ്ലോർ എടുത്ത് അല്പം വെള്ളം ചേർത്ത് മിക്സ് ചെയ്ത് ഇതിലേക്ക് ചേർക്കുക, നന്നായി കുറുകി വരുന്നത് വരെ തിളപ്പിച്ചെടുക്കണം, നേരത്തെ തയ്യാറാക്കി വെച്ച കരിക്ക് മിക്സ് ഒരു പരന്ന പാത്രത്തിലേക്ക് ഒഴിച്ച് നല്ല കട്ടിയായി വരുന്നത് വരെ വെയിറ്റ് ചെയ്യണം, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം, ഈ കഷ്ണങ്ങളെ ഒരു പാത്രത്തിലേക്ക് ഇട്ട് അതിനു മുകളിലായി തയ്യാറാക്കിയ പാലിന്റെ mix ചേർക്കാം, ഇത് ഒരു സ്പൂൺ ഉപയോഗിച്ച് നന്നായി സെറ്റ് ചെയ്ത് രണ്ട് മണിക്കൂർ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കണം ശേഷം ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക KT Tips

  • ചിക്കൻ സോസേജ്

    ചിക്കൻ സോസേജ്

    കുട്ടികൾക്ക് ഇഷ്ടമുള്ള സോസേജ് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് കാണാം

    ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കാനായി വയ്ക്കുക, ഇതിലേക്ക് ഉപ്പ് ,ഒരു ബേ ലീഫ്, ഒരു സവാള, ഒരു ക്യാരറ്റ് രണ്ട് കിലോ ചിക്കൻ എന്നിവ ചേർത്ത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ വേവിച്ചെടുക്കുക, ശേഷം അതിൽ നിന്നും ചിക്കന്റെ എല്ലുകൾ മാറ്റി കൊടുക്കുക, വെള്ളത്തിൽ നിന്നും ചിക്കനും, സവാള, ക്യാരറ്റ് എന്നിവയും മാറ്റിയതിനുശേഷം വെള്ളം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കാം, ഇതിലേക്ക് 40 ഗ്രാം ജലാറ്റിൻ ചേർത്ത് മിക്സ് ചെയ്യുക, ശേഷം മാറ്റിവയ്ക്കാം. ഒരു കഷണം ബീറ്റ്റൂട്ട് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കണം ഇതിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ ബീറ്റ്റൂട്ട് ജ്യൂസ് എടുക്കാം. വേവിച്ചെടുത്ത ചിക്കനും മറ്റും ചേരുവകളും ഒരു ബൗളിൽ എടുക്കുക ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പും, പപ്രിക പൗഡറും , കുരുമുളകുപൊടിയും ചേർക്കാം കൂടെ ബീറ്റ്റൂട്ട് ജ്യൂസ് ഒഴിക്കാം ശേഷം ജലാറ്റിൻ മിക്സ് ഒഴിച്ചുകൊടുത്ത് നന്നായി ഗ്രൈൻഡ് ചെയ്തെടുക്കുക, ശേഷം ഒരു പ്ലാസ്റ്റിക് ബോട്ടിൽ എടുത്ത് മുകൾഭാഗം കട്ട് ചെയ്തു മാറ്റിയതിനുശേഷം ഈ മിക്സ് നിറയ്ക്കുക,നന്നായി ടാപ്പ് ചെയ്തു അലുമിനിയം ഫോയിൽ ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക ശേഷം പുറത്തെടുത്ത് പ്ലാസ്റ്റിക് റാപ്പ് മുറിച്ചുമാറ്റി സോസേജ് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക schnell lecker

  • കരിക്ക് ഡെസേർട്

    കരിക്ക് ഡെസേർട്

    കരിക്കുകൊണ്ട് തയ്യാറാക്കിയ ഈ കിടിലൻ ഡെസേർട് റെസിപ്പി കണ്ടു നോക്കൂ

    ആദ്യം സ്വീറ്റ് കോൺ പറിച്ചെടുത്ത് ആവിയിൽ നന്നായി വേവിച്ചെടുത്ത ശേഷം മാറ്റിവെക്കുക. ഒരു പാനിലേക്ക് രണ്ട് കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കാം, കൂടെ അര ടീസ്പൂൺ ഉപ്പും, ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ അരിപ്പൊടി എന്നിവയും ചേർത്ത് നന്നായി മിക്സ് ചെയ്യുക, തേങ്ങാപ്പാൽ നന്നായി തിളപ്പിക്കണം, ശേഷം സ്റ്റൗവിൽ നിന്നും മാറ്റാം ചൂടാറിയതിനു ശേഷം ഒരു കണ്ടെയ്നറിലേക്ക് മാറ്റണം . മറ്റൊരു പാനിലേക്ക് ഒരു കപ്പ് വെള്ളവും, ഒരു കപ്പ് തേങ്ങ വെള്ളവും ചേർത്ത് കൊടുക്കാം ഇത് നന്നായി തിളക്കുമ്പോൾ 100 ഗ്രാം ചവ്വരി നന്നായി കഴുകിയെടുത്ത് ഇതിലേക്ക് ചേർക്കാം, ഇത് നല്ലതുപോലെ വേവിച്ചെടുക്കണം ,ജെല്ലി ആയി വരുമ്പോൾ ആവശ്യത്തിന് മധുരം ചേർക്കാം, ഇതെല്ലാം നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ് വേവിച്ചു വെച്ചിരിക്കുന്ന കോൺ ഇതിലേക്ക് ചേർക്കാം, മിക്സ് ചെയ്തു കഴിഞ്ഞാൽ നേരത്തെ മാറ്റി വെച്ചിരിക്കുന്ന തേങ്ങാപ്പാൽ ഇതിലേക്ക് ഒഴിക്കാം, ഒന്നുകൂടി മിക്സ് ചെയ്തു കഴിഞ്ഞാൽ ഒരു കരിക്കിന്റെ പൾപ്പ് ചെറുതായി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് കൊടുക്കാം, എല്ലാം നന്നായി മിക്സ് ചെയ്ത് കഴിഞ്ഞ് തീ ഓഫ് ചെയ്യാം, തണുപ്പിച്ചെടുത്ത് ഉപയോഗിക്കാം

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chansamai’s Kitchen

  • കപ്പ സ്റ്റീ0 കേക്ക്

    കപ്പ സ്റ്റീ0 കേക്ക്

    നമ്മുടെ സ്വന്തം കപ്പക്കിഴങ്ങ് ഉപയോഗിച്ച് തയ്യാറാക്കിയ ഈ വിഭവം ഒന്ന് കണ്ടു നോക്കൂ

    ആദ്യം രണ്ട് പാക്കറ്റ് കപ്പ പേസ്റ്റും, അരക്കപ്പ് കപ്പ പൊടിച്ചതും, ഒരു കപ്പ് കട്ടിയുള്ള തേങ്ങാപ്പാലും മുക്കാൽ കപ്പ് പഞ്ചസാരയും, അല്പം pandan എസ്സൻസും, ഉപ്പും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചതിനുശേഷം ഒരു സിലിക്കോൺ മോൾഡിൽ ഇത് നിറച്ചു കൊടുക്കുക, ശേഷം ആവിയിൽ നന്നായി വേവിച്ചെടുക്കാം, ഇതിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനുശേഷം ചിരവിയ തേങ്ങ കോട്ട് ചെയ്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Chansamai’s Kitchen

  • തേങ്ങാപ്പാൽ പുഡ്ഡിംഗ്

    തേങ്ങാപ്പാൽ പുഡ്ഡിംഗ്

    രുചികരമായ തേങ്ങാപ്പാൽ പുഡ്ഡിംഗ് തയ്യാറാക്കാം

    ഒരു പാനിലേക്ക് എട്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, എട്ട് ടേബിൾ സ്പൂൺ കോൺസ്റ്റാർച്ചും, ഒരു ലിറ്റർ തേങ്ങാപ്പാലും ചേർത്ത് കൊടുക്കുക, നന്നായി മിക്സ് ചെയ്തശേഷം സ്റ്റൗവിൽ വച്ച് നന്നായി കുറുക്കിയെടുക്കണം, നല്ല കട്ടിയാകുമ്പോൾ വാനില എസൻസ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് തീ ഓഫ് ചെയ്യാം, ഇതിനെ ഒരു അലുമിനിയം ഫോയിൽ കേക്ക് മോൾഡിലേക്ക് ഒഴിച്ചതിനു ശേഷം രണ്ടു മണിക്കൂർ തണുപ്പിച്ച് എടുക്കാം, ടോപ്പിങ്ങിനായി ഒരു ബൗളിലേക്ക് അഞ്ച് ടേബിൾ സ്പൂൺ വിപ്പിംഗ് ക്രീം പൗഡർ ചേർത്ത് കൊടുക്കാം ഇതിലേക്ക് 100 മില്ലി പാലും അല്പം pandan പേസ്റ്റും ചേർത്ത് നന്നായി മിക്സ് ചെയ്തതിനുശേഷം തണുപ്പിച്ചു വച്ചിരിക്കുന്ന കേക്കിന് മുകളിലേക്ക് തേച്ചുപിടിപ്പിക്കുക, കുറച്ചു സമയം കൂടി തണുപ്പിച്ച് എടുത്തതിനുശേഷം മുകളിലേക്ക് അല്പം ഡെസിക്കേറ്റഡ് കോക്കനട്ട് ഇട്ടുകൊടുത്ത് മുറിച്ചെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Mommy Cheesy

  • ബ്ലൂബെറി കപ്പ് കേക്ക്

    ബ്ലൂബെറി കപ്പ് കേക്ക്

    രുചികരമായ ബ്ലൂബെറി കപ്പ് കേക്ക് തയ്യാറാക്കാം

    ഇതിനായി ഒരു ബൗളിലേക്ക് 300 ഗ്രാം മൈദയും, 175 ഗ്രാം കാസ്റ്റർ ഷുഗറും ,ഒരു ചെറുനാരങ്ങയുടെ തൊലി ഗ്രേറ്റ് ചെയ്തതും ,ബേക്കിംഗ് പൗഡറും ചേർത്ത് മിക്സ് ചെയ്യുക, മറ്റൊരു ബൗളിൽ രണ്ടു മുട്ടയും, 100 മില്ലി പാലും, 150 മില്ലി തൈരും, 100 ഗ്രാം ബട്ടറും ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഇതിലേക്ക് മൈദ ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക,ശേഷം കപ്പ് കേക്ക് മോൾഡുകളിലേക്ക് മുക്കാൽ ഭാഗത്തോളം നിറയ്ക്കാം, ശേഷം ബേക്ക് ചെയ്ത് എടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Moms Favourite Recipes