Category: സ്പെഷ്യല്‍ വിഭവങ്ങള്‍

  • ഡോണട്ടുകൾ

    ഡോണട്ടുകൾ

    കുട്ടികൾക്ക് ഏറെ ഇഷ്ടമാകുന്ന നാലു വ്യത്യസ്ത തരം ഡോണട്ടുകൾ

    ഒരു ബൗളിലേക്ക് 150 മില്ലി ചെറു ചൂടുള്ള പാൽ ഒഴിക്കുക, ഇതിലേക്ക് 35 ഗ്രാം പഞ്ചസാര, 5 ഗ്രാം ഇൻസ്റ്റന്റ് യീസ്റ്റ് എന്നിവ ചേർത്ത് കൊടുത്തിളക്കുക, ഇതിലേക്ക് ഒരു മുട്ടയും, ഒരു ടേബിൾ സ്പൂൺ കുക്കിംഗ് ഓയിലും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യാം, 125 ഗ്രാം ബ്രഡ് ഫ്ലോർ ഇതിലേക്ക് ചേർത്തു കൊടുക്കാം, അല്പം ഉപ്പും, അര ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് കുഴച്ച് സോഫ്റ്റ്‌ മാവാക്കി മാറ്റാം, സോഫ്റ്റ്നായി ബട്ടർ കൂടി ചേർക്കാം, തയ്യാറാക്കിയ മാവിനെ 45 മിനിറ്റ് മാറ്റിവയ്ക്കണം, ശേഷമെടുത്ത് ഒന്നുകൂടി കുഴച്ച് നല്ല കട്ടിയിൽ റൗണ്ട് ഷേപ്പിൽ പരത്തി എടുക്കണം, ഇതിനെ ത്രികോണാകൃതിയിൽ എട്ടായി മുറിക്കുക, ബേക്കിംഗ് ട്രേയിൽ വച്ചതിനുശേഷം 45 മിനിറ്റ് വീണ്ടും മാറ്റി വയ്ക്കാം, ശേഷം എടുത്ത് ഫ്രൈ ചെയ്യണം ഇതിനകത്തേക്ക് ന്യൂട്ടല്ല ഫിൽ ചെയ്തു കൊടുത്ത് പഞ്ചസാര കോട്ട് ചെയ്ത് കഴിക്കാം. മറ്റു റെസിപ്പികൾക്കായി വീഡിയോ മുഴുവനും കാണുക…

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Delmira Cooking

  • പഴം നിറച്ചത്

    പഴം നിറച്ചത്

    കോഴിക്കോടൻ വിരുന്നുകളിലെ പ്രധാന വിഭവം പഴം നിറച്ചത്

    ആദ്യം ഫില്ലിംഗ് തയ്യാറാക്കാം, ഇതിനായി ഒരു പാനിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുത്ത് ചൂടാക്കുക, ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചെറുതായി കട്ട് ചെയ്തത കശുവണ്ടി ചേർത്ത് കൊടുത്ത് റോസ്റ്റ് ചെയ്യണം, ഇതിലേക്ക് ഉണക്കമുന്തിരി ചേർത്തു കൊടുത്ത് ഒരുമിച്ച് റോസ്റ്റ് ചെയ്യുക, ശേഷം ഒന്നര കപ്പ് തേങ്ങ ഇതിലേക്ക് ചേർത്ത് കൊടുക്കാം, നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം പഞ്ചസാര ചേർക്കാം, കുറച്ച് ഏലക്കായ പൊടി കൂടി ചേർത്ത് വീണ്ടും ഇളക്കി യോജിപ്പിക്കുക, നന്നായി ചൂടായി കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. ഒരു ചെറിയ ബൗളിൽ അരക്കപ്പ് മൈദ ചേർത്ത് കൊടുത്ത് വെള്ളമൊഴിച്ച് മിക്സ് ചെയ്ത് ഒരു പേസ്റ്റ് തയ്യാറാക്കി വയ്ക്കുക. നേന്ത്രപ്പഴം തൊലിയോട് കൂടി എടുത്ത് ഒരു സൈഡ് കട്ട് ചെയ്തതിനുശേഷം ഇതിനുള്ളിലേക്ക് മിക്സ് ടൈറ്റായി നിറച്ചു കൊടുക്കുക, ശേഷം തൊലി മാറ്റാം മുറിച്ച ഭാഗത്തായി മൈദ പേസ്റ്റ് ഉപയോഗിച്ച് നന്നായി ഒട്ടിക്കാം, ശേഷം ചൂടായ എണ്ണയിലേക്ക് ചേർത്തു കൊടുത്തു ഫ്രൈ ചെയ്തെടുത്ത് കഴിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Calicut Cuisine

  • തരിയുള്ള പുട്ടുപൊടി

    തരിയുള്ള പുട്ടുപൊടി

    പുട്ട് ഉണ്ടാക്കാൻ എടുക്കുന്ന തരിയുള്ള പുട്ടുപൊടി ഇനി കടയിൽ നിന്നും വേടിക്കേണ്ട, വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കി എടുക്കാം

    ഇതിനായി പച്ചരിയെടുത്ത് നല്ലതുപോലെ കഴുകിയതിനുശേഷം, വെള്ളം വാർന്നു പോകാനായി കുറച്ച് സമയം വയ്ക്കാം, ശേഷം ഒരു ഇഡ്ഡലിത്തട്ടിലേക്ക് ഇട്ടുകൊടുത്ത് മൂന്നു മിനിറ്റ് നന്നായി ആവി കേറ്റി എടുക്കാം, ശേഷം എടുത്തു ചൂടാറിയതിനു ശേഷം മിക്സി ജാറിലേക്ക് ഇട്ടു തരി തരി യായി പൊടിച്ചെടുക്കാം, ഈ പുട്ടുപൊടി ഉപയോഗിച്ച് സാധാരണ പുട്ട് ഉണ്ടാക്കുന്നതുപോലെ വെള്ളവും ചേർത്ത് കുഴച്ച് ആവിയിൽ വേവിച്ചെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Arifa’s delicious World

  • എഗ്ഗ് പറാത്ത

    എഗ്ഗ് പറാത്ത

    റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള എഗ്ഗ് പറാത്ത റെസിപ്പി, ഏതു നേരത്തും കഴിക്കാൻ സൂപ്പർ

    ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു കപ്പ് ചൂടുവെള്ളത്തിൽ നന്നായി സോഫ്റ്റ് ആകുന്നതുവരെ കുഴച്ചെടുക്കാം, 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം വീണ്ടും എടുത്ത് കുഴയ്ക്കാം, നാലു വലിയ കഷണങ്ങളായി മുറിച്ചെടുത്തു മാറ്റിവയ്ക്കാം, ഓരോന്നും എടുത്ത് പൊടിയിട്ടു കൊടുത്തതിനു ശേഷം നല്ല നൈസ് ആയി പരത്തുക, ഇതിനുമുകളിൽ ആയി മെൽറ്റ് ചെയ്ത ബട്ടർ ബ്രഷ് ചെയ്തു കൊടുക്കാം, മുകളിൽ കുറച്ച് എള്ളും അല്പം പൊടിയും ,വിതറിയതിനുശേഷം സൈഡ് നിന്നും ചുരുട്ടി എടുക്കുക, ശേഷം ഓപ്പോസിറ്റ് സൈഡിലേക്ക് ചുരുട്ടി എടുക്കണം, മടക്കി വീണ്ടും ബോൾ ഷേപ്പ് ആക്കിയതിനു ശേഷം മാറ്റിവയ്ക്കാം. ഒരു ബൗളിലേക്ക് നാലു മുട്ട പൊട്ടിച്ച് ചേർക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക് ചേർക്കാം, കുറച്ച് മല്ലിയില അരിഞ്ഞത് കൂടി ചേർത്ത് മിക്സ് ചെയ്യുക. പറാത്ത ബോളുകൾ എടുത്തു വീണ്ടും പരത്തുക, ശേഷം ചൂടായ തവയിലേക്ക് ഇട്ട് ചുട്ടെടുക്കാം എല്ലാം ചുട്ടെടുത്ത് മാറ്റിവയ്ക്കുക. വീണ്ടും തവയിലേക്ക് മുട്ട മിക്സിൽ നിന്നും അല്പം ഒഴിച്ചു കൊടുത്ത് പറാത്ത വലിപ്പത്തിൽ പരത്തി കൊടുക്കാം, ഇതിനു മുകളിലായി ഒരു പറാത്ത വയ്ക്കാം മുകളിലും എഗ്ഗ് ബ്രഷ് ചെയ്തു കൊടുക്കാം ശേഷം രണ്ട് സൈഡും തിരിച്ചിട്ട് നന്നായി ചുട്ടെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lively Cooking

  • സാലഡ് കേക്ക്

    സാലഡ് കേക്ക്

    കാണാൻ നല്ല ഭംഗിയും , കഴിക്കാൻ നല്ല ടേസ്റ്റിയുമായ സാലഡ് കേക്ക്

    ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗൾ എടുത്ത് 200ഗ്രാം നല്ല കട്ടിയുള്ള തൈരും, 100 ഗ്രാം മയോണൈസും ചേർത്തുകൊടുത്തു രണ്ടും നല്ലതുപോലെ യോജിപ്പിച്ചെടുക്കുക, ശേഷം മാറ്റിവയ്ക്കാം. ഒരു പ്ലേറ്റിനു മുകളിലായി ഒരു കേക്ക് മോൾഡ് സെറ്റ് ചെയ്യുക, ഒരു പുഴുങ്ങിയ ഉരുളക്കിഴങ്ങിനെ നന്നായി ഗ്രേറ്റ് ചെയ്തെടുത്ത് മോൾഡിന്റെ അടിയിലെ ആദ്യത്തെ ലയർ സെറ്റ് ചെയ്യാം ,ഇതിനുമുകളിൽ ആയി ഉപ്പ് വിതറി കൊടുക്കുക, 300 ഗ്രാം ചിക്കൻ ഹാം ഗ്രേറ്റ് ചെയ്തെടുത്ത് രണ്ടാമത്തെ ലെയറും സെറ്റ് ചെയ്യാം, ഇതിനു മുകളിലായി മയോണൈസ് യോഗർട്ട് മിക്സ് അപ്ലൈ ചെയ്തു കൊടുക്കാം, സ്പ്രിങ് ഒണിയൻ കട്ട് ചെയ്തത് ഇതിനുമുകളിൽ ഇട്ടുകൊടുക്കുക, ശേഷം ക്യാരറ്റ് ഗ്രേറ്റ് ചെയ്ത് മുകളിലായി ചേർക്കാം, മൂന്നു മുട്ട പുഴുങ്ങിയെടുത്തത് മഞ്ഞക്കരു മാറ്റിയതിനുശേഷം ഗ്രേറ്റ് ചെയ്തെടുത്ത ക്യാരറ്റ് മുകളിലായി ചേർക്കാം, മഞ്ഞക്കരു പൊടിച്ചെടുത്തത് ഇതിനു മുകളിലായി ചേർത്തു കൊടുക്കാം, ഇത് ഫ്രിഡ്ജിൽ അരമണിക്കൂർ വച്ചതിനുശേഷം പുറത്തെടുക്കുക, മുകളിലായി സോസ് വീണ്ടും അപ്ലൈ ചെയ്തുകൊടുത്തു കേക്ക് മോൾഡ് മാറ്റിയതിനുശേഷം മുറിച്ചെടുത്ത് ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക LIVE KITCHEN CHANNEL

  • പാൽ പുഡ്ഡിംഗ്

    പാൽ പുഡ്ഡിംഗ്

    നാവിൽ അലിഞ്ഞിറങ്ങും പാൽ പുഡ്ഡിംഗ്

    ആദ്യം 10ഗ്രാം ചൈനാഗ്രാസ് ചൂടുവെള്ളത്തിൽ കുതിർക്കാനായി മാറ്റിവയ്ക്കുക, ഒരു കപ്പിലേക്ക് കാൽ കപ്പ് പാലെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ കസ്റ്റാർഡ് പൗഡർ ചേർത്തുകൊടുത്തു മിക്സ് ചെയ്ത് മാറ്റിവയ്ക്കുക, ഒരു പാനിൽ ഒരു ലിറ്റർ പാല് തിളപ്പിക്കാനായി വയ്ക്കാം, ആവശ്യത്തിന് പഞ്ചസാര കൂടെ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കണം, മറ്റൊരു പാനിലേക്ക് കുതിർക്കാനായി വച്ചിരിക്കുന്ന ചൈന ഗ്രാസ് ചേർത്ത് കൊടുത്ത് തിളപ്പിച്ച് അലിയിച്ച് എടുക്കുക, തിളച്ച പാലിലേക്ക് കസ്റ്റഡ് പൗഡർ മിക്സ് ചേർത്തു കൊടുത്ത് നന്നായി ഇളക്കാം, കൂടെ ചൈന ഗ്രാസ് മിക്സും ചേർത്ത് നല്ലതുപോലെ തിളപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്യാം, ഇതിനെ ഒരു കണ്ടെയ്നറിലേക്ക് ഒഴിച്ചു കൊടുക്കുക, മുകളിൽ കുറച്ചു ക്രഷ് ചെയ്ത ബദാമും ചേർത്തു കൊടുക്കാം, നല്ലതുപോലെ സെറ്റ് ആയിക്കഴിഞ്ഞ് തണുപ്പിച്ച് എടുത്ത് മുറിച്ചു ഉപയോഗിക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Farheen cookings 4 you

  • പഴം ബോൾ

    പഴം ബോൾ

    അര കപ്പ് ഗോതമ്പുപൊടിയും പഴവും കൊണ്ട് രുചിയൂറും പലഹാരം

    ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് നെയ്യൊഴിച്ച് ചൂടാക്കുക, അതിലേക്ക് നാല് നേന്ത്രപ്പഴം ചെറുതായി അരിഞ്ഞത് ചേർക്കാം, ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം, കൂടെ കാൽ കപ്പ് തേങ്ങ ചിരവിയതും ചേർത്ത് മിക്സ് ചെയ്യാം, നല്ലതുപോലെ വഴന്നു വെന്തു കിട്ടിയാൽ അല്പം ഉപ്പും, കുറച്ച് ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്യാം, ഇതിലേക്ക് മുക്കാൽ കപ്പ് ഗോതമ്പ് പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക, ചെറിയ തീയിൽ നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കാം ,ശേഷം തീ ഓഫ് ചെയ്യാം. ചൂടാറിയതിനു ശേഷം ചെറിയ ബോളുകൾ ആക്കി ഉരുട്ടിയെടുക്കുക ബോളുകളെല്ലാം ബ്രഡ് ക്രംസിൽ കോട്ട് ചെയ്തെടുത്തു ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്ത് ഡീപ്പ് ഫ്രൈ ചെയ്തെടുക്കാം.

    ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Pepper hut