മുട്ടക്കറി

ബ്രേക്ക്ഫാസ്റ്റ് ഏതായാലും കൂടെ കഴിക്കാൻ പറ്റിയ കറിയാണ് മുട്ടക്കറി, തേങ്ങാപ്പാൽ ചേർത്ത് നല്ല കുറുകിയ ചാറോടുകൂടി തയ്യാറാക്കുന്ന മുട്ടക്കറി അപ്പം ഇടിയപ്പം എന്നിവയ്ക്കൊപ്പം കഴിക്കാനായി നല്ലൊരു കോമ്പിനേഷൻ ആണ് അങ്ങനെ ഒരു കറിയുടെ റെസിപ്പി നോക്കാം…

INGREDIENTS

വെളിച്ചെണ്ണ

കടുക്

പെരുംജീരകം

ഇഞ്ചി

വെളുത്തുള്ളി

കറിവേപ്പില

പച്ചമുളക്

സവാള

മഞ്ഞൾപൊടി -കാൽ ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

മല്ലിപ്പൊടി -ഒരു ടീസ്പൂൺ

ഗരം മസാല -കാൽ ടീസ്പൂൺ

കുരുമുളകുപൊടി -അര ടീസ്പൂൺ

തക്കാളി -ഒന്ന്

തേങ്ങാപ്പാൽ

മുട്ട

PREPARATION

ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് കടുക് ചേർത്ത് പൊട്ടുമ്പോൾ പെരുംജീരകം ചേർക്കാം നന്നായി റോസ്റ്റ് ആവുമ്പോൾ പച്ചമുളക് കറിവേപ്പില ഇഞ്ചി വെളുത്തുള്ളി സവാള എന്നിവ ചേർക്കാം ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി വഴറ്റണം ഇനി മസാല പൊടികൾ ഓരോന്നായി ചേർക്കാം അതും നന്നായി ചൂടാക്കിയതിനുശേഷം തക്കാളി ചേർക്കാം അടുത്തതായി തേങ്ങാപ്പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക കുറുകി വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന മുട്ട രണ്ടായി മുറിച്ചു ചേർക്കാം ശേഷം തീ ഓഫ് ചെയ്യുക

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Me And My Chef