മുട്ട റോസ്റ്റ്

Advertisement

പ്രഷർ കുക്കറിൽ നല്ല തിക്ക് ഗ്രേവിയോട് കൂടി മുട്ട റോസ്റ്റ് തയ്യാറാക്കി എടുക്കാം, ഇറച്ചിക്കറിയേക്കാൾ രുചിയിൽ,

Ingredients

വെളിച്ചെണ്ണ

കടുക് -ഒരു ടീസ്പൂൺ

വെളുത്തുള്ളി -8

ഇഞ്ചി -ഒരു കഷണം

പച്ച മുളക് -3

സവാള നാല്

ഉപ്പ്

മഞ്ഞൾപൊടി -1/4 ടീസ്പൂൺ

മുളകുപൊടി -രണ്ട് ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

ഗരം മസാല പൊടി -ഒരു ടീസ്പൂൺ

തക്കാളി -ഒന്ന്

ചൂട് വെള്ളം

മല്ലിയില

കറിവേപ്പില

Preparation

ആദ്യം കുക്കർ അടുപ്പിൽ വച്ച് ചൂടാക്കുക, ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കണം ശേഷം കടുക് ചേർത്ത് പൊട്ടിക്കണം, അടുത്തതായി ഇഞ്ചി വെളുത്തുള്ളി ചതച്ചതും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റാം, ഇത് വളർന്നു കഴിഞ്ഞാൽ സവാള ചേർക്കാം, ഉപ്പു കൂടി ചേർത്ത് സവാള നന്നായി വഴറ്റണം, ഇനി മസാല പൊടികളാണ് ചേർക്കേണ്ടത്, പച്ചമണം മാറുന്നതുവരെ ചെയ്തതിനുശേഷം തക്കാളി ചേർത്ത് കൊടുക്കാം, തക്കാളി ഒന്ന് സോഫ്റ്റ് ആകുമ്പോൾ തിളച്ച വെള്ളം ഒഴിക്കണം, ഇനി കുക്കർ മൂടിവെച്ച് രണ്ട് വിസിൽ വേവിക്കാം, കുക്കർ തുറന്നതിനു ശേഷം പുഴുങ്ങി മുട്ട ഇതിലേക്ക് ചേർക്കണം ശേഷം കറി തിളപ്പിക്കണം, മസാല നന്നായി മുട്ടയിൽ പിടിക്കുമ്പോൾ കറിവേപ്പിലയും മല്ലിയിലയും ചേർത്ത് തീ ഓഫ് ചെയ്യാം.

കൂടുതൽ അറിയാനായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Kitchen World