Advertisement

റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള എഗ്ഗ് പറാത്ത റെസിപ്പി, ഏതു നേരത്തും കഴിക്കാൻ സൂപ്പർ

ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കാം, ആവശ്യത്തിന് ഉപ്പ് കൂടി ചേർക്കാം, നന്നായി മിക്സ് ചെയ്തതിനുശേഷം ഒരു കപ്പ് ചൂടുവെള്ളത്തിൽ നന്നായി സോഫ്റ്റ് ആകുന്നതുവരെ കുഴച്ചെടുക്കാം, 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം വീണ്ടും എടുത്ത് കുഴയ്ക്കാം, നാലു വലിയ കഷണങ്ങളായി മുറിച്ചെടുത്തു മാറ്റിവയ്ക്കാം, ഓരോന്നും എടുത്ത് പൊടിയിട്ടു കൊടുത്തതിനു ശേഷം നല്ല നൈസ് ആയി പരത്തുക, ഇതിനുമുകളിൽ ആയി മെൽറ്റ് ചെയ്ത ബട്ടർ ബ്രഷ് ചെയ്തു കൊടുക്കാം, മുകളിൽ കുറച്ച് എള്ളും അല്പം പൊടിയും ,വിതറിയതിനുശേഷം സൈഡ് നിന്നും ചുരുട്ടി എടുക്കുക, ശേഷം ഓപ്പോസിറ്റ് സൈഡിലേക്ക് ചുരുട്ടി എടുക്കണം, മടക്കി വീണ്ടും ബോൾ ഷേപ്പ് ആക്കിയതിനു ശേഷം മാറ്റിവയ്ക്കാം. ഒരു ബൗളിലേക്ക് നാലു മുട്ട പൊട്ടിച്ച് ചേർക്കുക, ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ചെറുതായി അരിഞ്ഞെടുത്ത പച്ചമുളക് ചേർക്കാം, കുറച്ച് മല്ലിയില അരിഞ്ഞത് കൂടി ചേർത്ത് മിക്സ് ചെയ്യുക. പറാത്ത ബോളുകൾ എടുത്തു വീണ്ടും പരത്തുക, ശേഷം ചൂടായ തവയിലേക്ക് ഇട്ട് ചുട്ടെടുക്കാം എല്ലാം ചുട്ടെടുത്ത് മാറ്റിവയ്ക്കുക. വീണ്ടും തവയിലേക്ക് മുട്ട മിക്സിൽ നിന്നും അല്പം ഒഴിച്ചു കൊടുത്ത് പറാത്ത വലിപ്പത്തിൽ പരത്തി കൊടുക്കാം, ഇതിനു മുകളിലായി ഒരു പറാത്ത വയ്ക്കാം മുകളിലും എഗ്ഗ് ബ്രഷ് ചെയ്തു കൊടുക്കാം ശേഷം രണ്ട് സൈഡും തിരിച്ചിട്ട് നന്നായി ചുട്ടെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Lively Cooking