അപ്പം ഇടിയപ്പം ചപ്പാത്തി ഇവയ്ക്കൊപ്പം കഴിക്കാൻ മുട്ടക്കറി ഇതുപോലെ തയ്യാറാക്കി നോക്കൂ… കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും രുചികരമായ ഒരു മുട്ടക്കറി…
Ingredients
വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് -ഒരു ടീസ്പൂൺ
ഇഞ്ചി ചതച്ചത് -ഒരു ടീസ്പൂൺ
സവാള -രണ്ട്
ഉപ്പ്
തേങ്ങ -1 കപ്പ്
പെരുംജീരകം -അര ടീസ്പൂൺ
വെള്ളം
തക്കാളി -ഒന്ന്
പച്ചമുളക് -രണ്ട്
മഞ്ഞൾപൊടി
മുളകുപൊടി -2 ടീസ്പൂൺ
മല്ലിപ്പൊടി -രണ്ട് ടീസ്പൂൺ
മുട്ട
Preparation
ഒരു പാൻ അടുപ്പിൽ വച്ച് എണ്ണയൊഴിച്ച് ചൂടാക്കാം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റാം, ശേഷം സവാള ചേർക്കാം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല സോഫ്റ്റ് ആകുന്നതുവരെ വഴറ്റുക, ഈ സമയം തേങ്ങ പെരുംജീരകം വെള്ളം ഇവ നന്നായി അരച്ചെടുക്കാം. നന്നായി വഴന്നുവന്ന സവാളയിലേക്ക് തക്കാളി ചേർക്കാം, കൂടെ തന്നെ പച്ചമുളക് കറിവേപ്പിലയും ചേർക്കുക തക്കാളി നന്നായി വെന്തു വരുമ്പോൾ മസാല പൊടികൾ ഓരോന്നായി ചേർക്കാം, ഇതിന്റെ പച്ചമണം മാറുമ്പോൾ അരച്ചുവച്ച് തേങ്ങ ഒഴിച്ച് കൊടുക്കാം ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക അവസാനമായി മുട്ട വേവിച്ച് രണ്ടായി മുറിച്ചത് ചേർക്കാം ഇനി തീ ഓഫ് ചെയ്യാം.
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക SHAHANAS VARIETY KITCHEN